This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒറെന്റ്, പെദ്രാദെ (1570 - 1645)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഒറെന്റ്, പെദ്രാദെ (1570 - 1645) == == Orrente, Pedro == സ്പാനിഷ് ചിത്രകാരന്. 157...) |
Mksol (സംവാദം | സംഭാവനകള്‍) (→Orrente, Pedro) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
== Orrente, Pedro == | == Orrente, Pedro == | ||
- | + | [[ചിത്രം:Vol5p617_Pedro Orrente.jpg|thumb|പെദ്രാദെ ഒറെന്റ്]] | |
- | സ്പാനിഷ് ചിത്രകാരന്. 1570 അടുപ്പിച്ച് | + | സ്പാനിഷ് ചിത്രകാരന്. 1570 അടുപ്പിച്ച് ആല്ബസെറ്റിലെ മോണ്ടില്ഗ്ര് ദെല്‍ കാസ്റ്റിലോയില് ജനിച്ചു. എല്ഗ്രക്കോയുടെ ശിക്ഷണത്തിലാണ് ചിത്രരചന അഭ്യസിച്ചത്. ആല്‍ബസെറ്റ് പ്രാവിന്‍സില്‍ വലന്‍സിയ, തൊളെദോ എന്നിവിടങ്ങളില്‍ ചിത്രരചന നിര്‍വഹിച്ചു. ഒറെന്റ് ഇറ്റലി സന്ദര്‍ശിച്ചിട്ടുണ്ടെന്ന് തീര്‍പ്പുപറയാന്‍ തെളിവുകളില്ലെങ്കിലും ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ നിന്നു വെനീഷ്യന്‍ ചിത്രകാരന്മാരായിരുന്ന ജക്കൊപൊ ബെസ്സാനൊ, കാരവാഗിയൊ എന്നിവയുടെ രചനാശൈലിയോട് ഇദ്ദേഹം വിധേയത്വം പുലര്‍ത്തിയിരുന്നതായി മനസ്സിലാക്കാം. കരവാഗിയോ ശൈലിയുടെ സ്വാധീനത ഏറ്റവും മികച്ചനിലയില്‍ പ്രകാശിതമായിട്ടുള്ളത് ഒറെന്റിന്റെ മതപരമായ രചനകളിലാണ്. "ദി ഓര്‍ഡിയല്‍ ഒഫ് സെന്റ് സെബാസ്റ്റ്യന്‍' (The ordeal of St. Sebastian) "സെന്റ് ഇല്ഡിഫോണ്സോ ഗിവിങ് ദ് വെയില് റ്റു സെന്റ് ലിയോ കാഡിയാ' (St. Ildefonso giving the veil to St. Leocadia) എന്നീ ചിത്രങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. ഇവതന്നെ ടിന്റോറിറ്റോയുടെ ശൈലിയും അനുസ്മരിപ്പിക്കുന്നവയാണ്. "മാര്‍ട്ടിര്‍ഡം ഒഫ് സെന്റ് വിന്‍സന്റ്' എന്ന രചന മുന്‍കാല ബാറോക് ചിത്രകലയ്ക്ക് ഒറെന്റിന്റെ സംഭാവന ഏതു വിധത്തിലുള്ളതായിരുന്നുവെന്നതിന്റെ നിദര്‍ശനമാണ്. യാക്കോബ് ആന്‍ഡ് ലാബാന്‍ എന്ന ചിത്രം ബൈബിള്‍ ഇതിവൃത്തങ്ങള്‍ രചിക്കുന്നതില്‍ ബസ്സാനോയുടെ ഷെനര് ചിത്രണശൈലി എത്രത്തോളം വിജയപ്രദമായി കൈകാര്യം ചെയ്യാമെന്നു കാണിക്കുന്നു. ഈ അനുകരണത്തിന്റെ ഫലമായി തന്റെ ജീവിതകാലത്തുതന്നെ "സ്പാനിഷ് ബസ്സാനൊ' എന്ന പേരില്‍ ഒറെന്റ് അറിയപ്പെടുന്നതിനിടയായി. 1645-ല്‍ വലന്‍സിയയില്‍ നിര്യാതനായി. |
Current revision as of 08:58, 8 ഓഗസ്റ്റ് 2014
ഒറെന്റ്, പെദ്രാദെ (1570 - 1645)
Orrente, Pedro
സ്പാനിഷ് ചിത്രകാരന്. 1570 അടുപ്പിച്ച് ആല്ബസെറ്റിലെ മോണ്ടില്ഗ്ര് ദെല്‍ കാസ്റ്റിലോയില് ജനിച്ചു. എല്ഗ്രക്കോയുടെ ശിക്ഷണത്തിലാണ് ചിത്രരചന അഭ്യസിച്ചത്. ആല്‍ബസെറ്റ് പ്രാവിന്‍സില്‍ വലന്‍സിയ, തൊളെദോ എന്നിവിടങ്ങളില്‍ ചിത്രരചന നിര്‍വഹിച്ചു. ഒറെന്റ് ഇറ്റലി സന്ദര്‍ശിച്ചിട്ടുണ്ടെന്ന് തീര്‍പ്പുപറയാന്‍ തെളിവുകളില്ലെങ്കിലും ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ നിന്നു വെനീഷ്യന്‍ ചിത്രകാരന്മാരായിരുന്ന ജക്കൊപൊ ബെസ്സാനൊ, കാരവാഗിയൊ എന്നിവയുടെ രചനാശൈലിയോട് ഇദ്ദേഹം വിധേയത്വം പുലര്‍ത്തിയിരുന്നതായി മനസ്സിലാക്കാം. കരവാഗിയോ ശൈലിയുടെ സ്വാധീനത ഏറ്റവും മികച്ചനിലയില്‍ പ്രകാശിതമായിട്ടുള്ളത് ഒറെന്റിന്റെ മതപരമായ രചനകളിലാണ്. "ദി ഓര്‍ഡിയല്‍ ഒഫ് സെന്റ് സെബാസ്റ്റ്യന്‍' (The ordeal of St. Sebastian) "സെന്റ് ഇല്ഡിഫോണ്സോ ഗിവിങ് ദ് വെയില് റ്റു സെന്റ് ലിയോ കാഡിയാ' (St. Ildefonso giving the veil to St. Leocadia) എന്നീ ചിത്രങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. ഇവതന്നെ ടിന്റോറിറ്റോയുടെ ശൈലിയും അനുസ്മരിപ്പിക്കുന്നവയാണ്. "മാര്‍ട്ടിര്‍ഡം ഒഫ് സെന്റ് വിന്‍സന്റ്' എന്ന രചന മുന്‍കാല ബാറോക് ചിത്രകലയ്ക്ക് ഒറെന്റിന്റെ സംഭാവന ഏതു വിധത്തിലുള്ളതായിരുന്നുവെന്നതിന്റെ നിദര്‍ശനമാണ്. യാക്കോബ് ആന്‍ഡ് ലാബാന്‍ എന്ന ചിത്രം ബൈബിള്‍ ഇതിവൃത്തങ്ങള്‍ രചിക്കുന്നതില്‍ ബസ്സാനോയുടെ ഷെനര് ചിത്രണശൈലി എത്രത്തോളം വിജയപ്രദമായി കൈകാര്യം ചെയ്യാമെന്നു കാണിക്കുന്നു. ഈ അനുകരണത്തിന്റെ ഫലമായി തന്റെ ജീവിതകാലത്തുതന്നെ "സ്പാനിഷ് ബസ്സാനൊ' എന്ന പേരില്‍ ഒറെന്റ് അറിയപ്പെടുന്നതിനിടയായി. 1645-ല്‍ വലന്‍സിയയില്‍ നിര്യാതനായി.