This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓഡനേറ്റ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Odonata) |
Mksol (സംവാദം | സംഭാവനകള്‍) (→Odonata) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 5: | വരി 5: | ||
== Odonata == | == Odonata == | ||
- | + | നീണ്ടുനേര്‍ത്ത ശരീരവും നേര്‍ത്തതും മടക്കാന്‍ പറ്റാത്തതുമായ ചിറകുകളുമുള്ള ഇന്‍സെക്‌റ്റുകളുടെ ഒരു ഗോത്രം. തുമ്പികളും അവയുടെ അടുത്ത ബന്ധുക്കളും (dragonflies, darning needles, snake doctors or mosquito hawks and damsel flies) അംഗങ്ങളായുള്ള ഇതിനെ "തുമ്പിഗോത്രം' എന്നു വിളിക്കാം. ഏതാണ്ട് ഒരേ വലുപ്പത്തില്‍, വലപോലെയുള്ള സിരാവ്യൂഹത്തോടു കൂടിയതും കണ്ണാടിപോലെയുള്ള നാലു ചിറകുകള്‍; നീളം കുറഞ്ഞ ആന്റെനകള്‍; കടിക്കുന്നതിനു പറ്റിയ വിധത്തിലുള്ള വദനഭാഗങ്ങള്‍ എന്നിവയാണ് ഈ ഗോത്രാംഗങ്ങളുടെ പൊതുസ്വഭാവങ്ങള്‍. "പല്ല്' എന്നര്‍ഥം വരുന്ന "ഓഡോണ്‍' (odon) എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് ഓഡനേറ്റയുടെ നിഷ്‌പത്തി. | |
- | <gallery> | + | <gallery Caption="1. തുമ്പി 2. തുമ്പിയുടെ ലാര്‍വ"> |
Image:Vol5p729_thumbi.jpg | Image:Vol5p729_thumbi.jpg | ||
Image:Vol5p729_dragonfly nymph.jpg | Image:Vol5p729_dragonfly nymph.jpg | ||
</gallery> | </gallery> | ||
- | മൊത്തം 2700 ലേറെ സ്‌പീഷീസുകളുള്ള ഈ ഗോത്രത്തിലെ അംഗങ്ങള്‍ ലോകത്തിന്റെ എല്ലാഭാഗത്തുമുണ്ട്. അതിശക്തമായി പറക്കാന്‍ കഴിവുള്ള ഈ ജീവികള്‍ | + | മൊത്തം 2700 ലേറെ സ്‌പീഷീസുകളുള്ള ഈ ഗോത്രത്തിലെ അംഗങ്ങള്‍ ലോകത്തിന്റെ എല്ലാഭാഗത്തുമുണ്ട്. അതിശക്തമായി പറക്കാന്‍ കഴിവുള്ള ഈ ജീവികള്‍ പറക്കുന്നതിനിടയില്‍ ഇരയെ സ്വന്തം ചിറകിനു മുകളില്‍ പിടിച്ചുവയ്‌ക്കുന്നതു കാണാം. മുമ്പോട്ടു തള്ളിയിരിക്കുന്നതും നീണ്ടു ബലമേറിയതുമാണ് ഇവയുടെ കാലുകള്‍. ഈ കാലുപയോഗിച്ചാണ് ഇരയെ പിടികൂടുന്നത്. കണ്ണുകള്‍ താരതമ്യേന വളരെ വലുതായിരിക്കും. |
- | തുമ്പികള്‍ പ്രധാനമായി രണ്ടു | + | തുമ്പികള്‍ പ്രധാനമായി രണ്ടു വിഭാഗങ്ങളില്‍പ്പെടുന്നു: അനൈസോപ്‌റ്റെറ ഉപഗോത്രത്തില്‍പ്പെടുന്ന വലുപ്പവും ശക്തിയും കൂടുതലുള്ളവ: സൈഗോപ്‌റ്റെറ ഉപഗോത്രത്തില്‍പ്പെടുന്ന ചെറുതും ലോലവുമായ ശരീരഘടനയുള്ളതുമായവ. ഈ രണ്ടുപഗോത്രങ്ങളിലും അനേകം സ്‌പീഷീസുകളുണ്ട്. ഒരൊറ്റ ജീനസ് മാത്രമുള്ള മൂന്നാമത്തെ ഉപഗോത്രമാണ് അനൈസോസൈഗോപ്‌റ്റെറ. എപ്പിയോ ഫ്‌ളീബിയ (Epio phlebia) എന്ന ഓറിയന്റല്‍ ജീനസാണ് ഈ ഉപഗോത്രത്തിലെ ഇന്നുള്ള ഏക പ്രതിനിധി. |
- | + | പൂര്‍ണവളര്‍ച്ചയെത്തിയ തുമ്പികള്‍ പറക്കലിനിടയിലാണ് ഇണചേരുക. ബീജസങ്കലനത്തിനുശേഷം പെണ്‍തുമ്പി മുട്ടയിടുന്നു. മുട്ടകള്‍ ജലസസ്യങ്ങളില്‍ ഒട്ടിച്ചുവയ്‌ക്കുകയോ വെള്ളത്തിലാഴ്‌ത്തുകയോ ആണ് പതിവ്. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ പൂര്‍ണമായും ജലജീവികളാണ്. ഇവയും, വളര്‍ച്ചയെത്തിയ തുമ്പികളെപ്പോലെ, സര്‍വഭുക്കുകളാകുന്നു. ചെറുക്രസ്റ്റേഷ്യകള്‍, ജലജീവികളായ മറ്റു ചെറുപ്രാണികള്‍, പുഴുക്കള്‍ തുടങ്ങിയ വാല്‍മാക്രികളും ചെറു മത്സ്യങ്ങളും വരെ എന്തിനെയും ഇവ ആര്‍ത്തിയോടെ ഭക്ഷിക്കുന്നതുകാണാം. | |
- | "ഡെവിള്‍സ് ഡാണിങ് | + | "ഡെവിള്‍സ് ഡാണിങ് നീഡില്‍സ്' എന്നാണ് ഇവയുടെ പേര്‍. ഏതാണ്ട് പന്ത്രണ്ടുതവണ വരെ "ചട്ടകഴറ്റുന്ന' (molting)കുഞ്ഞുങ്ങള്‍ പ്രായപൂര്‍ത്തി എത്താറാകുന്നതോടെ വെള്ളത്തില്‍നിന്നു കരയ്‌ക്കുകയറി, അവസാനത്തെ ചട്ടകഴറ്റലും കഴിഞ്ഞ്, ശരിയായ തുമ്പിയായി പറന്നുപോകുന്നു. പറക്കലിനിടയില്‍ കൊതുകുകളെയും മറ്റും തിന്നൊടുക്കുന്ന തുമ്പികള്‍ മനുഷ്യന് ഉപകാരിയായ ഒരു ഇന്‍സെക്‌റ്റാണെന്നു പറയാം. |
Current revision as of 09:05, 7 ഓഗസ്റ്റ് 2014
ഓഡനേറ്റ
Odonata
നീണ്ടുനേര്‍ത്ത ശരീരവും നേര്‍ത്തതും മടക്കാന്‍ പറ്റാത്തതുമായ ചിറകുകളുമുള്ള ഇന്‍സെക്‌റ്റുകളുടെ ഒരു ഗോത്രം. തുമ്പികളും അവയുടെ അടുത്ത ബന്ധുക്കളും (dragonflies, darning needles, snake doctors or mosquito hawks and damsel flies) അംഗങ്ങളായുള്ള ഇതിനെ "തുമ്പിഗോത്രം' എന്നു വിളിക്കാം. ഏതാണ്ട് ഒരേ വലുപ്പത്തില്‍, വലപോലെയുള്ള സിരാവ്യൂഹത്തോടു കൂടിയതും കണ്ണാടിപോലെയുള്ള നാലു ചിറകുകള്‍; നീളം കുറഞ്ഞ ആന്റെനകള്‍; കടിക്കുന്നതിനു പറ്റിയ വിധത്തിലുള്ള വദനഭാഗങ്ങള്‍ എന്നിവയാണ് ഈ ഗോത്രാംഗങ്ങളുടെ പൊതുസ്വഭാവങ്ങള്‍. "പല്ല്' എന്നര്‍ഥം വരുന്ന "ഓഡോണ്‍' (odon) എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് ഓഡനേറ്റയുടെ നിഷ്‌പത്തി.
മൊത്തം 2700 ലേറെ സ്‌പീഷീസുകളുള്ള ഈ ഗോത്രത്തിലെ അംഗങ്ങള്‍ ലോകത്തിന്റെ എല്ലാഭാഗത്തുമുണ്ട്. അതിശക്തമായി പറക്കാന്‍ കഴിവുള്ള ഈ ജീവികള്‍ പറക്കുന്നതിനിടയില്‍ ഇരയെ സ്വന്തം ചിറകിനു മുകളില്‍ പിടിച്ചുവയ്‌ക്കുന്നതു കാണാം. മുമ്പോട്ടു തള്ളിയിരിക്കുന്നതും നീണ്ടു ബലമേറിയതുമാണ് ഇവയുടെ കാലുകള്‍. ഈ കാലുപയോഗിച്ചാണ് ഇരയെ പിടികൂടുന്നത്. കണ്ണുകള്‍ താരതമ്യേന വളരെ വലുതായിരിക്കും. തുമ്പികള്‍ പ്രധാനമായി രണ്ടു വിഭാഗങ്ങളില്‍പ്പെടുന്നു: അനൈസോപ്‌റ്റെറ ഉപഗോത്രത്തില്‍പ്പെടുന്ന വലുപ്പവും ശക്തിയും കൂടുതലുള്ളവ: സൈഗോപ്‌റ്റെറ ഉപഗോത്രത്തില്‍പ്പെടുന്ന ചെറുതും ലോലവുമായ ശരീരഘടനയുള്ളതുമായവ. ഈ രണ്ടുപഗോത്രങ്ങളിലും അനേകം സ്‌പീഷീസുകളുണ്ട്. ഒരൊറ്റ ജീനസ് മാത്രമുള്ള മൂന്നാമത്തെ ഉപഗോത്രമാണ് അനൈസോസൈഗോപ്‌റ്റെറ. എപ്പിയോ ഫ്‌ളീബിയ (Epio phlebia) എന്ന ഓറിയന്റല്‍ ജീനസാണ് ഈ ഉപഗോത്രത്തിലെ ഇന്നുള്ള ഏക പ്രതിനിധി.
പൂര്‍ണവളര്‍ച്ചയെത്തിയ തുമ്പികള്‍ പറക്കലിനിടയിലാണ് ഇണചേരുക. ബീജസങ്കലനത്തിനുശേഷം പെണ്‍തുമ്പി മുട്ടയിടുന്നു. മുട്ടകള്‍ ജലസസ്യങ്ങളില്‍ ഒട്ടിച്ചുവയ്‌ക്കുകയോ വെള്ളത്തിലാഴ്‌ത്തുകയോ ആണ് പതിവ്. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ പൂര്‍ണമായും ജലജീവികളാണ്. ഇവയും, വളര്‍ച്ചയെത്തിയ തുമ്പികളെപ്പോലെ, സര്‍വഭുക്കുകളാകുന്നു. ചെറുക്രസ്റ്റേഷ്യകള്‍, ജലജീവികളായ മറ്റു ചെറുപ്രാണികള്‍, പുഴുക്കള്‍ തുടങ്ങിയ വാല്‍മാക്രികളും ചെറു മത്സ്യങ്ങളും വരെ എന്തിനെയും ഇവ ആര്‍ത്തിയോടെ ഭക്ഷിക്കുന്നതുകാണാം.
"ഡെവിള്‍സ് ഡാണിങ് നീഡില്‍സ്' എന്നാണ് ഇവയുടെ പേര്‍. ഏതാണ്ട് പന്ത്രണ്ടുതവണ വരെ "ചട്ടകഴറ്റുന്ന' (molting)കുഞ്ഞുങ്ങള്‍ പ്രായപൂര്‍ത്തി എത്താറാകുന്നതോടെ വെള്ളത്തില്‍നിന്നു കരയ്‌ക്കുകയറി, അവസാനത്തെ ചട്ടകഴറ്റലും കഴിഞ്ഞ്, ശരിയായ തുമ്പിയായി പറന്നുപോകുന്നു. പറക്കലിനിടയില്‍ കൊതുകുകളെയും മറ്റും തിന്നൊടുക്കുന്ന തുമ്പികള്‍ മനുഷ്യന് ഉപകാരിയായ ഒരു ഇന്‍സെക്‌റ്റാണെന്നു പറയാം.