This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എലാമൈറ്റ് കല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Elamite Art) |
Mksol (സംവാദം | സംഭാവനകള്‍) (→Elamite Art) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
== Elamite Art == | == Elamite Art == | ||
- | [[ചിത്രം:Vol5p329_Napir Asu.jpg|thumb|]] | + | [[ചിത്രം:Vol5p329_Napir Asu.jpg|thumb|നാപിര്‍ അസുവിന്റെ ശിരച്ഛേദം ചെയ്യപ്പെട്ട പ്രതിമ]] |
- | ബാബിലോണിയയ്‌ക്കു കിഴക്കും വടക്കുകിഴക്കുമായി ഹമദാന്‍ | + | ബാബിലോണിയയ്‌ക്കു കിഴക്കും വടക്കുകിഴക്കുമായി ഹമദാന്‍ മുതല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍വരെയുള്ള വിസ്‌തൃതമായ എലാം പ്രദേശത്തു ബി.സി. മൂന്നാം ശതകം മുതല്‍ പ്രചരിച്ചിരുന്ന കല. ഇന്ന് ഷുഷ് എന്ന പേരില്‍ അറിയപ്പെടുന്ന പഴയ സുസാ നഗരം എലാമൈറ്റ് കലയുടെ സിരാകേന്ദ്രമായിരുന്നു. ഇവിടെ നടത്തപ്പെട്ട ഭൂഖനന പര്യവേക്ഷണങ്ങള്‍ ഫലപ്രദമായിരുന്നില്ലെങ്കിലും പില്‌ക്കാലത്ത് ചൊഗാ സാംബില്‍(Choga Zambil)എന്ന സ്ഥലത്തു നടത്തിയ ഉത്‌ഖനനങ്ങളുടെ ഫലമായി എലാമൈറ്റ് വാസ്‌തുവിദ്യയെയും ചിത്രകലയെയും കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സുസായിലെ രാജാവായ ഉന്‍ടാഷ് ഹ്യൂബെന്‍ (Untash Huban)നിര്‍മിച്ചിട്ടുള്ള ഭീമാകാരങ്ങളായ ഗോപുരങ്ങളും(Ziggurat)കൊട്ടാരങ്ങളും ഇദ്ദേഹത്തിന്റെ ഭാര്യ നാപിര്‍ അസു(Napir Asu)വിന്റെ പ്രതിമയും ഇവയിലുള്‍പ്പെടുന്നു. സുസായില്‍ നിര്‍മിച്ചിട്ടുള്ള ഷുഷിനാകി(Shushinak)ന്റെ ശവകുടീരം. നിന്‍ഹുര്‍ സാഗാ (Ninhur Saga) ദേവതയുടെ വിഗ്രഹം എന്നിവയില്‍ കസൈറ്റ് സംസ്‌കാരത്തിന്റെ പ്രഭാവം നിഴലിച്ചു കാണാം. കസൈറ്റ് കലയ്‌ക്കും എലാമൈറ്റ് കലയ്‌ക്കും തമ്മിലുണ്ടായിരുന്ന ബന്ധം ഇതില്‍നിന്നു മനസ്സിലാക്കാം. |
- | [[ചിത്രം:Vol5p329_Elamite, Susa, Sit-Shamshi.jpg|thumb|]] | + | [[ചിത്രം:Vol5p329_Elamite, Susa, Sit-Shamshi.jpg|thumb|സിറ്റ്‌ഷം ഷി പ്രതിമ]] |
- | + | സുസായില്‍നിന്ന് ഉത്‌ഖനനം ചെയ്‌തെടുത്തിട്ടുള്ള പൂജാവിഗ്രങ്ങള്‍ സ്വര്‍ണത്തിലും വെള്ളിയിലും നിര്‍മിക്കപ്പെട്ടവയാണ്. ഇവകൂടാതെ കളിമണ്ണില്‍ നിര്‍മിച്ചു ചുട്ടെടുത്തിട്ടുള്ള താടിക്കാരുടെ ശീര്‍ഷരൂപങ്ങളും വെങ്കലത്തില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള സിറ്റ്‌ഷം ഷി(Sit Sham Shi)യുടെ പ്രതിമയും ടെറാക്കോട്ടയില്‍ നിര്‍മിച്ച സിംഹപ്രതിമയും എലാമൈറ്റ് കലയുടെ സവിശേഷതകള്‍ പ്രകടമാക്കുമാറ് പാരിസിലെ ലൂവ്ര് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടുവരുന്നു. ന്യൂയോര്‍ക്ക് മെട്രാ പോളിറ്റന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന വെങ്കലശീര്‍ഷം(bronze head)എലാമൈറ്റ് കലയുടെ പ്രത്യേകതകള്‍ പ്രകടമാകുന്ന ഒരു കലാസൃഷ്‌ടി എന്ന നിലയില്‍ ശ്രദ്ധയര്‍ഹിക്കുന്നു. | |
- | ബി.സി. 10-9 ശതകത്തിനിടയ്‌ക്ക് എലാം പ്രദേശത്തു | + | ബി.സി. 10-9 ശതകത്തിനിടയ്‌ക്ക് എലാം പ്രദേശത്തു നിര്‍മിച്ചിരുന്ന കലാരൂപങ്ങളിലെല്ലാം തന്നെ എലാമൈറ്റ് കലാശൈലി രൂഢമൂലമായിരുന്നു. ഇതിനു പുറമേ സ്റ്റെപ്‌സ് കലയിലും ലൂറിസ്റ്റന്‍ ആയുധങ്ങളിലും അലങ്കാര വസ്‌തുക്കളിലും എലാമൈറ്റ് ശൈലി പ്രതിഫലിച്ചു കാണുന്നുണ്ട്. |
- | ബി.സി. 9-8 ശതകത്തിനിടയ്‌ക്ക് നിലവിലിരുന്ന നിയോ എലാമൈറ്റ് (Neo-elamite) | + | ബി.സി. 9-8 ശതകത്തിനിടയ്‌ക്ക് നിലവിലിരുന്ന നിയോ എലാമൈറ്റ് (Neo-elamite) കാലഘട്ടത്തില്‍ മിനുസപ്പെടുത്തിയ കളിമണ്‍ പാത്രങ്ങള്‍, ഝഷകങ്ങള്‍, അലങ്കൃതങ്ങളായ ജന്തുരൂപങ്ങള്‍, ജ്യാമിതീയ രൂപമുദ്രകള്‍, ചുമരലങ്കാരത്തിനുള്ള ഇഷ്‌ടിക, ഓടുകള്‍ എന്നിവയ്‌ക്ക് പ്രചാരം ലഭിച്ചിരുന്നു. |
- | + | അസീറിയക്കാര്‍ എലാമൈറ്റ് സംസ്‌കാരത്തില്‍ ഏല്‌പിച്ച ആഘാതം എലാമൈറ്റ് കലയുടെ ശരിയായ മഹത്ത്വം പില്‌ക്കാല തലമുറകള്‍ക്ക് അഭിവ്യക്തമാകാത്തവിധം തകര്‍ത്തുകളഞ്ഞു. |
Current revision as of 09:25, 16 ഓഗസ്റ്റ് 2014
എലാമൈറ്റ് കല
Elamite Art
ബാബിലോണിയയ്‌ക്കു കിഴക്കും വടക്കുകിഴക്കുമായി ഹമദാന്‍ മുതല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍വരെയുള്ള വിസ്‌തൃതമായ എലാം പ്രദേശത്തു ബി.സി. മൂന്നാം ശതകം മുതല്‍ പ്രചരിച്ചിരുന്ന കല. ഇന്ന് ഷുഷ് എന്ന പേരില്‍ അറിയപ്പെടുന്ന പഴയ സുസാ നഗരം എലാമൈറ്റ് കലയുടെ സിരാകേന്ദ്രമായിരുന്നു. ഇവിടെ നടത്തപ്പെട്ട ഭൂഖനന പര്യവേക്ഷണങ്ങള്‍ ഫലപ്രദമായിരുന്നില്ലെങ്കിലും പില്‌ക്കാലത്ത് ചൊഗാ സാംബില്‍(Choga Zambil)എന്ന സ്ഥലത്തു നടത്തിയ ഉത്‌ഖനനങ്ങളുടെ ഫലമായി എലാമൈറ്റ് വാസ്‌തുവിദ്യയെയും ചിത്രകലയെയും കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സുസായിലെ രാജാവായ ഉന്‍ടാഷ് ഹ്യൂബെന്‍ (Untash Huban)നിര്‍മിച്ചിട്ടുള്ള ഭീമാകാരങ്ങളായ ഗോപുരങ്ങളും(Ziggurat)കൊട്ടാരങ്ങളും ഇദ്ദേഹത്തിന്റെ ഭാര്യ നാപിര്‍ അസു(Napir Asu)വിന്റെ പ്രതിമയും ഇവയിലുള്‍പ്പെടുന്നു. സുസായില്‍ നിര്‍മിച്ചിട്ടുള്ള ഷുഷിനാകി(Shushinak)ന്റെ ശവകുടീരം. നിന്‍ഹുര്‍ സാഗാ (Ninhur Saga) ദേവതയുടെ വിഗ്രഹം എന്നിവയില്‍ കസൈറ്റ് സംസ്‌കാരത്തിന്റെ പ്രഭാവം നിഴലിച്ചു കാണാം. കസൈറ്റ് കലയ്‌ക്കും എലാമൈറ്റ് കലയ്‌ക്കും തമ്മിലുണ്ടായിരുന്ന ബന്ധം ഇതില്‍നിന്നു മനസ്സിലാക്കാം.
സുസായില്‍നിന്ന് ഉത്‌ഖനനം ചെയ്‌തെടുത്തിട്ടുള്ള പൂജാവിഗ്രങ്ങള്‍ സ്വര്‍ണത്തിലും വെള്ളിയിലും നിര്‍മിക്കപ്പെട്ടവയാണ്. ഇവകൂടാതെ കളിമണ്ണില്‍ നിര്‍മിച്ചു ചുട്ടെടുത്തിട്ടുള്ള താടിക്കാരുടെ ശീര്‍ഷരൂപങ്ങളും വെങ്കലത്തില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള സിറ്റ്‌ഷം ഷി(Sit Sham Shi)യുടെ പ്രതിമയും ടെറാക്കോട്ടയില്‍ നിര്‍മിച്ച സിംഹപ്രതിമയും എലാമൈറ്റ് കലയുടെ സവിശേഷതകള്‍ പ്രകടമാക്കുമാറ് പാരിസിലെ ലൂവ്ര് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടുവരുന്നു. ന്യൂയോര്‍ക്ക് മെട്രാ പോളിറ്റന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന വെങ്കലശീര്‍ഷം(bronze head)എലാമൈറ്റ് കലയുടെ പ്രത്യേകതകള്‍ പ്രകടമാകുന്ന ഒരു കലാസൃഷ്‌ടി എന്ന നിലയില്‍ ശ്രദ്ധയര്‍ഹിക്കുന്നു.
ബി.സി. 10-9 ശതകത്തിനിടയ്‌ക്ക് എലാം പ്രദേശത്തു നിര്‍മിച്ചിരുന്ന കലാരൂപങ്ങളിലെല്ലാം തന്നെ എലാമൈറ്റ് കലാശൈലി രൂഢമൂലമായിരുന്നു. ഇതിനു പുറമേ സ്റ്റെപ്‌സ് കലയിലും ലൂറിസ്റ്റന്‍ ആയുധങ്ങളിലും അലങ്കാര വസ്‌തുക്കളിലും എലാമൈറ്റ് ശൈലി പ്രതിഫലിച്ചു കാണുന്നുണ്ട്. ബി.സി. 9-8 ശതകത്തിനിടയ്‌ക്ക് നിലവിലിരുന്ന നിയോ എലാമൈറ്റ് (Neo-elamite) കാലഘട്ടത്തില്‍ മിനുസപ്പെടുത്തിയ കളിമണ്‍ പാത്രങ്ങള്‍, ഝഷകങ്ങള്‍, അലങ്കൃതങ്ങളായ ജന്തുരൂപങ്ങള്‍, ജ്യാമിതീയ രൂപമുദ്രകള്‍, ചുമരലങ്കാരത്തിനുള്ള ഇഷ്‌ടിക, ഓടുകള്‍ എന്നിവയ്‌ക്ക് പ്രചാരം ലഭിച്ചിരുന്നു. അസീറിയക്കാര്‍ എലാമൈറ്റ് സംസ്‌കാരത്തില്‍ ഏല്‌പിച്ച ആഘാതം എലാമൈറ്റ് കലയുടെ ശരിയായ മഹത്ത്വം പില്‌ക്കാല തലമുറകള്‍ക്ക് അഭിവ്യക്തമാകാത്തവിധം തകര്‍ത്തുകളഞ്ഞു.