This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്നിപര്‍വതവിജ്ഞാനീയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അഗ്നിപര്‍വതവിജ്ഞാനീയം)
 
(ഇടക്കുള്ള 10 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 5: വരി 5:
ഭൂമിയുടെ അഗാധതലങ്ങളിലെ വര്‍ധിച്ച ഊഷ്മാവില്‍ ഉരുകി ദ്രാവകാവസ്ഥയിലാകുന്ന ശിലാപദാര്‍ഥവും അതില്‍ വിലീനമായ വാതകങ്ങളും ചേര്‍ന്നതാണ് മാഗ്മ (magma). ഊര്‍ധ്വമുഖമായി ഉയര്‍ന്നു പൊങ്ങുന്ന മാഗ്മ സ്വാഭാവികമായും ഭൂവല്‍കത്തിലെ ബലക്കുറവുള്ള ഭാഗങ്ങളിലേക്കു തള്ളിക്കയറുന്നു, ഇവിടെ താപനില താരതമ്യേന താണിരിക്കും; തന്‍മൂലം മാഗ്മ തണുത്തുറയുന്നു. എളുപ്പം ഖരീഭവിക്കുന്ന പദാര്‍ഥങ്ങള്‍ പരല്‍രൂപത്തിലും ശേഷിച്ചഭാഗം ദ്രവരൂപത്തിലുമായി തുടരുന്ന അവസ്ഥയില്‍ മാഗ്മാദ്രവത്തിലെ സിലിക്ക തുടങ്ങിയ ലീന (solute)ങ്ങളുടെ സാന്ദ്രത വര്‍ധിക്കുന്നു. ഒപ്പംതന്നെ സ്വതന്ത്രമാക്കപ്പെട്ട വാതകങ്ങളും ബാഷ്പങ്ങളും മാഗ്മാസഞ്ചയത്തിന്റെ മുകളില്‍ തിങ്ങിക്കൂടുന്നു. വിഭിന്ന അവസ്ഥകളിലുള്ള പദാര്‍ഥങ്ങള്‍ നിയതമായ ക്രമീകരണത്തിനു വഴങ്ങുകയും ചെയ്യും.

 +
<gallery caption ="ഉദ്ഗാരത്തിന്‍റ വിവിധ ഘട്ടങ്ങള്‍ 1.പുകയും ധൂളി മേഘങ്ങളും
 +
പടരുന്നു.2.ലാവ ബഹിര്‍ഗമിക്കുന്നു.
 +
3.വിലമുഖം വിസ്തൃതമാവുന്നു.">
 +
Image:p.127a.jpg|1
 +
Image:p.127b.jpg|2
 +
Image:p.127c.jpg|3
 +
</gallery>
സ്ഫോടനത്തോടനുബന്ധിച്ച് അനുഭവപ്പെടുന്ന മര്‍ദക്കുറവ് മാഗ്മയെ ദ്രവ ലാവയും വാതകങ്ങളുമായി വേര്‍തിരിക്കുന്നു. അഗ്നിപര്‍വത വാതകങ്ങളിലെ മുഖ്യാംശം നീരാവിയാണ്. സ്ഫോടനത്തെതുടര്‍ന്നുണ്ടാകുന്ന ജലോദ്ഗമം മുഴുവന്‍ മാഗ്മീയമല്ല. വാതകങ്ങളുടെ കൂട്ടത്തിലുള്ള ഹൈഡ്രജന്‍ അന്തരീക്ഷ ഓക്സിജനുമായി സംയോജിച്ചു നീരാവിയുടെ അളവ് വര്‍ധിപ്പിക്കുന്നു. ചിലപ്പോള്‍ അഗ്നിപര്‍വത നാളത്തിന്റെ ചുറ്റുമായി സഞ്ചിതമായിരിക്കാവുന്ന ഭൂജലം താപനിലയിലെ അതിയായ വര്‍ധനവുമൂലം ബാഷ്പീകരിക്കപ്പെട്ടു ബഹിര്‍ഗമിച്ചെന്നും വരാം. ഈ പരിതഃസ്ഥിതിയില്‍ ഉദ്ഗാരവാതകങ്ങളുടെ ഊഷ്മാവു താണിരിക്കും. മറ്റു വാതകങ്ങളുടെ കൂട്ടത്തിലുള്ള സള്‍ഫര്‍ ഡൈഓക്സൈഡ്, സള്‍ഫര്‍ ട്രൈഓക്സൈഡ് എന്നിവ ഗന്ധകബാഷ്പത്തിനു ഓക്സീകരണം സംഭവിച്ചുണ്ടാകുന്നു. അധികം ആഴത്തിലല്ലാതെ കണ്ടേക്കാവുന്ന ചുണ്ണാമ്പുകല്ലുമായി മാഗ്മ പ്രതിപ്രവര്‍ത്തിച്ചാണ് കാര്‍ബണ്‍ഡൈഓക്സൈഡ് ഉത്പാദിതമാകുന്നത്. അതുപോലെ ജൈവവസ്തുക്കളുമായുള്ള മാഗ്മാ പ്രവര്‍ത്തനത്തില്‍നിന്നും അമോണിയ, മീഥെയിന്‍ തുടങ്ങിയവ ഉണ്ടാകുന്നു. അഗ്നി പര്‍വതജന്യവാതകങ്ങള്‍ പൊതുവേ വിജാരണസ്വഭാവമുള്ളവയാണ്.  

-
ദ്രവമാഗ്മ അഗ്നിപര്‍വതനാളങ്ങള്‍ കവിഞ്ഞു പുറത്തേക്കൊഴുകുന്നു. ഈ ലാവാപ്രവാഹങ്ങളുടെ സ്വഭാവം നിര്‍ണയിക്കുന്നത് അവയുടെ ശ്യാനത (viscosity), വിലീനവാതകങ്ങള്‍, ഭൂതലത്തിന്റെ ചരിവ്, തണുക്കുന്നതിന്റെ തോത് എന്നിവയാണ്. മാഗ്മാ ഉദ്ഗാരങ്ങളുടെ ഊഷ്മാവും അതിലെ വ്യതിയാനങ്ങളും ഓപ്റ്റിക്കല്‍ പൈറോമീറ്ററുകള്‍, തെര്‍മോക്കപ്പിളുകള്‍ തുടങ്ങിയവ ഉപയോഗിച്ചു നിര്‍ണയിക്കാം. സാധാരണയായി ദ്രവലാവ കട്ടപിടിക്കുന്നത് 600ത്ഥഇ-നും 900ത്ഥഇ-നും ഇടയ്ക്കാണ്; ബസാള്‍ട്ട് ലാവ 980ത്ഥഇ-ല്‍തന്നെ പൂര്‍ണമായി ഉറയ്ക്കുന്നു. ബാഷ്പവിലീനമായ ലാവകള്‍ വളരെ താണ ഊഷ്മാവില്‍പോലും ഗതിശീലമായി വര്‍ത്തിച്ചെന്നുംവരാം.
+
ദ്രവമാഗ്മ അഗ്നിപര്‍വതനാളങ്ങള്‍ കവിഞ്ഞു പുറത്തേക്കൊഴുകുന്നു. ഈ ലാവാപ്രവാഹങ്ങളുടെ സ്വഭാവം നിര്‍ണയിക്കുന്നത് അവയുടെ ശ്യാനത (viscosity), വിലീനവാതകങ്ങള്‍, ഭൂതലത്തിന്റെ ചരിവ്, തണുക്കുന്നതിന്റെ തോത് എന്നിവയാണ്. മാഗ്മാ ഉദ്ഗാരങ്ങളുടെ ഊഷ്മാവും അതിലെ വ്യതിയാനങ്ങളും ഓപ്റ്റിക്കല്‍ പൈറോമീറ്ററുകള്‍, തെര്‍മോക്കപ്പിളുകള്‍ തുടങ്ങിയവ ഉപയോഗിച്ചു നിര്‍ണയിക്കാം. സാധാരണയായി ദ്രവലാവ കട്ടപിടിക്കുന്നത് 600&deg;C-നും 900&deg;C-നും ഇടയ്ക്കാണ്; ബസാള്‍ട്ട് ലാവ 980&deg;C-ല്‍തന്നെ പൂര്‍ണമായി ഉറയ്ക്കുന്നു. ബാഷ്പവിലീനമായ ലാവകള്‍ വളരെ താണ ഊഷ്മാവില്‍പോലും ഗതിശീലമായി വര്‍ത്തിച്ചെന്നുംവരാം.
ഒഴുകുന്ന ലാവയുടെ ഊഷ്മാവ് അടിയില്‍നിന്നും മുകളിലേക്ക് കുറഞ്ഞുവരുന്നു; ഊഷ്മാവ് കുറയുന്നതോടൊപ്പം ശ്യാനത കൂടുന്നു. ലാവാപ്രവാഹങ്ങളുടെ ശ്യാനത പെനിട്രോമീറ്ററുകളുടെ സഹായത്തോടെ രേഖപ്പെടുത്താം. ലാവയിലെ സിലിക്കാംശത്തിന് ആനുപാതികമാണു അതിന്റെ ശ്യാനത.

വരി 14: വരി 21:
ശ്യാനതകൂടിയ മാഗ്മയുടെ മേല്‍ പെട്ടെന്നു മര്‍ദക്കുറവനുഭവപ്പെടുമ്പോള്‍ അതു വിഘടിച്ചു പ്യൂമിസ് (Pumice) ഉണ്ടാകുന്നു. അന്തരീക്ഷത്തിലേക്കു കടക്കുമ്പോഴാണ് ഇതു സംഭവിക്കുന്നത്. രന്ധ്രമയവും സ്ഫടികതുല്യവുമായ മാഗ്മീയ ഖരവസ്തുക്കളാണ് പ്യൂമിസ്. അതു പൊടിഞ്ഞു സ്ഫടികതുല്യമായ ചാരം (glassy ash) ഉണ്ടാകാം.

പൈറോക്ളാസ്റ്റികങ്ങളുടെ സമൃദ്ധി ഉദ്ഗാരത്തിലെ അമിതമായ വാതകസാന്നിധ്യത്തിന്റെ ഫലമാണ്. വാതകങ്ങള്‍ മാഗ്മ (ലാവ)യുടെ സാന്ദ്രത കുറയ്ക്കുന്നു. അവ കുമിളകളായി രക്ഷപ്പെടുമ്പോള്‍ മാഗ്മയും പതഞ്ഞുയരുന്നു. അധിസിലിക മാഗ്മയിലാണ് ഈ സ്വഭാവം കാണുന്നത്.
+
പൈറോക്ലാസ്റ്റികങ്ങളുടെ സമൃദ്ധി ഉദ്ഗാരത്തിലെ അമിതമായ വാതകസാന്നിധ്യത്തിന്റെ ഫലമാണ്. വാതകങ്ങള്‍ മാഗ്മ (ലാവ)യുടെ സാന്ദ്രത കുറയ്ക്കുന്നു. അവ കുമിളകളായി രക്ഷപ്പെടുമ്പോള്‍ മാഗ്മയും പതഞ്ഞുയരുന്നു. അധിസിലിക മാഗ്മയിലാണ് ഈ സ്വഭാവം കാണുന്നത്.
'''അഗ്നിപര്‍വത ശിലകള്‍.''' ലാവ ഖരീഭവിച്ചുണ്ടാകുന്ന ശിലാസമൂഹങ്ങള്‍. ആഗ്നേയശിലകള്‍ എന്നറിയപ്പെടുന്നു. ക്വാര്‍ട്ട്സ്, ഫെല്‍സ്പാര്‍, ഫെല്‍സ്പതോയ്ഡ് എന്നിവയും പൈറോക്സിനുകള്‍, ഒലിവിന്‍, മെലിനൈറ്റ് തുടങ്ങിയവയുമാണ് ഈ ശിലകളില്‍ മുഖ്യമായും അടങ്ങിക്കാണുന്നത്. അധിസിലിക ശിലകളിലാണ് ക്വാര്‍ട്ട്സ് ഉള്ളത്. മഗ്നീഷ്യം കലര്‍ന്ന അല്പസിലിക ശിലകളില്‍ ഒലിവിന്‍ മുന്തിയ ഘടകമായിരിക്കും. അപ്പറ്റൈറ്റ്, ഇല്‍മനൈറ്റ്, മാഗ്നറ്റൈറ്റ് തുടങ്ങിയവ ഉപധാതുക്കളായി കണ്ടുവരുന്നു.

വരി 25: വരി 32:
മിക്കവാറും സ്ഫോടനങ്ങള്‍ക്കു മുന്‍പ് ഉഗ്രമായ ഭൂചലനങ്ങളുണ്ടാകുന്നു. വിവര്‍തനിക (tectonic) ഭൂകമ്പങ്ങളെ ഉദ്ഗാരങ്ങളുടെ മുന്നോടിയായി കരുതാം. നേരിയ പ്രകമ്പനങ്ങള്‍ തുടര്‍ച്ചയായും അവിച്ഛിന്നമായും ദിവസങ്ങളോളം നീണ്ടുകാണുന്നത് മാഗ്മാസഞ്ചലനത്തിന്റെ സ്പഷ്ടമായ സൂചനയായി ഗണിക്കപ്പെടുന്നു. അഗ്നിപര്‍വതസ്ഫോടനങ്ങളെ മുന്‍കൂട്ടി പ്രവചിക്കുക സാധ്യമായിട്ടുണ്ട്. അവയുടെ തീവ്രത, ദൈര്‍ഘ്യം, സ്വഭാവം എന്നിവയെ സംബന്ധിച്ചുള്ള മുന്നറിവ് വിഷമകരമാണ്. അഗ്നിപര്‍വതങ്ങളുടെ രസതന്ത്രപരവും ഭൂഭൌതികപരവുമായ പഠനങ്ങള്‍ വികസിക്കുന്നതിലൂടെ മാത്രമേ ഇതു സാധ്യമാകുകയുള്ളൂ. നോ: അഗ്നിപര്‍വതം, ആഗ്നേയശില

[[Category:ഭൂവിജ്ഞാനീയം]]

Current revision as of 06:32, 16 നവംബര്‍ 2014

അഗ്നിപര്‍വതവിജ്ഞാനീയം

Volcanology

അഗ്നിപര്‍വതങ്ങളെ സംബന്ധിച്ച ശാസ്ത്രീയപഠനം. അഗ്നിപര്‍വതോത്പന്നങ്ങളെയും അവയുടെ പ്രകൃതങ്ങളെയും സംബന്ധിച്ച വിശദമായ പഠനത്തിലൂടെ അഗ്നിപര്‍വതപ്രക്രിയകളുടെ കാരണങ്ങള്‍ ആരായുകയും സ്ഫോടനത്തിന്റെ പ്രവചനത്തിനുതകുന്ന ഉപാധികള്‍ കണ്ടുപിടിക്കുകയുമാണ് ഈ ശാസ്ത്രശാഖയുടെ മുഖ്യോദ്ദേശ്യം.

ഭൂമിയുടെ അഗാധതലങ്ങളിലെ വര്‍ധിച്ച ഊഷ്മാവില്‍ ഉരുകി ദ്രാവകാവസ്ഥയിലാകുന്ന ശിലാപദാര്‍ഥവും അതില്‍ വിലീനമായ വാതകങ്ങളും ചേര്‍ന്നതാണ് മാഗ്മ (magma). ഊര്‍ധ്വമുഖമായി ഉയര്‍ന്നു പൊങ്ങുന്ന മാഗ്മ സ്വാഭാവികമായും ഭൂവല്‍കത്തിലെ ബലക്കുറവുള്ള ഭാഗങ്ങളിലേക്കു തള്ളിക്കയറുന്നു, ഇവിടെ താപനില താരതമ്യേന താണിരിക്കും; തന്‍മൂലം മാഗ്മ തണുത്തുറയുന്നു. എളുപ്പം ഖരീഭവിക്കുന്ന പദാര്‍ഥങ്ങള്‍ പരല്‍രൂപത്തിലും ശേഷിച്ചഭാഗം ദ്രവരൂപത്തിലുമായി തുടരുന്ന അവസ്ഥയില്‍ മാഗ്മാദ്രവത്തിലെ സിലിക്ക തുടങ്ങിയ ലീന (solute)ങ്ങളുടെ സാന്ദ്രത വര്‍ധിക്കുന്നു. ഒപ്പംതന്നെ സ്വതന്ത്രമാക്കപ്പെട്ട വാതകങ്ങളും ബാഷ്പങ്ങളും മാഗ്മാസഞ്ചയത്തിന്റെ മുകളില്‍ തിങ്ങിക്കൂടുന്നു. വിഭിന്ന അവസ്ഥകളിലുള്ള പദാര്‍ഥങ്ങള്‍ നിയതമായ ക്രമീകരണത്തിനു വഴങ്ങുകയും ചെയ്യും.

സ്ഫോടനത്തോടനുബന്ധിച്ച് അനുഭവപ്പെടുന്ന മര്‍ദക്കുറവ് മാഗ്മയെ ദ്രവ ലാവയും വാതകങ്ങളുമായി വേര്‍തിരിക്കുന്നു. അഗ്നിപര്‍വത വാതകങ്ങളിലെ മുഖ്യാംശം നീരാവിയാണ്. സ്ഫോടനത്തെതുടര്‍ന്നുണ്ടാകുന്ന ജലോദ്ഗമം മുഴുവന്‍ മാഗ്മീയമല്ല. വാതകങ്ങളുടെ കൂട്ടത്തിലുള്ള ഹൈഡ്രജന്‍ അന്തരീക്ഷ ഓക്സിജനുമായി സംയോജിച്ചു നീരാവിയുടെ അളവ് വര്‍ധിപ്പിക്കുന്നു. ചിലപ്പോള്‍ അഗ്നിപര്‍വത നാളത്തിന്റെ ചുറ്റുമായി സഞ്ചിതമായിരിക്കാവുന്ന ഭൂജലം താപനിലയിലെ അതിയായ വര്‍ധനവുമൂലം ബാഷ്പീകരിക്കപ്പെട്ടു ബഹിര്‍ഗമിച്ചെന്നും വരാം. ഈ പരിതഃസ്ഥിതിയില്‍ ഉദ്ഗാരവാതകങ്ങളുടെ ഊഷ്മാവു താണിരിക്കും. മറ്റു വാതകങ്ങളുടെ കൂട്ടത്തിലുള്ള സള്‍ഫര്‍ ഡൈഓക്സൈഡ്, സള്‍ഫര്‍ ട്രൈഓക്സൈഡ് എന്നിവ ഗന്ധകബാഷ്പത്തിനു ഓക്സീകരണം സംഭവിച്ചുണ്ടാകുന്നു. അധികം ആഴത്തിലല്ലാതെ കണ്ടേക്കാവുന്ന ചുണ്ണാമ്പുകല്ലുമായി മാഗ്മ പ്രതിപ്രവര്‍ത്തിച്ചാണ് കാര്‍ബണ്‍ഡൈഓക്സൈഡ് ഉത്പാദിതമാകുന്നത്. അതുപോലെ ജൈവവസ്തുക്കളുമായുള്ള മാഗ്മാ പ്രവര്‍ത്തനത്തില്‍നിന്നും അമോണിയ, മീഥെയിന്‍ തുടങ്ങിയവ ഉണ്ടാകുന്നു. അഗ്നി പര്‍വതജന്യവാതകങ്ങള്‍ പൊതുവേ വിജാരണസ്വഭാവമുള്ളവയാണ്.

ദ്രവമാഗ്മ അഗ്നിപര്‍വതനാളങ്ങള്‍ കവിഞ്ഞു പുറത്തേക്കൊഴുകുന്നു. ഈ ലാവാപ്രവാഹങ്ങളുടെ സ്വഭാവം നിര്‍ണയിക്കുന്നത് അവയുടെ ശ്യാനത (viscosity), വിലീനവാതകങ്ങള്‍, ഭൂതലത്തിന്റെ ചരിവ്, തണുക്കുന്നതിന്റെ തോത് എന്നിവയാണ്. മാഗ്മാ ഉദ്ഗാരങ്ങളുടെ ഊഷ്മാവും അതിലെ വ്യതിയാനങ്ങളും ഓപ്റ്റിക്കല്‍ പൈറോമീറ്ററുകള്‍, തെര്‍മോക്കപ്പിളുകള്‍ തുടങ്ങിയവ ഉപയോഗിച്ചു നിര്‍ണയിക്കാം. സാധാരണയായി ദ്രവലാവ കട്ടപിടിക്കുന്നത് 600°C-നും 900°C-നും ഇടയ്ക്കാണ്; ബസാള്‍ട്ട് ലാവ 980°C-ല്‍തന്നെ പൂര്‍ണമായി ഉറയ്ക്കുന്നു. ബാഷ്പവിലീനമായ ലാവകള്‍ വളരെ താണ ഊഷ്മാവില്‍പോലും ഗതിശീലമായി വര്‍ത്തിച്ചെന്നുംവരാം.

ഒഴുകുന്ന ലാവയുടെ ഊഷ്മാവ് അടിയില്‍നിന്നും മുകളിലേക്ക് കുറഞ്ഞുവരുന്നു; ഊഷ്മാവ് കുറയുന്നതോടൊപ്പം ശ്യാനത കൂടുന്നു. ലാവാപ്രവാഹങ്ങളുടെ ശ്യാനത പെനിട്രോമീറ്ററുകളുടെ സഹായത്തോടെ രേഖപ്പെടുത്താം. ലാവയിലെ സിലിക്കാംശത്തിന് ആനുപാതികമാണു അതിന്റെ ശ്യാനത.

ശ്യാനതകൂടിയ മാഗ്മയുടെ മേല്‍ പെട്ടെന്നു മര്‍ദക്കുറവനുഭവപ്പെടുമ്പോള്‍ അതു വിഘടിച്ചു പ്യൂമിസ് (Pumice) ഉണ്ടാകുന്നു. അന്തരീക്ഷത്തിലേക്കു കടക്കുമ്പോഴാണ് ഇതു സംഭവിക്കുന്നത്. രന്ധ്രമയവും സ്ഫടികതുല്യവുമായ മാഗ്മീയ ഖരവസ്തുക്കളാണ് പ്യൂമിസ്. അതു പൊടിഞ്ഞു സ്ഫടികതുല്യമായ ചാരം (glassy ash) ഉണ്ടാകാം.

പൈറോക്ലാസ്റ്റികങ്ങളുടെ സമൃദ്ധി ഉദ്ഗാരത്തിലെ അമിതമായ വാതകസാന്നിധ്യത്തിന്റെ ഫലമാണ്. വാതകങ്ങള്‍ മാഗ്മ (ലാവ)യുടെ സാന്ദ്രത കുറയ്ക്കുന്നു. അവ കുമിളകളായി രക്ഷപ്പെടുമ്പോള്‍ മാഗ്മയും പതഞ്ഞുയരുന്നു. അധിസിലിക മാഗ്മയിലാണ് ഈ സ്വഭാവം കാണുന്നത്.

അഗ്നിപര്‍വത ശിലകള്‍. ലാവ ഖരീഭവിച്ചുണ്ടാകുന്ന ശിലാസമൂഹങ്ങള്‍. ആഗ്നേയശിലകള്‍ എന്നറിയപ്പെടുന്നു. ക്വാര്‍ട്ട്സ്, ഫെല്‍സ്പാര്‍, ഫെല്‍സ്പതോയ്ഡ് എന്നിവയും പൈറോക്സിനുകള്‍, ഒലിവിന്‍, മെലിനൈറ്റ് തുടങ്ങിയവയുമാണ് ഈ ശിലകളില്‍ മുഖ്യമായും അടങ്ങിക്കാണുന്നത്. അധിസിലിക ശിലകളിലാണ് ക്വാര്‍ട്ട്സ് ഉള്ളത്. മഗ്നീഷ്യം കലര്‍ന്ന അല്പസിലിക ശിലകളില്‍ ഒലിവിന്‍ മുന്തിയ ഘടകമായിരിക്കും. അപ്പറ്റൈറ്റ്, ഇല്‍മനൈറ്റ്, മാഗ്നറ്റൈറ്റ് തുടങ്ങിയവ ഉപധാതുക്കളായി കണ്ടുവരുന്നു.

വര്‍ഗീകരണം. ഉദ്ഗാരങ്ങളെ വിദരം (fissure), കേന്ദ്രസ്ഥം (central) എന്നിങ്ങനെ രണ്ടായി വിഭജിക്കാം. വിദര-ഉദ്ഗാരങ്ങളില്‍ ഒഴുകി വ്യാപിക്കുന്ന ലാവ അനുപ്രസ്ഥമായ അട്ടികള്‍ സൃഷ്ടിക്കുന്നു. ഈ അട്ടികള്‍ ഘനീഭവിച്ചു വിസ്തൃതമായ ലാവാപീഠഭൂമികളായിത്തീരും (ഉദാ. ഡെക്കാണ്‍ പീഠഭൂമി). ഇത്തരം ഉദ്ഗാരങ്ങളില്‍ പൈറോക്ളാസ്റ്റികങ്ങള്‍ കുറവായിരിക്കും. അപൂര്‍വം ചിലപ്പോള്‍ ഒഴുകിപ്പരക്കുന്ന ലാവാതലങ്ങളില്‍നിന്നും വാതകങ്ങള്‍ സ്ഫോടനത്തോടെ രക്ഷപ്പെട്ട് പൈറോക്ളാസിറ്റികങ്ങള്‍ ഉത്പാദിപ്പിച്ചുകൂടെന്നുമില്ല.

കേന്ദ്രസ്ഥ-ഉദ്ഗാരങ്ങളെ ശിലാപ്രസ്തരപരമായി വിഭജിച്ചിട്ടുണ്ട്. സൂചലമായ ലാവ പരന്നൊഴുകി ക്രമമായ ചരിവുകളുള്ള കോണുകള്‍ (cones) സൃഷ്ടിക്കുന്നു -- ഇവയാണ് ലാവാകോണുകള്‍ (lava cones). പൈറോക്ളാസ്റ്റികങ്ങളുടെ ആധിക്യമുള്ളപ്പോള്‍ വശങ്ങള്‍ കുത്തനെയുള്ളതാകും (പൈറോക്ളാസ്റ്റിക കോണുകള്‍). സിന്‍ഡെറു (cinder)കളുടെ ബാഹുല്യമുള്ളപ്പോള്‍ ഇവയെ 'സിന്‍ഡെര്‍ കോണുകളെ'ന്നു വിളിക്കുന്നു. കുത്തനെ ചരിഞ്ഞ ലാവാകോണുകളുമുണ്ടാകാം (ഹോര്‍ണിതോ--Hornito). മിക്കപ്പോഴും ലാവയും പൈറോക്ളാസ്റ്റികങ്ങളും ഒന്നിടവിട്ട് അടുക്കിയ നിലയില്‍ കാണപ്പെടുന്നു. അങ്ങനെയുള്ളവയെ സ്തരീയകോണുകള്‍ (Strato cones) എന്നോ മിശ്രകോണുകള്‍ (Mixed cones) എന്നോ പറയുന്നു. ശ്യാനത കൂടിയ ലാവ പരന്നൊഴുകാനാകാതെ തളംകെട്ടി നിര്‍മിതമാകുന്ന ഘടനകളാണ് അഗ്നിപര്‍വത കുംഭകങ്ങള്‍ (Volcanic domes). ചിലപ്പോള്‍ മേല്പ്പറഞ്ഞവയില്‍ ഒന്നിലധികം രൂപങ്ങള്‍ ഒത്തുചേര്‍ന്നും കാണാം.

പ്രതലവിരൂപണം. അന്തര്‍വേധ മാഗ്മയുടെ സഞ്ചലനം ഭൂപ്രതലത്തിനു ചുളുങ്ങലോ വലിവോ ഉണ്ടാക്കാം. ഉദ്ഗാരത്തിനുമുന്‍പുതന്നെ മാഗ്മാസമ്മര്‍ദംമൂലം ഭൂവല്ക ശിലകള്‍ കുംഭാകൃതിയില്‍ ഉയര്‍ന്നുപൊങ്ങാറുണ്ട്; സ്ഫോടനത്തിനുശേഷമുണ്ടാകുന്ന മര്‍ദക്കുറവില്‍ ഇവ സങ്കോചിക്കുകയും ചെയ്യുന്നു. ഹവായിയിലെ അഗ്നിപര്‍വതങ്ങളില്‍ ഈ ദൃശ്യവ്യതിയാനങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

മിക്കവാറും സ്ഫോടനങ്ങള്‍ക്കു മുന്‍പ് ഉഗ്രമായ ഭൂചലനങ്ങളുണ്ടാകുന്നു. വിവര്‍തനിക (tectonic) ഭൂകമ്പങ്ങളെ ഉദ്ഗാരങ്ങളുടെ മുന്നോടിയായി കരുതാം. നേരിയ പ്രകമ്പനങ്ങള്‍ തുടര്‍ച്ചയായും അവിച്ഛിന്നമായും ദിവസങ്ങളോളം നീണ്ടുകാണുന്നത് മാഗ്മാസഞ്ചലനത്തിന്റെ സ്പഷ്ടമായ സൂചനയായി ഗണിക്കപ്പെടുന്നു. അഗ്നിപര്‍വതസ്ഫോടനങ്ങളെ മുന്‍കൂട്ടി പ്രവചിക്കുക സാധ്യമായിട്ടുണ്ട്. അവയുടെ തീവ്രത, ദൈര്‍ഘ്യം, സ്വഭാവം എന്നിവയെ സംബന്ധിച്ചുള്ള മുന്നറിവ് വിഷമകരമാണ്. അഗ്നിപര്‍വതങ്ങളുടെ രസതന്ത്രപരവും ഭൂഭൌതികപരവുമായ പഠനങ്ങള്‍ വികസിക്കുന്നതിലൂടെ മാത്രമേ ഇതു സാധ്യമാകുകയുള്ളൂ. നോ: അഗ്നിപര്‍വതം, ആഗ്നേയശില

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍