This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഐബക്‌സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Ibex) |
Mksol (സംവാദം | സംഭാവനകള്‍) (→Ibex) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
== Ibex == | == Ibex == | ||
- | [[ചിത്രം:Vol5p545_alpine-ibex-animal.jpg|thumb|]] | + | [[ചിത്രം:Vol5p545_alpine-ibex-animal.jpg|thumb|ഐബക്‌സ്]] |
- | + | കാട്ടാടുകളില്‍ ഒരു വിഭാഗം. കാപ്രാ ജീനസ്സില്‍ ഉള്‍പ്പെടുന്ന ഈ കോലാടുകള്‍ക്ക് നീണ്ടുവളഞ്ഞ് കുറുകെയുള്ള വലയങ്ങളോടുകൂടിയ കൊമ്പുകളുണ്ട്. ആല്‍പൈന്‍ ഐബക്‌സ് (കാപ്രാ ഐബക്‌സ്), നൂബിയന്‍ ഐബക്‌സ് (കാപ്രാ ഐബക്‌സ് നൂബിയാന), ഏഷ്യാറ്റിക് ഐബക്‌സ് (കാപ്രാ ഐബക്‌സ് സൈബീരിക്ക), സ്‌പാനിഷ് ഐബക്‌സ് (കാപ്രാ പൈറിനൈക) എന്നിങ്ങനെ ഇവയില്‍ നാലു പ്രധാനയിനങ്ങള്‍ ഉള്‍പ്പെടുന്നു. | |
- | + | ആല്‍പൈന്‍ ഐബക്‌സിന്റെ കാല്‍ നീളം വളരെക്കുറഞ്ഞതും കരുത്തേറിയതുമാണ്; കൊമ്പുകള്‍ക്ക് നല്ല ബലവുമുണ്ട്. ത്രികോണാകൃതിയുള്ള കൊമ്പില്‍ വ്യക്തമായ "വരിപ്പുകള്‍' (ridges)കാണപ്പെടുന്നു. ശീതകാലത്ത് രോമത്തിന് കടുപ്പവും നിറവും ഉഷ്‌ണകാലത്തെക്കാള്‍ കൂടുതലായിരിക്കും. പൂര്‍ണവളര്‍ച്ചയെത്തിയ ഒരു "മുട്ടാടിന്' ഒരു മീറ്ററോളം ഉയരവും ഉദ്ദേശം 110 കിലോഗ്രാം ഭാരവുമുണ്ടായിരിക്കും. കോലാടുകളുടെ പ്രത്യേകമായ "താടി' ഈ ഇനത്തില്‍പ്പെട്ടവയ്‌ക്കു കാണാറില്ല. | |
- | "മുട്ടാടി'ന്റെ കൊമ്പിന് 0.75-1.5 മീ. നീളവും ഉദ്ദേശം 12 കിലോഗ്രാം ഭാരവുമുണ്ടായിരിക്കും. പെണ്ണാടിന്റെ കൊമ്പിന് ഇതിന്റെ | + | "മുട്ടാടി'ന്റെ കൊമ്പിന് 0.75-1.5 മീ. നീളവും ഉദ്ദേശം 12 കിലോഗ്രാം ഭാരവുമുണ്ടായിരിക്കും. പെണ്ണാടിന്റെ കൊമ്പിന് ഇതിന്റെ മൂന്നിലൊന്നില്‍ കുറഞ്ഞ വലുപ്പവും ഭാരവും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. വളഞ്ഞ കൊമ്പിന്റെ പുറവശത്തായിട്ടാണ് "വരിപ്പുകള്‍' കാണപ്പെടുന്നത്. |
- | " | + | "ആല്‍പ്‌സിലെ കുതിര' എന്നു വിശേഷിപ്പിക്കപ്പെടാറുള്ള ഈ അസാധാരണമൃഗം ഭൂമുഖത്തുനിന്ന് ഏതാണ്ട് അപ്രത്യക്ഷമായ നിലയിലാണിപ്പോള്‍. ഇറ്റലിയിലെ ഒരു വന്യമൃഗസംരക്ഷണകേന്ദ്രത്തിലും (Gran Paradiso National Park) സാല്‍സ്‌ബര്‍ഗിനടുത്ത് ഒരു കേന്ദ്രത്തിലും മാത്രമേ ഇവ ഇപ്പോള്‍ കാണപ്പെടുന്നുള്ളൂ. ഈ പ്രദേശങ്ങളില്‍, ഹിമരേഖയ്‌ക്ക് (snow line) തൊട്ടുതാഴെയുള്ള മേച്ചില്‍സ്ഥലങ്ങളിലും പര്‍വതത്തിന്റെ വിള്ളലുകളിലും ചെറുകൂട്ടങ്ങളായി ഇവ കഴിഞ്ഞുകൂടുന്നു. അടുത്ത കാലത്ത് സ്വിറ്റ്‌സര്‍ലണ്ട്, ബവേറിയ, ആസ്‌ട്രിയ, യൂഗോസ്ലാവിയ എന്നിവിടങ്ങളില്‍ ഇവയെ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. |
- | മുട്ടാടുകളും പെണ്ണാടുകളും പ്രത്യേകം പ്രത്യേകം കൂട്ടങ്ങളായാണ് നടക്കുന്നത്. പ്രായം കൂടിയ ആണാടുകള്‍ ഏറ്റവും | + | മുട്ടാടുകളും പെണ്ണാടുകളും പ്രത്യേകം പ്രത്യേകം കൂട്ടങ്ങളായാണ് നടക്കുന്നത്. പ്രായം കൂടിയ ആണാടുകള്‍ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളിലും, പെണ്ണാടുകളും കുഞ്ഞുങ്ങളും താഴ്‌ന്ന ഭാഗങ്ങളിലെ കുറ്റിക്കാടുകളിലും പാറകള്‍ക്കിടയിലും കഴിയുന്നു. രാത്രിയാകുന്നതോടെ എല്ലാം പറ്റംചേര്‍ന്ന് സമീപസ്ഥവനങ്ങളില്‍ അഭയം തേടുകയാണ് പതിവ്. മല കയറാനും ചാടാനുമുള്ള ഇവയുടെ കഴിവ് അസൂയാവഹമാകുന്നു. നാലുകാലുകള്‍ ഒരുമിച്ച് കഷ്‌ടിച്ചുവയ്‌ക്കാന്‍ മാത്രം വലുപ്പമുള്ള പാറകളില്‍ നിന്ന് അഗാധഗര്‍ത്തങ്ങള്‍ക്കു കുറുകേ കൃത്യമായി ചാടുക ആല്‍പൈന്‍ ഐബക്‌സിന് ദുഷ്‌കരമായ ഒരു കൃത്യമല്ല. |
- | ഇണചേരലിനുമുമ്പ് മുട്ടാടുകള്‍ | + | ഇണചേരലിനുമുമ്പ് മുട്ടാടുകള്‍ തമ്മില്‍ ഇണയ്‌ക്കുവേണ്ടി ഘോരമായ പോരാട്ടങ്ങള്‍ നടത്തുന്നു. ശൈത്യകാലത്താണ് ഇണചേരല്‍. അഞ്ചുമാസം കൊണ്ട് ഗര്‍ഭം പൂര്‍ത്തിയാകുന്ന പെണ്ണാട് മേയ്-ജൂണ്‍ മാസങ്ങളില്‍ പ്രസവിക്കുന്നു. ഒരു പ്രസവത്തില്‍ ഒരു കുട്ടിയേ ഉണ്ടാകാറുള്ളൂ. ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഉറച്ച അടിവയ്‌പ്പുകളോടെ മലകയറാന്‍ കുട്ടിക്കു കഴിയും. |
സ്‌പാനിഷ് ഐബക്‌സിന്റെ കൊമ്പുകള്‍ പരന്നതായിരിക്കും. പുറത്തേക്കു വളരുന്ന ഈ കൊമ്പുകള്‍ പുറകിലേക്കു വളഞ്ഞു നില്‌ക്കുന്നത് കാണാന്‍ ഭംഗിയുണ്ട്. | സ്‌പാനിഷ് ഐബക്‌സിന്റെ കൊമ്പുകള്‍ പരന്നതായിരിക്കും. പുറത്തേക്കു വളരുന്ന ഈ കൊമ്പുകള്‍ പുറകിലേക്കു വളഞ്ഞു നില്‌ക്കുന്നത് കാണാന്‍ ഭംഗിയുണ്ട്. | ||
- | നൂബിയന്‍ ഐബക്‌സും ഏഷ്യാറ്റിക് ഐബക്‌സും | + | നൂബിയന്‍ ഐബക്‌സും ഏഷ്യാറ്റിക് ഐബക്‌സും ആല്‍പൈന്‍ ഐബക്‌സിന്റെ ഉപസ്‌പീഷീസുകളായാണ് കരുതപ്പെടുന്നത്. ഹിമാലയപര്‍വതസാനുക്കളിലും ആള്‍ട്ടായിയിലെ തീന്‍ ഷാന്‍ എന്ന പ്രദേശത്തും കാണപ്പെടുന്ന കാപ്രാ സൈബീരിക്ക (ഏഷ്യാറ്റിക് ഐബക്‌സ്) ഐബക്‌സുകളുടെ കൂട്ടത്തില്‍ ഏറ്റവും വലുപ്പമേറിയതാകുന്നു. നീളം കൂടിയ കൊമ്പുകള്‍ ഇതിന്റെ പ്രത്യേകതയാണ്. വളരെവേഗം മനുഷ്യനോടിണങ്ങിച്ചേരുന്ന ജന്തുക്കളാണ് ഐബക്‌സുകള്‍. നോ. കോലാട് |
Current revision as of 04:51, 16 ഓഗസ്റ്റ് 2014
ഐബക്‌സ്
Ibex
കാട്ടാടുകളില്‍ ഒരു വിഭാഗം. കാപ്രാ ജീനസ്സില്‍ ഉള്‍പ്പെടുന്ന ഈ കോലാടുകള്‍ക്ക് നീണ്ടുവളഞ്ഞ് കുറുകെയുള്ള വലയങ്ങളോടുകൂടിയ കൊമ്പുകളുണ്ട്. ആല്‍പൈന്‍ ഐബക്‌സ് (കാപ്രാ ഐബക്‌സ്), നൂബിയന്‍ ഐബക്‌സ് (കാപ്രാ ഐബക്‌സ് നൂബിയാന), ഏഷ്യാറ്റിക് ഐബക്‌സ് (കാപ്രാ ഐബക്‌സ് സൈബീരിക്ക), സ്‌പാനിഷ് ഐബക്‌സ് (കാപ്രാ പൈറിനൈക) എന്നിങ്ങനെ ഇവയില്‍ നാലു പ്രധാനയിനങ്ങള്‍ ഉള്‍പ്പെടുന്നു.
ആല്‍പൈന്‍ ഐബക്‌സിന്റെ കാല്‍ നീളം വളരെക്കുറഞ്ഞതും കരുത്തേറിയതുമാണ്; കൊമ്പുകള്‍ക്ക് നല്ല ബലവുമുണ്ട്. ത്രികോണാകൃതിയുള്ള കൊമ്പില്‍ വ്യക്തമായ "വരിപ്പുകള്‍' (ridges)കാണപ്പെടുന്നു. ശീതകാലത്ത് രോമത്തിന് കടുപ്പവും നിറവും ഉഷ്‌ണകാലത്തെക്കാള്‍ കൂടുതലായിരിക്കും. പൂര്‍ണവളര്‍ച്ചയെത്തിയ ഒരു "മുട്ടാടിന്' ഒരു മീറ്ററോളം ഉയരവും ഉദ്ദേശം 110 കിലോഗ്രാം ഭാരവുമുണ്ടായിരിക്കും. കോലാടുകളുടെ പ്രത്യേകമായ "താടി' ഈ ഇനത്തില്‍പ്പെട്ടവയ്‌ക്കു കാണാറില്ല.
"മുട്ടാടി'ന്റെ കൊമ്പിന് 0.75-1.5 മീ. നീളവും ഉദ്ദേശം 12 കിലോഗ്രാം ഭാരവുമുണ്ടായിരിക്കും. പെണ്ണാടിന്റെ കൊമ്പിന് ഇതിന്റെ മൂന്നിലൊന്നില്‍ കുറഞ്ഞ വലുപ്പവും ഭാരവും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. വളഞ്ഞ കൊമ്പിന്റെ പുറവശത്തായിട്ടാണ് "വരിപ്പുകള്‍' കാണപ്പെടുന്നത്.
"ആല്‍പ്‌സിലെ കുതിര' എന്നു വിശേഷിപ്പിക്കപ്പെടാറുള്ള ഈ അസാധാരണമൃഗം ഭൂമുഖത്തുനിന്ന് ഏതാണ്ട് അപ്രത്യക്ഷമായ നിലയിലാണിപ്പോള്‍. ഇറ്റലിയിലെ ഒരു വന്യമൃഗസംരക്ഷണകേന്ദ്രത്തിലും (Gran Paradiso National Park) സാല്‍സ്‌ബര്‍ഗിനടുത്ത് ഒരു കേന്ദ്രത്തിലും മാത്രമേ ഇവ ഇപ്പോള്‍ കാണപ്പെടുന്നുള്ളൂ. ഈ പ്രദേശങ്ങളില്‍, ഹിമരേഖയ്‌ക്ക് (snow line) തൊട്ടുതാഴെയുള്ള മേച്ചില്‍സ്ഥലങ്ങളിലും പര്‍വതത്തിന്റെ വിള്ളലുകളിലും ചെറുകൂട്ടങ്ങളായി ഇവ കഴിഞ്ഞുകൂടുന്നു. അടുത്ത കാലത്ത് സ്വിറ്റ്‌സര്‍ലണ്ട്, ബവേറിയ, ആസ്‌ട്രിയ, യൂഗോസ്ലാവിയ എന്നിവിടങ്ങളില്‍ ഇവയെ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
മുട്ടാടുകളും പെണ്ണാടുകളും പ്രത്യേകം പ്രത്യേകം കൂട്ടങ്ങളായാണ് നടക്കുന്നത്. പ്രായം കൂടിയ ആണാടുകള്‍ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളിലും, പെണ്ണാടുകളും കുഞ്ഞുങ്ങളും താഴ്‌ന്ന ഭാഗങ്ങളിലെ കുറ്റിക്കാടുകളിലും പാറകള്‍ക്കിടയിലും കഴിയുന്നു. രാത്രിയാകുന്നതോടെ എല്ലാം പറ്റംചേര്‍ന്ന് സമീപസ്ഥവനങ്ങളില്‍ അഭയം തേടുകയാണ് പതിവ്. മല കയറാനും ചാടാനുമുള്ള ഇവയുടെ കഴിവ് അസൂയാവഹമാകുന്നു. നാലുകാലുകള്‍ ഒരുമിച്ച് കഷ്‌ടിച്ചുവയ്‌ക്കാന്‍ മാത്രം വലുപ്പമുള്ള പാറകളില്‍ നിന്ന് അഗാധഗര്‍ത്തങ്ങള്‍ക്കു കുറുകേ കൃത്യമായി ചാടുക ആല്‍പൈന്‍ ഐബക്‌സിന് ദുഷ്‌കരമായ ഒരു കൃത്യമല്ല.
ഇണചേരലിനുമുമ്പ് മുട്ടാടുകള്‍ തമ്മില്‍ ഇണയ്‌ക്കുവേണ്ടി ഘോരമായ പോരാട്ടങ്ങള്‍ നടത്തുന്നു. ശൈത്യകാലത്താണ് ഇണചേരല്‍. അഞ്ചുമാസം കൊണ്ട് ഗര്‍ഭം പൂര്‍ത്തിയാകുന്ന പെണ്ണാട് മേയ്-ജൂണ്‍ മാസങ്ങളില്‍ പ്രസവിക്കുന്നു. ഒരു പ്രസവത്തില്‍ ഒരു കുട്ടിയേ ഉണ്ടാകാറുള്ളൂ. ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഉറച്ച അടിവയ്‌പ്പുകളോടെ മലകയറാന്‍ കുട്ടിക്കു കഴിയും.
സ്‌പാനിഷ് ഐബക്‌സിന്റെ കൊമ്പുകള്‍ പരന്നതായിരിക്കും. പുറത്തേക്കു വളരുന്ന ഈ കൊമ്പുകള്‍ പുറകിലേക്കു വളഞ്ഞു നില്‌ക്കുന്നത് കാണാന്‍ ഭംഗിയുണ്ട്. നൂബിയന്‍ ഐബക്‌സും ഏഷ്യാറ്റിക് ഐബക്‌സും ആല്‍പൈന്‍ ഐബക്‌സിന്റെ ഉപസ്‌പീഷീസുകളായാണ് കരുതപ്പെടുന്നത്. ഹിമാലയപര്‍വതസാനുക്കളിലും ആള്‍ട്ടായിയിലെ തീന്‍ ഷാന്‍ എന്ന പ്രദേശത്തും കാണപ്പെടുന്ന കാപ്രാ സൈബീരിക്ക (ഏഷ്യാറ്റിക് ഐബക്‌സ്) ഐബക്‌സുകളുടെ കൂട്ടത്തില്‍ ഏറ്റവും വലുപ്പമേറിയതാകുന്നു. നീളം കൂടിയ കൊമ്പുകള്‍ ഇതിന്റെ പ്രത്യേകതയാണ്. വളരെവേഗം മനുഷ്യനോടിണങ്ങിച്ചേരുന്ന ജന്തുക്കളാണ് ഐബക്‌സുകള്‍. നോ. കോലാട്