This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എമിനെസ്‌ക്യു, മിഹൈൽ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Eminescu, Mihail (1850 - 89)) |
Mksol (സംവാദം | സംഭാവനകള്‍) (→Eminescu, Mihail (1850 - 89)) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 5: | വരി 5: | ||
== Eminescu, Mihail (1850 - 89) == | == Eminescu, Mihail (1850 - 89) == | ||
- | റൊമേനിയന്‍ കവി. 1850 ജനു. 15-ന് | + | റൊമേനിയന്‍ കവി. 1850 ജനു. 15-ന് ബോട്ടോസാനിയില്‍ (Botosani) ജനിച്ചു. മിഹൈല്‍ എമിനോവിചി (Mihail Eminovici)എന്നാണ് യഥാര്‍ഥനാമം. 1865-ല്‍ സെര്‍നൗട്‌സില്‍ (Cernautzഒരു സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ഫാമിലിയാ (Familia) മാസികയില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു. 1869-ല്‍ വിയന്നാ സര്‍വകലാശാലയില്‍ പഠനം ആരംഭിച്ചു. 1872 മുതല്‍ 74 വരെ "ജുനിമിയ'(Junimea) സ്‌കോളര്‍ഷിപ്പോടെ ബെര്‍ലിന്‍ സര്‍വകലാശാലയില്‍ പഠനം നടത്തിയെങ്കിലും ഡിഗ്രി സമ്പാദിക്കാന്‍ കഴിഞ്ഞില്ല. 1870-ല്‍ പ്രസിദ്ധീകരിച്ച വെനേറിയാ ഡി മഡോണാ (Venerea di Madona) അനുവാചകശ്രദ്ധ പിടിച്ചുപറ്റി. |
- | [[ചിത്രം:Vol5p218_Eminescu, Mihail.jpg|thumb|]] | + | [[ചിത്രം:Vol5p218_Eminescu, Mihail.jpg|thumb|മിഹൈല്‍ എമിനെസ്‌ക്യു]] |
- | 1877 | + | 1877 മുതല്‍ 83 വരെ ബുക്കാറസ്റ്റില്‍നിന്നും പ്രസിദ്ധീകരിച്ച തിമ്പുള്‍ (Thimpul)എന്ന ദിനപത്രത്തിന്റെ എഡിറ്റര്‍മാരിലൊരാളായിരുന്ന മിഹൈലിന് 1883-ല്‍ ചിത്തഭ്രമം ബാധിച്ചുവെങ്കിലും ഏറെത്താമസിയാതെ രോഗവിമുക്തനായി. പിന്നീട് ജാസി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് ലൈബ്രറിയന്‍ പദവി സ്വീകരിച്ചു. 1886-ല്‍ നിയാംറ്റ്‌സ് (Neamtz) മതപീഠത്തില്‍ ചേര്‍ന്നു. |
- | ഇദ്ദേഹം ജീവിതത്തിലെ ജയാപജയങ്ങള്‍ അഭിമുഖീകരിക്കാനാകാതെ ഒരു അശുഭാപ്‌തിവിശ്വാസക്കാരനായി മാറി. എങ്കിലും കാല്‌പനികവാദിയായ ഇദ്ദേഹത്തിന് ശാസ്‌ത്രവും സാമൂഹികശാസ്‌ത്രവും പ്രിയങ്കരമായ വിഷയങ്ങളായിരുന്നു. | + | ഇദ്ദേഹം ജീവിതത്തിലെ ജയാപജയങ്ങള്‍ അഭിമുഖീകരിക്കാനാകാതെ ഒരു അശുഭാപ്‌തിവിശ്വാസക്കാരനായി മാറി. എങ്കിലും കാല്‌പനികവാദിയായ ഇദ്ദേഹത്തിന് ശാസ്‌ത്രവും സാമൂഹികശാസ്‌ത്രവും പ്രിയങ്കരമായ വിഷയങ്ങളായിരുന്നു. സംസ്‌കൃതഭാഷയില്‍ പ്രാവീണ്യം നേടിയ ഇദ്ദേഹം ഒരു സംസ്‌കൃത വ്യാകരണ ഗ്രന്ഥവും രചിച്ചു. ബുദ്ധമതതത്ത്വങ്ങളിലും അവഗാഹം ഉണ്ടായിരുന്നു. |
- | അറുപതു കവിതകള്‍, | + | അറുപതു കവിതകള്‍, സാര്‍മാനുല്‍ ഡൈയോനിസ് ആന്‍ഡ് സെസാറ എന്ന വേദാന്തകൃതി, ജെന്യു പുസ്‌തിയ എന്ന നോവല്‍, ഫാറ്റ്‌ഫ്രുമോസ് ഡിന്‍ ലാക്രിമാ എന്ന യക്ഷിക്കഥാസമാഹാരം, വിവിധ വിഷയങ്ങളെ ആസ്‌പദമാക്കിയുള്ള നിരവധി ലേഖനങ്ങള്‍, പലതരം കവിതകള്‍ എന്നിവയുടെ നിര്‍മാണത്തിലൂടെ വൈവിധ്യമാര്‍ന്ന സാഹിത്യമേഖലകളില്‍ ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഏതാനും കവിതകളും കഥകളും ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മിഹൈല്‍ 1889 ജൂണ്‍ 13-ന് ബുക്കാറസ്റ്റില്‍ അന്തരിച്ചു. |
- | (ഡോ. ബി. സുകുമാരന്‍ | + | (ഡോ. ബി. സുകുമാരന്‍ നായര്‍) |
Current revision as of 05:38, 16 ഓഗസ്റ്റ് 2014
എമിനെസ്‌ക്യു, മിഹൈൽ
Eminescu, Mihail (1850 - 89)
റൊമേനിയന്‍ കവി. 1850 ജനു. 15-ന് ബോട്ടോസാനിയില്‍ (Botosani) ജനിച്ചു. മിഹൈല്‍ എമിനോവിചി (Mihail Eminovici)എന്നാണ് യഥാര്‍ഥനാമം. 1865-ല്‍ സെര്‍നൗട്‌സില്‍ (Cernautzഒരു സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ഫാമിലിയാ (Familia) മാസികയില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു. 1869-ല്‍ വിയന്നാ സര്‍വകലാശാലയില്‍ പഠനം ആരംഭിച്ചു. 1872 മുതല്‍ 74 വരെ "ജുനിമിയ'(Junimea) സ്‌കോളര്‍ഷിപ്പോടെ ബെര്‍ലിന്‍ സര്‍വകലാശാലയില്‍ പഠനം നടത്തിയെങ്കിലും ഡിഗ്രി സമ്പാദിക്കാന്‍ കഴിഞ്ഞില്ല. 1870-ല്‍ പ്രസിദ്ധീകരിച്ച വെനേറിയാ ഡി മഡോണാ (Venerea di Madona) അനുവാചകശ്രദ്ധ പിടിച്ചുപറ്റി.
1877 മുതല്‍ 83 വരെ ബുക്കാറസ്റ്റില്‍നിന്നും പ്രസിദ്ധീകരിച്ച തിമ്പുള്‍ (Thimpul)എന്ന ദിനപത്രത്തിന്റെ എഡിറ്റര്‍മാരിലൊരാളായിരുന്ന മിഹൈലിന് 1883-ല്‍ ചിത്തഭ്രമം ബാധിച്ചുവെങ്കിലും ഏറെത്താമസിയാതെ രോഗവിമുക്തനായി. പിന്നീട് ജാസി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് ലൈബ്രറിയന്‍ പദവി സ്വീകരിച്ചു. 1886-ല്‍ നിയാംറ്റ്‌സ് (Neamtz) മതപീഠത്തില്‍ ചേര്‍ന്നു.
ഇദ്ദേഹം ജീവിതത്തിലെ ജയാപജയങ്ങള്‍ അഭിമുഖീകരിക്കാനാകാതെ ഒരു അശുഭാപ്‌തിവിശ്വാസക്കാരനായി മാറി. എങ്കിലും കാല്‌പനികവാദിയായ ഇദ്ദേഹത്തിന് ശാസ്‌ത്രവും സാമൂഹികശാസ്‌ത്രവും പ്രിയങ്കരമായ വിഷയങ്ങളായിരുന്നു. സംസ്‌കൃതഭാഷയില്‍ പ്രാവീണ്യം നേടിയ ഇദ്ദേഹം ഒരു സംസ്‌കൃത വ്യാകരണ ഗ്രന്ഥവും രചിച്ചു. ബുദ്ധമതതത്ത്വങ്ങളിലും അവഗാഹം ഉണ്ടായിരുന്നു.
അറുപതു കവിതകള്‍, സാര്‍മാനുല്‍ ഡൈയോനിസ് ആന്‍ഡ് സെസാറ എന്ന വേദാന്തകൃതി, ജെന്യു പുസ്‌തിയ എന്ന നോവല്‍, ഫാറ്റ്‌ഫ്രുമോസ് ഡിന്‍ ലാക്രിമാ എന്ന യക്ഷിക്കഥാസമാഹാരം, വിവിധ വിഷയങ്ങളെ ആസ്‌പദമാക്കിയുള്ള നിരവധി ലേഖനങ്ങള്‍, പലതരം കവിതകള്‍ എന്നിവയുടെ നിര്‍മാണത്തിലൂടെ വൈവിധ്യമാര്‍ന്ന സാഹിത്യമേഖലകളില്‍ ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഏതാനും കവിതകളും കഥകളും ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മിഹൈല്‍ 1889 ജൂണ്‍ 13-ന് ബുക്കാറസ്റ്റില്‍ അന്തരിച്ചു.
(ഡോ. ബി. സുകുമാരന്‍ നായര്‍)