This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉത്സണ്, യോറണ് (1918 - 2008)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Utzon, Jorn) |
Mksol (സംവാദം | സംഭാവനകള്‍) (→Utzon, Jorn) |
||
വരി 4: | വരി 4: | ||
== Utzon, Jorn == | == Utzon, Jorn == | ||
- | [[ചിത്രം:Vol4p588_New opera_house.jpg|thumb|]] | + | [[ചിത്രം:Vol4p588_New opera_house.jpg|thumb|ന്യൂ ഓപ്പറാ ഹൗസ്]] |
ഡാനിഷ് വാസ്തുശില്പി. സിഡ്നിയിലെ ന്യൂ ഓപ്പറാഹൗസിന്റെ നിർമാണത്തോടെയാണ് (1956) ഉത്സണ് അന്താരാഷ്ട്ര പ്രശസ്തി നേടിയത്. 1918-ൽ കോപ്പന്‍ഹേഗനിൽ ജനിച്ചു. കോപ്പന്‍ഹേഗന്‍ സ്കൂള്‍ ഒഫ് ആർക്കിടെക്ചറിൽ ചേർന്നു കേഫിസ്കെർ, ലൈർ റാസ്മുസ്സെൽ എന്നിവരുടെ കീഴിൽ അഭ്യസനം നടത്തി (1937-42). പഠനം പൂർത്തിയാക്കിയശേഷം മൂന്നുകൊല്ലത്തോളം സ്റ്റോക്ക്ഹോമിൽ കഴിഞ്ഞ വേളയിലാണ് വാസ്തുവിദ്യാശൈലിയിൽ പ്രായോഗിക പരിജ്ഞാനം നേടുന്നത്. പ്രസിദ്ധ വാസ്തുശില്പിയായ അള്‍വാർ ആള്തോയുടെ കീഴിലുള്ള പരിശീലനം പുതിയ അറിവും ഉള്‍ക്കാഴ്ചയും നേടുന്നതിന് സഹായകമായി. ആള്തോയുടെ സ്വാധീനതയും ഫ്രാങ്ക് ലോയിഡ് റൈറ്റിന്റെ പ്രചോദനവുമാണ് ഉത്സണെ വാസ്തുശില്പരചനയിൽ പ്രശസ്തനാക്കിയത്. ഹെല്ലെബാക്കിൽ 1952-ൽ ഉത്സണ് സ്വന്തം ആവശ്യത്തിനുവേണ്ടി നിർമിച്ച വസതി ആസൂത്രണത്തിലും സ്ഥലസംവിധാനത്തിലും പ്രാധാന്യമർഹിക്കുന്നു. 1952-53-ൽ ഹോള്ട്ടെയിൽ പണിത ഭവനത്തിലെ ജാപ്പനീസ് സ്വാധീനത പ്രകടമാണ്. ചിപ്പികള്‍ അടുക്കിവച്ച രീതിയിൽ നിർമിച്ചിട്ടുള്ള ന്യൂ ഓപ്പറാഹൗസിന്റെ നിർമിതിയെ അദ്ഭുതാവഹവും നാടകീയവുമായ സംരചന എന്നാണ് കലാവിദഗ്ധന്മാർ വിശേഷിപ്പിക്കാറുള്ളത്. ഉത്സണ് നിർമിച്ചിട്ടുള്ള കിം ഗോഷ്ഠഡെന് ഭവനനിരകളും ഫ്രഡെന്സ്ബെർഗിലെ ഡാനിഷ് കോപ്പറേറ്റീവ് ബിൽഡിങ്ങും (1957-60) മാനുഷികാവശ്യങ്ങള്‍ക്ക് പ്രാധാന്യം കല്പിച്ചിട്ടുള്ളവയാണ്. 2007-ൽ സിഡ്നിയിലെ ഓപ്പറാ ഹൗസ് ലോക പൈതൃകകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു. പ്രിറ്റ്സ്കർ അവാർഡ് ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2008 ന. 9-ന് ഉത്സണ് അന്തരിച്ചു. | ഡാനിഷ് വാസ്തുശില്പി. സിഡ്നിയിലെ ന്യൂ ഓപ്പറാഹൗസിന്റെ നിർമാണത്തോടെയാണ് (1956) ഉത്സണ് അന്താരാഷ്ട്ര പ്രശസ്തി നേടിയത്. 1918-ൽ കോപ്പന്‍ഹേഗനിൽ ജനിച്ചു. കോപ്പന്‍ഹേഗന്‍ സ്കൂള്‍ ഒഫ് ആർക്കിടെക്ചറിൽ ചേർന്നു കേഫിസ്കെർ, ലൈർ റാസ്മുസ്സെൽ എന്നിവരുടെ കീഴിൽ അഭ്യസനം നടത്തി (1937-42). പഠനം പൂർത്തിയാക്കിയശേഷം മൂന്നുകൊല്ലത്തോളം സ്റ്റോക്ക്ഹോമിൽ കഴിഞ്ഞ വേളയിലാണ് വാസ്തുവിദ്യാശൈലിയിൽ പ്രായോഗിക പരിജ്ഞാനം നേടുന്നത്. പ്രസിദ്ധ വാസ്തുശില്പിയായ അള്‍വാർ ആള്തോയുടെ കീഴിലുള്ള പരിശീലനം പുതിയ അറിവും ഉള്‍ക്കാഴ്ചയും നേടുന്നതിന് സഹായകമായി. ആള്തോയുടെ സ്വാധീനതയും ഫ്രാങ്ക് ലോയിഡ് റൈറ്റിന്റെ പ്രചോദനവുമാണ് ഉത്സണെ വാസ്തുശില്പരചനയിൽ പ്രശസ്തനാക്കിയത്. ഹെല്ലെബാക്കിൽ 1952-ൽ ഉത്സണ് സ്വന്തം ആവശ്യത്തിനുവേണ്ടി നിർമിച്ച വസതി ആസൂത്രണത്തിലും സ്ഥലസംവിധാനത്തിലും പ്രാധാന്യമർഹിക്കുന്നു. 1952-53-ൽ ഹോള്ട്ടെയിൽ പണിത ഭവനത്തിലെ ജാപ്പനീസ് സ്വാധീനത പ്രകടമാണ്. ചിപ്പികള്‍ അടുക്കിവച്ച രീതിയിൽ നിർമിച്ചിട്ടുള്ള ന്യൂ ഓപ്പറാഹൗസിന്റെ നിർമിതിയെ അദ്ഭുതാവഹവും നാടകീയവുമായ സംരചന എന്നാണ് കലാവിദഗ്ധന്മാർ വിശേഷിപ്പിക്കാറുള്ളത്. ഉത്സണ് നിർമിച്ചിട്ടുള്ള കിം ഗോഷ്ഠഡെന് ഭവനനിരകളും ഫ്രഡെന്സ്ബെർഗിലെ ഡാനിഷ് കോപ്പറേറ്റീവ് ബിൽഡിങ്ങും (1957-60) മാനുഷികാവശ്യങ്ങള്‍ക്ക് പ്രാധാന്യം കല്പിച്ചിട്ടുള്ളവയാണ്. 2007-ൽ സിഡ്നിയിലെ ഓപ്പറാ ഹൗസ് ലോക പൈതൃകകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു. പ്രിറ്റ്സ്കർ അവാർഡ് ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2008 ന. 9-ന് ഉത്സണ് അന്തരിച്ചു. |
Current revision as of 05:11, 21 ജൂണ്‍ 2014
ഉത്സണ്, യോറണ് (1918 - 2008)
Utzon, Jorn
ഡാനിഷ് വാസ്തുശില്പി. സിഡ്നിയിലെ ന്യൂ ഓപ്പറാഹൗസിന്റെ നിർമാണത്തോടെയാണ് (1956) ഉത്സണ് അന്താരാഷ്ട്ര പ്രശസ്തി നേടിയത്. 1918-ൽ കോപ്പന്‍ഹേഗനിൽ ജനിച്ചു. കോപ്പന്‍ഹേഗന്‍ സ്കൂള്‍ ഒഫ് ആർക്കിടെക്ചറിൽ ചേർന്നു കേഫിസ്കെർ, ലൈർ റാസ്മുസ്സെൽ എന്നിവരുടെ കീഴിൽ അഭ്യസനം നടത്തി (1937-42). പഠനം പൂർത്തിയാക്കിയശേഷം മൂന്നുകൊല്ലത്തോളം സ്റ്റോക്ക്ഹോമിൽ കഴിഞ്ഞ വേളയിലാണ് വാസ്തുവിദ്യാശൈലിയിൽ പ്രായോഗിക പരിജ്ഞാനം നേടുന്നത്. പ്രസിദ്ധ വാസ്തുശില്പിയായ അള്‍വാർ ആള്തോയുടെ കീഴിലുള്ള പരിശീലനം പുതിയ അറിവും ഉള്‍ക്കാഴ്ചയും നേടുന്നതിന് സഹായകമായി. ആള്തോയുടെ സ്വാധീനതയും ഫ്രാങ്ക് ലോയിഡ് റൈറ്റിന്റെ പ്രചോദനവുമാണ് ഉത്സണെ വാസ്തുശില്പരചനയിൽ പ്രശസ്തനാക്കിയത്. ഹെല്ലെബാക്കിൽ 1952-ൽ ഉത്സണ് സ്വന്തം ആവശ്യത്തിനുവേണ്ടി നിർമിച്ച വസതി ആസൂത്രണത്തിലും സ്ഥലസംവിധാനത്തിലും പ്രാധാന്യമർഹിക്കുന്നു. 1952-53-ൽ ഹോള്ട്ടെയിൽ പണിത ഭവനത്തിലെ ജാപ്പനീസ് സ്വാധീനത പ്രകടമാണ്. ചിപ്പികള്‍ അടുക്കിവച്ച രീതിയിൽ നിർമിച്ചിട്ടുള്ള ന്യൂ ഓപ്പറാഹൗസിന്റെ നിർമിതിയെ അദ്ഭുതാവഹവും നാടകീയവുമായ സംരചന എന്നാണ് കലാവിദഗ്ധന്മാർ വിശേഷിപ്പിക്കാറുള്ളത്. ഉത്സണ് നിർമിച്ചിട്ടുള്ള കിം ഗോഷ്ഠഡെന് ഭവനനിരകളും ഫ്രഡെന്സ്ബെർഗിലെ ഡാനിഷ് കോപ്പറേറ്റീവ് ബിൽഡിങ്ങും (1957-60) മാനുഷികാവശ്യങ്ങള്‍ക്ക് പ്രാധാന്യം കല്പിച്ചിട്ടുള്ളവയാണ്. 2007-ൽ സിഡ്നിയിലെ ഓപ്പറാ ഹൗസ് ലോക പൈതൃകകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു. പ്രിറ്റ്സ്കർ അവാർഡ് ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2008 ന. 9-ന് ഉത്സണ് അന്തരിച്ചു.