This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉദിത് നാരായണ്‍ (1955 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഉദിത് നാരായണ്‍ (1955 - )) |
Mksol (സംവാദം | സംഭാവനകള്‍) (→ഉദിത് നാരായണ്‍ (1955 - )) |
||
വരി 1: | വരി 1: | ||
== ഉദിത് നാരായണ്‍ (1955 - ) == | == ഉദിത് നാരായണ്‍ (1955 - ) == | ||
- | [[ചിത്രം:Vol4p588_Udit-Narayan.jpg|thumb|]] | + | [[ചിത്രം:Vol4p588_Udit-Narayan.jpg|thumb|ഉദിത് നാരായണ്‍]] |
പിന്നണി ഗായകന്. 2009-ലെ പദ്മശ്രീ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നേപ്പാളിലെ സപ്താരി ജില്ലയിലുള്ള ഭർദഹ ഗ്രാമത്തിൽ 1955 ഡി. 1-ന് ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം റേഡിയോ നേപ്പാളിൽ സ്റ്റാഫ് ആർട്ടിസ്റ്റായി ചേർന്നു. മൈഥിലി, നേപ്പാളി നാടോടിഗാനങ്ങള് പാടുന്നതിലായിരുന്നു തുടക്കകാലങ്ങളിൽ ശ്രദ്ധിച്ചത്. | പിന്നണി ഗായകന്. 2009-ലെ പദ്മശ്രീ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നേപ്പാളിലെ സപ്താരി ജില്ലയിലുള്ള ഭർദഹ ഗ്രാമത്തിൽ 1955 ഡി. 1-ന് ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം റേഡിയോ നേപ്പാളിൽ സ്റ്റാഫ് ആർട്ടിസ്റ്റായി ചേർന്നു. മൈഥിലി, നേപ്പാളി നാടോടിഗാനങ്ങള് പാടുന്നതിലായിരുന്നു തുടക്കകാലങ്ങളിൽ ശ്രദ്ധിച്ചത്. | ||
Current revision as of 09:11, 21 ജൂണ്‍ 2014
ഉദിത് നാരായണ്‍ (1955 - )
പിന്നണി ഗായകന്. 2009-ലെ പദ്മശ്രീ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നേപ്പാളിലെ സപ്താരി ജില്ലയിലുള്ള ഭർദഹ ഗ്രാമത്തിൽ 1955 ഡി. 1-ന് ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം റേഡിയോ നേപ്പാളിൽ സ്റ്റാഫ് ആർട്ടിസ്റ്റായി ചേർന്നു. മൈഥിലി, നേപ്പാളി നാടോടിഗാനങ്ങള് പാടുന്നതിലായിരുന്നു തുടക്കകാലങ്ങളിൽ ശ്രദ്ധിച്ചത്.
"സിന്ദൂർ' എന്ന നേപ്പാളി ചലച്ചിത്രത്തിന് പിന്നണി പാടിക്കൊണ്ടാണ് ചലച്ചിത്രലോകത്ത് പ്രവേശിച്ചത്. എട്ടുവർഷത്തോളം നേപ്പാളിൽ തുടർന്ന ഇദ്ദേഹത്തിന് സംഗീത സ്കോളർഷിപ്പ് ലഭിച്ചു. ഇന്ത്യന്‍ എംബസിയുടെ അനുമതിയോടെ മുംബൈയിലെ ഭാരതീയവിദ്യാഭവനിൽ ശാസ്ത്രീയ സംഗീതം പഠിക്കാനായി എത്തി. 1978-ൽ മുംബൈയിൽ താമസമാക്കി.
1980-ൽ "ഉന്നീസ് ബീസ്' എന്ന ഹിന്ദി ചലച്ചിത്രത്തിൽ അനശ്വര ഗായകന് മുഹമ്മദ് റാഫിയോടൊത്ത് പാടാനുള്ള അവസരം ലഭിച്ചത് ഉദിത്തിന് വഴിത്തിരിവായി. തുടർന്ന് നിരവധി ചലച്ചിത്രങ്ങളിൽ പാടിയ ഉദിത്തിന്റെ പ്രശസ്തമായ ചലച്ചിത്രങ്ങള്‍ "സന്നാട്ട' (1981), "ബഡേ ദിന്വാല' (1983), "തന്ബദന്' (1986) എന്നിവയാണ്. ഹിന്ദി ചലച്ചിത്ര ലോകത്തിൽ മിന്നിനിൽക്കുമ്പോഴും രണ്ടു നേപ്പാളി ചലച്ചിത്രങ്ങളിൽ (കുസുമേ റുമാൽ, പിരാതി) അഭിനയിക്കുകയും നിരവധി നേപ്പാളി ചലച്ചിത്രങ്ങളിൽ പാടുകയും ചെയ്തിട്ടുണ്ട് ഉദിത്.
മലയാള ചലച്ചിത്രരംഗത്ത് ഉദിത്നാരായണ് സുപരിചിതനാണ്. സൂപ്പർഹിറ്റ് ചിത്രങ്ങളായ സി.ഐ.ഡി.-മൂസ, കൊച്ചിരാജാവ് എന്നിവയിലെ "ചിലമ്പൊലി കാറ്റേ', "മുന്തിരിപ്പാടം പൂത്തു' എന്നീ ഗാനങ്ങള്‍ ആലപിച്ചത് ഇദ്ദേഹമാണ്. 2010-ൽ ഇദ്ദേഹം മധുശ്രീയോടൊത്ത് ഇംഗ്ലീഷ് ചലച്ചിത്രമായ "വെന്‍ ഹാരി ട്രസ് ടു മാരി'യിൽ പാടിയിട്ടുണ്ട്.
2004-ൽ ഇദ്ദേഹം തന്റെ സ്വകാര്യ നേപ്പാളീസ് "ആൽബം ഉപഹാർ' പുറത്തിറക്കി. ഇതിൽ ഇദ്ദേഹത്തോടൊപ്പം ഭാര്യ ദീപാ ഝായും യുഗ്മഗാനങ്ങള്‍ പാടിയിരുന്നു. നേപ്പാളി പിന്നണി ഗായകനായ ഇദ്ദേഹം ഹിന്ദി, കന്നഡ, ഉർദു, ഭോജ്പുരി, സിന്ധി, തമിഴ്, തെലുഗു, ഒഡിയ, മലയാളം, അസമിയ, മൈഥിലി, ബംഗാളി, ഗർവാലി തുടങ്ങി 32-ഓളം ഭാഷകളിൽ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
സംഗീതത്തിനു നൽകിയ സമഗ്ര സംഭാവനകള്‍ക്ക് നിരവധി അവാർഡുകളും പുരസ്കാരങ്ങളും ഉദിത്തിന് ലഭിച്ചിട്ടുണ്ട്. മൂന്നുതവണ മികച്ച ഗായകനുള്ള നാഷണൽ ഫിലിം അവാർഡിന് അർഹനായി. (2002-ൽ "ലഗാന്‍' എന്ന ചലച്ചിത്രത്തിലെ "മിത്വാ' എന്ന ഗാനത്തിനും "ദിൽചാഹ്താഹേ'യിലെ "ജാനേക്യൂം' എന്ന ഗാനത്തിനും, 2003-ൽ "സിന്ദഗി ഖുബ്സൂരത്ഹേ' എന്ന ചലച്ചിത്രത്തിലെ "ഛോട്ടേ ഛോട്ടേ സപ്നേ', 2005-ൽ "സ്വദേശ്' എന്ന ചലച്ചിത്രത്തിലെ "യേ താരവോ താര' എന്ന ഗാനത്തിനുമാണ് ലഭിച്ചത്). നേപ്പാള്‍ രാജാവ് ഏർപ്പെടുത്തിയ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ "പ്രബൽ ഗോർഖ ദക്ഷിണ് ബഹു'വും ഉദിത് നാരായണിനു ലഭിച്ചിട്ടുണ്ട്.