This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അച്യുതരായര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അച്യുതരായര്‍ (ഭ.കാ. 1530 - 42) = വിജയനഗരസാമ്രാജ്യം ഭരിച്ച തുളുവവംശത്തിലെ രാ...)
(അച്യുതരായര്‍ (ഭ.കാ. 1530 - 42))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 7: വരി 7:
ബിജാപ്പൂര്‍ സുല്‍ത്താന്‍ അന്തരിച്ചപ്പോള്‍ അച്യുതരായര്‍ റെയിച്ചൂര്‍ നദീതടം തിരിച്ചുപിടിച്ചു. ഇതൊരു വമ്പിച്ചനേട്ടമായി കരുതപ്പെടുന്നു. 1536-നും 1542-നുമിടയ്ക്ക് വിജയനഗരം പൊതുവേ അസ്വസ്ഥമായിരുന്നു. അച്യുതരായര്‍ എല്ലാ അധികാരങ്ങളും സ്യാലന്‍മാരെ ഏല്പിച്ചുകൊടുത്തതിനാലാണ് ഇപ്രകാരം സംഭവിച്ചത്. ഈ പ്രതിസന്ധിയില്‍നിന്ന് മുതലെടുക്കാന്‍ അരവിഡുവംശത്തിലെ രാമ, തിരുമല, വെങ്കിട എന്നിവര്‍ ശ്രമിച്ചു. അവര്‍ക്കെതിരായി രാമരായര്‍ വമ്പിച്ചൊരു സൈന്യത്തെ ശേഖരിച്ച് നിലകൊണ്ടു. ഈ പോരാട്ടത്തില്‍ രാമരായരുടെ സൈന്യം ജയിക്കുകയും അച്യുതരായര്‍ തടവിലാക്കപ്പെടുകയും ചെയ്തു. രാമരായരുടെ ഭാഗിനേയനായ സദാശിവരായര്‍ അധികാരം ഏറ്റെടുത്തെങ്കിലും യഥാര്‍ഥഭരണാധികാരം രാമരായരില്‍ നിക്ഷിപ്തമായിരുന്നു. തെ. പ്രദേശത്ത് വീണ്ടും ലഹളപൊട്ടിപ്പുറപ്പെട്ടു. ഇത് അമര്‍ച്ചചെയ്യാന്‍ രാമരായര്‍ പോയ തക്കംനോക്കി അച്യുതരായരുടെ സൈന്യം അധികാരം തിരികെ പിടിച്ചെടുത്തു. ഈ അവസരത്തില്‍ ബിജാപ്പൂരിലെ ഭരണാധികാരിയായ ഇബ്രാഹിംഷാ, വിജയനഗരം ആക്രമിക്കാനൊരുമ്പെട്ടു. ഈ രാഷ്ട്രീയ സംഭവവികാസങ്ങളറിഞ്ഞ രാമരായര്‍ തെ. പ്രദേശത്തുനിന്നും രാജധാനിയില്‍ മടങ്ങിയെത്തി. രാജ്യതാത്പര്യത്തെ മുന്‍നിര്‍ത്തി ഇബ്രാഹിംഷായുടെ സാന്നിധ്യത്തില്‍ അച്യുതരായരും രാമരായരും ഒരു ധാരണയിലെത്തിച്ചേരുകയും രാമരായര്‍ യഥാര്‍ഥ ഭരണാധികാരിയും അച്യുതരായര്‍ നാമമാത്ര ഭരണത്തലവനും ആയിത്തീരുകയും ചെയ്തു.

-
വൈഷ്ണവമതാനുയായിയായിരുന്ന അച്യുതരായര്‍ മറ്റു മതങ്ങളോടും സഹിഷ്ണുത പുലര്‍ത്തിയിരുന്നു. ശൈവരും ബുദ്ധജൈനമതക്കാരും മുസ്ലിങ്ങളുമെല്ലാം യാതൊരു പാരതന്ത്യ്രവുമില്ലാതെ യഥേഷ്ടം ജീവിച്ചിരുന്നു. സംസ്കൃതം, തെലുഗു, കന്നഡം എന്നീ ഭാഷാസാഹിത്യങ്ങളെ അച്യുതരായര്‍ പ്രോത്സാഹിപ്പിച്ചു. കൊത്തുപണി, സംഗീതം എന്നിവയില്‍ ഇദ്ദേഹത്തിന് അനല്പമായ വാസനയുണ്ടായിരുന്നു. ആഭ്യന്തരസമരങ്ങളും വിദേശീയാക്രമണങ്ങളും മൂലം വ്യാപാരപുരോഗതി ഇക്കാലത്തുണ്ടായില്ല. അച്യുതരായരുടെ ഭരണകാലത്താണ് തെ. ഇന്ത്യയില്‍ പോര്‍ത്തുഗീസുകാര്‍ വ്യാപാരകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചത്. 1542-ല്‍ അച്യുതരായര്‍ അന്തരിച്ചു.
+
വൈഷ്ണവമതാനുയായിയായിരുന്ന അച്യുതരായര്‍ മറ്റു മതങ്ങളോടും സഹിഷ്ണുത പുലര്‍ത്തിയിരുന്നു. ശൈവരും ബുദ്ധജൈനമതക്കാരും മുസ്ലിങ്ങളുമെല്ലാം യാതൊരു പാരതന്ത്ര്യവുമില്ലാതെ യഥേഷ്ടം ജീവിച്ചിരുന്നു. സംസ്കൃതം, തെലുഗു, കന്നഡം എന്നീ ഭാഷാസാഹിത്യങ്ങളെ അച്യുതരായര്‍ പ്രോത്സാഹിപ്പിച്ചു. കൊത്തുപണി, സംഗീതം എന്നിവയില്‍ ഇദ്ദേഹത്തിന് അനല്പമായ വാസനയുണ്ടായിരുന്നു. ആഭ്യന്തരസമരങ്ങളും വിദേശീയാക്രമണങ്ങളും മൂലം വ്യാപാരപുരോഗതി ഇക്കാലത്തുണ്ടായില്ല. അച്യുതരായരുടെ ഭരണകാലത്താണ് തെ. ഇന്ത്യയില്‍ പോര്‍ത്തുഗീസുകാര്‍ വ്യാപാരകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചത്. 1542-ല്‍ അച്യുതരായര്‍ അന്തരിച്ചു.
(പ്രൊഫ. ലോറന്‍സ് ലോപ്പസ്)
(പ്രൊഫ. ലോറന്‍സ് ലോപ്പസ്)
 +
[[Category:ജീവചരിത്രം]]

Current revision as of 11:50, 16 നവംബര്‍ 2014

അച്യുതരായര്‍ (ഭ.കാ. 1530 - 42)

വിജയനഗരസാമ്രാജ്യം ഭരിച്ച തുളുവവംശത്തിലെ രാജാവ് (1530-42). ഇദ്ദേഹം കൃഷ്ണദേവരായരുടെ അനുജനായിരുന്നു. കൃഷ്ണദേവരായരുടെ നിര്യാണത്തെ തുടര്‍ന്ന് (1529) വിജയനഗരത്തില്‍ ഒരു ആഭ്യന്തരവിപ്ളവം പൊട്ടിപ്പുറപ്പെട്ടു. തന്റെ ബന്ധുവും ഒരു സൈനികനേതാവുമായിരുന്ന സലൂവ വീരനരസിംഹന്റെ സഹായത്തോടെ അച്യുതരായര്‍ വിജയനഗരത്തിന്റെ ഭരണഭാരം കയ്യേറ്റു. അച്യുതരായരുടെ സ്വഭാവത്തെപ്പറ്റി ന്യൂനസ്, സീവെല്‍ തുടങ്ങിയ ചരിത്രകാരന്‍മാര്‍ ഭിന്നാഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചിട്ടുള്ളത്. അച്യുതരായര്‍ തന്റെ പ്രബല രാഷ്ട്രീയപ്രതിയോഗിയായ രാമരായരുമായി ഒരു ധാരണയില്‍ എത്തിയശേഷം, മറ്റു ഡെക്കാണ്‍ ഭരണാധികാരികളെ നേരിടാന്‍ തയ്യാറായി.

ബിജാപ്പൂര്‍ സുല്‍ത്താനായിരുന്ന ഇസ്മയില്‍ ആദില്‍ഷാ റെയിച്ചൂര്‍ നദീതടം ആക്രമിച്ചുകീഴടക്കി. ഈ ആക്രമണത്തെ നേരിടാന്‍ അച്യുതരായര്‍ക്ക് കഴിഞ്ഞില്ല. പക്ഷേ, ഗജപതിരാജാവും ഗോല്‍ക്കൊണ്ട സുല്‍ത്താനും വിജയനഗരം ആക്രമിച്ചപ്പോള്‍ അവരുടെ സൈന്യത്തെ രായര്‍ പരാജയപ്പെടുത്തി. ഈ സമയം വീരനരസിംഹന്റെ നേതൃത്വത്തില്‍ വമ്പിച്ച ഒരു സൈന്യം വിജയനഗരത്തിന്റെ തെ.ഭാഗത്ത് കലാപത്തിനൊരുങ്ങി. ഇവര്‍ പാണ്ഡ്യരാജാവിന്റെ കൊട്ടാരം തകര്‍ത്ത് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി. ഈ ലഹള അമര്‍ച്ചചെയ്തത് അച്യുതരായരുടെ സ്യാലനായ സാലകരാജ തിരുമലയുടെ നേതൃത്വത്തിലുള്ള സൈന്യം ആയിരുന്നു.

ബിജാപ്പൂര്‍ സുല്‍ത്താന്‍ അന്തരിച്ചപ്പോള്‍ അച്യുതരായര്‍ റെയിച്ചൂര്‍ നദീതടം തിരിച്ചുപിടിച്ചു. ഇതൊരു വമ്പിച്ചനേട്ടമായി കരുതപ്പെടുന്നു. 1536-നും 1542-നുമിടയ്ക്ക് വിജയനഗരം പൊതുവേ അസ്വസ്ഥമായിരുന്നു. അച്യുതരായര്‍ എല്ലാ അധികാരങ്ങളും സ്യാലന്‍മാരെ ഏല്പിച്ചുകൊടുത്തതിനാലാണ് ഇപ്രകാരം സംഭവിച്ചത്. ഈ പ്രതിസന്ധിയില്‍നിന്ന് മുതലെടുക്കാന്‍ അരവിഡുവംശത്തിലെ രാമ, തിരുമല, വെങ്കിട എന്നിവര്‍ ശ്രമിച്ചു. അവര്‍ക്കെതിരായി രാമരായര്‍ വമ്പിച്ചൊരു സൈന്യത്തെ ശേഖരിച്ച് നിലകൊണ്ടു. ഈ പോരാട്ടത്തില്‍ രാമരായരുടെ സൈന്യം ജയിക്കുകയും അച്യുതരായര്‍ തടവിലാക്കപ്പെടുകയും ചെയ്തു. രാമരായരുടെ ഭാഗിനേയനായ സദാശിവരായര്‍ അധികാരം ഏറ്റെടുത്തെങ്കിലും യഥാര്‍ഥഭരണാധികാരം രാമരായരില്‍ നിക്ഷിപ്തമായിരുന്നു. തെ. പ്രദേശത്ത് വീണ്ടും ലഹളപൊട്ടിപ്പുറപ്പെട്ടു. ഇത് അമര്‍ച്ചചെയ്യാന്‍ രാമരായര്‍ പോയ തക്കംനോക്കി അച്യുതരായരുടെ സൈന്യം അധികാരം തിരികെ പിടിച്ചെടുത്തു. ഈ അവസരത്തില്‍ ബിജാപ്പൂരിലെ ഭരണാധികാരിയായ ഇബ്രാഹിംഷാ, വിജയനഗരം ആക്രമിക്കാനൊരുമ്പെട്ടു. ഈ രാഷ്ട്രീയ സംഭവവികാസങ്ങളറിഞ്ഞ രാമരായര്‍ തെ. പ്രദേശത്തുനിന്നും രാജധാനിയില്‍ മടങ്ങിയെത്തി. രാജ്യതാത്പര്യത്തെ മുന്‍നിര്‍ത്തി ഇബ്രാഹിംഷായുടെ സാന്നിധ്യത്തില്‍ അച്യുതരായരും രാമരായരും ഒരു ധാരണയിലെത്തിച്ചേരുകയും രാമരായര്‍ യഥാര്‍ഥ ഭരണാധികാരിയും അച്യുതരായര്‍ നാമമാത്ര ഭരണത്തലവനും ആയിത്തീരുകയും ചെയ്തു.

വൈഷ്ണവമതാനുയായിയായിരുന്ന അച്യുതരായര്‍ മറ്റു മതങ്ങളോടും സഹിഷ്ണുത പുലര്‍ത്തിയിരുന്നു. ശൈവരും ബുദ്ധജൈനമതക്കാരും മുസ്ലിങ്ങളുമെല്ലാം യാതൊരു പാരതന്ത്ര്യവുമില്ലാതെ യഥേഷ്ടം ജീവിച്ചിരുന്നു. സംസ്കൃതം, തെലുഗു, കന്നഡം എന്നീ ഭാഷാസാഹിത്യങ്ങളെ അച്യുതരായര്‍ പ്രോത്സാഹിപ്പിച്ചു. കൊത്തുപണി, സംഗീതം എന്നിവയില്‍ ഇദ്ദേഹത്തിന് അനല്പമായ വാസനയുണ്ടായിരുന്നു. ആഭ്യന്തരസമരങ്ങളും വിദേശീയാക്രമണങ്ങളും മൂലം വ്യാപാരപുരോഗതി ഇക്കാലത്തുണ്ടായില്ല. അച്യുതരായരുടെ ഭരണകാലത്താണ് തെ. ഇന്ത്യയില്‍ പോര്‍ത്തുഗീസുകാര്‍ വ്യാപാരകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചത്. 1542-ല്‍ അച്യുതരായര്‍ അന്തരിച്ചു. (പ്രൊഫ. ലോറന്‍സ് ലോപ്പസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍