This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഴുത്താണിച്ചുരുട്ട
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→എഴുത്താണിച്ചുരുട്ട) |
Mksol (സംവാദം | സംഭാവനകള്‍) (→എഴുത്താണിച്ചുരുട്ട) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
== എഴുത്താണിച്ചുരുട്ട == | == എഴുത്താണിച്ചുരുട്ട == | ||
- | [[ചിത്രം:Vol5p329_ezhuthani churutta.jpg|thumb|]] | + | [[ചിത്രം:Vol5p329_ezhuthani churutta.jpg|thumb|എഴുത്താണിച്ചുരുട്ട]] |
- | സിബിനോഫിനേ(Sibynophinae)ഉരഗ-ഉപകുടുംബത്തിലെ ഒരംഗം. | + | സിബിനോഫിനേ(Sibynophinae)ഉരഗ-ഉപകുടുംബത്തിലെ ഒരംഗം. കാഴ്‌ചയില്‍ എഴുത്താണിമൂര്‍ഖനോട് വളരെയേറെ സാദൃശ്യമുള്ള ഈ പാമ്പ് കേരളത്തിലെ കുന്നിന്‍പുറങ്ങളില്‍ സാധാരണ കാണപ്പെടുന്ന നിരുപദ്രവിയായ ഒരിനമാണ്. ശാ.നാ. സിബിനോഫിസ് സബ്‌പങ്‌റ്റേറ്റസ് (Sibynophis subpunctatus). ഇതിന്റെ തലയ്‌ക്ക് കറുപ്പുനിറമാണ്. എന്നാല്‍ അടിഭാഗം വെളുപ്പാകുന്നു. അടിഭാഗത്തെ ഓരോ ഷീല്‍ഡിലും രണ്ടു കറുത്ത പുള്ളികള്‍ വീതം കാണാം. ദേഹത്തിന്റെ ഒത്തനടുവില്‍ പതിനേഴുവരി ചിതമ്പലുകളുണ്ടാവും. |
- | വായ്‌നിറയെ പല്ലുകള്‍ കാണപ്പെടുന്നത് എഴുത്താണിച്ചുരുട്ടയുടെ ഒരു പ്രത്യേകതയാണ്. ഇതിന്റെ പല്ലുകളുടെ മുകളറ്റം പരന്ന് ഉളിയുടെ വായ്‌ത്തല പോലെയിരിക്കുന്നു. | + | വായ്‌നിറയെ പല്ലുകള്‍ കാണപ്പെടുന്നത് എഴുത്താണിച്ചുരുട്ടയുടെ ഒരു പ്രത്യേകതയാണ്. ഇതിന്റെ പല്ലുകളുടെ മുകളറ്റം പരന്ന് ഉളിയുടെ വായ്‌ത്തല പോലെയിരിക്കുന്നു. പാമ്പുകളില്‍ സാധാരണയായി കാണപ്പെടുന്ന "കോണ്‍' ആകൃതിയുള്ളതും മൂര്‍ച്ചയേറിയതുമായ പല്ലുകളില്‍നിന്ന് വളരെ വ്യത്യസ്‌തമാണിത്. മേലണയിലെ ഓരോ പകുതിയിലും 25 മുതല്‍ 56 വരെ പല്ലുകളുണ്ടാകും. പല്ലുകളുള്ള കീഴണ ചലിപ്പിക്കാവുന്നതാണ്. കട്ടിയുള്ള ചിതമ്പല്‍ കൊണ്ടുമൂടിയ ശരീരത്തോടുകൂടിയ "സ്‌കിങ്കു' (അരണയെപ്പോലുള്ള ഒരു ഇഴജന്തു)കളാണ് ഇതിന്റെ ഭക്ഷണം. ഈ ചിതമ്പല്‍ കടിച്ചുമുറിക്കുന്നതിനുള്ള അനുകൂലനമാകണം പല്ലുകളുടെ മേല്‌പറഞ്ഞ പ്രത്യേകതയ്‌ക്കു കാരണം എന്ന് എച്ച്.ഡബ്ല്യു. പാര്‍ക്കര്‍ അഭിപ്രായപ്പെടുന്നു. |
- | രാത്രിയിലാണ് ഈ പാമ്പുകള്‍ | + | രാത്രിയിലാണ് ഈ പാമ്പുകള്‍ പ്രവര്‍ത്തനനിരതമാകുന്നത്. ഇവ ഇരയെ പിടിക്കുന്നതും അകത്താക്കുന്നതും വളരെപെട്ടെന്നാണ്. മുട്ടയിടുകയാണ് വംശവര്‍ധനവിനുള്ള മാര്‍ഗം. |
- | + | എഴുത്താണിമൂര്‍ഖന്‍പവിഴപ്പുറ്റുപാമ്പുവിഭാഗ(coral snakes)ത്തില്‍പ്പെടുന്ന ഒരിനം ചെറിയ പാമ്പ്. ശാ.നാ. കലോഫിസ് ട്രമാക്യുലേറ്റസ് (Callophis trimaculatus). "മൂന്നു പുള്ളികളുള്ള സുന്ദരന്‍' എന്നാണ് ഈ പേരിനര്‍ഥം. | |
- | ഇന്ത്യ, നേപ്പാള്‍, സിക്കിം, | + | ഇന്ത്യ, നേപ്പാള്‍, സിക്കിം, മ്യാന്മര്‍, മലയ, ഇന്തോചൈന, ചൈന, ജപ്പാന്‍, ഫിലിപ്പീന്‍ദ്വീപുകള്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ എഴുത്താണിമൂര്‍ഖന്‍ സാധാരണമായി കാണപ്പെടുന്നു. ഇന്ത്യയില്‍ കാണപ്പെടുന്ന അഞ്ചിനങ്ങളില്‍ മൂന്നെണ്ണം കേരളത്തിലുണ്ടഎഴുത്താണി മൂര്‍ഖന്‍, എഴുത്താണി വളയന്‍, എട്ടടിമൂര്‍ഖന്‍. കേരളത്തിനു പുറത്ത്, മഹാരാഷ്‌ട്ര, കര്‍ണാടക, മധ്യപ്രദേശ്, തമിഴ്‌നാട്, ബംഗാള്‍ എന്നിവിടങ്ങളിലും എഴുത്താണിമൂര്‍ഖന്‍ കാണപ്പെടുന്നു. തവിട്ടുനിറം കലര്‍ന്ന് മെലിഞ്ഞു നീണ്ടശരീരവും കൂര്‍ത്ത ചെറിയ വാലും കാരണമാണ് എഴുത്താണി എന്ന വിശേഷണം ഇവയുടെ പേരിന്റെ ഭാഗമായിത്തീര്‍ന്നത്. |
- | " | + | "മൂര്‍ഖന്‍' എന്ന വിശേഷണമുണ്ടെങ്കിലും ഇവയ്‌ക്കൊന്നിനും തന്നെ സാക്ഷാല്‍ മൂര്‍ഖന്റെ ഫണമില്ല. ഒരു മീറ്ററിലേറെ നീളം വയ്‌ക്കാത്ത ഈ പാമ്പിന്റെ തലയ്‌ക്കും കഴുത്തിനും (കഴുത്ത് വ്യവച്ഛേദ്യമല്ല) നല്ല കറുപ്പുനിറമാണ്. കഴുത്തിനു മുകളില്‍ ഇരുവശത്തുമായി ഓരോ വെള്ളപ്പുള്ളികാണുന്നു. ഇവ കണ്ണുകളാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. കണ്ണുകള്‍ താരതമ്യേന വളരെ ചെറുതാകുന്നു. ദേഹത്തിന്റെ അടിഭാഗം ചുവപ്പാണ്. ഗുദദ്വാരത്തിനടുത്ത് കുങ്കുമാഭ കലര്‍ന്നിരിക്കുന്നു. രണ്ടു കറുത്ത വളയങ്ങളുള്ള വാലിന്റെ അടിഭാഗത്തിന് നീലകലര്‍ന്ന ചാരനിറമാണുള്ളത്. തലയിലെ കറുപ്പും വാലിലെ വളയങ്ങളും ചേര്‍ന്നാണ് "ട്രമാക്യുലേറ്റസ്' (മൂന്ന് പുള്ളികള്‍) എന്ന ശാസ്‌ത്രനാമം ഇതിനു നേടിക്കൊടുത്തത്. |
- | + | മേല്‍ച്ചുണ്ടില്‍ മൂന്നാമത്തെ ഷീല്‍ഡ് മറ്റുള്ളവയെ അപേക്ഷിച്ച് വലുതും കണ്ണിനെയും നാസാദ്വാരത്തെയും ഒരുപോലെ സ്‌പര്‍ശിക്കുന്നതുമാകുന്നു. പുറം ചിതമ്പലുകള്‍ 13 വരിയായാണ് കാണപ്പെടുന്നത്. ഉദരഷീല്‍ഡുകളുടെ എണ്ണം 249-277 ആകുന്നു. വിഷപ്പല്ലിനു പുറകിലായി മേലണയില്‍ ഓരോ ഭാഗത്തും രണ്ടോ മൂന്നോ പല്ലുകളുണ്ടാകും. വിഷപ്പല്ലുകള്‍ നന്നെ ചെറുതാണ്. നിവൃത്തിയുള്ളിടത്തോളം മനുഷ്യനെ കടിക്കാതെ ഒഴിഞ്ഞുമാറാന്‍ ഇത് ശ്രമിക്കുന്നു. ഇതിന്റെ വിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നു. എങ്കിലും മനുഷ്യനെ കൊല്ലാനുള്ള ശക്തി അതിനില്ല. | |
- | അനങ്ങാതെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന എഴുത്താണി | + | അനങ്ങാതെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന എഴുത്താണി മൂര്‍ഖന്‍ ഒറ്റനോട്ടത്തില്‍ സാമാന്യം വലിയ ഒരു മണ്ണിരയാണെന്നേ തോന്നൂ. പകല്‍സമയത്തും രാത്രിയിലും ഒരുപോലെ ഇത് സഞ്ചരിക്കും. പൂഴിമണ്ണില്‍ പൂണ്ടുകിടക്കാന്‍ ഇഷ്‌ടപ്പെടുന്ന ഈ ചെറുപാമ്പ് മലമ്പ്രദേശങ്ങളിലെ കല്ലിന് അടിയിലും ഇടയിലും കഴിയുന്നു; സമതലപ്രദേശങ്ങളില്‍ ദുര്‍ലഭമാണ്. |
Current revision as of 04:51, 18 ഓഗസ്റ്റ് 2014
എഴുത്താണിച്ചുരുട്ട
സിബിനോഫിനേ(Sibynophinae)ഉരഗ-ഉപകുടുംബത്തിലെ ഒരംഗം. കാഴ്‌ചയില്‍ എഴുത്താണിമൂര്‍ഖനോട് വളരെയേറെ സാദൃശ്യമുള്ള ഈ പാമ്പ് കേരളത്തിലെ കുന്നിന്‍പുറങ്ങളില്‍ സാധാരണ കാണപ്പെടുന്ന നിരുപദ്രവിയായ ഒരിനമാണ്. ശാ.നാ. സിബിനോഫിസ് സബ്‌പങ്‌റ്റേറ്റസ് (Sibynophis subpunctatus). ഇതിന്റെ തലയ്‌ക്ക് കറുപ്പുനിറമാണ്. എന്നാല്‍ അടിഭാഗം വെളുപ്പാകുന്നു. അടിഭാഗത്തെ ഓരോ ഷീല്‍ഡിലും രണ്ടു കറുത്ത പുള്ളികള്‍ വീതം കാണാം. ദേഹത്തിന്റെ ഒത്തനടുവില്‍ പതിനേഴുവരി ചിതമ്പലുകളുണ്ടാവും.
വായ്‌നിറയെ പല്ലുകള്‍ കാണപ്പെടുന്നത് എഴുത്താണിച്ചുരുട്ടയുടെ ഒരു പ്രത്യേകതയാണ്. ഇതിന്റെ പല്ലുകളുടെ മുകളറ്റം പരന്ന് ഉളിയുടെ വായ്‌ത്തല പോലെയിരിക്കുന്നു. പാമ്പുകളില്‍ സാധാരണയായി കാണപ്പെടുന്ന "കോണ്‍' ആകൃതിയുള്ളതും മൂര്‍ച്ചയേറിയതുമായ പല്ലുകളില്‍നിന്ന് വളരെ വ്യത്യസ്‌തമാണിത്. മേലണയിലെ ഓരോ പകുതിയിലും 25 മുതല്‍ 56 വരെ പല്ലുകളുണ്ടാകും. പല്ലുകളുള്ള കീഴണ ചലിപ്പിക്കാവുന്നതാണ്. കട്ടിയുള്ള ചിതമ്പല്‍ കൊണ്ടുമൂടിയ ശരീരത്തോടുകൂടിയ "സ്‌കിങ്കു' (അരണയെപ്പോലുള്ള ഒരു ഇഴജന്തു)കളാണ് ഇതിന്റെ ഭക്ഷണം. ഈ ചിതമ്പല്‍ കടിച്ചുമുറിക്കുന്നതിനുള്ള അനുകൂലനമാകണം പല്ലുകളുടെ മേല്‌പറഞ്ഞ പ്രത്യേകതയ്‌ക്കു കാരണം എന്ന് എച്ച്.ഡബ്ല്യു. പാര്‍ക്കര്‍ അഭിപ്രായപ്പെടുന്നു.
രാത്രിയിലാണ് ഈ പാമ്പുകള്‍ പ്രവര്‍ത്തനനിരതമാകുന്നത്. ഇവ ഇരയെ പിടിക്കുന്നതും അകത്താക്കുന്നതും വളരെപെട്ടെന്നാണ്. മുട്ടയിടുകയാണ് വംശവര്‍ധനവിനുള്ള മാര്‍ഗം. എഴുത്താണിമൂര്‍ഖന്‍പവിഴപ്പുറ്റുപാമ്പുവിഭാഗ(coral snakes)ത്തില്‍പ്പെടുന്ന ഒരിനം ചെറിയ പാമ്പ്. ശാ.നാ. കലോഫിസ് ട്രമാക്യുലേറ്റസ് (Callophis trimaculatus). "മൂന്നു പുള്ളികളുള്ള സുന്ദരന്‍' എന്നാണ് ഈ പേരിനര്‍ഥം.
ഇന്ത്യ, നേപ്പാള്‍, സിക്കിം, മ്യാന്മര്‍, മലയ, ഇന്തോചൈന, ചൈന, ജപ്പാന്‍, ഫിലിപ്പീന്‍ദ്വീപുകള്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ എഴുത്താണിമൂര്‍ഖന്‍ സാധാരണമായി കാണപ്പെടുന്നു. ഇന്ത്യയില്‍ കാണപ്പെടുന്ന അഞ്ചിനങ്ങളില്‍ മൂന്നെണ്ണം കേരളത്തിലുണ്ടഎഴുത്താണി മൂര്‍ഖന്‍, എഴുത്താണി വളയന്‍, എട്ടടിമൂര്‍ഖന്‍. കേരളത്തിനു പുറത്ത്, മഹാരാഷ്‌ട്ര, കര്‍ണാടക, മധ്യപ്രദേശ്, തമിഴ്‌നാട്, ബംഗാള്‍ എന്നിവിടങ്ങളിലും എഴുത്താണിമൂര്‍ഖന്‍ കാണപ്പെടുന്നു. തവിട്ടുനിറം കലര്‍ന്ന് മെലിഞ്ഞു നീണ്ടശരീരവും കൂര്‍ത്ത ചെറിയ വാലും കാരണമാണ് എഴുത്താണി എന്ന വിശേഷണം ഇവയുടെ പേരിന്റെ ഭാഗമായിത്തീര്‍ന്നത്.
"മൂര്‍ഖന്‍' എന്ന വിശേഷണമുണ്ടെങ്കിലും ഇവയ്‌ക്കൊന്നിനും തന്നെ സാക്ഷാല്‍ മൂര്‍ഖന്റെ ഫണമില്ല. ഒരു മീറ്ററിലേറെ നീളം വയ്‌ക്കാത്ത ഈ പാമ്പിന്റെ തലയ്‌ക്കും കഴുത്തിനും (കഴുത്ത് വ്യവച്ഛേദ്യമല്ല) നല്ല കറുപ്പുനിറമാണ്. കഴുത്തിനു മുകളില്‍ ഇരുവശത്തുമായി ഓരോ വെള്ളപ്പുള്ളികാണുന്നു. ഇവ കണ്ണുകളാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. കണ്ണുകള്‍ താരതമ്യേന വളരെ ചെറുതാകുന്നു. ദേഹത്തിന്റെ അടിഭാഗം ചുവപ്പാണ്. ഗുദദ്വാരത്തിനടുത്ത് കുങ്കുമാഭ കലര്‍ന്നിരിക്കുന്നു. രണ്ടു കറുത്ത വളയങ്ങളുള്ള വാലിന്റെ അടിഭാഗത്തിന് നീലകലര്‍ന്ന ചാരനിറമാണുള്ളത്. തലയിലെ കറുപ്പും വാലിലെ വളയങ്ങളും ചേര്‍ന്നാണ് "ട്രമാക്യുലേറ്റസ്' (മൂന്ന് പുള്ളികള്‍) എന്ന ശാസ്‌ത്രനാമം ഇതിനു നേടിക്കൊടുത്തത്.
മേല്‍ച്ചുണ്ടില്‍ മൂന്നാമത്തെ ഷീല്‍ഡ് മറ്റുള്ളവയെ അപേക്ഷിച്ച് വലുതും കണ്ണിനെയും നാസാദ്വാരത്തെയും ഒരുപോലെ സ്‌പര്‍ശിക്കുന്നതുമാകുന്നു. പുറം ചിതമ്പലുകള്‍ 13 വരിയായാണ് കാണപ്പെടുന്നത്. ഉദരഷീല്‍ഡുകളുടെ എണ്ണം 249-277 ആകുന്നു. വിഷപ്പല്ലിനു പുറകിലായി മേലണയില്‍ ഓരോ ഭാഗത്തും രണ്ടോ മൂന്നോ പല്ലുകളുണ്ടാകും. വിഷപ്പല്ലുകള്‍ നന്നെ ചെറുതാണ്. നിവൃത്തിയുള്ളിടത്തോളം മനുഷ്യനെ കടിക്കാതെ ഒഴിഞ്ഞുമാറാന്‍ ഇത് ശ്രമിക്കുന്നു. ഇതിന്റെ വിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നു. എങ്കിലും മനുഷ്യനെ കൊല്ലാനുള്ള ശക്തി അതിനില്ല. അനങ്ങാതെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന എഴുത്താണി മൂര്‍ഖന്‍ ഒറ്റനോട്ടത്തില്‍ സാമാന്യം വലിയ ഒരു മണ്ണിരയാണെന്നേ തോന്നൂ. പകല്‍സമയത്തും രാത്രിയിലും ഒരുപോലെ ഇത് സഞ്ചരിക്കും. പൂഴിമണ്ണില്‍ പൂണ്ടുകിടക്കാന്‍ ഇഷ്‌ടപ്പെടുന്ന ഈ ചെറുപാമ്പ് മലമ്പ്രദേശങ്ങളിലെ കല്ലിന് അടിയിലും ഇടയിലും കഴിയുന്നു; സമതലപ്രദേശങ്ങളില്‍ ദുര്‍ലഭമാണ്.