This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്നാ ചാണ്ടി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
- | ഇന്ത്യയുള്‍പ്പെടെയുള്ള കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ആദ്യത്തെ വനിത ഹൈക്കോടതി ജഡ്ജി. മുന്‍ തിരുവിതാംകൂര്‍ സംസ്ഥാനത്ത് നിയമബിരുദം കരസ്ഥമാക്കിയ ആദ്യത്തെ വനിതയും അന്നാ ചാണ്ടിയാണ്. 1905-ല്‍ ജനിച്ചു. തിരുവനന്തപുരത്തെ കോളജ് വിദ്യാഭ്യാസത്തിനുശേഷം 1929-ല്‍ ഇവര്‍ അഭിഭാഷകവൃത്തി ആരംഭിച്ചു. ചുരുങ്ങിയ കാലയളവിനുള്ളില്‍ത്തന്നെ ഇവര്‍ക്ക് അഭിഭാഷകവൃത്തിയില്‍ നൈപുണ്യം സമ്പാദിക്കുവാനും നല്ല പ്രാക്ടീസ് (പ്രത്യേകിച്ചും ക്രിമിനല്‍ കേസുകളില്‍) കെട്ടിപ്പടുക്കുവാനും സാധിച്ചു. അഭിഭാഷകവൃത്തി സ്ത്രീകള്‍ക്ക് പറ്റിയതല്ല എന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്ന കാലത്താണ് ഈ രംഗത്ത് ഇവര്‍ പ്രശസ്തമായ വിജയം കൈവരിച്ചത്. 1932-34 കാലത്ത് തിരുവിതാംകൂര്‍ നിയമസഭാംഗമായിരുന്നു. ശ്രീമതി എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ സ്ഥാപക പത്രാധിപയാണ് അന്നാ ചാണ്ടി. 1937-ല്‍ ഇവര്‍ ഒന്നാംഗ്രേഡ് മുന്‍സിഫായി നിയമിക്കപ്പെട്ടു. ഇന്ത്യയില്‍ ഒരു വനിതയെ ന്യായാധിപയായി നിയമിക്കുന്നത് അന്നാദ്യമായിട്ടാണ്. 1948-ല്‍ ഡിസ്റ്റ്രിക്ട് ജഡ്ജിയായി. 1959-ല്‍ കേരള ഹൈക്കോടതിയിലെ ജഡ്ജിയായി ഇവര്‍ നിയമിക്കപ്പെട്ടു. | + | ഇന്ത്യയുള്‍പ്പെടെയുള്ള കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ആദ്യത്തെ വനിത ഹൈക്കോടതി ജഡ്ജി. മുന്‍ തിരുവിതാംകൂര്‍ സംസ്ഥാനത്ത് നിയമബിരുദം കരസ്ഥമാക്കിയ ആദ്യത്തെ വനിതയും അന്നാ ചാണ്ടിയാണ്. 1905-ല്‍ ജനിച്ചു. തിരുവനന്തപുരത്തെ കോളജ് വിദ്യാഭ്യാസത്തിനുശേഷം 1929-ല്‍ ഇവര്‍ അഭിഭാഷകവൃത്തി ആരംഭിച്ചു. ചുരുങ്ങിയ കാലയളവിനുള്ളില്‍ത്തന്നെ ഇവര്‍ക്ക് അഭിഭാഷകവൃത്തിയില്‍ നൈപുണ്യം സമ്പാദിക്കുവാനും നല്ല പ്രാക്ടീസ് (പ്രത്യേകിച്ചും ക്രിമിനല്‍ കേസുകളില്‍) കെട്ടിപ്പടുക്കുവാനും സാധിച്ചു. അഭിഭാഷകവൃത്തി സ്ത്രീകള്‍ക്ക് പറ്റിയതല്ല എന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്ന കാലത്താണ് ഈ രംഗത്ത് ഇവര്‍ പ്രശസ്തമായ വിജയം കൈവരിച്ചത്.[[Image:p.no.630.jpg|thumb|200x200px|right|അന്നാചാണ്ടി]] |
- | + | 1932-34 കാലത്ത് തിരുവിതാംകൂര്‍ നിയമസഭാംഗമായിരുന്നു. ശ്രീമതി എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ സ്ഥാപക പത്രാധിപയാണ് അന്നാ ചാണ്ടി. 1937-ല്‍ ഇവര്‍ ഒന്നാംഗ്രേഡ് മുന്‍സിഫായി നിയമിക്കപ്പെട്ടു. ഇന്ത്യയില്‍ ഒരു വനിതയെ ന്യായാധിപയായി നിയമിക്കുന്നത് അന്നാദ്യമായിട്ടാണ്. 1948-ല്‍ ഡിസ്റ്റ്രിക്ട് ജഡ്ജിയായി. 1959-ല്‍ കേരള ഹൈക്കോടതിയിലെ ജഡ്ജിയായി ഇവര്‍ നിയമിക്കപ്പെട്ടു. | |
എട്ടു വര്‍ഷക്കാലം ഹൈക്കോടതി ജഡ്ജിയായി ജോലിനോക്കിയശേഷം 1967 ഏ.-ല്‍ ഇവര്‍ ഉദ്യോഗത്തില്‍നിന്നും വിരമിച്ചു. കീഴ്ക്കോടതികളിലും ഹൈക്കോടതിയിലും നീതിന്യായനിര്‍വഹണത്തില്‍ അസൂയാര്‍ഹമായ സാമര്‍ഥ്യം ഇവര്‍ പ്രകടിപ്പിച്ചിരുന്നു. പെന്‍ഷന്‍ പറ്റിയതിനുശേഷം ലാ കമ്മീഷന്‍ അംഗമായി ഏതാനും വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996 ജൂലൈ 20-ന് അന്നാചാണ്ടി നിര്യാതയായി. | എട്ടു വര്‍ഷക്കാലം ഹൈക്കോടതി ജഡ്ജിയായി ജോലിനോക്കിയശേഷം 1967 ഏ.-ല്‍ ഇവര്‍ ഉദ്യോഗത്തില്‍നിന്നും വിരമിച്ചു. കീഴ്ക്കോടതികളിലും ഹൈക്കോടതിയിലും നീതിന്യായനിര്‍വഹണത്തില്‍ അസൂയാര്‍ഹമായ സാമര്‍ഥ്യം ഇവര്‍ പ്രകടിപ്പിച്ചിരുന്നു. പെന്‍ഷന്‍ പറ്റിയതിനുശേഷം ലാ കമ്മീഷന്‍ അംഗമായി ഏതാനും വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996 ജൂലൈ 20-ന് അന്നാചാണ്ടി നിര്യാതയായി. | ||
വരി 9: | വരി 9: | ||
(കെ. ശ്രീകണ്ഠന്‍) | (കെ. ശ്രീകണ്ഠന്‍) | ||
+ | [[category:ജീവചരിത്രം]] |
Current revision as of 11:13, 8 ഏപ്രില്‍ 2008
അന്നാ ചാണ്ടി (1905 - 96)
ഇന്ത്യയുള്‍പ്പെടെയുള്ള കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ആദ്യത്തെ വനിത ഹൈക്കോടതി ജഡ്ജി. മുന്‍ തിരുവിതാംകൂര്‍ സംസ്ഥാനത്ത് നിയമബിരുദം കരസ്ഥമാക്കിയ ആദ്യത്തെ വനിതയും അന്നാ ചാണ്ടിയാണ്. 1905-ല്‍ ജനിച്ചു. തിരുവനന്തപുരത്തെ കോളജ് വിദ്യാഭ്യാസത്തിനുശേഷം 1929-ല്‍ ഇവര്‍ അഭിഭാഷകവൃത്തി ആരംഭിച്ചു. ചുരുങ്ങിയ കാലയളവിനുള്ളില്‍ത്തന്നെ ഇവര്‍ക്ക് അഭിഭാഷകവൃത്തിയില്‍ നൈപുണ്യം സമ്പാദിക്കുവാനും നല്ല പ്രാക്ടീസ് (പ്രത്യേകിച്ചും ക്രിമിനല്‍ കേസുകളില്‍) കെട്ടിപ്പടുക്കുവാനും സാധിച്ചു. അഭിഭാഷകവൃത്തി സ്ത്രീകള്‍ക്ക് പറ്റിയതല്ല എന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്ന കാലത്താണ് ഈ രംഗത്ത് ഇവര്‍ പ്രശസ്തമായ വിജയം കൈവരിച്ചത്.1932-34 കാലത്ത് തിരുവിതാംകൂര്‍ നിയമസഭാംഗമായിരുന്നു. ശ്രീമതി എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ സ്ഥാപക പത്രാധിപയാണ് അന്നാ ചാണ്ടി. 1937-ല്‍ ഇവര്‍ ഒന്നാംഗ്രേഡ് മുന്‍സിഫായി നിയമിക്കപ്പെട്ടു. ഇന്ത്യയില്‍ ഒരു വനിതയെ ന്യായാധിപയായി നിയമിക്കുന്നത് അന്നാദ്യമായിട്ടാണ്. 1948-ല്‍ ഡിസ്റ്റ്രിക്ട് ജഡ്ജിയായി. 1959-ല്‍ കേരള ഹൈക്കോടതിയിലെ ജഡ്ജിയായി ഇവര്‍ നിയമിക്കപ്പെട്ടു.
എട്ടു വര്‍ഷക്കാലം ഹൈക്കോടതി ജഡ്ജിയായി ജോലിനോക്കിയശേഷം 1967 ഏ.-ല്‍ ഇവര്‍ ഉദ്യോഗത്തില്‍നിന്നും വിരമിച്ചു. കീഴ്ക്കോടതികളിലും ഹൈക്കോടതിയിലും നീതിന്യായനിര്‍വഹണത്തില്‍ അസൂയാര്‍ഹമായ സാമര്‍ഥ്യം ഇവര്‍ പ്രകടിപ്പിച്ചിരുന്നു. പെന്‍ഷന്‍ പറ്റിയതിനുശേഷം ലാ കമ്മീഷന്‍ അംഗമായി ഏതാനും വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996 ജൂലൈ 20-ന് അന്നാചാണ്ടി നിര്യാതയായി.
(കെ. ശ്രീകണ്ഠന്‍)