This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എംപയർ സ്റ്റേറ്റ് ബിൽഡിങ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Empire State Building) |
Mksol (സംവാദം | സംഭാവനകള്‍) (→Empire State Building) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == | + | == എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ് == |
- | + | ||
== Empire State Building == | == Empire State Building == | ||
- | ആധുനികലോകത്തിലെ ഏഴ് | + | ആധുനികലോകത്തിലെ ഏഴ് അദ്‌ഭുതങ്ങളില്‍ ഒന്ന്. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഫിഫ്‌ത്ത് അവന്യൂവും വെസ്റ്റ് 34വേ സ്‌ട്രീറ്റും യോജിക്കുന്നിടത്ത് സ്ഥിതിചെയ്യുന്ന വാസ്‌തുവിദ്യയുടെ അദ്‌ഭുതമായി നിര്‍മിച്ചിട്ടുള്ള, 102 നിലകളുള്ള അംബരചുംബിയായ കെട്ടിടമാണ് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്. 1931-ല്‍ ഇതിന്റെ പണി കഴിഞ്ഞതുമുതല്‍, 1972-ല്‍ വേള്‍ഡ് ട്രയ്‌ഡ് സെന്ററിന്റെ വടക്കു ഗോപുരം നിര്‍മിക്കുന്നതുവരെയുള്ള 40 വര്‍ഷക്കാലം ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായി ഇത് നിലകൊണ്ടു. 2001-ല്‍ വേള്‍ഡ് ട്രയ്‌ഡ് സെന്റര്‍ തകര്‍ക്കപ്പെട്ടതോടെ വീണ്ടും ന്യൂയോര്‍ക്ക് സിറ്റിയിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായി മാറി ഈ അംബരചുംബി. |
- | [[ചിത്രം:Vol5p218_Empire-State-Building.jpg|thumb|]] | + | [[ചിത്രം:Vol5p218_Empire-State-Building.jpg|thumb|എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്]] |
- | ആധുനികലോകത്തിലെ 7 | + | ആധുനികലോകത്തിലെ 7 അദ്‌ഭുതങ്ങളില്‍ ഒന്നായി അമേരിക്കന്‍ സൊസൈറ്റി ഒഫ് സിവില്‍ എന്‍ജിനിയേഴ്‌സ് ഈ സൗധത്തെ രേഖപ്പെടുത്തിയിരിക്കുന്നു. 1986-ല്‍ അമേരിക്ക അവരുടെ ചരിത്രപ്രധാനമായ നാഴികക്കല്ലായി ഈ സൗധത്തെ പ്രഖ്യാപിക്കുകയുണ്ടായി. ഡബ്ല്യൂ ആന്‍ഡ് എച്ച് പ്രാപ്പര്‍ട്ടീസ് ആണ് ഇതിന്റെ ഉടമസ്ഥരും നടത്തിപ്പുകാരും. ഇപ്പോള്‍ എംപയര്‍സ്റ്റേറ്റ് ബില്‍ഡിങ് നിര്‍മിച്ചിരിക്കുന്ന സ്ഥലം 18-ാം നൂറ്റാണ്ടില്‍ കൃഷിഭൂമി ആയിരുന്നുവെന്നും അതിന് കുറുകേ ഒരു ചെറിയ അരുവി ഒഴുകിയിരുന്നതായും കരുതപ്പെടുന്നു. എന്നാല്‍ 19-ാം നൂറ്റാണ്ടില്‍ ഇവിടെ ഒരു ഹോട്ടല്‍ നിലനിന്നതായും പറയപ്പെടുന്നു. |
- | ഗൃഗറി ജോണ്‍സന്റെ(Gregory Johnson) വാസ്‌തുശില്‌പ(Architectural) സ്ഥാപനമാണ് | + | ഗൃഗറി ജോണ്‍സന്റെ(Gregory Johnson) വാസ്‌തുശില്‌പ(Architectural) സ്ഥാപനമാണ് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ് രൂപകല്‌പന ചെയ്‌തത്. ഒഹിയോ (Ohio)യിലെ സിന്‍സിനാറ്റിയിലെ കാര്യു ടവറിന്റെ മാതൃക ആധാരമാക്കി വെറും രണ്ടാഴ്‌ചകൊണ്ടാണ് ഇവര്‍ ഇതിന്റെ വരപ്പ് പൂര്‍ത്തിയാക്കിയത്. മുകളില്‍നിന്നും താഴോട്ടാണ് ഇതിന്റെ മാതൃക ഉണ്ടാക്കിയതെന്ന് പറയപ്പെടുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 1930, ജനു. 22-ന് തുടങ്ങി. യൂറോപ്പില്‍ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ഇതിനുവേണ്ടി പണിയെടുത്ത 3400 തൊഴിലാളികളില്‍ ഭൂരിഭാഗവും. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടത്തിനുവേണ്ടി ന്യൂയോര്‍ക്കില്‍ത്തന്നെ 40 വാള്‍സ്‌ട്രീറ്റ്, ക്രിസ്‌ലര്‍ ബില്‍ഡിങ് എന്നീ മറ്റു രണ്ടു കെട്ടിടങ്ങളുമായി മത്സരിച്ചാണ് ഇതിന്റെ പണി പുരോഗമിച്ചത്. 1931 മേയ് 1-ന് ഈ സൗധം ഔദ്യോഗികമായി തുറന്നു. അന്നത്തെ യു.എസ്. പ്രസിഡന്റായിരുന്ന ഹെര്‍ബര്‍ട്ട് ഹുവര്‍, വാഷിങ്‌ടണ്‍ ഡിസിയില്‍ ഇരുന്നുകൊണ്ട് സ്വിച്ചമര്‍ത്തി ഈ കെട്ടിടത്തിന്റെ വിളക്കുകള്‍ തെളിച്ചു. |
- | 102 | + | 102 നിലകളില്‍ 381 മീ. ഉയരത്തില്‍ നില്‌ക്കുന്ന കെട്ടിടമാണ് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്. ഇതിന്റെ 62 മീ. ഗോപുരാഗ്രവും കൂടി കൂട്ടിയാല്‍ ഉയരം 443 മീ. ആകും. 85 നിലകള്‍ വാണിജ്യാവശ്യങ്ങള്‍ക്കും ഓഫീസിനുമായി ഉപയോഗിക്കുന്നു. 86-ാം നിലയില്‍ ആന്തരികവും ബാഹ്യവുമായ നിരീക്ഷണത്തിനായി ഒരു"ഒബ്‌സര്‍വേഷന്‍ ഡെക്' ഉണ്ട്. പിന്നീടുള്ള 16 നിലകള്‍ ആര്‍ട്ട് ഡെക്കോ രീതിയിലുള്ള നിര്‍മാണമാണ്. 102-ാം നില ജ്യോതിര്‍നിരീക്ഷണശാലയാണ്. ഇതിനുമുകളില്‍ 62 മീ. ഗോപുരം. ഇതില്‍ നിറയെ പ്രക്ഷേപണത്തിനുള്ള ആന്റിനകളാണ്. ഇതിനുമുകളില്‍ ഒരു "ലൈറ്റ്‌നിങ് റോഡും' ഉണ്ട്. |
- | + | നൂറുനിലകളില്‍ കൂടുതലുള്ള ആദ്യത്തെ കെട്ടിടമാണ് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്. 6500 ജനലുകളും 73 "എലിവേറ്ററു' (Elevator)കളും ഈ കെട്ടിടത്തിനുണ്ട്. തറനിരപ്പില്‍ നിന്നും 102-ാം നിലവരെ 1860 പടികളുണ്ട്. തറ വിസ്‌തീര്‍ണം (257211 ച.മീ.). അടിത്തട്ടിന്റെ (base)വിസ്‌തീര്‍ണം ഉദ്ദേശം 8094 മീ. ഇവിടെ ആയിരത്തോളം വാണിജ്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 2007-ലെ കണക്കുപ്രകാരം ഇവിടെ ദിവസവും ജോലി ചെയ്യുന്നവരുടെ എണ്ണം 21000 വരും. പെന്റഗണിനുശേഷം ഏറ്റവും വലിയ ഓഫീസ് സമുച്ചയം ഇവിടെയാണ്. 1 കൊല്ലവും 45 ദിവസവുംകൊണ്ടാണ് ഈ കൂറ്റന്‍ കെട്ടിടത്തിന്റെ പണിതീര്‍ന്നത്. ഇതിന്റെ നിരീക്ഷണ (observator)നിലയിലേക്ക് (86-ാം നില) 1 മിനിട്ട് സമയംകൊണ്ട് എത്തിച്ചേരാന്‍ കഴിയും. ഈ കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ 113 കി.മീ. നീളം പൈപ്പുകളും 760000 മീ. ഇലക്‌ട്രിക് വയറുകളും ഉപയോഗിച്ചിട്ടുണ്ട്. 1931-ല്‍ ഇതിന്റെ നിര്‍മാണച്ചെലവ് നാലുകോടിയിലേറെ അമേരിക്കന്‍ ഡോളറാണ്. | |
- | (എം. | + | (എം.ആര്‍.കെ. മോഹന്‍) |
Current revision as of 08:52, 13 ഓഗസ്റ്റ് 2014
എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്
Empire State Building
ആധുനികലോകത്തിലെ ഏഴ് അദ്‌ഭുതങ്ങളില്‍ ഒന്ന്. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഫിഫ്‌ത്ത് അവന്യൂവും വെസ്റ്റ് 34വേ സ്‌ട്രീറ്റും യോജിക്കുന്നിടത്ത് സ്ഥിതിചെയ്യുന്ന വാസ്‌തുവിദ്യയുടെ അദ്‌ഭുതമായി നിര്‍മിച്ചിട്ടുള്ള, 102 നിലകളുള്ള അംബരചുംബിയായ കെട്ടിടമാണ് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്. 1931-ല്‍ ഇതിന്റെ പണി കഴിഞ്ഞതുമുതല്‍, 1972-ല്‍ വേള്‍ഡ് ട്രയ്‌ഡ് സെന്ററിന്റെ വടക്കു ഗോപുരം നിര്‍മിക്കുന്നതുവരെയുള്ള 40 വര്‍ഷക്കാലം ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായി ഇത് നിലകൊണ്ടു. 2001-ല്‍ വേള്‍ഡ് ട്രയ്‌ഡ് സെന്റര്‍ തകര്‍ക്കപ്പെട്ടതോടെ വീണ്ടും ന്യൂയോര്‍ക്ക് സിറ്റിയിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായി മാറി ഈ അംബരചുംബി.
ആധുനികലോകത്തിലെ 7 അദ്‌ഭുതങ്ങളില്‍ ഒന്നായി അമേരിക്കന്‍ സൊസൈറ്റി ഒഫ് സിവില്‍ എന്‍ജിനിയേഴ്‌സ് ഈ സൗധത്തെ രേഖപ്പെടുത്തിയിരിക്കുന്നു. 1986-ല്‍ അമേരിക്ക അവരുടെ ചരിത്രപ്രധാനമായ നാഴികക്കല്ലായി ഈ സൗധത്തെ പ്രഖ്യാപിക്കുകയുണ്ടായി. ഡബ്ല്യൂ ആന്‍ഡ് എച്ച് പ്രാപ്പര്‍ട്ടീസ് ആണ് ഇതിന്റെ ഉടമസ്ഥരും നടത്തിപ്പുകാരും. ഇപ്പോള്‍ എംപയര്‍സ്റ്റേറ്റ് ബില്‍ഡിങ് നിര്‍മിച്ചിരിക്കുന്ന സ്ഥലം 18-ാം നൂറ്റാണ്ടില്‍ കൃഷിഭൂമി ആയിരുന്നുവെന്നും അതിന് കുറുകേ ഒരു ചെറിയ അരുവി ഒഴുകിയിരുന്നതായും കരുതപ്പെടുന്നു. എന്നാല്‍ 19-ാം നൂറ്റാണ്ടില്‍ ഇവിടെ ഒരു ഹോട്ടല്‍ നിലനിന്നതായും പറയപ്പെടുന്നു.
ഗൃഗറി ജോണ്‍സന്റെ(Gregory Johnson) വാസ്‌തുശില്‌പ(Architectural) സ്ഥാപനമാണ് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ് രൂപകല്‌പന ചെയ്‌തത്. ഒഹിയോ (Ohio)യിലെ സിന്‍സിനാറ്റിയിലെ കാര്യു ടവറിന്റെ മാതൃക ആധാരമാക്കി വെറും രണ്ടാഴ്‌ചകൊണ്ടാണ് ഇവര്‍ ഇതിന്റെ വരപ്പ് പൂര്‍ത്തിയാക്കിയത്. മുകളില്‍നിന്നും താഴോട്ടാണ് ഇതിന്റെ മാതൃക ഉണ്ടാക്കിയതെന്ന് പറയപ്പെടുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 1930, ജനു. 22-ന് തുടങ്ങി. യൂറോപ്പില്‍ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ഇതിനുവേണ്ടി പണിയെടുത്ത 3400 തൊഴിലാളികളില്‍ ഭൂരിഭാഗവും. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടത്തിനുവേണ്ടി ന്യൂയോര്‍ക്കില്‍ത്തന്നെ 40 വാള്‍സ്‌ട്രീറ്റ്, ക്രിസ്‌ലര്‍ ബില്‍ഡിങ് എന്നീ മറ്റു രണ്ടു കെട്ടിടങ്ങളുമായി മത്സരിച്ചാണ് ഇതിന്റെ പണി പുരോഗമിച്ചത്. 1931 മേയ് 1-ന് ഈ സൗധം ഔദ്യോഗികമായി തുറന്നു. അന്നത്തെ യു.എസ്. പ്രസിഡന്റായിരുന്ന ഹെര്‍ബര്‍ട്ട് ഹുവര്‍, വാഷിങ്‌ടണ്‍ ഡിസിയില്‍ ഇരുന്നുകൊണ്ട് സ്വിച്ചമര്‍ത്തി ഈ കെട്ടിടത്തിന്റെ വിളക്കുകള്‍ തെളിച്ചു.
102 നിലകളില്‍ 381 മീ. ഉയരത്തില്‍ നില്‌ക്കുന്ന കെട്ടിടമാണ് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്. ഇതിന്റെ 62 മീ. ഗോപുരാഗ്രവും കൂടി കൂട്ടിയാല്‍ ഉയരം 443 മീ. ആകും. 85 നിലകള്‍ വാണിജ്യാവശ്യങ്ങള്‍ക്കും ഓഫീസിനുമായി ഉപയോഗിക്കുന്നു. 86-ാം നിലയില്‍ ആന്തരികവും ബാഹ്യവുമായ നിരീക്ഷണത്തിനായി ഒരു"ഒബ്‌സര്‍വേഷന്‍ ഡെക്' ഉണ്ട്. പിന്നീടുള്ള 16 നിലകള്‍ ആര്‍ട്ട് ഡെക്കോ രീതിയിലുള്ള നിര്‍മാണമാണ്. 102-ാം നില ജ്യോതിര്‍നിരീക്ഷണശാലയാണ്. ഇതിനുമുകളില്‍ 62 മീ. ഗോപുരം. ഇതില്‍ നിറയെ പ്രക്ഷേപണത്തിനുള്ള ആന്റിനകളാണ്. ഇതിനുമുകളില്‍ ഒരു "ലൈറ്റ്‌നിങ് റോഡും' ഉണ്ട്. നൂറുനിലകളില്‍ കൂടുതലുള്ള ആദ്യത്തെ കെട്ടിടമാണ് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്. 6500 ജനലുകളും 73 "എലിവേറ്ററു' (Elevator)കളും ഈ കെട്ടിടത്തിനുണ്ട്. തറനിരപ്പില്‍ നിന്നും 102-ാം നിലവരെ 1860 പടികളുണ്ട്. തറ വിസ്‌തീര്‍ണം (257211 ച.മീ.). അടിത്തട്ടിന്റെ (base)വിസ്‌തീര്‍ണം ഉദ്ദേശം 8094 മീ. ഇവിടെ ആയിരത്തോളം വാണിജ്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 2007-ലെ കണക്കുപ്രകാരം ഇവിടെ ദിവസവും ജോലി ചെയ്യുന്നവരുടെ എണ്ണം 21000 വരും. പെന്റഗണിനുശേഷം ഏറ്റവും വലിയ ഓഫീസ് സമുച്ചയം ഇവിടെയാണ്. 1 കൊല്ലവും 45 ദിവസവുംകൊണ്ടാണ് ഈ കൂറ്റന്‍ കെട്ടിടത്തിന്റെ പണിതീര്‍ന്നത്. ഇതിന്റെ നിരീക്ഷണ (observator)നിലയിലേക്ക് (86-ാം നില) 1 മിനിട്ട് സമയംകൊണ്ട് എത്തിച്ചേരാന്‍ കഴിയും. ഈ കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ 113 കി.മീ. നീളം പൈപ്പുകളും 760000 മീ. ഇലക്‌ട്രിക് വയറുകളും ഉപയോഗിച്ചിട്ടുണ്ട്. 1931-ല്‍ ഇതിന്റെ നിര്‍മാണച്ചെലവ് നാലുകോടിയിലേറെ അമേരിക്കന്‍ ഡോളറാണ്.
(എം.ആര്‍.കെ. മോഹന്‍)