This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഐൽഷെമിയൂസ്, ലൂയി മൈക്കൽ (1864 - 1941)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Eilshemius, Louis Michel) |
Mksol (സംവാദം | സംഭാവനകള്‍) (→Eilshemius, Louis Michel) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == | + | == ഐല്‍ഷെമിയൂസ്, ലൂയി മൈക്കല്‍ (1864 - 1941) == |
- | + | ||
== Eilshemius, Louis Michel == | == Eilshemius, Louis Michel == | ||
- | [[ചിത്രം:Vol5p545_Elishemius, Louis Michel.jpg|thumb|ലൂയി | + | [[ചിത്രം:Vol5p545_Elishemius, Louis Michel.jpg|thumb|ലൂയി മൈക്കല്‍ ഐല്‍ഷെമിയൂസ്]] |
- | അമേരിക്കന്‍ ചിത്രകാരന്‍. ഡച്ചുവംശജനായ | + | അമേരിക്കന്‍ ചിത്രകാരന്‍. ഡച്ചുവംശജനായ ഐല്‍ഷെമിയൂസ് 1864-ല്‍ ന്യൂയാര്‍ക്കില്‍ ജനിച്ചു. ജനീവ, ഡ്രസ്‌ഡന്‍ എന്നിവിടങ്ങളില്‍ സാമാന്യ വിദ്യാഭ്യാസത്തിനുശേഷം 1881-ല്‍ യു.എസ്സില്‍വന്ന്, കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് അക്കൗണ്ടന്‍സി, കൃഷിശാസ്‌ത്രം എന്നിവയില്‍ ഉപരിപഠനം നടത്തി. പക്ഷേ ഇദ്ദേഹത്തിന്റെ ശ്രദ്ധ ചിത്രകലയിലേക്കു തിരിയുകയാണുണ്ടായത്. 1884-ല്‍ ന്യൂയോര്‍ക്കിലെ ആര്‍ട്ട് സ്റ്റുഡന്റ്‌സ് ലീഗിലും 1886-ല്‍ പാരിസിലെ ജൂലിയന്‍ അക്കാദമിയിലും ചേര്‍ന്ന് ചിത്രരചന അഭ്യസിച്ചു. പാരിസില്‍ വില്യം ബുഗേറിയു(William Bougu-ereau)യുടെ കീഴിലാണ് ചിത്രരചനയുടെ സാങ്കേതിക കാര്യങ്ങള്‍ പഠിച്ചത്. ആദ്യകാലരചനകള്‍ ഇംപ്രഷനിസ്റ്റിക് വിഭാഗത്തില്‍പ്പെട്ടവയാണ്. പില്‌ക്കാലത്ത് അതിന് മാറ്റമുണ്ടായി. 1908-ല്‍ ഇദ്ദേഹം പ്രസിദ്ധ ചിത്രകാരനായ ആല്‍ബെര്‍ട്ട് പിന്‍ക്‌ഹാം റൈഡറുമായി പരിചയപ്പെടുകയും അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ കലാസൃഷ്‌ടികള്‍ നടത്തുകയും ചെയ്‌തു. 20 വര്‍ഷത്തോളം ലോകമൊട്ടാകെ സഞ്ചരിച്ചു. ഈ യാത്രയിലെ അനുഭവങ്ങള്‍ തന്റെ രചനകള്‍ക്ക് വിഷയീഭവിപ്പിച്ചു. |
- | 1917-ലെ | + | 1917-ലെ പ്രദര്‍ശനത്തില്‍ മാര്‍സല്‍ ഡുക്കാമ്പ് തുടങ്ങിയ അമേരിക്കന്‍ ചിത്രകാരന്മാരുടെ പ്രശംസയ്‌ക്ക് വിധേയനാവുന്നതുവരെ ഐല്‍ഷെമിയൂസിന് അംഗീകാരം ലഭിച്ചിരുന്നില്ല. ഇദ്ദേഹത്തിന്റെ രചനകളില്‍പ്പെട്ട ഭൂദൃശ്യങ്ങളും ചന്ദ്രപ്രകാശിത നഗരദൃശ്യങ്ങളും അറിയപ്പെടാതെ കിടന്നു. ന്യൂയോര്‍ക്ക് അറ്റ് നൈറ്റ് (1917) ഇതിനുദാഹരണമാണ്. 1915-ല്‍ വരയ്‌ക്കപ്പെട്ട ജലസി എന്ന ചിത്രം അത്യുന്നത നിലവാരമുള്ള കലാസൃഷ്‌ടിയായി കരുതപ്പെടുന്നു. 1899-ല്‍ രചിച്ച ആഫ്‌റ്റര്‍ നൂണ്‍ വിന്‍ഡ് എന്ന ചിത്രത്തിലെ വിഷയം നഗ്നരായ സ്‌ത്രീകള്‍ ഭൂദൃശ്യത്തിലൂടെ സ്വപ്‌നലോകത്തില്‍ സഞ്ചരിക്കുന്നതാണ്. 1941-ല്‍ ന്യൂയോര്‍ക്കില്‍ ഇദ്ദേഹം നിര്യാതനായി. |
Current revision as of 05:47, 16 ഓഗസ്റ്റ് 2014
ഐല്‍ഷെമിയൂസ്, ലൂയി മൈക്കല്‍ (1864 - 1941)
Eilshemius, Louis Michel
അമേരിക്കന്‍ ചിത്രകാരന്‍. ഡച്ചുവംശജനായ ഐല്‍ഷെമിയൂസ് 1864-ല്‍ ന്യൂയാര്‍ക്കില്‍ ജനിച്ചു. ജനീവ, ഡ്രസ്‌ഡന്‍ എന്നിവിടങ്ങളില്‍ സാമാന്യ വിദ്യാഭ്യാസത്തിനുശേഷം 1881-ല്‍ യു.എസ്സില്‍വന്ന്, കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് അക്കൗണ്ടന്‍സി, കൃഷിശാസ്‌ത്രം എന്നിവയില്‍ ഉപരിപഠനം നടത്തി. പക്ഷേ ഇദ്ദേഹത്തിന്റെ ശ്രദ്ധ ചിത്രകലയിലേക്കു തിരിയുകയാണുണ്ടായത്. 1884-ല്‍ ന്യൂയോര്‍ക്കിലെ ആര്‍ട്ട് സ്റ്റുഡന്റ്‌സ് ലീഗിലും 1886-ല്‍ പാരിസിലെ ജൂലിയന്‍ അക്കാദമിയിലും ചേര്‍ന്ന് ചിത്രരചന അഭ്യസിച്ചു. പാരിസില്‍ വില്യം ബുഗേറിയു(William Bougu-ereau)യുടെ കീഴിലാണ് ചിത്രരചനയുടെ സാങ്കേതിക കാര്യങ്ങള്‍ പഠിച്ചത്. ആദ്യകാലരചനകള്‍ ഇംപ്രഷനിസ്റ്റിക് വിഭാഗത്തില്‍പ്പെട്ടവയാണ്. പില്‌ക്കാലത്ത് അതിന് മാറ്റമുണ്ടായി. 1908-ല്‍ ഇദ്ദേഹം പ്രസിദ്ധ ചിത്രകാരനായ ആല്‍ബെര്‍ട്ട് പിന്‍ക്‌ഹാം റൈഡറുമായി പരിചയപ്പെടുകയും അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ കലാസൃഷ്‌ടികള്‍ നടത്തുകയും ചെയ്‌തു. 20 വര്‍ഷത്തോളം ലോകമൊട്ടാകെ സഞ്ചരിച്ചു. ഈ യാത്രയിലെ അനുഭവങ്ങള്‍ തന്റെ രചനകള്‍ക്ക് വിഷയീഭവിപ്പിച്ചു.
1917-ലെ പ്രദര്‍ശനത്തില്‍ മാര്‍സല്‍ ഡുക്കാമ്പ് തുടങ്ങിയ അമേരിക്കന്‍ ചിത്രകാരന്മാരുടെ പ്രശംസയ്‌ക്ക് വിധേയനാവുന്നതുവരെ ഐല്‍ഷെമിയൂസിന് അംഗീകാരം ലഭിച്ചിരുന്നില്ല. ഇദ്ദേഹത്തിന്റെ രചനകളില്‍പ്പെട്ട ഭൂദൃശ്യങ്ങളും ചന്ദ്രപ്രകാശിത നഗരദൃശ്യങ്ങളും അറിയപ്പെടാതെ കിടന്നു. ന്യൂയോര്‍ക്ക് അറ്റ് നൈറ്റ് (1917) ഇതിനുദാഹരണമാണ്. 1915-ല്‍ വരയ്‌ക്കപ്പെട്ട ജലസി എന്ന ചിത്രം അത്യുന്നത നിലവാരമുള്ള കലാസൃഷ്‌ടിയായി കരുതപ്പെടുന്നു. 1899-ല്‍ രചിച്ച ആഫ്‌റ്റര്‍ നൂണ്‍ വിന്‍ഡ് എന്ന ചിത്രത്തിലെ വിഷയം നഗ്നരായ സ്‌ത്രീകള്‍ ഭൂദൃശ്യത്തിലൂടെ സ്വപ്‌നലോകത്തില്‍ സഞ്ചരിക്കുന്നതാണ്. 1941-ല്‍ ന്യൂയോര്‍ക്കില്‍ ഇദ്ദേഹം നിര്യാതനായി.