This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബു ഏബ്രഹാം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(→അബു ഏബ്രഹാം (1924 - 2002)) |
Mksol (സംവാദം | സംഭാവനകള്‍) (→അബു ഏബ്രഹാം (1924 - 2002)) |
||
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അബു ഏബ്രഹാം (1924 - 2002) = | = അബു ഏബ്രഹാം (1924 - 2002) = | ||
- | [[Image:693 Abu abraham.jpg|thumb|150x200px|right| | + | [[Image:693 Abu abraham.jpg|thumb|150x200px|right|അബു എബ്രഹാം]]അന്താരാഷ്ട്ര പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റും ഗ്രന്ഥകാരനും. 1924 ജൂണ്‍ 11-ന് തിരുവല്ലയില്‍ ജനിച്ചു. മാവേലിക്കര ചെറുകോല്‍ ആറ്റുപുറത്ത് കുടുംബത്തിലെ അഡ്വക്കേറ്റ് ഏ.എം. മാത്യുവാണ് പിതാവ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്ന് ഗണിതം ഐച്ഛികമായി എടുത്ത് 1945-ല്‍ ബി.എസ്.സി. ബിരുദം നേടി. ഒരു ലേഖകനായി പത്രപ്രവര്‍ത്തനരംഗത്ത് പ്രവേശിച്ച അബു ബോംബെ ക്രോണിക്കിളിലും ബ്ളിറ്റ്സിലും ശങ്കേഴ്സ് വീക്കിലിയിലും പ്രവര്‍ത്തിച്ചു. 1953-ല്‍ ഇംഗ്ളണ്ടിലെത്തിയ ഇദ്ദേഹം 1956 മുതല്‍ പത്തുവര്‍ഷം ഒബ്സര്‍വര്‍വാരികയിലും, 1966-69 കാലത്ത് മാഞ്ചസ്റ്റര്‍ - ഗാര്‍ഡിയന്‍ ദിനപത്രത്തിലും കാര്‍ട്ടൂണിസ്റ്റായി ജോലി നോക്കി. തനതായ രചനാശൈലിയും, കുറച്ച് വരകള്‍ കൊണ്ട് ഏത് പ്രശ്നത്തെയും നര്‍മത്തിലൂടെ അവതരിപ്പിക്കാനുള്ള കൌശലവും വശമുള്ള ഇരുത്തം വന്ന ഒരു കാര്‍ട്ടൂണിസ്റ്റായി അന്താരാഷ്ട്രരംഗത്ത് പ്രശസ്തി ആര്‍ജിച്ചശേഷമാണ് ഇദ്ദേഹം 1969-ല്‍ ഇന്ത്യയിലേക്ക് മടങ്ങി, ഡല്‍ഹിയിലെ ഇന്ത്യന്‍ എക്സ്പ്രസ്സില് കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്നത്. അതിലെ പോക്കറ്റ് കാര്‍ട്ടൂണായ "പ്രൈവറ്റ് വ്യൂ''വില്‍ അബു സൃഷ്ടിച്ച രണ്ട് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളിലെ സമസ്യകള്‍ സരസമായി വ്യാഖ്യാനിക്കുന്ന പ്രതീകങ്ങളായി മാറി. ഇന്ത്യന്‍ എക്സ്പ്രസ്സിലും പല ആനുകാലികങ്ങളിലും സമകാലികപ്രാധാന്യമുള്ള വിഷയങ്ങളെപ്പറ്റി നിരവധി ലേഖനങ്ങളും ഇദ്ദേഹം പ്രസിദ്ധപ്പെടുത്തി. ട്രിബ്യൂണ്‍, പഞ്ച് തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ അബുവിന്റെ കാര്‍ട്ടൂണുകള്‍ വളരെ പ്രാധാന്യത്തോടെ കൊടുത്തിരുന്നു. ആവിഷ്കാരസ്വാതന്ത്ര്യം ഒരു പത്രപ്രവര്‍ത്തകന്റെ പ്രാണവായുവാണെന്ന് വിശ്വസിച്ചിരുന്ന ഈ സോഷ്യലിസ്റ്റ് ചിന്തകന്റെ അബു ഓണ്‍ ബംഗ്ളാദേശ്, ഗെയിംസ് ഒഫ് എമര്‍ജന്‍സി, അറൈവല്‍സ് ആന്റ് ഡിപ്പാര്‍ച്ചേര്‍സ് എന്നീ കൃതികളില്‍ ഇദ്ദേഹത്തിന്റെ ജീവിതദര്‍ശനം തുടിച്ച് നില്‍ക്കുന്നു. എല്ലാത്തരം സ്വേച്ഛാധിപത്യത്തിന്റെയും കടുത്ത എതിരാളിയായിരുന്നു അബു. വിയറ്റ്നാം, കംബോഡിയ, ക്യൂബ, ജപ്പാന്‍, ആസ്റ്റ്രേലിയ, ഫ്രാന്‍സ്, കെനിയ, എത്യോപ്യ, യൂഗ്ളോസ്ളാവ്യ, പോളണ്ട്, ഹംഗറി, അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളിലെ പര്യടനം ജനജീവിതത്തിന്റെ വിചിത്രവും, സരസവും, വ്യാകുലവുമായ മുഖങ്ങളുമായി ഇടപഴകാന്‍ ഇദ്ദേഹത്തിന് അവസരം നല്‍കി. |
- | നോഹയുടെ പെട്ടകത്തെ അടിസ്ഥാനമാക്കി ബ്രിട്ടിഷ് ചലച്ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടി അബു നിര്‍മിച്ച നോ ആര്‍ക്ക്സ് (No Arks) എന്ന പ്രതീകാത്മകചിത്രം 1969-ല്‍ ലണ്ടന്‍ ചലച്ചിത്രമേളയില്‍ മെരിറ്റ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ കാര്‍ട്ടൂണ്‍സ് എന്ന ഗ്രന്ഥം അബുവാണ് എഡിറ്റ് ചെയ്തത്. 1972-ലും, 1978-ലും രാഷ്ട്രപതിയാല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട് ഇദ്ദേഹം രാജ്യസഭാംഗമായിരുന്നിട്ടുണ്ട്. ജീവിതസായാഹ്നത്തില്‍ ഇദ്ദേഹം ഡല്‍ഹിയില്‍നിന്ന് മടങ്ങി തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി. ഇക്കാലത്ത് ആനയെയും കാക്കയെയും കഥാപാത്രങ്ങളാക്കി 'മേമ്പൊടി' എന്നൊരു കാര്‍ട്ടൂണ്‍ പരമ്പര മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇദ്ദേഹം വരച്ചിരുന്നു. ഇതിന് പുറമേ, കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചില പംക്തികളും ഇദ്ദേഹം കൈകാര്യം ചെയ്തു. കേരള ലളിതകലാ അക്കാദമി അംഗമായും ഇദ്ദേഹം പ്രവര്‍ത്തിച്ചു. | + | [[Image:693 Abu abraham02 copy.jpg|thumb|300x175px|right|അബു എബ്രഹാമിന്റെ ഒരു കാര്‍ട്ടൂണ്‍]]നോഹയുടെ പെട്ടകത്തെ അടിസ്ഥാനമാക്കി ബ്രിട്ടിഷ് ചലച്ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടി അബു നിര്‍മിച്ച നോ ആര്‍ക്ക്സ് (No Arks) എന്ന പ്രതീകാത്മകചിത്രം 1969-ല്‍ ലണ്ടന്‍ ചലച്ചിത്രമേളയില്‍ മെരിറ്റ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ കാര്‍ട്ടൂണ്‍സ് എന്ന ഗ്രന്ഥം അബുവാണ് എഡിറ്റ് ചെയ്തത്. 1972-ലും, 1978-ലും രാഷ്ട്രപതിയാല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട് ഇദ്ദേഹം രാജ്യസഭാംഗമായിരുന്നിട്ടുണ്ട്. ജീവിതസായാഹ്നത്തില്‍ ഇദ്ദേഹം ഡല്‍ഹിയില്‍നിന്ന് മടങ്ങി തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി. ഇക്കാലത്ത് ആനയെയും കാക്കയെയും കഥാപാത്രങ്ങളാക്കി 'മേമ്പൊടി' എന്നൊരു കാര്‍ട്ടൂണ്‍ പരമ്പര മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇദ്ദേഹം വരച്ചിരുന്നു. ഇതിന് പുറമേ, കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചില പംക്തികളും ഇദ്ദേഹം കൈകാര്യം ചെയ്തു. കേരള ലളിതകലാ അക്കാദമി അംഗമായും ഇദ്ദേഹം പ്രവര്‍ത്തിച്ചു. |
2002 ഡി. 1-ന് തിരുവനന്തപുരത്ത് അബു എബ്രഹാം അന്തരിച്ചു. | 2002 ഡി. 1-ന് തിരുവനന്തപുരത്ത് അബു എബ്രഹാം അന്തരിച്ചു. | ||
വരി 9: | വരി 9: | ||
(മാവേലിക്കര രാമചന്ദ്രന്‍, തോട്ടം രാജശേഖരന്‍) | (മാവേലിക്കര രാമചന്ദ്രന്‍, തോട്ടം രാജശേഖരന്‍) | ||
+ | [[Category:ജീവചരിത്രം]] |
Current revision as of 11:06, 27 നവംബര്‍ 2014
അബു ഏബ്രഹാം (1924 - 2002)
അന്താരാഷ്ട്ര പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റും ഗ്രന്ഥകാരനും. 1924 ജൂണ്‍ 11-ന് തിരുവല്ലയില്‍ ജനിച്ചു. മാവേലിക്കര ചെറുകോല്‍ ആറ്റുപുറത്ത് കുടുംബത്തിലെ അഡ്വക്കേറ്റ് ഏ.എം. മാത്യുവാണ് പിതാവ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്ന് ഗണിതം ഐച്ഛികമായി എടുത്ത് 1945-ല്‍ ബി.എസ്.സി. ബിരുദം നേടി. ഒരു ലേഖകനായി പത്രപ്രവര്‍ത്തനരംഗത്ത് പ്രവേശിച്ച അബു ബോംബെ ക്രോണിക്കിളിലും ബ്ളിറ്റ്സിലും ശങ്കേഴ്സ് വീക്കിലിയിലും പ്രവര്‍ത്തിച്ചു. 1953-ല്‍ ഇംഗ്ളണ്ടിലെത്തിയ ഇദ്ദേഹം 1956 മുതല്‍ പത്തുവര്‍ഷം ഒബ്സര്‍വര്‍വാരികയിലും, 1966-69 കാലത്ത് മാഞ്ചസ്റ്റര്‍ - ഗാര്‍ഡിയന്‍ ദിനപത്രത്തിലും കാര്‍ട്ടൂണിസ്റ്റായി ജോലി നോക്കി. തനതായ രചനാശൈലിയും, കുറച്ച് വരകള്‍ കൊണ്ട് ഏത് പ്രശ്നത്തെയും നര്‍മത്തിലൂടെ അവതരിപ്പിക്കാനുള്ള കൌശലവും വശമുള്ള ഇരുത്തം വന്ന ഒരു കാര്‍ട്ടൂണിസ്റ്റായി അന്താരാഷ്ട്രരംഗത്ത് പ്രശസ്തി ആര്‍ജിച്ചശേഷമാണ് ഇദ്ദേഹം 1969-ല്‍ ഇന്ത്യയിലേക്ക് മടങ്ങി, ഡല്‍ഹിയിലെ ഇന്ത്യന്‍ എക്സ്പ്രസ്സില് കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്നത്. അതിലെ പോക്കറ്റ് കാര്‍ട്ടൂണായ "പ്രൈവറ്റ് വ്യൂവില്‍ അബു സൃഷ്ടിച്ച രണ്ട് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളിലെ സമസ്യകള്‍ സരസമായി വ്യാഖ്യാനിക്കുന്ന പ്രതീകങ്ങളായി മാറി. ഇന്ത്യന്‍ എക്സ്പ്രസ്സിലും പല ആനുകാലികങ്ങളിലും സമകാലികപ്രാധാന്യമുള്ള വിഷയങ്ങളെപ്പറ്റി നിരവധി ലേഖനങ്ങളും ഇദ്ദേഹം പ്രസിദ്ധപ്പെടുത്തി. ട്രിബ്യൂണ്‍, പഞ്ച് തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ അബുവിന്റെ കാര്‍ട്ടൂണുകള്‍ വളരെ പ്രാധാന്യത്തോടെ കൊടുത്തിരുന്നു. ആവിഷ്കാരസ്വാതന്ത്ര്യം ഒരു പത്രപ്രവര്‍ത്തകന്റെ പ്രാണവായുവാണെന്ന് വിശ്വസിച്ചിരുന്ന ഈ സോഷ്യലിസ്റ്റ് ചിന്തകന്റെ അബു ഓണ്‍ ബംഗ്ളാദേശ്, ഗെയിംസ് ഒഫ് എമര്‍ജന്‍സി, അറൈവല്‍സ് ആന്റ് ഡിപ്പാര്‍ച്ചേര്‍സ് എന്നീ കൃതികളില്‍ ഇദ്ദേഹത്തിന്റെ ജീവിതദര്‍ശനം തുടിച്ച് നില്‍ക്കുന്നു. എല്ലാത്തരം സ്വേച്ഛാധിപത്യത്തിന്റെയും കടുത്ത എതിരാളിയായിരുന്നു അബു. വിയറ്റ്നാം, കംബോഡിയ, ക്യൂബ, ജപ്പാന്‍, ആസ്റ്റ്രേലിയ, ഫ്രാന്‍സ്, കെനിയ, എത്യോപ്യ, യൂഗ്ളോസ്ളാവ്യ, പോളണ്ട്, ഹംഗറി, അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളിലെ പര്യടനം ജനജീവിതത്തിന്റെ വിചിത്രവും, സരസവും, വ്യാകുലവുമായ മുഖങ്ങളുമായി ഇടപഴകാന്‍ ഇദ്ദേഹത്തിന് അവസരം നല്‍കി. നോഹയുടെ പെട്ടകത്തെ അടിസ്ഥാനമാക്കി ബ്രിട്ടിഷ് ചലച്ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടി അബു നിര്‍മിച്ച നോ ആര്‍ക്ക്സ് (No Arks) എന്ന പ്രതീകാത്മകചിത്രം 1969-ല്‍ ലണ്ടന്‍ ചലച്ചിത്രമേളയില്‍ മെരിറ്റ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ കാര്‍ട്ടൂണ്‍സ് എന്ന ഗ്രന്ഥം അബുവാണ് എഡിറ്റ് ചെയ്തത്. 1972-ലും, 1978-ലും രാഷ്ട്രപതിയാല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട് ഇദ്ദേഹം രാജ്യസഭാംഗമായിരുന്നിട്ടുണ്ട്. ജീവിതസായാഹ്നത്തില്‍ ഇദ്ദേഹം ഡല്‍ഹിയില്‍നിന്ന് മടങ്ങി തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി. ഇക്കാലത്ത് ആനയെയും കാക്കയെയും കഥാപാത്രങ്ങളാക്കി 'മേമ്പൊടി' എന്നൊരു കാര്‍ട്ടൂണ്‍ പരമ്പര മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇദ്ദേഹം വരച്ചിരുന്നു. ഇതിന് പുറമേ, കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചില പംക്തികളും ഇദ്ദേഹം കൈകാര്യം ചെയ്തു. കേരള ലളിതകലാ അക്കാദമി അംഗമായും ഇദ്ദേഹം പ്രവര്‍ത്തിച്ചു.2002 ഡി. 1-ന് തിരുവനന്തപുരത്ത് അബു എബ്രഹാം അന്തരിച്ചു.
(മാവേലിക്കര രാമചന്ദ്രന്‍, തോട്ടം രാജശേഖരന്‍)