This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്‌ഥാപനയന്ത്രങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(വിന്‍ചുകള്‍)
(ആമുഖം)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 7: വരി 7:
ഫാക്‌ടറികളിലും മറ്റും ഉത്‌ഥാപനയന്ത്രങ്ങളുപയോഗിച്ച്‌ കൈകാര്യം ചെയ്യപ്പെടുന്ന വസ്‌തുക്കളെ രണ്ടു വിഭാഗങ്ങളായി തിരിക്കാം: യൂണിറ്റ്‌ ഭാരങ്ങള്‍ (unit loads), ബെള്‍ക്ക്‌ ഭാരങ്ങള്‍ (bulk loads). യൂണിറ്റ്‌ ഭാരങ്ങള്‍ ഒറ്റപ്പെട്ട വലിയ വസ്‌തുക്കളായിരിക്കും. രൂപത്തിലും ഭാരത്തിലും ഇവ പരസ്‌പരം ബന്ധമില്ലാത്തവയാകാം. വലിയ യന്ത്രങ്ങള്‍, യന്ത്രഭാഗങ്ങള്‍, ഹോപ്പറുകള്‍, ലേഡിലുകള്‍ (ladles), ഗെർഡറുകള്‍ എന്നിവയെല്ലാം യൂണിറ്റ്‌ ഭാരങ്ങളുടെ വിഭാഗത്തിൽപ്പെടുന്നു. കൂട്ടമായി കൈകാര്യം ചെയ്യപ്പെടുന്ന വസ്‌തുക്കളാണ്‌ ബള്‍ക്ക്‌ ഭാരങ്ങള്‍. ഇവ ചെറിയ തരികളോ എളുപ്പത്തിൽ പൊടിഞ്ഞുപോകാന്‍ സാധ്യതയുള്ളവയോ ആകാം. ഉദാ. കൽക്കരി, അയിരുകള്‍, സിമന്റ്‌, മണൽ, മച്ച്‌, കല്ല്‌, കളിമച്ച്‌.

ഭാരം ഉയർത്തുകയോ താഴ്‌ത്തുകയോ ആണ്‌ ഉത്‌ഥാപനയന്ത്രങ്ങളുടെ ധർമം. ഇവയിലെ പ്രധാന പ്രവർത്തനചലനം (working movement) ഈ ധർമം നിറവേറ്റുന്നതിനുവേണ്ടിയുള്ളതാണ്‌. എന്നാൽ ചില ഉത്‌ഥാപനയന്ത്രങ്ങളിൽ ഭാരം വിലങ്ങന്‍ദിശയിൽ (horizontal direction) നീക്കാനും വട്ടത്തിൽ തിരിക്കാനും മറ്റുമുള്ള സംവിധാനമുണ്ടായിരിക്കും. ഉദാഹരണമായി ചിലതരം ക്രയിനുകളിൽ (cranes) ഭാരം ആദ്യം ഉയർത്തുന്നു. അതിനുശേഷം തിരിക്കുകയും അനങ്ങാതെ നിർത്തുകയും ചെയ്യുന്നു. പിന്നീട്‌ ആവശ്യമനുസരിച്ച്‌ ലക്ഷ്യസ്ഥാനത്തേക്ക്‌ നീക്കുകയാണ്‌ ചെയ്യുന്നത്‌. പൂർണമായി യന്ത്രവത്‌കരണം നടത്തിയിട്ടുള്ള ചില ഫാക്‌ടറികളിൽ സ്വയം പ്രവർത്തിക്കുന്ന (automatic) ഉത്‌ഥാപനയന്ത്രങ്ങള്‍ ഉപയോഗിക്കാറുണ്ട്‌. എന്നാൽ മിക്കവാറും ഉത്‌ഥാപനയന്ത്രങ്ങള്‍ സ്വയം പ്രവർത്തിക്കുന്നവയല്ല. ആകൃതിയിലും വലുപ്പത്തിലും വൈവിധ്യമുള്ള ഭാരങ്ങള്‍ കൈകാര്യം ചെയ്യേണ്ട സന്ദർഭങ്ങളിൽ സ്വയം പ്രവർത്തകയന്ത്രങ്ങള്‍ വേണ്ടത്ര ഫലപ്രദമാവില്ല. സ്വയംപ്രവർത്തകമല്ലാത്ത ഉത്‌ഥാപനയന്ത്രങ്ങളിൽ ഭാരം ഉയർത്തുക, താഴ്‌ത്തുക മുതലായ പ്രക്രിയകള്‍ കൈകൊണ്ട്‌ നിർവഹിക്കുന്നു.

 +
 +
[[ചിത്രം:Vol4_600_1.jpg|600px]]
==ഭാഗങ്ങള്‍==
==ഭാഗങ്ങള്‍==
വരി 48: വരി 50:
====ന്യൂമാറ്റിക്‌ ഹോയ്‌സ്റ്റുകള്‍====
====ന്യൂമാറ്റിക്‌ ഹോയ്‌സ്റ്റുകള്‍====
-
[[ചിത്രം:Vol4p588_14.jpg|thumb|]]
+
[[ചിത്രം:Vol4p588_14.jpg|thumb|വിന്‍ജുകള്‍]]
അവമർദിതവായു (compre-ssed air) ഉപയോഗിച്ച്‌ പ്രവർത്തിക്കുന്നവയാണ്‌ ന്യൂമാറ്റിക്‌ ഹോയ്‌സ്റ്റുകള്‍. ഇവയിൽ സിലിണ്ടറും പിസ്റ്റണുമാണുള്ളത്‌. ഭാരത്തിന്റെ മുന്‍-പിന്‍ ചലനം പിസ്റ്റണിന്റെ ചലനംകൊണ്ടാണ്‌ കിട്ടുന്നത്‌. സിലിണ്ടർ വിലങ്ങനെയോ കുത്തനെയോ പ്രവർത്തിക്കുന്നതിനായി ഘടിപ്പിക്കാം. സിലിണ്ടർ പിസ്റ്റണ്‍ യന്ത്രാവലി വായുമോട്ടോറായി പ്രവർത്തിപ്പിച്ചാണ്‌ ഭാരം ഉയർത്തുന്നത്‌. സിലിണ്ടറിലേക്ക്‌ ആവശ്യാനുസരണം വായു കടത്തിവിടുന്നതിന്‌ പലതരം സംവിധാനങ്ങള്‍ സാധ്യമാണ്‌.

വരി 56: വരി 58:
ക്രയിന്‍ വിഭാഗത്തിൽപ്പെടുത്താവുന്ന ഒരു ഉത്‌ഥാപനോപകരണമാണ്‌ ഡെറിക്ക്‌ (derrick). ഡെറിക്കുകളിൽ ചരിഞ്ഞ ഒരു തൂണ്‍ ഉണ്ടായിരിക്കും. ഇതിന്റെ ഒരറ്റത്താണ്‌ ഭാരം വഹിക്കുന്ന കയറ്‌ (tackle) ഘടിപ്പിച്ചിരിക്കുക. മറ്റേ അറ്റം തിരിക്കാന്‍ പറ്റിയതരത്തിൽ ഉറപ്പിക്കുന്നു. ജിബ്‌ ക്രയിനുകളിൽ (jib cranes) ഇപ്രകാരമുള്ള തൂണിനു പകരം വിലങ്ങനെഘടിപ്പിച്ച ഒരു തുലാം ആണുള്ളത്‌. ഡെറിക്കുകളുടെ മേല്‌പറഞ്ഞ തൂണ്‍ ചില താങ്ങുകമ്പികള്‍കൊണ്ടോ താങ്ങുകാലുകള്‍കൊണ്ടോ ആണ്‌ ഉറപ്പിച്ചുനിർത്തുന്നത്‌. ചിലയിനം ഡെറിക്കുകള്‍ക്ക്‌ 360o തിരിഞ്ഞു പ്രവർത്തിക്കാന്‍ സാധിക്കും. കപ്പികളുടെ സഹായത്തോടെ വിന്‍ചുകളാണ്‌ ഡെറിക്കുകളിൽ ഉത്‌ഥാപനം നിർവഹിക്കുന്നത്‌.

<gallery>
<gallery>
-
Image:Vol4p588_7.jpg
+
Image:Vol4p588_7.jpg|ജിബ്‌ ക്രെയിന്‍
-
Image:Vol4p588_2.jpg
+
Image:Vol4p588_2.jpg|ക്രെയിന്‍ പുള്ളി
</gallery>
</gallery>
സ്വന്തം തൂണുകളിൽ താങ്ങിനിൽക്കുന്ന ജിബ്‌ ക്രയിനുകളെ പൊതുവേ തൂണ്‍ ക്രയിനുകള്‍ (pillar cranes)എന്നും ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്ന ക്രയിനുകളെ വാള്‍ ബ്രായ്‌ക്കറ്റ്‌ ക്രയിനുകള്‍ (wall bracket cranes)എന്നും വിളിക്കുന്നു. വാള്‍ജിബ്‌ ക്രയിന്‍ (wall jib crane), തിരിയുന്ന തൂണുള്ള സഞ്ചരിക്കാത്ത ജിബ്‌ ക്രയിന്‍ (stationary jib crane with a rotary pillar), കാന്റിലിവർ ജിബ്‌ ക്രയിന്‍, സീലിങ്ങിൽ പിടിപ്പിച്ച ക്രയിന്‍, മോണോറെയിൽ ക്രയിന്‍ എന്നിവ വാള്‍ബ്രാക്കറ്റ്‌ ക്രയിന്‍ എന്ന വിഭാഗത്തിൽപ്പെടുന്നു. ഉറപ്പിച്ച തൂണുള്ളതും സഞ്ചരിക്കാത്തതുമായ തിരിയുന്ന ക്രയിന്‍ (stationary rotary crane with a fixed pillar), തിരിക്കാവുന്ന ടേബിളോടുകൂടിയ സഞ്ചരിക്കാത്ത ക്രയിന്‍ (stationary crane with a turntable) എന്നീ രണ്ടുതരം ക്രയിനുകള്‍ പില്ലർ ക്രയിന്‍വിഭാഗത്തിൽപ്പെടുന്നവയാണ്‌.

ട്രക്കുകളിലും മറ്റും ഉറപ്പിച്ചിരിക്കുന്ന നീണ്ട തുലാത്തോടുകൂടിയ ജിബ്‌ ക്രയിനുകള്‍ ധാരാളമായി ഉപയോഗിക്കാറുണ്ട്‌. ഇവയുടെ തുലാം മിക്കവാറും തിരിക്കാന്‍ പറ്റുന്നവയായിരിക്കും. എന്നാൽ ചിലപ്പോള്‍ തുലാം ഉറപ്പിച്ച നിലയിലും ഇത്തരം ക്രയിനുകള്‍ കണ്ടുവരാറുണ്ട്‌.

[[ചിത്രം:Vol4p588_4.jpg|thumb|]]
+
[[ചിത്രം:Vol4p588_4.jpg|thumb|ഗാന്‍ട്രി ക്രെയിന്‍]]
ഉരുക്കുപാലത്തോട്‌ ഏതാണ്ട്‌ സാമ്യം തോന്നാവുന്നതും പ്രവർത്തനമേഖലയെ മുഴുവന്‍ ബന്ധിപ്പിച്ചുകൊണ്ട്‌ നില്‌ക്കുന്ന തുലാത്തോടുകൂടിയതുമായ ക്രയിനുകളാണ്‌ ഓവർഹെഡ്‌-ട്രാവലിങ്‌ ക്രയിനുകള്‍ (overhead-travelling cranes), ഗാന്‍ട്രി ക്രയിനുകള്‍ (gantry cranes)എന്നിവ. ആദ്യത്തേതിൽ മേല്‌പറഞ്ഞ തുലാം മുകളിലുള്ള ചലനപഥത്തിൽക്കൂടി ആവശ്യാനുസരണം സഞ്ചരിക്കുന്നു. എന്നാൽ രണ്ടാമത്തേതിൽ തുലാം ചലനക്ഷമമല്ല. രണ്ടിനങ്ങളിലും അനേകം ഉപവിഭാഗങ്ങളുണ്ട്‌. ഉരുക്കുഗർഡർകൊണ്ടാണ്‌ ഇത്തരം ക്രയിനുകളിൽ തുലാം ഉണ്ടാക്കിയിരിക്കുക. പാലവും അതിൽക്കൂടി സഞ്ചരിക്കുന്ന ട്രാളിയും കൈകൊണ്ടോ വൈദ്യുതികൊണ്ടോ പ്രവർത്തിപ്പിക്കുന്നവയായിരിക്കും. ഓവർഹെഡ്‌ ട്രാവലിങ്‌ ക്രയിനുകളിൽ ചിലപ്പോള്‍ ചെറുതും വലുതുമായ ഭാരങ്ങള്‍ കൈകാര്യം ചെയ്യാന്‍ വെണ്ണേറെ ഉച്ചാലകയന്ത്രസംവിധാനം (hoisting mechanism) ഉണ്ടായിരിക്കും. ഓപ്പറേറ്റർ തറയിൽനിന്നുകൊണ്ട്‌ ബട്ടണുകള്‍ അമർത്തി നിയന്ത്രിക്കുന്ന തരത്തിൽപ്പെട്ടവയും ക്രയിനിനോടൊപ്പം സഞ്ചരിക്കുന്ന ഒരു ക്യാബിനിൽ ഇരുന്ന്‌ നിയന്ത്രിക്കുന്നതരത്തിൽപ്പെട്ടവയുമായ ഓവർഹെഡ്‌ ട്രാവലിങ്‌ ക്രയിനുകളുമുണ്ട്‌. എന്‍ജിനീയറിങ്‌ വ്യവസായശാലകള്‍, റെയിൽവേ റിപ്പയർ ഷോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളിൽ ഓവർഹെഡ്‌ ട്രാവലിങ്‌ ക്രയിനുകളാണ്‌ സാധാരണ ഉപയോഗിക്കുന്നത്‌. എന്നാൽ കപ്പലിൽ സാധനങ്ങള്‍ കയറ്റുന്നതിനും ഇറക്കുന്നതിനും മറ്റും ഗാന്‍ട്രി ക്രയിനുകളാണ്‌ പൊതുവേ ഉപയോഗിച്ചുവരുന്നത്‌.

===എലിവേറ്ററുകള്‍===
===എലിവേറ്ററുകള്‍===
സ്ഥിരമായ ലംബപഥത്തിൽക്കൂടി ഇടവിട്ട ചലനത്തോടെ ഭാരം ഉയർത്തുകയും താഴ്‌ത്തുകയും ചെയ്യുന്ന യന്ത്രങ്ങളാണ്‌ എലിവേറ്ററുകള്‍. ഹോയ്‌സ്റ്റുകള്‍, ക്രയിനുകള്‍ എന്നിവയിൽനിന്ന്‌ വ്യത്യസ്‌തമായി എലിവേറ്ററുകള്‍ ഭാരം തൂക്കിപ്പിടിച്ച്‌ ഉയർത്തുകയല്ല ചെയ്യുന്നത്‌; മറിച്ച്‌ പൂർണമായി വഹിച്ചുകൊണ്ട്‌ ഉയർത്തുന്നു. മാത്രമല്ല എലിവേറ്റർയന്ത്രങ്ങളുടെ സഞ്ചാരപഥം സ്ഥിരവും കുത്തനേയുമാണ്‌. കുത്തന്‍ കണ്‍വേയറുകളുമായി (vertical conveyors) ഇവയ്‌ക്കുള്ള വ്യത്യാസം കണ്‍വേയറുകളുടെ ചലനം തുടർച്ചയായുള്ളതും (continuous)എലിവേറ്ററുകളുടേത്‌ ഇടവിട്ടുള്ളതുമാണ്‌ എന്നതാണ്‌. വ്യാവസായിക ലിഫ്‌റ്റുകള്‍, സ്റ്റാക്കറുകള്‍, വ്യാവസായിക എലിവേറ്ററുകള്‍ എന്നിങ്ങനെ എലിവേറ്റർ യന്ത്രങ്ങളെ മൊത്തത്തിൽ മൂന്നായി തരംതിരിക്കാം.

[[ചിത്രം:Vol4p588_1.jpg|thumb|]]
+
[[ചിത്രം:Vol4p588_1.jpg|thumb|കാർ ലിഫ്‌റ്റ്‌]]
യാന്ത്രിക, ഹൈഡ്രാളിക, വൈദ്യുത ശക്തികള്‍കൊണ്ട്‌ പ്രവർത്തിക്കുന്ന പലതരം ലിഫ്‌റ്റുകള്‍ പ്രചാരത്തിലുണ്ട്‌. ഇവയിലോരോന്നും ഓരോതരം ആവശ്യങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കപ്പെട്ടവയാണ്‌. അടുത്തടുത്ത രണ്ടു കെട്ടിടങ്ങള്‍ തമ്മിൽ തറനിരപ്പിൽ സാരമായ വ്യത്യാസമുണ്ടെന്നിരിക്കട്ടെ. ഇവയിൽ ഒന്നിൽനിന്ന്‌ മറ്റൊന്നിലേക്ക്‌ ഭാരമേറിയ വസ്‌തുക്കള്‍ മാറ്റേണ്ടിവരുമ്പോള്‍ ഫ്‌ളോർ ലെവലർ എന്ന പേരിൽ അറിയപ്പെടുന്ന വിസ്‌തൃതമായ പ്ലാറ്റ്‌ഫോം ഉപയോഗിക്കാറുണ്ട്‌. വലിയ ഭാരമുള്ള യന്ത്രങ്ങള്‍ മുതലായവ തറയിൽനിന്നുയർത്തി ട്രക്കുകളിലും മറ്റു വാഹനങ്ങളിലും കയറ്റുന്നതിനും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം. ട്രക്കുകളുടെ പിന്നിൽ ഘടിപ്പിച്ച്‌ വലിയ ബാരലുകള്‍, ഡ്രമ്മുകള്‍, വീട്ടുസാമാനങ്ങള്‍ തുടങ്ങിയവ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിന്‌ ഉപയോഗിക്കുന്ന ചില ഉത്‌ഥാപനോപകരണങ്ങളും വ്യാവസായിക ലിഫ്‌റ്റുകളുടെ വിഭാഗത്തിൽപ്പെടുന്നു. ബാറ്ററി ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന മോട്ടോറുകള്‍കൊണ്ടാണ്‌ ഇവ പലപ്പോഴും പ്രവർത്തിപ്പിക്കുക.  

അടുത്തകാലത്തെ വ്യാവസായിക മുന്നേറ്റവും വർധിച്ച യന്ത്രവത്‌കരണപ്രവണതയും കാരണം പല രൂപത്തിലും വലുപ്പത്തിലുമുള്ള വസ്‌തുക്കള്‍ കൈകാര്യം ചെയ്യുന്നതിനുപറ്റിയ അനേകതരം ഉത്‌ഥാപനയന്ത്രാവലികള്‍ നിലവിൽ വന്നിട്ടുണ്ട്‌.

[[ചിത്രം:Vol4p588_3.jpg|thumb|]]
+
[[ചിത്രം:Vol4p588_3.jpg|thumb|ഫോർക്ക്‌ ലിഫ്‌റ്റ്‌]]
വ്യാപാരസ്ഥലങ്ങളിലും മറ്റും സാധനങ്ങള്‍ പൊക്കിയെടുത്ത്‌ യഥാസ്ഥാനത്തു സൂക്ഷിക്കുന്നതിനു പറ്റിയ ഉത്‌ഥാപനോപകരണങ്ങളാണ്‌ സ്റ്റാക്കറുകള്‍. ഇവയിലുള്ള ഒരു കുത്തന്‍ ഫ്രയിമിനെ ഗൈഡുകളിൽ ഉയരുകയും താഴുകയും ചെയ്യുന്ന ഒരു കാര്യേജ്‌ (carriage) താങ്ങിനിർത്തുന്നു. ഒരു പ്ലാറ്റ്‌ഫോമോ ലിഫ്‌റ്റിങ്‌ ഫോർക്കു(lifting fork)കളോ ഈ കാര്യേജിനോടു ഘടിപ്പിച്ചിരിക്കും. കൈകൊണ്ടോ ഹൈഡ്രാളിക്‌ രീതിയിലോ വൈദ്യുതശക്തികൊണ്ടോ കാര്യേജ്‌ ഉയർത്തുകയും താഴ്‌ത്തുകയും ചെയ്യാം. ലൈനിൽനിന്ന്‌ വൈദ്യുതി സ്വീകരിച്ച്‌ പ്രവർത്തിക്കുന്ന മോട്ടോറുകളാണ്‌ ആദ്യകാലങ്ങളിൽ സ്റ്റാക്കറുകളിലുപയോഗിച്ചിരുന്നത്‌. അതുകൊണ്ട്‌ ഇവയുടെ പ്രവർത്തനത്തിന്‌ പല പരിമിതികളും ഉണ്ടായിരുന്നു. ബാറ്ററികള്‍കൊണ്ടു പ്രവർത്തിക്കുന്ന മോട്ടോറുകളോ ചെറിയ പെട്രാള്‍ എന്‍ജിനുകളോ ആണ്‌ ഇന്ന്‌ സ്റ്റാക്കറുകളിൽ കൂടുതലായി ഉപയോഗിച്ചുവരുന്നത്‌. തറയിൽ ഒരു സ്ഥലത്തുനിന്ന്‌ മറ്റൊരിടത്തേക്ക്‌ തള്ളിക്കൊണ്ടുപോകുന്നതിന്‌ യോജിച്ച കാസ്റ്റർ ചക്രങ്ങളും പ്രവർത്തനവേളയിൽ ഇളകാതെ ഉറപ്പിച്ച്‌ നിർത്താനുള്ള സജ്ജീകരണങ്ങളുമെല്ലാം ഇന്നത്തെ സ്റ്റാക്കറുകളിൽ സാധാരണമാണ്‌. ഇവയ്‌ക്കെല്ലാം പുറമേ അനുയോജ്യമായ ഇതര പരിഷ്‌കാരങ്ങളും വരുത്താറുണ്ട്‌. പല കോണുകളിൽ ചരിക്കാന്‍ പറ്റിയ തൂണുകളും നിരപ്പായതോ റോളറുകളിട്ടതോ ചില പദാർഥങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുവേണ്ടി  പ്രത്യേകം രൂപപ്പെടുത്തിയതോ ആയ പ്ലാറ്റ്‌ഫോമുകളും സ്റ്റാക്കറുകളിൽ ഉപയോഗിക്കാറുണ്ട്‌.

[[ചിത്രം:Vol4p588_9.jpg|thumb|]]
+
[[ചിത്രം:Vol4p588_9.jpg|thumb|പാസഞ്ചർ ലിഫ്‌റ്റ്‌]]
അനേകം നിലകളുള്ള കെട്ടിടങ്ങളിൽ ഒരു നിലയിൽനിന്ന്‌ മറ്റൊന്നിലേക്ക്‌ ആളുകളെയും സാധനങ്ങളെയും വഹിച്ചുകൊണ്ടുപോകുന്ന ഉത്‌ഥാപനയന്ത്രങ്ങളാണ്‌ വ്യാവസായിക എലിവേറ്ററുകള്‍. കെട്ടിടങ്ങളുടെ നിർമാണവേളയിൽ താത്‌കാലികമായ എലിവേറ്ററുകള്‍ ഘടിപ്പിക്കാറുണ്ട്‌. നിർമാണപ്രവൃത്തികള്‍ക്കു വേണ്ടിവരുന്ന ഇരുമ്പ്‌, കോണ്‍ക്രീറ്റ്‌ തുടങ്ങിയ വസ്‌തുക്കളെയും തൊഴിലാളികളെയും അപ്പപ്പോള്‍ പണിനടക്കുന്ന നിലയിലേക്കു കൊണ്ടുപോവുകയാണ്‌ ഇവയുടെ ഉദ്ദേശ്യം. കെട്ടിടത്തിന്റെ പണി പൂർത്തിയായശേഷം സ്ഥിരമായ എലിവേറ്ററുകള്‍ ഉറപ്പിക്കുന്നു. വ്യവസായശാലകള്‍, വെയർഹൗസുകള്‍ എന്നിവിടങ്ങളിൽ സാധനങ്ങള്‍ കൈകാര്യം ചെയ്യുകയാണ്‌ എലിവേറ്ററുകളുടെ പ്രധാന ജോലി. സൈഡ്‌ വാക്ക്‌ എലിവേറ്റർ (side walk elevator), ഹൈഡ്രാളിക്‌ ഇലക്‌ട്രിക്‌ എലിവേറ്റർ (hydraulic electric elevator), ഹെവി ഡ്യൂട്ടി ഫ്രയിറ്റ്‌ എലിവേറ്റർ (heavy duty freight elevator), കേജ്‌ എലിവേറ്റർ (cage elevator), സ്‌കിപ്‌ എലിവേറ്റർ (skip elevator) എന്നിങ്ങനെ വിവിധ ഇനം എലിവേറ്ററുകളുണ്ട്‌.

Current revision as of 10:32, 1 ജൂലൈ 2014

ഉള്ളടക്കം

ഉത്‌ഥാപനയന്ത്രങ്ങള്‍

അണക്കെട്ട്‌, പാലം, കെട്ടിടം തുടങ്ങിയവയുടെ പണിക്കിടയിലും ഫാക്‌ടറികള്‍, പ്ലാന്റുകള്‍, ഗോഡൗണുകള്‍ മുതലായ ഇടങ്ങളിലും മറ്റും ഭാരം ഉയർത്തുന്നതിനുവേണ്ടി ഉപയോഗിക്കുന്ന യന്ത്രങ്ങള്‍. എല്ലാ ഉത്‌ഥാപനയന്ത്രങ്ങളിലും വസ്‌തുക്കള്‍ ഒറ്റയായോ കൂട്ടമായോ പൊക്കുകയും താഴ്‌ത്തുകയും ചെയ്യുന്നതിനുള്ള ഗിയർ (gear) സജ്ജീകരണങ്ങള്‍ വിവിധതരത്തിലുണ്ട്‌.

ആമുഖം

ഫാക്‌ടറികളിലും മറ്റും ഉത്‌ഥാപനയന്ത്രങ്ങളുപയോഗിച്ച്‌ കൈകാര്യം ചെയ്യപ്പെടുന്ന വസ്‌തുക്കളെ രണ്ടു വിഭാഗങ്ങളായി തിരിക്കാം: യൂണിറ്റ്‌ ഭാരങ്ങള്‍ (unit loads), ബെള്‍ക്ക്‌ ഭാരങ്ങള്‍ (bulk loads). യൂണിറ്റ്‌ ഭാരങ്ങള്‍ ഒറ്റപ്പെട്ട വലിയ വസ്‌തുക്കളായിരിക്കും. രൂപത്തിലും ഭാരത്തിലും ഇവ പരസ്‌പരം ബന്ധമില്ലാത്തവയാകാം. വലിയ യന്ത്രങ്ങള്‍, യന്ത്രഭാഗങ്ങള്‍, ഹോപ്പറുകള്‍, ലേഡിലുകള്‍ (ladles), ഗെർഡറുകള്‍ എന്നിവയെല്ലാം യൂണിറ്റ്‌ ഭാരങ്ങളുടെ വിഭാഗത്തിൽപ്പെടുന്നു. കൂട്ടമായി കൈകാര്യം ചെയ്യപ്പെടുന്ന വസ്‌തുക്കളാണ്‌ ബള്‍ക്ക്‌ ഭാരങ്ങള്‍. ഇവ ചെറിയ തരികളോ എളുപ്പത്തിൽ പൊടിഞ്ഞുപോകാന്‍ സാധ്യതയുള്ളവയോ ആകാം. ഉദാ. കൽക്കരി, അയിരുകള്‍, സിമന്റ്‌, മണൽ, മച്ച്‌, കല്ല്‌, കളിമച്ച്‌. ഭാരം ഉയർത്തുകയോ താഴ്‌ത്തുകയോ ആണ്‌ ഉത്‌ഥാപനയന്ത്രങ്ങളുടെ ധർമം. ഇവയിലെ പ്രധാന പ്രവർത്തനചലനം (working movement) ഈ ധർമം നിറവേറ്റുന്നതിനുവേണ്ടിയുള്ളതാണ്‌. എന്നാൽ ചില ഉത്‌ഥാപനയന്ത്രങ്ങളിൽ ഭാരം വിലങ്ങന്‍ദിശയിൽ (horizontal direction) നീക്കാനും വട്ടത്തിൽ തിരിക്കാനും മറ്റുമുള്ള സംവിധാനമുണ്ടായിരിക്കും. ഉദാഹരണമായി ചിലതരം ക്രയിനുകളിൽ (cranes) ഭാരം ആദ്യം ഉയർത്തുന്നു. അതിനുശേഷം തിരിക്കുകയും അനങ്ങാതെ നിർത്തുകയും ചെയ്യുന്നു. പിന്നീട്‌ ആവശ്യമനുസരിച്ച്‌ ലക്ഷ്യസ്ഥാനത്തേക്ക്‌ നീക്കുകയാണ്‌ ചെയ്യുന്നത്‌. പൂർണമായി യന്ത്രവത്‌കരണം നടത്തിയിട്ടുള്ള ചില ഫാക്‌ടറികളിൽ സ്വയം പ്രവർത്തിക്കുന്ന (automatic) ഉത്‌ഥാപനയന്ത്രങ്ങള്‍ ഉപയോഗിക്കാറുണ്ട്‌. എന്നാൽ മിക്കവാറും ഉത്‌ഥാപനയന്ത്രങ്ങള്‍ സ്വയം പ്രവർത്തിക്കുന്നവയല്ല. ആകൃതിയിലും വലുപ്പത്തിലും വൈവിധ്യമുള്ള ഭാരങ്ങള്‍ കൈകാര്യം ചെയ്യേണ്ട സന്ദർഭങ്ങളിൽ സ്വയം പ്രവർത്തകയന്ത്രങ്ങള്‍ വേണ്ടത്ര ഫലപ്രദമാവില്ല. സ്വയംപ്രവർത്തകമല്ലാത്ത ഉത്‌ഥാപനയന്ത്രങ്ങളിൽ ഭാരം ഉയർത്തുക, താഴ്‌ത്തുക മുതലായ പ്രക്രിയകള്‍ കൈകൊണ്ട്‌ നിർവഹിക്കുന്നു.

ഭാഗങ്ങള്‍

ഉത്‌ഥാപനയന്ത്രങ്ങളുടെ പ്രധാന ഭാഗങ്ങള്‍ താഴെപ്പറയുന്നവയാണ്‌: i. ചെയിന്‍ (chain), കമ്പിക്കയർ (wire rope) മുതലായ വഴക്കമുള്ള (flexible) ഉയർത്തുസഹായങ്ങള്‍ ii. കപ്പികള്‍, കപ്പിവ്യൂഹങ്ങള്‍, സ്‌പ്രാക്കറ്റുകള്‍(sprockets), ഡ്രം തുടങ്ങിയവ iii. പലതരം കൊളുത്തുകള്‍(hooks), കൊളുത്തുകള്‍ തൂക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍, വൈദ്യുതകാന്തങ്ങള്‍ മുതലായി ഭാരം പിടിപ്പിക്കുന്നതിനുള്ള ഘടകങ്ങള്‍ iv. ഭാരത്തിന്റെ വേഗം നിയന്ത്രിക്കുന്നതിനും താഴ്‌ത്തുന്നതിനും ഇടയ്‌ക്കുവച്ച്‌ നിർത്തുന്നതിനും മറ്റുമുള്ള ബ്രക്ക്‌ സജ്ജീകരണങ്ങള്‍, ഡ്രം തിരിഞ്ഞുകറങ്ങിയും മറ്റും ഉയർത്തിയ ഭാരം വീണുപോകാതെ സൂക്ഷിക്കുന്നതിനുള്ള റാച്ചെറ്റ്‌ (ratchet) പോലെയുള്ള ഉപകരണങ്ങള്‍ .ഹൈഡ്രാളിക്‌ ഡ്രവ്‌ (hydraulic drive), ന്യൂമാറ്റിക്‌ ഡ്രവ്‌ (pneumatic drive), വൈദ്യുത ഡ്രവ്‌, ആന്തരദഹന എന്‍ജിന്‍ ഡ്രവ്‌ മുതലായ ചാലനവ്യൂഹങ്ങള്‍(drive systems), ഹാന്‍ഡ്‌ ഡ്രവാണെങ്കിൽ അതിനു വേണ്ടിവരുന്ന ക്രാങ്ക്‌ലിവർ (crank lever) തുടങ്ങിയ ഉപകരണങ്ങള്‍ vi. ശക്തി പ്രഷണത്തിനുള്ള (power trans-mission) സജ്ജീകരണങ്ങള്‍, ആക്‌സിൽ ഷാഫ്‌റ്റ്‌, ക്ലച്ച്‌, ബെയറിങ്‌ തുടങ്ങിയ സാമഗ്രികള്‍ vii. സഞ്ചരിക്കുന്ന ക്രയിന്‍, ട്രാളി മുതലായ ഉത്‌ഥാപനയന്ത്രങ്ങള്‍ക്ക്‌ സഞ്ചരിക്കുന്നതിനുള്ള റണ്‍വേ റെയിൽ (runway rail). മറ്റുതരം ക്രയിനുകളാണെങ്കിൽ അവ ഒരിടത്തുനിന്ന്‌ മറ്റൊരിടത്തേക്കു നീക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ മുതലായവ viii. ചട്ടക്കൂട്‌ ix. നിയന്ത്രണോപകരണങ്ങള്‍.

ഉത്‌ഥാപനയന്ത്രങ്ങളുടെ ഏതെങ്കിലും ഭാഗം പ്രവർത്തനവേളയിൽ തകരുകയോ കേടുസംഭവിക്കുകയോ മറ്റോ ചെയ്‌താൽ ഭാരം താഴെവീണു നശിക്കുമെന്നുമാത്രമല്ല അത്‌ തൊഴിലാളികളുടെയും സമീപത്തുള്ള മറ്റുള്ളവരുടെയും മരണത്തിനുതന്നെ കാരണമാവുകയും ചെയ്യാം. അതുകൊണ്ട്‌ മേൽവിവരിച്ച ഓരോ ഘടകഭാഗവും പ്രത്യേകം ശ്രദ്ധയോടെ നിർമിക്കപ്പെടുന്നു.

വർഗീകരണം

പല തരത്തിലും വലുപ്പത്തിലും രൂപകല്‌പനയിലുമുള്ള ഉത്‌ഥാപനോപകരണങ്ങള്‍ ഇന്ന്‌ നിലവിലുണ്ട്‌. ഇവയെ കൃത്യമായി തരംതിരിക്കുക എളുപ്പമല്ല. ഇവയുടെ രൂപകല്‌പന, ധർമം, ഒരിടത്തുനിന്ന്‌ മറ്റൊരിടത്തേക്കു വസ്‌തുക്കള്‍ നീക്കംചെയ്യുന്ന രീതി തുടങ്ങിയ സാങ്കേതിക ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്‌ തരംതിരിക്കൽ നടത്തുന്നത്‌. ഉത്‌ഥാപനയന്ത്രങ്ങളെ മൊത്തത്തിൽ ഹോയ്‌സ്റ്റുകള്‍ (hoists), ക്രയിനുകള്‍, എലിവേറ്ററുകള്‍ (elevators)എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ഭാരം ഉയർത്തുന്നതിനും നീക്കുന്നതിനും പറ്റിയതും ഇടവിട്ടു പ്രവർത്തിക്കുന്നതുമായ ഉത്‌ഥാപനോപകരണങ്ങളാണ്‌ ഹോയ്‌സ്റ്റുകള്‍. എന്നാൽ ക്രയിനുകളിലാകട്ടെ ഉയർത്തുസജ്ജീകരണങ്ങള്‍ (hoisting mechanisms)ക്കുപുറമേ ഭാരത്തിനു തൂങ്ങിനിൽക്കാന്‍ പറ്റിയ ഒരു ചട്ടക്കൂടുകൂടി ഉണ്ടായിരിക്കും. ഇതിൽ താങ്ങിക്കൊണ്ടാണ്‌ ഭാരം ഉയർത്തുകയും നീക്കുകയും ചെയ്യുന്നത്‌. ഒരു നിയന്ത്രിതപഥത്തിൽക്കൂടി ഭാരം ഉയർത്തുകയും താഴ്‌ത്തുകയും ചെയ്യുന്ന ഉത്‌ഥാപനയന്ത്രങ്ങളാണ്‌ എലിവേറ്ററുകള്‍. ഇവയിൽ ഏറ്റവുമധികം പ്രചാരത്തിലുള്ളതും വ്യാപകമായി ഉപയോഗിക്കുന്നതുമായ യന്ത്രങ്ങള്‍ ക്രയിന്‍ വിഭാഗത്തിൽപ്പെടുന്നവയാണ്‌. ഈ യന്ത്രങ്ങളെ വീണ്ടും പലതായി തരംതിരിക്കാം. ഇവയുടെ ഓരോന്നിന്റെയും പ്രധാന വിഭാഗങ്ങള്‍ പട്ടികയിൽ കാണിച്ചിരിക്കുന്നു.

ഹോയ്‌സ്റ്റുകള്‍

സ്‌ക്രൂ ജാക്ക്‌

സ്വതന്ത്രമായി തൂക്കിയിട്ടുകൊണ്ടുതന്നെ വസ്‌തുക്കള്‍ ഉയർത്തുന്നതിനും താഴ്‌ത്തുന്നതിനുംവേണ്ടി ഇടവിട്ടു ചലിക്കുന്ന യന്ത്രാവലികളാണ്‌ ഹോയ്‌സ്റ്റുകള്‍. പരിമിതമായ വിസ്‌തീർണം മാത്രമുള്ള സ്ഥലം ഉപയോഗിച്ച്‌ വസ്‌തുക്കളെ ഒരിടത്തുനിന്നുയർത്തി മറ്റൊരിടത്തു നിക്ഷേപിക്കാനുള്ള കഴിവും ഇവയ്‌ക്കുണ്ട്‌. എന്നാൽ എലിവേറ്ററുകള്‍ ഭാരം സ്ഥിരമായ ലംബപഥത്തിൽ ഉയർത്തുകയും താഴ്‌ത്തുകയും മാത്രമേ ചെയ്യുന്നുള്ളൂ. പ്രചാരം സിദ്ധിച്ചുകഴിഞ്ഞതും ഹോയ്‌സ്റ്റുകളുടെ വിഭാഗത്തിൽപ്പെടുന്നതുമായ ചില ഉത്‌ഥാപനോപകരണങ്ങളെക്കുറിച്ചുള്ള വിവരം താഴെ കൊടുത്തിരിക്കുന്നു.

ജാക്കുകള്‍

മോട്ടറൈസ്‌ഡ്‌ സ്‌ക്രൂ ജാക്ക്‌

ഭാരം ചെറിയ ഉയരത്തിൽ പൊക്കി ഉയർത്തുന്നതിന്‌ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്‌ ജാക്കുകള്‍. സ്‌ക്രൂ, റാക്ക്‌ ആന്‍ഡ്‌ പിനിയന്‍ (rack and pinion), വൈദ്യുതം, ലിവർ, ഹൈഡ്രാളിക്‌ എന്നിങ്ങനെ പലതരം ജാക്കുകള്‍ ഉപയോഗിക്കാറുണ്ട്‌. ഒരു ഹൗസിങ്ങിനുള്ളിൽ പിടിപ്പിച്ചിരിക്കുന്ന നീണ്ട ഒരു സ്‌ക്രൂവാണ്‌ സ്‌ക്രൂജാക്കിലുള്ളത്‌ (ചിത്രം 1). ഉയർത്തേണ്ട വസ്‌തുവിനടിയിൽ ജാക്ക്‌ വച്ചശേഷം ലിവറിൽ പിടിച്ച്‌ തിരിക്കുമ്പോള്‍ സ്‌ക്രൂവും അതോടൊപ്പം വസ്‌തുവും ഉയരുന്നു. സ്‌ക്രൂവിന്റെ നീളത്തിനനുസരിച്ച്‌ പരിമിതമായ ഉയരത്തിലേക്കു മാത്രമേ വസ്‌തുവിനെ ഉയർത്താന്‍ സാധിക്കുകയുള്ളൂ. ഓട്ടോമൊബൈൽ റിപ്പയർഷോപ്പുകളിൽ ഇത്തരം ജാക്കുകള്‍ ധാരാളമായി ഉപയോഗിക്കാറുണ്ട്‌.

ഹൈഡ്രാളിക്‌ ജാക്കിന്റെ ലിവർ പ്രവർത്തിക്കുമ്പോള്‍ ഓയിൽ പമ്പു ചെയ്‌ത്‌ റാം (ram) എന്ന പേരിലുള്ള പിസ്റ്റണിന്റെ അടിഭാഗത്ത്‌ മർദം ചെലുത്തുന്നു. തത്‌ഫലമായി റാമും അതോടൊന്നിച്ച്‌ അതിനു മുകളിലുള്ള ഭാരവും ഉയരുന്നു. (ചിത്രം 2)

കപ്പിയും കയറും

കപ്പിയും കയറും (Block and tackle). വളരെക്കാലം മുമ്പുമുതൽക്കുതന്നെ ഭാരം ഉയർത്താന്‍ കപ്പിവ്യൂഹങ്ങള്‍ ഉപയോഗിച്ചിരുന്നു. ഷീവുകള്‍ (sheaves)എന്നു വിളിക്കുന്ന ചാലുകളുള്ള ചക്രങ്ങള്‍ ഉപയോഗിച്ചാണ്‌ കപ്പിവ്യൂഹങ്ങള്‍ ഉണ്ടാക്കുക. ഷീവുകള്‍ ഒരു ചട്ടക്കൂടിൽ വേണ്ടവിധം ഉറപ്പിച്ചിരിക്കും. ഭാരം ഉയർത്തുന്നതിനുവേണ്ടി ബലം പ്രയോഗിക്കുന്ന ബിന്ദുവും ദിശയും സൗകര്യപൂർവം മാറ്റുന്നതിന്‌ ഇവ സഹായിക്കുന്നു. കപ്പിവ്യൂഹത്തിൽ യാന്ത്രികലാഭം (mechanical advantage) വ്യത്യസ്‌തമാണ്‌. ഉയർത്തപ്പെടുന്ന ഭാരവും അതിനു വേണ്ടിവരുന്ന ബലവും തമ്മിലുള്ള അനുപാതസംഖ്യയ്‌ക്കാണ്‌ യാന്ത്രികലാഭം എന്നു പറയുന്നത്‌. ഭാരം എത്ര ചരടുകളിലാണോ താങ്ങിനില്‌ക്കുന്നത്‌ അത്രയുമായിരിക്കും കപ്പിവ്യൂഹങ്ങളുടെ യാന്ത്രികലാഭം. കപ്പിയിൽ മുഴുവന്‍ ഭാരവും ഒരേ ചരടിൽ തൂങ്ങിനിൽക്കുന്നതായാൽ യാന്ത്രികലാഭം 1 ആണ്‌; ചരടിന്റെ രണ്ടു ഭാഗങ്ങളും ഒരുപോലെ ഭാരം താങ്ങുന്നതരം കപ്പിയിൽ യാന്ത്രികലാഭം 2 ആണ്‌. നാലു ചരടുകള്‍ ഒരുമിച്ചാണ്‌ ആകെ ഭാരം വഹിക്കുന്നതെങ്കിൽ അതിന്റെ യാന്ത്രികലാഭം 4 ആണ്‌. യാന്ത്രികലാഭം കൂടുന്നതനുസരിച്ച്‌ യത്‌നം (effort) സഞ്ചരിക്കേണ്ട ദൂരം കൂടുന്നു. അതായത്‌ യാന്ത്രികലാഭം 4 ഉള്ളപ്പോള്‍ പ്രയോഗിക്കുന്ന യത്‌നം, ഭാരം എത്ര ഉയർത്തണമോ അതിന്റെ നാലിരട്ടി ദൂരം സഞ്ചരിക്കണം.

വിന്‍ചുകള്‍

ഒരേ സ്ഥലത്ത്‌ സ്ഥിരമായി ഭാരോദ്വഹനം നടത്തുന്നതിനാണ്‌ വിന്‍ചുകളുപയോഗിക്കുന്നത്‌. അതായത്‌ വിന്‍ചുകള്‍ ഒരിടത്തുനിന്ന്‌ മറ്റൊരിടത്തേക്ക്‌ ആവശ്യാനുസരണം നീക്കി ഭാരം കൈകാര്യം ചെയ്യാന്‍ നിർവാഹമില്ല. എന്നാൽ ഹോയ്‌സ്റ്റുകള്‍ ഇപ്രകാരം ചലിപ്പിക്കാവുന്ന വിധത്തിലാണ്‌ സംവിധാനം ചെയ്‌തിരിക്കുക. ഉദാ. തലയ്‌ക്കു മുകളിൽ സഞ്ചരിച്ചുകൊണ്ട്‌ ഭാരമുയർത്തുന്ന ഓവർഹെഡ്‌ ക്രയിനുകളിൽ ചക്രങ്ങളിൽ നീങ്ങുന്ന ഹോയ്‌സ്റ്റുകളാണുള്ളത്‌.

ഒരു ഡ്രമ്മിൽ കമ്പിക്കയർ ചുറ്റിയാണ്‌ വിന്‍ചുകള്‍ നിർമിച്ചിരിക്കുക. ഡ്രം, യന്ത്രശക്തി ഉപയോഗിച്ചോ കൈകൊണ്ടോ തിരിക്കാം. ഡ്രം ഏതുദിശയിൽ തിരിയുന്നു എന്നതിനെ ആസ്‌പദമാക്കി കയർ ഡ്രമ്മിൽ ചുറ്റുകയോ അഴിയുകയോ ചെയ്യുന്നു. അതിനനുസരിച്ച്‌ ഭാരം ഉയരുകയും താഴുകയും ചെയ്യും. ഉയർത്തിക്കഴിഞ്ഞ ഭാരം ഇടയ്‌ക്കുവച്ച്‌ ഡ്രം തിരിഞ്ഞുകറങ്ങിയാൽ താഴോട്ടു പോരും. ഇതു തടയുന്നതിന്‌ ഒരു റാച്ചെറ്റും പോളും (ratchet and pole) കൊടുത്തിരിക്കുന്നു. വലിയതരം വിന്‍ചുകളിൽ ബ്രക്കുകള്‍ കൊടുക്കാറുണ്ട്‌. ഡെറിക്കുകള്‍ (derricks), സ്റ്റൊക്കറുകള്‍ (stackers) തുടങ്ങിയ ഉത്‌ഥാപനയന്ത്രാവലികളിൽ വിന്‍ചുകള്‍ ഉപയോഗിക്കുന്നു.

തറയിലോ ഭിത്തിയിലോ ഉറപ്പിച്ച വൈദ്യുതഹോയ്‌സ്റ്റുകള്‍ ഫാക്‌ടറികള്‍, ഗോഡൗണുകള്‍ തുടങ്ങിയ സ്ഥലങ്ങളിൽ ഉത്‌ഥാപനോപയോഗങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നുണ്ട്‌. കപ്പലുകള്‍, കരയിൽക്കൂടി ഭാരം കയറ്റിപ്പോകുന്ന വാഹനങ്ങള്‍ എന്നിവയിലും ഭാരം കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിന്‌ ഹോയ്‌സ്റ്റുകള്‍ ഉപയോഗിക്കുക സാധാരണമാണ്‌. ഭാരം നേരെ മുകളിൽനിന്നുയർത്താന്‍ പറ്റിയ വിധത്തിലാണ്‌ ഹോയ്‌സ്റ്റുകള്‍ സംവിധാനം ചെയ്‌തിരിക്കുന്നത്‌. തന്മൂലം അവയുടെ ശരിയായ പ്രവർത്തനത്തിന്‌ ചലനക്ഷമതയുള്ള സ്ഥാപന സംവിധാനങ്ങള്‍ (mountings) ആവശ്യമാണ്‌. അല്‌പം ചരിഞ്ഞ നിലയിലുള്ള, ഭാരം ഉയർത്തുന്നതിനു കഴിവുള്ള വിപ്പ്‌ ഹോയ്‌സ്റ്റുകള്‍ (whip hoists) ഇതിനൊരപവാദമാണ്‌.

ശക്തി ലഭിക്കുന്ന ഉറവിടത്തെ ആസ്‌പദമാക്കി ഹോയ്‌സ്റ്റുകളെ കൈകൊണ്ടു പ്രവർത്തിപ്പിക്കാവുന്നവ, വൈദ്യുതം, ന്യൂമാറ്റിക്ക്‌ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ആദ്യത്തേത്‌ ചെയിന്‍ വഴിയാണ്‌ പ്രവർത്തിക്കുന്നത്‌. ഇതിൽ ലിവർ റാച്ചെറ്റ്‌ (lever-ratchet), ഡിഫ്രന്‍ഷ്യൽ (differential), സ്‌പർ ഗിയർ (spur gear), വേം ഗിയർ (worm gear) എന്നിങ്ങനെയുള്ള യന്ത്രഭാഗങ്ങളിൽ ഏതെങ്കിലും ഉള്‍ക്കൊള്ളുന്നു. ചെലവു കുറവാണെങ്കിലും ലിവർകൊണ്ടു പ്രവർത്തിപ്പിക്കുന്ന ഹോയ്‌സ്റ്റുകള്‍ തീരെ കാര്യക്ഷമമല്ല. ഡിഫ്രന്‍ഷ്യൽ വിഭാഗത്തിൽപ്പെട്ട ഹോയ്‌സ്റ്റുകളുടെ പ്രവർത്തനം രണ്ടു കപ്പികള്‍ തമ്മിലുള്ള വ്യാസവ്യത്യാസത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. വേം ഗിയർ ഹോയ്‌സ്റ്റുകള്‍, സ്‌പർ ഗിയർ ഹോയ്‌സ്റ്റുകള്‍ എന്നിവയിൽ ഭാരോദ്വഹനത്തിന്‌ യഥാക്രമം വേം, സ്‌പർ എന്നീ ഗിയർ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ഭാരം ഉയർത്തുന്ന വേളയിൽ ഗിയറുകള്‍ തിരിഞ്ഞുകറങ്ങി ഭാരം താഴെ വീഴാതിരിക്കാന്‍ റാച്ചെറ്റ്‌ പോള്‍ സങ്കേതവും ഉപയോഗിക്കുന്നു.

വൈദ്യുത ഹോയ്‌സ്റ്റുകള്‍ കമ്പിയോ ചെയിനോ ഉപയോഗിച്ചാണ്‌ ഭാരം ഉയർത്തുന്നത്‌. കമ്പി ഉപയോഗിക്കുന്ന ഹോയ്‌സ്റ്റുകളിൽ ഒരു ഡ്രമ്മിൽ കമ്പി ചുറ്റുകയും അഴിക്കുകയും ചെയ്യുന്നതിനനുസരിച്ച്‌ ഭാരം ഉയരുകയോ താഴുകയോ ചെയ്യുന്നു. എന്നാൽ ചെയിന്‍ ഉപയോഗിക്കുന്നവയിൽ ചെയിനും സ്‌പ്രാക്കറ്റും ഉണ്ടായിരിക്കും.

ന്യൂമാറ്റിക്‌ ഹോയ്‌സ്റ്റുകള്‍

വിന്‍ജുകള്‍

അവമർദിതവായു (compre-ssed air) ഉപയോഗിച്ച്‌ പ്രവർത്തിക്കുന്നവയാണ്‌ ന്യൂമാറ്റിക്‌ ഹോയ്‌സ്റ്റുകള്‍. ഇവയിൽ സിലിണ്ടറും പിസ്റ്റണുമാണുള്ളത്‌. ഭാരത്തിന്റെ മുന്‍-പിന്‍ ചലനം പിസ്റ്റണിന്റെ ചലനംകൊണ്ടാണ്‌ കിട്ടുന്നത്‌. സിലിണ്ടർ വിലങ്ങനെയോ കുത്തനെയോ പ്രവർത്തിക്കുന്നതിനായി ഘടിപ്പിക്കാം. സിലിണ്ടർ പിസ്റ്റണ്‍ യന്ത്രാവലി വായുമോട്ടോറായി പ്രവർത്തിപ്പിച്ചാണ്‌ ഭാരം ഉയർത്തുന്നത്‌. സിലിണ്ടറിലേക്ക്‌ ആവശ്യാനുസരണം വായു കടത്തിവിടുന്നതിന്‌ പലതരം സംവിധാനങ്ങള്‍ സാധ്യമാണ്‌.

ന്യൂമാറ്റിക്ക്‌ ഹോയ്‌സ്റ്റുകളുടെ ക്രമാനുഗതമായ പ്രവർത്തനശേഷി, നിയന്ത്രണസൗകര്യം എന്നിവ കാരണം ഫൗണ്ടറികളിലെയും, കൈകാര്യം ചെയ്യപ്പെടുന്ന പദാർഥം പൊട്ടിത്തകരാനിടയുള്ള മറ്റു സ്ഥലങ്ങളിലെയും ഉപയോഗത്തിന്‌ അവ കൂടുതൽ അനുയോജ്യമായിരിക്കും. സ്‌ഫോടകവസ്‌തുക്കള്‍ കൈകാര്യം ചെയ്യപ്പെടുന്ന സ്ഥലങ്ങളിൽ വൈദ്യുത ഹോയ്‌സ്റ്റുകള്‍ ഉപയോഗിച്ചാൽ തീപ്പൊരി ഉണ്ടാകാനിടയുള്ളതിനാൽ അപകടസാധ്യത വളരെ കൂടുതലാണ്‌. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ന്യൂമാറ്റിക്ക്‌ ഹോയ്‌സ്റ്റുകളാണ്‌ ഉപയോഗിക്കുക പതിവ്‌.

ക്രയിനുകള്‍

ക്രയിന്‍ വിഭാഗത്തിൽപ്പെടുത്താവുന്ന ഒരു ഉത്‌ഥാപനോപകരണമാണ്‌ ഡെറിക്ക്‌ (derrick). ഡെറിക്കുകളിൽ ചരിഞ്ഞ ഒരു തൂണ്‍ ഉണ്ടായിരിക്കും. ഇതിന്റെ ഒരറ്റത്താണ്‌ ഭാരം വഹിക്കുന്ന കയറ്‌ (tackle) ഘടിപ്പിച്ചിരിക്കുക. മറ്റേ അറ്റം തിരിക്കാന്‍ പറ്റിയതരത്തിൽ ഉറപ്പിക്കുന്നു. ജിബ്‌ ക്രയിനുകളിൽ (jib cranes) ഇപ്രകാരമുള്ള തൂണിനു പകരം വിലങ്ങനെഘടിപ്പിച്ച ഒരു തുലാം ആണുള്ളത്‌. ഡെറിക്കുകളുടെ മേല്‌പറഞ്ഞ തൂണ്‍ ചില താങ്ങുകമ്പികള്‍കൊണ്ടോ താങ്ങുകാലുകള്‍കൊണ്ടോ ആണ്‌ ഉറപ്പിച്ചുനിർത്തുന്നത്‌. ചിലയിനം ഡെറിക്കുകള്‍ക്ക്‌ 360o തിരിഞ്ഞു പ്രവർത്തിക്കാന്‍ സാധിക്കും. കപ്പികളുടെ സഹായത്തോടെ വിന്‍ചുകളാണ്‌ ഡെറിക്കുകളിൽ ഉത്‌ഥാപനം നിർവഹിക്കുന്നത്‌.

സ്വന്തം തൂണുകളിൽ താങ്ങിനിൽക്കുന്ന ജിബ്‌ ക്രയിനുകളെ പൊതുവേ തൂണ്‍ ക്രയിനുകള്‍ (pillar cranes)എന്നും ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്ന ക്രയിനുകളെ വാള്‍ ബ്രായ്‌ക്കറ്റ്‌ ക്രയിനുകള്‍ (wall bracket cranes)എന്നും വിളിക്കുന്നു. വാള്‍ജിബ്‌ ക്രയിന്‍ (wall jib crane), തിരിയുന്ന തൂണുള്ള സഞ്ചരിക്കാത്ത ജിബ്‌ ക്രയിന്‍ (stationary jib crane with a rotary pillar), കാന്റിലിവർ ജിബ്‌ ക്രയിന്‍, സീലിങ്ങിൽ പിടിപ്പിച്ച ക്രയിന്‍, മോണോറെയിൽ ക്രയിന്‍ എന്നിവ വാള്‍ബ്രാക്കറ്റ്‌ ക്രയിന്‍ എന്ന വിഭാഗത്തിൽപ്പെടുന്നു. ഉറപ്പിച്ച തൂണുള്ളതും സഞ്ചരിക്കാത്തതുമായ തിരിയുന്ന ക്രയിന്‍ (stationary rotary crane with a fixed pillar), തിരിക്കാവുന്ന ടേബിളോടുകൂടിയ സഞ്ചരിക്കാത്ത ക്രയിന്‍ (stationary crane with a turntable) എന്നീ രണ്ടുതരം ക്രയിനുകള്‍ പില്ലർ ക്രയിന്‍വിഭാഗത്തിൽപ്പെടുന്നവയാണ്‌.

ട്രക്കുകളിലും മറ്റും ഉറപ്പിച്ചിരിക്കുന്ന നീണ്ട തുലാത്തോടുകൂടിയ ജിബ്‌ ക്രയിനുകള്‍ ധാരാളമായി ഉപയോഗിക്കാറുണ്ട്‌. ഇവയുടെ തുലാം മിക്കവാറും തിരിക്കാന്‍ പറ്റുന്നവയായിരിക്കും. എന്നാൽ ചിലപ്പോള്‍ തുലാം ഉറപ്പിച്ച നിലയിലും ഇത്തരം ക്രയിനുകള്‍ കണ്ടുവരാറുണ്ട്‌.

ഗാന്‍ട്രി ക്രെയിന്‍

ഉരുക്കുപാലത്തോട്‌ ഏതാണ്ട്‌ സാമ്യം തോന്നാവുന്നതും പ്രവർത്തനമേഖലയെ മുഴുവന്‍ ബന്ധിപ്പിച്ചുകൊണ്ട്‌ നില്‌ക്കുന്ന തുലാത്തോടുകൂടിയതുമായ ക്രയിനുകളാണ്‌ ഓവർഹെഡ്‌-ട്രാവലിങ്‌ ക്രയിനുകള്‍ (overhead-travelling cranes), ഗാന്‍ട്രി ക്രയിനുകള്‍ (gantry cranes)എന്നിവ. ആദ്യത്തേതിൽ മേല്‌പറഞ്ഞ തുലാം മുകളിലുള്ള ചലനപഥത്തിൽക്കൂടി ആവശ്യാനുസരണം സഞ്ചരിക്കുന്നു. എന്നാൽ രണ്ടാമത്തേതിൽ തുലാം ചലനക്ഷമമല്ല. രണ്ടിനങ്ങളിലും അനേകം ഉപവിഭാഗങ്ങളുണ്ട്‌. ഉരുക്കുഗർഡർകൊണ്ടാണ്‌ ഇത്തരം ക്രയിനുകളിൽ തുലാം ഉണ്ടാക്കിയിരിക്കുക. പാലവും അതിൽക്കൂടി സഞ്ചരിക്കുന്ന ട്രാളിയും കൈകൊണ്ടോ വൈദ്യുതികൊണ്ടോ പ്രവർത്തിപ്പിക്കുന്നവയായിരിക്കും. ഓവർഹെഡ്‌ ട്രാവലിങ്‌ ക്രയിനുകളിൽ ചിലപ്പോള്‍ ചെറുതും വലുതുമായ ഭാരങ്ങള്‍ കൈകാര്യം ചെയ്യാന്‍ വെണ്ണേറെ ഉച്ചാലകയന്ത്രസംവിധാനം (hoisting mechanism) ഉണ്ടായിരിക്കും. ഓപ്പറേറ്റർ തറയിൽനിന്നുകൊണ്ട്‌ ബട്ടണുകള്‍ അമർത്തി നിയന്ത്രിക്കുന്ന തരത്തിൽപ്പെട്ടവയും ക്രയിനിനോടൊപ്പം സഞ്ചരിക്കുന്ന ഒരു ക്യാബിനിൽ ഇരുന്ന്‌ നിയന്ത്രിക്കുന്നതരത്തിൽപ്പെട്ടവയുമായ ഓവർഹെഡ്‌ ട്രാവലിങ്‌ ക്രയിനുകളുമുണ്ട്‌. എന്‍ജിനീയറിങ്‌ വ്യവസായശാലകള്‍, റെയിൽവേ റിപ്പയർ ഷോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളിൽ ഓവർഹെഡ്‌ ട്രാവലിങ്‌ ക്രയിനുകളാണ്‌ സാധാരണ ഉപയോഗിക്കുന്നത്‌. എന്നാൽ കപ്പലിൽ സാധനങ്ങള്‍ കയറ്റുന്നതിനും ഇറക്കുന്നതിനും മറ്റും ഗാന്‍ട്രി ക്രയിനുകളാണ്‌ പൊതുവേ ഉപയോഗിച്ചുവരുന്നത്‌.

എലിവേറ്ററുകള്‍

സ്ഥിരമായ ലംബപഥത്തിൽക്കൂടി ഇടവിട്ട ചലനത്തോടെ ഭാരം ഉയർത്തുകയും താഴ്‌ത്തുകയും ചെയ്യുന്ന യന്ത്രങ്ങളാണ്‌ എലിവേറ്ററുകള്‍. ഹോയ്‌സ്റ്റുകള്‍, ക്രയിനുകള്‍ എന്നിവയിൽനിന്ന്‌ വ്യത്യസ്‌തമായി എലിവേറ്ററുകള്‍ ഭാരം തൂക്കിപ്പിടിച്ച്‌ ഉയർത്തുകയല്ല ചെയ്യുന്നത്‌; മറിച്ച്‌ പൂർണമായി വഹിച്ചുകൊണ്ട്‌ ഉയർത്തുന്നു. മാത്രമല്ല എലിവേറ്റർയന്ത്രങ്ങളുടെ സഞ്ചാരപഥം സ്ഥിരവും കുത്തനേയുമാണ്‌. കുത്തന്‍ കണ്‍വേയറുകളുമായി (vertical conveyors) ഇവയ്‌ക്കുള്ള വ്യത്യാസം കണ്‍വേയറുകളുടെ ചലനം തുടർച്ചയായുള്ളതും (continuous)എലിവേറ്ററുകളുടേത്‌ ഇടവിട്ടുള്ളതുമാണ്‌ എന്നതാണ്‌. വ്യാവസായിക ലിഫ്‌റ്റുകള്‍, സ്റ്റാക്കറുകള്‍, വ്യാവസായിക എലിവേറ്ററുകള്‍ എന്നിങ്ങനെ എലിവേറ്റർ യന്ത്രങ്ങളെ മൊത്തത്തിൽ മൂന്നായി തരംതിരിക്കാം.

കാർ ലിഫ്‌റ്റ്‌

യാന്ത്രിക, ഹൈഡ്രാളിക, വൈദ്യുത ശക്തികള്‍കൊണ്ട്‌ പ്രവർത്തിക്കുന്ന പലതരം ലിഫ്‌റ്റുകള്‍ പ്രചാരത്തിലുണ്ട്‌. ഇവയിലോരോന്നും ഓരോതരം ആവശ്യങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കപ്പെട്ടവയാണ്‌. അടുത്തടുത്ത രണ്ടു കെട്ടിടങ്ങള്‍ തമ്മിൽ തറനിരപ്പിൽ സാരമായ വ്യത്യാസമുണ്ടെന്നിരിക്കട്ടെ. ഇവയിൽ ഒന്നിൽനിന്ന്‌ മറ്റൊന്നിലേക്ക്‌ ഭാരമേറിയ വസ്‌തുക്കള്‍ മാറ്റേണ്ടിവരുമ്പോള്‍ ഫ്‌ളോർ ലെവലർ എന്ന പേരിൽ അറിയപ്പെടുന്ന വിസ്‌തൃതമായ പ്ലാറ്റ്‌ഫോം ഉപയോഗിക്കാറുണ്ട്‌. വലിയ ഭാരമുള്ള യന്ത്രങ്ങള്‍ മുതലായവ തറയിൽനിന്നുയർത്തി ട്രക്കുകളിലും മറ്റു വാഹനങ്ങളിലും കയറ്റുന്നതിനും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം. ട്രക്കുകളുടെ പിന്നിൽ ഘടിപ്പിച്ച്‌ വലിയ ബാരലുകള്‍, ഡ്രമ്മുകള്‍, വീട്ടുസാമാനങ്ങള്‍ തുടങ്ങിയവ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിന്‌ ഉപയോഗിക്കുന്ന ചില ഉത്‌ഥാപനോപകരണങ്ങളും വ്യാവസായിക ലിഫ്‌റ്റുകളുടെ വിഭാഗത്തിൽപ്പെടുന്നു. ബാറ്ററി ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന മോട്ടോറുകള്‍കൊണ്ടാണ്‌ ഇവ പലപ്പോഴും പ്രവർത്തിപ്പിക്കുക. അടുത്തകാലത്തെ വ്യാവസായിക മുന്നേറ്റവും വർധിച്ച യന്ത്രവത്‌കരണപ്രവണതയും കാരണം പല രൂപത്തിലും വലുപ്പത്തിലുമുള്ള വസ്‌തുക്കള്‍ കൈകാര്യം ചെയ്യുന്നതിനുപറ്റിയ അനേകതരം ഉത്‌ഥാപനയന്ത്രാവലികള്‍ നിലവിൽ വന്നിട്ടുണ്ട്‌.

ഫോർക്ക്‌ ലിഫ്‌റ്റ്‌

വ്യാപാരസ്ഥലങ്ങളിലും മറ്റും സാധനങ്ങള്‍ പൊക്കിയെടുത്ത്‌ യഥാസ്ഥാനത്തു സൂക്ഷിക്കുന്നതിനു പറ്റിയ ഉത്‌ഥാപനോപകരണങ്ങളാണ്‌ സ്റ്റാക്കറുകള്‍. ഇവയിലുള്ള ഒരു കുത്തന്‍ ഫ്രയിമിനെ ഗൈഡുകളിൽ ഉയരുകയും താഴുകയും ചെയ്യുന്ന ഒരു കാര്യേജ്‌ (carriage) താങ്ങിനിർത്തുന്നു. ഒരു പ്ലാറ്റ്‌ഫോമോ ലിഫ്‌റ്റിങ്‌ ഫോർക്കു(lifting fork)കളോ ഈ കാര്യേജിനോടു ഘടിപ്പിച്ചിരിക്കും. കൈകൊണ്ടോ ഹൈഡ്രാളിക്‌ രീതിയിലോ വൈദ്യുതശക്തികൊണ്ടോ കാര്യേജ്‌ ഉയർത്തുകയും താഴ്‌ത്തുകയും ചെയ്യാം. ലൈനിൽനിന്ന്‌ വൈദ്യുതി സ്വീകരിച്ച്‌ പ്രവർത്തിക്കുന്ന മോട്ടോറുകളാണ്‌ ആദ്യകാലങ്ങളിൽ സ്റ്റാക്കറുകളിലുപയോഗിച്ചിരുന്നത്‌. അതുകൊണ്ട്‌ ഇവയുടെ പ്രവർത്തനത്തിന്‌ പല പരിമിതികളും ഉണ്ടായിരുന്നു. ബാറ്ററികള്‍കൊണ്ടു പ്രവർത്തിക്കുന്ന മോട്ടോറുകളോ ചെറിയ പെട്രാള്‍ എന്‍ജിനുകളോ ആണ്‌ ഇന്ന്‌ സ്റ്റാക്കറുകളിൽ കൂടുതലായി ഉപയോഗിച്ചുവരുന്നത്‌. തറയിൽ ഒരു സ്ഥലത്തുനിന്ന്‌ മറ്റൊരിടത്തേക്ക്‌ തള്ളിക്കൊണ്ടുപോകുന്നതിന്‌ യോജിച്ച കാസ്റ്റർ ചക്രങ്ങളും പ്രവർത്തനവേളയിൽ ഇളകാതെ ഉറപ്പിച്ച്‌ നിർത്താനുള്ള സജ്ജീകരണങ്ങളുമെല്ലാം ഇന്നത്തെ സ്റ്റാക്കറുകളിൽ സാധാരണമാണ്‌. ഇവയ്‌ക്കെല്ലാം പുറമേ അനുയോജ്യമായ ഇതര പരിഷ്‌കാരങ്ങളും വരുത്താറുണ്ട്‌. പല കോണുകളിൽ ചരിക്കാന്‍ പറ്റിയ തൂണുകളും നിരപ്പായതോ റോളറുകളിട്ടതോ ചില പദാർഥങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുവേണ്ടി പ്രത്യേകം രൂപപ്പെടുത്തിയതോ ആയ പ്ലാറ്റ്‌ഫോമുകളും സ്റ്റാക്കറുകളിൽ ഉപയോഗിക്കാറുണ്ട്‌.

പാസഞ്ചർ ലിഫ്‌റ്റ്‌

അനേകം നിലകളുള്ള കെട്ടിടങ്ങളിൽ ഒരു നിലയിൽനിന്ന്‌ മറ്റൊന്നിലേക്ക്‌ ആളുകളെയും സാധനങ്ങളെയും വഹിച്ചുകൊണ്ടുപോകുന്ന ഉത്‌ഥാപനയന്ത്രങ്ങളാണ്‌ വ്യാവസായിക എലിവേറ്ററുകള്‍. കെട്ടിടങ്ങളുടെ നിർമാണവേളയിൽ താത്‌കാലികമായ എലിവേറ്ററുകള്‍ ഘടിപ്പിക്കാറുണ്ട്‌. നിർമാണപ്രവൃത്തികള്‍ക്കു വേണ്ടിവരുന്ന ഇരുമ്പ്‌, കോണ്‍ക്രീറ്റ്‌ തുടങ്ങിയ വസ്‌തുക്കളെയും തൊഴിലാളികളെയും അപ്പപ്പോള്‍ പണിനടക്കുന്ന നിലയിലേക്കു കൊണ്ടുപോവുകയാണ്‌ ഇവയുടെ ഉദ്ദേശ്യം. കെട്ടിടത്തിന്റെ പണി പൂർത്തിയായശേഷം സ്ഥിരമായ എലിവേറ്ററുകള്‍ ഉറപ്പിക്കുന്നു. വ്യവസായശാലകള്‍, വെയർഹൗസുകള്‍ എന്നിവിടങ്ങളിൽ സാധനങ്ങള്‍ കൈകാര്യം ചെയ്യുകയാണ്‌ എലിവേറ്ററുകളുടെ പ്രധാന ജോലി. സൈഡ്‌ വാക്ക്‌ എലിവേറ്റർ (side walk elevator), ഹൈഡ്രാളിക്‌ ഇലക്‌ട്രിക്‌ എലിവേറ്റർ (hydraulic electric elevator), ഹെവി ഡ്യൂട്ടി ഫ്രയിറ്റ്‌ എലിവേറ്റർ (heavy duty freight elevator), കേജ്‌ എലിവേറ്റർ (cage elevator), സ്‌കിപ്‌ എലിവേറ്റർ (skip elevator) എന്നിങ്ങനെ വിവിധ ഇനം എലിവേറ്ററുകളുണ്ട്‌.

ആളുകളെ മാത്രം വഹിക്കുന്ന എലിവേറ്ററുകളെ അപേക്ഷിച്ച്‌ ഭാര എലിവേറ്ററുകളുടെ പ്ലാറ്റ്‌ഫോമും മറ്റു ഭാഗങ്ങളും കൂടുതൽ ബലവത്തായിരിക്കണം; കാരണം ഇത്തരം എലിവേറ്ററുകളിൽ ഭാരം ആഘാത(shock)ത്തോടുകൂടി വന്നിടിക്കുന്നതിന്‌ സാധ്യതയുണ്ട്‌. ചിലതരം ഭാര എലിവേറ്ററുകളിൽ നിശ്ചിത പദാർഥങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‌ പറ്റിയവിധത്തിൽ പ്ലാറ്റ്‌ഫോം പ്രത്യേകം രൂപപ്പെടുത്തിയിരിക്കും.

(ആർ. രവീന്ദ്രന്‍ നായർ; ഡോ. ബി. പ്രംലെറ്റ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍