This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒഡീസി നൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Odissi Dance)
(Odissi Dance)
 
വരി 5: വരി 5:
== Odissi Dance ==
== Odissi Dance ==
[[ചിത്രം:Vol5p617_Odissi Dance 1.jpg|thumb|ഒഡീസി നൃത്തം]]
[[ചിത്രം:Vol5p617_Odissi Dance 1.jpg|thumb|ഒഡീസി നൃത്തം]]
-
ഇന്ത്യയിലെ ഒരു പുരാതനനൃത്തരൂപം. ദാസിയാട്ടത്തിന്റെയും കുച്ചിപ്പുടിയുടെയും ചില സവിശേഷതകള്‍ സ്വീകരിച്ചുകൊണ്ട്‌ ക്ലാസ്സിക്കൽ ശൈലിയിൽ രൂപമെടുത്തതാണ്‌ ഈ നൃത്തവിശേഷം എന്നു കരുതപ്പെടുന്നു. ഒഡിയാ (ഒഡീഷ-ഒറീസ) പ്രദേശത്തുള്ള നൃത്തരൂപം എന്ന അർഥത്തിലാണ്‌ പേർ ഇതിനുണ്ടായത്‌.
+
ഇന്ത്യയിലെ ഒരു പുരാതനനൃത്തരൂപം. ദാസിയാട്ടത്തിന്റെയും കുച്ചിപ്പുടിയുടെയും ചില സവിശേഷതകള്‍ സ്വീകരിച്ചുകൊണ്ട്‌ ക്ലാസ്സിക്കല്‍ ശൈലിയില്‍ രൂപമെടുത്തതാണ്‌ ഈ നൃത്തവിശേഷം എന്നു കരുതപ്പെടുന്നു. ഒഡിയാ (ഒഡീഷ-ഒറീസ) പ്രദേശത്തുള്ള നൃത്തരൂപം എന്ന അര്‍ഥത്തിലാണ്‌ പേര്‍ ഇതിനുണ്ടായത്‌.
-
എഴുന്നൂറുകൊല്ലത്തിലേറെ പഴക്കമുള്ള ഈ നൃത്തരീതി ഒഡിഷയിലെ ഭുവനേശ്വർ, പുരി എന്നിവിടങ്ങളിലെ ക്ഷേത്രസങ്കേതങ്ങള്‍ക്കുള്ളിലാണ്‌ വികസിച്ചതും പ്രചാരത്തിലിരുന്നതും. "മഹറിസ്‌' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദേവദാസികള്‍ അവരുടെ ഉപജീവനമാർഗമെന്ന നിലയിൽ പാരമ്പര്യമായി ഒഡീസി നൃത്തം സ്വീകരിച്ചിരുന്നുവെന്ന്‌ പുരാതനഗ്രന്ഥങ്ങളിലും മറ്റു ലിഖിതങ്ങളിലും രേഖപ്പെടുത്തിക്കാണുന്നു.
+
എഴുന്നൂറുകൊല്ലത്തിലേറെ പഴക്കമുള്ള ഈ നൃത്തരീതി ഒഡിഷയിലെ ഭുവനേശ്വര്‍, പുരി എന്നിവിടങ്ങളിലെ ക്ഷേത്രസങ്കേതങ്ങള്‍ക്കുള്ളിലാണ്‌ വികസിച്ചതും പ്രചാരത്തിലിരുന്നതും. "മഹറിസ്‌' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ദേവദാസികള്‍ അവരുടെ ഉപജീവനമാര്‍ഗമെന്ന നിലയില്‍ പാരമ്പര്യമായി ഒഡീസി നൃത്തം സ്വീകരിച്ചിരുന്നുവെന്ന്‌ പുരാതനഗ്രന്ഥങ്ങളിലും മറ്റു ലിഖിതങ്ങളിലും രേഖപ്പെടുത്തിക്കാണുന്നു.
-
മധ്യകാലഘട്ടത്തിൽ "ഉത്‌കൽ' നഗരം നിരന്തരമായ വിദേശീയാക്രമണങ്ങള്‍ക്കിരയാവുകയാൽ അവിടത്തെ കലാരൂപമായ ഒഡീസി നഷ്‌ടപ്രതാപത്തിലായി.
+
മധ്യകാലഘട്ടത്തില്‍ "ഉത്‌കല്‍' നഗരം നിരന്തരമായ വിദേശീയാക്രമണങ്ങള്‍ക്കിരയാവുകയാല്‍ അവിടത്തെ കലാരൂപമായ ഒഡീസി നഷ്‌ടപ്രതാപത്തിലായി.
-
നാട്യശാസ്‌ത്രം (ഭരതമുനി), അഭിനയദർപ്പണം (നന്ദികേശ്വരന്‍) തുടങ്ങിയ ശാസ്‌ത്രഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള നാട്യതത്ത്വങ്ങളെ ആധാരമാക്കിയാണ്‌ ഒഡീസിനൃത്തത്തിന്റെ സാങ്കേതികാംശങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്‌; എങ്കിലും തനതായ രൂപവും ഭാവവും ശൈലിയും ഇതിനുള്ളതായി കാണാം. താണ്ഡവത്തെക്കാള്‍ ലാസ്യത്തിനാണ്‌ ഇതിൽ പ്രാധാന്യം, ആംഗികം, വാചികം, ആഹാര്യം, സാത്വികം എന്നീ നാലുവിധ അഭിനയാംശങ്ങളും ദാസിയാട്ടത്തിലും കഥകളിയിലും കുച്ചിപ്പുടിയിലുമെന്നപോലെ ഒഡീസിനൃത്തത്തിലും ദൃശ്യമാണ്‌. ഭരതനാട്യത്തിലെ അടവുകള്‍ക്ക്‌ തുല്യമായ ഇതിലെ പ്രാരംഭച്ചുവടുകള്‍ക്ക്‌ "ബേലി' എന്നാണ്‌ പേര്‌.
+
നാട്യശാസ്‌ത്രം (ഭരതമുനി), അഭിനയദര്‍പ്പണം (നന്ദികേശ്വരന്‍) തുടങ്ങിയ ശാസ്‌ത്രഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള നാട്യതത്ത്വങ്ങളെ ആധാരമാക്കിയാണ്‌ ഒഡീസിനൃത്തത്തിന്റെ സാങ്കേതികാംശങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്‌; എങ്കിലും തനതായ രൂപവും ഭാവവും ശൈലിയും ഇതിനുള്ളതായി കാണാം. താണ്ഡവത്തെക്കാള്‍ ലാസ്യത്തിനാണ്‌ ഇതില്‍ പ്രാധാന്യം, ആംഗികം, വാചികം, ആഹാര്യം, സാത്വികം എന്നീ നാലുവിധ അഭിനയാംശങ്ങളും ദാസിയാട്ടത്തിലും കഥകളിയിലും കുച്ചിപ്പുടിയിലുമെന്നപോലെ ഒഡീസിനൃത്തത്തിലും ദൃശ്യമാണ്‌. ഭരതനാട്യത്തിലെ അടവുകള്‍ക്ക്‌ തുല്യമായ ഇതിലെ പ്രാരംഭച്ചുവടുകള്‍ക്ക്‌ "ബേലി' എന്നാണ്‌ പേര്‌.
-
ദാസിയാട്ടത്തിനും കുച്ചിപ്പുടിക്കും പിന്നണിയിൽ കർണാടക സംഗീതമാലപിക്കുമ്പോള്‍ ഒഡീസി നൃത്തത്തിന്‌ ഹിന്ദുസ്ഥാനി സംഗീതമാണ്‌ പ്രയോഗിക്കുന്നത്‌. പശ്ചാത്തലത്തിൽ മദ്ദളം, മന്ദിര, ഗിനി, തംബുരു, വയലിന്‍ എന്നീ വാദ്യങ്ങള്‍ ഉപയോഗിക്കുന്നു.
+
ദാസിയാട്ടത്തിനും കുച്ചിപ്പുടിക്കും പിന്നണിയില്‍ കര്‍ണാടക സംഗീതമാലപിക്കുമ്പോള്‍ ഒഡീസി നൃത്തത്തിന്‌ ഹിന്ദുസ്ഥാനി സംഗീതമാണ്‌ പ്രയോഗിക്കുന്നത്‌. പശ്ചാത്തലത്തില്‍ മദ്ദളം, മന്ദിര, ഗിനി, തംബുരു, വയലിന്‍ എന്നീ വാദ്യങ്ങള്‍ ഉപയോഗിക്കുന്നു.
-
ഭൂമിപ്രണാമം, വിഘ്‌നേശ്വരപൂജ, വടുനൃത്തം, ഇഷ്‌ടദേവതാവന്ദനം, തരിഝം സ്വരപല്ലവി നൃത്തം, സദാഭിനയനൃത്തം, സ്ഥൂലാപഹ പദനൃത്തം എന്നിങ്ങനെയാണ്‌ ഒഡീസിനൃത്തപരിപാടിയുടെ അവതരണക്രമം. ഭൂമീദേവിയെ സ്‌തുതിക്കുന്ന "ഭൂമിപ്രണാമം' കഥകളിയിലെ "തോടയം' പോലെ തിരശ്ശീലയ്‌ക്കു പിന്നിൽ നിന്നാണ്‌ അവതരിപ്പിക്കുന്നത്‌. ഈ നൃത്തം സ്ഥായിഭംഗിയിൽ ആരംഭിച്ച്‌ ത്രിഭംഗി സ്ഥാനകത്തിൽ അവസാനിക്കുന്നു. ചൊൽക്കൊട്ടുകള്‍ അനുസരിച്ചാണ്‌ ചുവടുവയ്‌ക്കുന്നത്‌.
+
ഭൂമിപ്രണാമം, വിഘ്‌നേശ്വരപൂജ, വടുനൃത്തം, ഇഷ്‌ടദേവതാവന്ദനം, തരിഝം സ്വരപല്ലവി നൃത്തം, സദാഭിനയനൃത്തം, സ്ഥൂലാപഹ പദനൃത്തം എന്നിങ്ങനെയാണ്‌ ഒഡീസിനൃത്തപരിപാടിയുടെ അവതരണക്രമം. ഭൂമീദേവിയെ സ്‌തുതിക്കുന്ന "ഭൂമിപ്രണാമം' കഥകളിയിലെ "തോടയം' പോലെ തിരശ്ശീലയ്‌ക്കു പിന്നില്‍ നിന്നാണ്‌ അവതരിപ്പിക്കുന്നത്‌. ഈ നൃത്തം സ്ഥായിഭംഗിയില്‍ ആരംഭിച്ച്‌ ത്രിഭംഗി സ്ഥാനകത്തില്‍ അവസാനിക്കുന്നു. ചൊല്‍ക്കൊട്ടുകള്‍ അനുസരിച്ചാണ്‌ ചുവടുവയ്‌ക്കുന്നത്‌.
-
വന്ദനശ്ലോകം കൊണ്ട്‌ വിഘ്‌നേശ്വരനെ പ്രകീർത്തിക്കുന്ന നൃത്തമാണ്‌ "വിഘ്‌നേശ്വരപൂജ'. ദ്രുതകാലത്തിൽ താളസമ്മിശ്രമായി ചെയ്യുന്ന ഒന്നാണ്‌ വടുനൃത്തം. ഇതിൽ അംഗവിന്യാസങ്ങള്‍ക്കാണ്‌ പ്രാധാന്യം. സാഹിത്യമില്ലാതെ നടത്തുന്ന ഈ വടുനൃത്തത്തിൽ വടുകഭൈരവന്‍ ചെയ്യുന്ന ഷോഡശോപചാര പൂജയാണ്‌ വിഷയം.
+
വന്ദനശ്ലോകം കൊണ്ട്‌ വിഘ്‌നേശ്വരനെ പ്രകീര്‍ത്തിക്കുന്ന നൃത്തമാണ്‌ "വിഘ്‌നേശ്വരപൂജ'. ദ്രുതകാലത്തില്‍ താളസമ്മിശ്രമായി ചെയ്യുന്ന ഒന്നാണ്‌ വടുനൃത്തം. ഇതില്‍ അംഗവിന്യാസങ്ങള്‍ക്കാണ്‌ പ്രാധാന്യം. സാഹിത്യമില്ലാതെ നടത്തുന്ന ഈ വടുനൃത്തത്തില്‍ വടുകഭൈരവന്‍ ചെയ്യുന്ന ഷോഡശോപചാര പൂജയാണ്‌ വിഷയം.
-
ഇഷ്‌ടദേവതാവന്ദനം അഭിനയപ്രധാനമാണ്‌. ഗീതഗോവിന്ദത്തിലെ പദങ്ങളാണ്‌ ഇതിൽ അഭിനയിക്കാറുള്ളത്‌. ഒഡീസിനൃത്തത്തിൽ കണ്ടുവരുന്ന സ്വരപല്ലവിക്ക്‌ ഭരതനാട്യത്തിലെ ജതിസ്വരത്തോടു സാദൃശ്യമുണ്ട്‌. രാഗാലാപനത്തിൽ ആരംഭിച്ച്‌ ചൊൽക്കെട്ടുകളോടുകൂടി അഭിനയിക്കുന്നതാണ്‌ സ്വരപല്ലവി. "സഭാഭിനയം' മോഹിനിയാട്ടത്തിലെയും ദാസിയാട്ടത്തിലെയും പദങ്ങളോട്‌ സാമ്യമുള്ളതും അഭിനയപ്രധാനവുമാണ്‌.
+
ഇഷ്‌ടദേവതാവന്ദനം അഭിനയപ്രധാനമാണ്‌. ഗീതഗോവിന്ദത്തിലെ പദങ്ങളാണ്‌ ഇതില്‍ അഭിനയിക്കാറുള്ളത്‌. ഒഡീസിനൃത്തത്തില്‍ കണ്ടുവരുന്ന സ്വരപല്ലവിക്ക്‌ ഭരതനാട്യത്തിലെ ജതിസ്വരത്തോടു സാദൃശ്യമുണ്ട്‌. രാഗാലാപനത്തില്‍ ആരംഭിച്ച്‌ ചൊല്‍ക്കെട്ടുകളോടുകൂടി അഭിനയിക്കുന്നതാണ്‌ സ്വരപല്ലവി. "സഭാഭിനയം' മോഹിനിയാട്ടത്തിലെയും ദാസിയാട്ടത്തിലെയും പദങ്ങളോട്‌ സാമ്യമുള്ളതും അഭിനയപ്രധാനവുമാണ്‌.
-
ചൊൽക്കെട്ടിലും അംഗവിന്യാസത്തിലും തില്ലാനയ്‌ക്കു സമമായിട്ടുള്ള "തരിഝം' അവതരിപ്പിക്കുന്നതോടുകൂടി നൃത്തപരിപാടി അവസാനിക്കുന്നു.
+
ചൊല്‍ക്കെട്ടിലും അംഗവിന്യാസത്തിലും തില്ലാനയ്‌ക്കു സമമായിട്ടുള്ള "തരിഝം' അവതരിപ്പിക്കുന്നതോടുകൂടി നൃത്തപരിപാടി അവസാനിക്കുന്നു.
-
കമനീയമായ വേഷവിധാനങ്ങളാണ്‌ ഒഡീസി നർത്തകർ അണിയാറുള്ളത്‌; കടും നിറത്തിലുള്ള പട്ടുസാരി, രത്‌നക്കല്ലുകള്‍ പതിച്ചതും സ്വർണം, വെള്ളി ഇഴകള്‍ ചേർത്തു നെയ്‌തിട്ടുള്ളതുമായ ചോളിബ്ലൗസ്‌, "നിബിബന്‍ദ്‌' എന്ന പേരിലറിയപ്പെടുന്ന അരപ്പട്ട, ചിലങ്ക, വിവിധങ്ങളായ ആഭരണങ്ങള്‍ എന്നിവ ഒഡീസി നൃത്തത്തിന്റെ  ആഹാര്യഭംഗി വർധിപ്പിക്കുന്നു.
+
കമനീയമായ വേഷവിധാനങ്ങളാണ്‌ ഒഡീസി നര്‍ത്തകര്‍ അണിയാറുള്ളത്‌; കടും നിറത്തിലുള്ള പട്ടുസാരി, രത്‌നക്കല്ലുകള്‍ പതിച്ചതും സ്വര്‍ണം, വെള്ളി ഇഴകള്‍ ചേര്‍ത്തു നെയ്‌തിട്ടുള്ളതുമായ ചോളിബ്ലൗസ്‌, "നിബിബന്‍ദ്‌' എന്ന പേരിലറിയപ്പെടുന്ന അരപ്പട്ട, ചിലങ്ക, വിവിധങ്ങളായ ആഭരണങ്ങള്‍ എന്നിവ ഒഡീസി നൃത്തത്തിന്റെ  ആഹാര്യഭംഗി വര്‍ധിപ്പിക്കുന്നു.
-
ഒഡീസി നൃത്തത്തിലെ ഗാനങ്ങളിൽ ചിലത്‌ ഗീതഗോവിന്ദത്തിലുള്ളതും മറ്റുചിലത്‌ സീത, ദ്രൗപദി, താര, മണ്ഡോദരി, അഹല്യ എന്നീ പൗരാണിക നായികമാരുടെ കഥകളെ ആസ്‌പദമാക്കിയുള്ളതുമാണ്‌. ഈ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള "പഞ്ചകന്യ' എന്ന പേരിലറിയപ്പെടുന്ന നൃത്തരൂപം ഒഡീസി നൃത്തത്തിലെ അത്യുത്‌കൃഷ്‌ടമായ ഒരിനമാണ്‌.
+
ഒഡീസി നൃത്തത്തിലെ ഗാനങ്ങളില്‍ ചിലത്‌ ഗീതഗോവിന്ദത്തിലുള്ളതും മറ്റുചിലത്‌ സീത, ദ്രൗപദി, താര, മണ്ഡോദരി, അഹല്യ എന്നീ പൗരാണിക നായികമാരുടെ കഥകളെ ആസ്‌പദമാക്കിയുള്ളതുമാണ്‌. ഈ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള "പഞ്ചകന്യ' എന്ന പേരിലറിയപ്പെടുന്ന നൃത്തരൂപം ഒഡീസി നൃത്തത്തിലെ അത്യുത്‌കൃഷ്‌ടമായ ഒരിനമാണ്‌.
-
ആധുനികകാലഘട്ടത്തിൽ മറ്റു വിശിഷ്‌ട കലാരൂപങ്ങള്‍ക്കെന്നപോലെ ഒഡീസിക്കും വളരെ പ്രചാരവും ജനപ്രീതിയും ആർജിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്‌. കലാവികാസ്‌, ഉത്‌കൽ സംഗീതനൃത്തകോളജ്‌, ഭുവനേശ്വർ കലാകേന്ദ്രം, ഒറീസ സംഗീതപരിഷത്ത്‌ എന്നീ സ്ഥാപനങ്ങള്‍ ഇന്ന്‌ ഒഡീസി നൃത്തത്തിൽ പരിശീലനം നൽകിവരുന്നു. കേലുചരണ്‍ മഹാപത്ര, പങ്കജ്‌ചരണ്‍, ദേബപ്രസാദ്‌, ഇന്ദ്രാണി റഹ്‌മാന്‍, യാമിനീ കൃഷ്‌ണമൂർത്തി, സോണൽ മാന്‍സിങ്‌ എന്നിവർ വിശ്വവിഖ്യാതി നേടിയിട്ടുള്ള ഒഡീസി നർത്തകരാണ്‌. പ്രമുഖരായ ആധുനിക ഒഡീസി നർത്തകരിൽ ഗംഗാധർപ്രധാന്‍, മധുമിതാ റൗത്ത്‌, നന്ദിതാബെഹ്‌റ, സുജാതാമൊഹപാത്ര മുതലായവർ ഉള്‍പ്പെടുന്നു.
+
ആധുനികകാലഘട്ടത്തില്‍ മറ്റു വിശിഷ്‌ട കലാരൂപങ്ങള്‍ക്കെന്നപോലെ ഒഡീസിക്കും വളരെ പ്രചാരവും ജനപ്രീതിയും ആര്‍ജിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്‌. കലാവികാസ്‌, ഉത്‌കല്‍ സംഗീതനൃത്തകോളജ്‌, ഭുവനേശ്വര്‍ കലാകേന്ദ്രം, ഒറീസ സംഗീതപരിഷത്ത്‌ എന്നീ സ്ഥാപനങ്ങള്‍ ഇന്ന്‌ ഒഡീസി നൃത്തത്തില്‍ പരിശീലനം നല്‍കിവരുന്നു. കേലുചരണ്‍ മഹാപത്ര, പങ്കജ്‌ചരണ്‍, ദേബപ്രസാദ്‌, ഇന്ദ്രാണി റഹ്‌മാന്‍, യാമിനീ കൃഷ്‌ണമൂര്‍ത്തി, സോണല്‍ മാന്‍സിങ്‌ എന്നിവര്‍ വിശ്വവിഖ്യാതി നേടിയിട്ടുള്ള ഒഡീസി നര്‍ത്തകരാണ്‌. പ്രമുഖരായ ആധുനിക ഒഡീസി നര്‍ത്തകരില്‍ ഗംഗാധര്‍പ്രധാന്‍, മധുമിതാ റൗത്ത്‌, നന്ദിതാബെഹ്‌റ, സുജാതാമൊഹപാത്ര മുതലായവര്‍ ഉള്‍പ്പെടുന്നു.

Current revision as of 08:44, 8 ഓഗസ്റ്റ്‌ 2014

ഒഡീസി നൃത്തം

Odissi Dance

ഒഡീസി നൃത്തം

ഇന്ത്യയിലെ ഒരു പുരാതനനൃത്തരൂപം. ദാസിയാട്ടത്തിന്റെയും കുച്ചിപ്പുടിയുടെയും ചില സവിശേഷതകള്‍ സ്വീകരിച്ചുകൊണ്ട്‌ ക്ലാസ്സിക്കല്‍ ശൈലിയില്‍ രൂപമെടുത്തതാണ്‌ ഈ നൃത്തവിശേഷം എന്നു കരുതപ്പെടുന്നു. ഒഡിയാ (ഒഡീഷ-ഒറീസ) പ്രദേശത്തുള്ള നൃത്തരൂപം എന്ന അര്‍ഥത്തിലാണ്‌ ഈ പേര്‍ ഇതിനുണ്ടായത്‌.

എഴുന്നൂറുകൊല്ലത്തിലേറെ പഴക്കമുള്ള ഈ നൃത്തരീതി ഒഡിഷയിലെ ഭുവനേശ്വര്‍, പുരി എന്നിവിടങ്ങളിലെ ക്ഷേത്രസങ്കേതങ്ങള്‍ക്കുള്ളിലാണ്‌ വികസിച്ചതും പ്രചാരത്തിലിരുന്നതും. "മഹറിസ്‌' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ദേവദാസികള്‍ അവരുടെ ഉപജീവനമാര്‍ഗമെന്ന നിലയില്‍ പാരമ്പര്യമായി ഒഡീസി നൃത്തം സ്വീകരിച്ചിരുന്നുവെന്ന്‌ പുരാതനഗ്രന്ഥങ്ങളിലും മറ്റു ലിഖിതങ്ങളിലും രേഖപ്പെടുത്തിക്കാണുന്നു. മധ്യകാലഘട്ടത്തില്‍ "ഉത്‌കല്‍' നഗരം നിരന്തരമായ വിദേശീയാക്രമണങ്ങള്‍ക്കിരയാവുകയാല്‍ അവിടത്തെ കലാരൂപമായ ഒഡീസി നഷ്‌ടപ്രതാപത്തിലായി.

നാട്യശാസ്‌ത്രം (ഭരതമുനി), അഭിനയദര്‍പ്പണം (നന്ദികേശ്വരന്‍) തുടങ്ങിയ ശാസ്‌ത്രഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള നാട്യതത്ത്വങ്ങളെ ആധാരമാക്കിയാണ്‌ ഒഡീസിനൃത്തത്തിന്റെ സാങ്കേതികാംശങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്‌; എങ്കിലും തനതായ രൂപവും ഭാവവും ശൈലിയും ഇതിനുള്ളതായി കാണാം. താണ്ഡവത്തെക്കാള്‍ ലാസ്യത്തിനാണ്‌ ഇതില്‍ പ്രാധാന്യം, ആംഗികം, വാചികം, ആഹാര്യം, സാത്വികം എന്നീ നാലുവിധ അഭിനയാംശങ്ങളും ദാസിയാട്ടത്തിലും കഥകളിയിലും കുച്ചിപ്പുടിയിലുമെന്നപോലെ ഒഡീസിനൃത്തത്തിലും ദൃശ്യമാണ്‌. ഭരതനാട്യത്തിലെ അടവുകള്‍ക്ക്‌ തുല്യമായ ഇതിലെ പ്രാരംഭച്ചുവടുകള്‍ക്ക്‌ "ബേലി' എന്നാണ്‌ പേര്‌. ദാസിയാട്ടത്തിനും കുച്ചിപ്പുടിക്കും പിന്നണിയില്‍ കര്‍ണാടക സംഗീതമാലപിക്കുമ്പോള്‍ ഒഡീസി നൃത്തത്തിന്‌ ഹിന്ദുസ്ഥാനി സംഗീതമാണ്‌ പ്രയോഗിക്കുന്നത്‌. പശ്ചാത്തലത്തില്‍ മദ്ദളം, മന്ദിര, ഗിനി, തംബുരു, വയലിന്‍ എന്നീ വാദ്യങ്ങള്‍ ഉപയോഗിക്കുന്നു.

ഭൂമിപ്രണാമം, വിഘ്‌നേശ്വരപൂജ, വടുനൃത്തം, ഇഷ്‌ടദേവതാവന്ദനം, തരിഝം സ്വരപല്ലവി നൃത്തം, സദാഭിനയനൃത്തം, സ്ഥൂലാപഹ പദനൃത്തം എന്നിങ്ങനെയാണ്‌ ഒഡീസിനൃത്തപരിപാടിയുടെ അവതരണക്രമം. ഭൂമീദേവിയെ സ്‌തുതിക്കുന്ന "ഭൂമിപ്രണാമം' കഥകളിയിലെ "തോടയം' പോലെ തിരശ്ശീലയ്‌ക്കു പിന്നില്‍ നിന്നാണ്‌ അവതരിപ്പിക്കുന്നത്‌. ഈ നൃത്തം സ്ഥായിഭംഗിയില്‍ ആരംഭിച്ച്‌ ത്രിഭംഗി സ്ഥാനകത്തില്‍ അവസാനിക്കുന്നു. ചൊല്‍ക്കൊട്ടുകള്‍ അനുസരിച്ചാണ്‌ ചുവടുവയ്‌ക്കുന്നത്‌.

വന്ദനശ്ലോകം കൊണ്ട്‌ വിഘ്‌നേശ്വരനെ പ്രകീര്‍ത്തിക്കുന്ന നൃത്തമാണ്‌ "വിഘ്‌നേശ്വരപൂജ'. ദ്രുതകാലത്തില്‍ താളസമ്മിശ്രമായി ചെയ്യുന്ന ഒന്നാണ്‌ വടുനൃത്തം. ഇതില്‍ അംഗവിന്യാസങ്ങള്‍ക്കാണ്‌ പ്രാധാന്യം. സാഹിത്യമില്ലാതെ നടത്തുന്ന ഈ വടുനൃത്തത്തില്‍ വടുകഭൈരവന്‍ ചെയ്യുന്ന ഷോഡശോപചാര പൂജയാണ്‌ വിഷയം.

ഇഷ്‌ടദേവതാവന്ദനം അഭിനയപ്രധാനമാണ്‌. ഗീതഗോവിന്ദത്തിലെ പദങ്ങളാണ്‌ ഇതില്‍ അഭിനയിക്കാറുള്ളത്‌. ഒഡീസിനൃത്തത്തില്‍ കണ്ടുവരുന്ന സ്വരപല്ലവിക്ക്‌ ഭരതനാട്യത്തിലെ ജതിസ്വരത്തോടു സാദൃശ്യമുണ്ട്‌. രാഗാലാപനത്തില്‍ ആരംഭിച്ച്‌ ചൊല്‍ക്കെട്ടുകളോടുകൂടി അഭിനയിക്കുന്നതാണ്‌ സ്വരപല്ലവി. "സഭാഭിനയം' മോഹിനിയാട്ടത്തിലെയും ദാസിയാട്ടത്തിലെയും പദങ്ങളോട്‌ സാമ്യമുള്ളതും അഭിനയപ്രധാനവുമാണ്‌. ചൊല്‍ക്കെട്ടിലും അംഗവിന്യാസത്തിലും തില്ലാനയ്‌ക്കു സമമായിട്ടുള്ള "തരിഝം' അവതരിപ്പിക്കുന്നതോടുകൂടി നൃത്തപരിപാടി അവസാനിക്കുന്നു.

കമനീയമായ വേഷവിധാനങ്ങളാണ്‌ ഒഡീസി നര്‍ത്തകര്‍ അണിയാറുള്ളത്‌; കടും നിറത്തിലുള്ള പട്ടുസാരി, രത്‌നക്കല്ലുകള്‍ പതിച്ചതും സ്വര്‍ണം, വെള്ളി ഇഴകള്‍ ചേര്‍ത്തു നെയ്‌തിട്ടുള്ളതുമായ ചോളിബ്ലൗസ്‌, "നിബിബന്‍ദ്‌' എന്ന പേരിലറിയപ്പെടുന്ന അരപ്പട്ട, ചിലങ്ക, വിവിധങ്ങളായ ആഭരണങ്ങള്‍ എന്നിവ ഒഡീസി നൃത്തത്തിന്റെ ആഹാര്യഭംഗി വര്‍ധിപ്പിക്കുന്നു.

ഒഡീസി നൃത്തത്തിലെ ഗാനങ്ങളില്‍ ചിലത്‌ ഗീതഗോവിന്ദത്തിലുള്ളതും മറ്റുചിലത്‌ സീത, ദ്രൗപദി, താര, മണ്ഡോദരി, അഹല്യ എന്നീ പൗരാണിക നായികമാരുടെ കഥകളെ ആസ്‌പദമാക്കിയുള്ളതുമാണ്‌. ഈ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള "പഞ്ചകന്യ' എന്ന പേരിലറിയപ്പെടുന്ന നൃത്തരൂപം ഒഡീസി നൃത്തത്തിലെ അത്യുത്‌കൃഷ്‌ടമായ ഒരിനമാണ്‌.

ആധുനികകാലഘട്ടത്തില്‍ മറ്റു വിശിഷ്‌ട കലാരൂപങ്ങള്‍ക്കെന്നപോലെ ഒഡീസിക്കും വളരെ പ്രചാരവും ജനപ്രീതിയും ആര്‍ജിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്‌. കലാവികാസ്‌, ഉത്‌കല്‍ സംഗീതനൃത്തകോളജ്‌, ഭുവനേശ്വര്‍ കലാകേന്ദ്രം, ഒറീസ സംഗീതപരിഷത്ത്‌ എന്നീ സ്ഥാപനങ്ങള്‍ ഇന്ന്‌ ഒഡീസി നൃത്തത്തില്‍ പരിശീലനം നല്‍കിവരുന്നു. കേലുചരണ്‍ മഹാപത്ര, പങ്കജ്‌ചരണ്‍, ദേബപ്രസാദ്‌, ഇന്ദ്രാണി റഹ്‌മാന്‍, യാമിനീ കൃഷ്‌ണമൂര്‍ത്തി, സോണല്‍ മാന്‍സിങ്‌ എന്നിവര്‍ വിശ്വവിഖ്യാതി നേടിയിട്ടുള്ള ഒഡീസി നര്‍ത്തകരാണ്‌. പ്രമുഖരായ ആധുനിക ഒഡീസി നര്‍ത്തകരില്‍ ഗംഗാധര്‍പ്രധാന്‍, മധുമിതാ റൗത്ത്‌, നന്ദിതാബെഹ്‌റ, സുജാതാമൊഹപാത്ര മുതലായവര്‍ ഉള്‍പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍