This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എക്കർമന്‍, യോഹന്‍ പീറ്റർ (1792-1854)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Eckermann, Johann Peter) |
Mksol (സംവാദം | സംഭാവനകള്‍) (→Eckermann, Johann Peter) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == | + | == എക്കര്‍മന്‍, യോഹന്‍ പീറ്റര്‍ (1792-1854) == |
- | + | ||
== Eckermann, Johann Peter == | == Eckermann, Johann Peter == | ||
- | [[ചിത്രം:Vol5p17_Eckermann.jpg|thumb|]] | + | [[ചിത്രം:Vol5p17_Eckermann.jpg|thumb|യോഹന്‍ പീറ്റര്‍ എക്കര്‍മന്‍]] |
- | + | ജര്‍മന്‍ സാഹിത്യകാരനും നിരൂപകനും. 1792 സെപ്. 21-ന് ഹാനോവറില്‍ ജനിച്ചു. ഗെയ്‌ഥെയുടെ സുഹൃത്തും സെക്രട്ടറിയും സഹായിയുമെന്ന നിലയില്‍ അറിയപ്പെട്ടു. ചെറുപ്പത്തില്‍ നെപോളിയോണിക് സമരങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ഹാനോവറില്‍ സേനാവിഭാഗത്തില്‍ ക്ലാര്‍ക്കായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു. അതേസമയം പഠനവും തുടര്‍ന്നുപോന്നു. 1821-ല്‍ ആദ്യത്തെ ഗ്രന്ഥം (കവിതാസമാഹാരം) പ്രസിദ്ധപ്പെടുത്തി. ഗെയ്‌ഥെയുടെ കവിതകളെക്കുറിച്ചുള്ള ബീയിട്രാഗെ സ്യുര്‍ പോയസിയെ മിറ്റ് ബിസൊണ്ടറര്‍ ഹിന്‍വെയ്‌സുങ് ഔഫ് ഗെയ്‌ഥെ എന്ന പഠനഗ്രന്ഥം തയ്യാറാക്കി ഗെയ്‌ഥെക്ക് അയച്ചുകൊടുത്തതോടെ ഇവര്‍ തമ്മിലുള്ള സൗഹൃദം ആരംഭിച്ചു. ഈ ഗ്രന്ഥം 1823-ല്‍ പ്രസിദ്ധപ്പെടുത്തി. ഗെയ്‌ഥെയുടെ ക്ഷണമനുസരിച്ച് വെയ്‌മറില്‍ (Weimer) എത്തിയ എക്കര്‍മന്‍ ഗെയ്‌ഥെയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവന്നു. യേന യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ്-ജര്‍മന്‍ സാഹിത്യങ്ങളുടെ പ്രാഫസറായി കുറച്ചുനാള്‍ ജോലിനോക്കി. പിന്നീട് വെയ്‌മറില്‍ 1836-ല്‍ ലൈബ്രറിയനായി ജോലി സ്വീകരിച്ചു. ഗെയ്‌ഥെയുടെ ഔസ്‌ഗാബെ ലെറ്റ് സ്റ്റെര്‍ ഹാന്‍ഡ് എന്ന കൃതിയുടെ പ്രസിദ്ധീകരണത്തിന് എക്കര്‍മന്‍ ആണ് മുന്‍കൈയെടുത്തത്. ഗെയ്‌ഥെയുമായുള്ള ബന്ധത്തെ അടിസ്ഥാനമാക്കി ഗസ്‌പ്രാഹെ മിറ്റ് ഗെയ്‌ഥെ ഇന്‍ഡെന്‍ ലെറ്റ്‌സ് റ്റന്‍ യാറന്‍ സെയ്‌നസ് ലെബെന്‍സ് എന്ന കൃതി മൂന്നു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചു. ആദ്യത്തെ രണ്ടു വാല്യങ്ങള്‍ 1837-ലും മൂന്നാമത്തെ വാല്യം 1848-ലുമാണ് പ്രസിദ്ധീകൃതമായത്. ഇംഗ്ലീഷില്‍ കോണ്‍വര്‍സേഷന്‍ വിത്ത് ഗെയ്‌ഥെ (Conversation With Goethe) എന്ന ശീര്‍ഷകത്തില്‍ എസ്.എം. ഫുള്ളര്‍ (1839), ജെ. ഓക്‌സന്‍ഫോര്‍ഡ്(1850), ആര്‍.ഒ. മൂന്‍ (1951) എന്നിവര്‍ ഇത് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എഫ്. ഡബ്ല്യൂ. റീമറിന്റെ സഹകരണത്തോടെ ഗെയ്‌ഥെയുടെ സമ്പൂര്‍ണ കൃതികള്‍ പ്രസിദ്ധീകരിച്ചു. എക്കര്‍മന്‍ 1854-ല്‍ വെയ്‌മറില്‍ (Weimar) അന്തരിച്ചു. |
Current revision as of 09:52, 13 ഓഗസ്റ്റ് 2014
എക്കര്‍മന്‍, യോഹന്‍ പീറ്റര്‍ (1792-1854)
Eckermann, Johann Peter
ജര്‍മന്‍ സാഹിത്യകാരനും നിരൂപകനും. 1792 സെപ്. 21-ന് ഹാനോവറില്‍ ജനിച്ചു. ഗെയ്‌ഥെയുടെ സുഹൃത്തും സെക്രട്ടറിയും സഹായിയുമെന്ന നിലയില്‍ അറിയപ്പെട്ടു. ചെറുപ്പത്തില്‍ നെപോളിയോണിക് സമരങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ഹാനോവറില്‍ സേനാവിഭാഗത്തില്‍ ക്ലാര്‍ക്കായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു. അതേസമയം പഠനവും തുടര്‍ന്നുപോന്നു. 1821-ല്‍ ആദ്യത്തെ ഗ്രന്ഥം (കവിതാസമാഹാരം) പ്രസിദ്ധപ്പെടുത്തി. ഗെയ്‌ഥെയുടെ കവിതകളെക്കുറിച്ചുള്ള ബീയിട്രാഗെ സ്യുര്‍ പോയസിയെ മിറ്റ് ബിസൊണ്ടറര്‍ ഹിന്‍വെയ്‌സുങ് ഔഫ് ഗെയ്‌ഥെ എന്ന പഠനഗ്രന്ഥം തയ്യാറാക്കി ഗെയ്‌ഥെക്ക് അയച്ചുകൊടുത്തതോടെ ഇവര്‍ തമ്മിലുള്ള സൗഹൃദം ആരംഭിച്ചു. ഈ ഗ്രന്ഥം 1823-ല്‍ പ്രസിദ്ധപ്പെടുത്തി. ഗെയ്‌ഥെയുടെ ക്ഷണമനുസരിച്ച് വെയ്‌മറില്‍ (Weimer) എത്തിയ എക്കര്‍മന്‍ ഗെയ്‌ഥെയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവന്നു. യേന യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ്-ജര്‍മന്‍ സാഹിത്യങ്ങളുടെ പ്രാഫസറായി കുറച്ചുനാള്‍ ജോലിനോക്കി. പിന്നീട് വെയ്‌മറില്‍ 1836-ല്‍ ലൈബ്രറിയനായി ജോലി സ്വീകരിച്ചു. ഗെയ്‌ഥെയുടെ ഔസ്‌ഗാബെ ലെറ്റ് സ്റ്റെര്‍ ഹാന്‍ഡ് എന്ന കൃതിയുടെ പ്രസിദ്ധീകരണത്തിന് എക്കര്‍മന്‍ ആണ് മുന്‍കൈയെടുത്തത്. ഗെയ്‌ഥെയുമായുള്ള ബന്ധത്തെ അടിസ്ഥാനമാക്കി ഗസ്‌പ്രാഹെ മിറ്റ് ഗെയ്‌ഥെ ഇന്‍ഡെന്‍ ലെറ്റ്‌സ് റ്റന്‍ യാറന്‍ സെയ്‌നസ് ലെബെന്‍സ് എന്ന കൃതി മൂന്നു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചു. ആദ്യത്തെ രണ്ടു വാല്യങ്ങള്‍ 1837-ലും മൂന്നാമത്തെ വാല്യം 1848-ലുമാണ് പ്രസിദ്ധീകൃതമായത്. ഇംഗ്ലീഷില്‍ കോണ്‍വര്‍സേഷന്‍ വിത്ത് ഗെയ്‌ഥെ (Conversation With Goethe) എന്ന ശീര്‍ഷകത്തില്‍ എസ്.എം. ഫുള്ളര്‍ (1839), ജെ. ഓക്‌സന്‍ഫോര്‍ഡ്(1850), ആര്‍.ഒ. മൂന്‍ (1951) എന്നിവര്‍ ഇത് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എഫ്. ഡബ്ല്യൂ. റീമറിന്റെ സഹകരണത്തോടെ ഗെയ്‌ഥെയുടെ സമ്പൂര്‍ണ കൃതികള്‍ പ്രസിദ്ധീകരിച്ചു. എക്കര്‍മന്‍ 1854-ല്‍ വെയ്‌മറില്‍ (Weimar) അന്തരിച്ചു.