This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂടൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കൂടൽ == 1. പത്തനംതിട്ട ജില്ലയിൽ അടൂർതാലൂക്കിലുള്ള ഒരു വില്ലേ...)
(കൂടല്‍)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== കൂടൽ ==
+
== കൂടല്‍  ==
-
1. പത്തനംതിട്ട ജില്ലയിൽ അടൂർതാലൂക്കിലുള്ള ഒരു വില്ലേജ്‌. റാന്നി-പുനലൂർ റോഡ്‌ കൂടലിലൂടെ കടന്നുപോകുന്നു. കൂടൽ, കലഞ്ഞൂർ, മുറിഞ്ഞകൽ, അതിരുങ്കൽ, കുളത്തുമണ്‍, പാടം ഇവയാണ്‌ വില്ലേജിൽപ്പെട്ട പ്രധാന സ്ഥലങ്ങള്‍. ഏറ്റവും അടുത്ത നദി കല്ലടയാർ. തെക്ക്‌ പത്തനാപുരം താലൂക്കും കിഴക്ക്‌ അച്ചന്‍കോവിൽ മലകളും വടക്ക്‌ പത്തനംതിട്ട താലൂക്കും പടിഞ്ഞാറ്‌ മാവേലിക്കര, കരുനാഗപ്പള്ളി താലൂക്കുകളുമാണ്‌ അതിർത്തികള്‍. പത്തനാപുരം ടൗണ്‍ ഈ വില്ലേജിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.
+
1. പത്തനംതിട്ട ജില്ലയില്‍  അടൂര്‍താലൂക്കിലുള്ള ഒരു വില്ലേജ്‌. റാന്നി-പുനലൂര്‍ റോഡ്‌ കൂടലിലൂടെ കടന്നുപോകുന്നു. കൂടല്‍ , കലഞ്ഞൂര്‍, മുറിഞ്ഞകല്‍ , അതിരുങ്കല്‍ , കുളത്തുമണ്‍, പാടം ഇവയാണ്‌ വില്ലേജില്‍ പ്പെട്ട പ്രധാന സ്ഥലങ്ങള്‍. ഏറ്റവും അടുത്ത നദി കല്ലടയാര്‍. തെക്ക്‌ പത്തനാപുരം താലൂക്കും കിഴക്ക്‌ അച്ചന്‍കോവില്‍  മലകളും വടക്ക്‌ പത്തനംതിട്ട താലൂക്കും പടിഞ്ഞാറ്‌ മാവേലിക്കര, കരുനാഗപ്പള്ളി താലൂക്കുകളുമാണ്‌ അതിര്‍ത്തികള്‍. പത്തനാപുരം ടൗണ്‍ ഈ വില്ലേജിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.
-
അനവധി കുന്നുകളും തടങ്ങളും ഉള്‍പ്പെട്ട ഈ വില്ലേജിൽ വലിയ പാടശേഖരങ്ങളില്ല. വില്ലേജിന്റെ വടക്കുകിഴക്കായുള്ള ഒരു ഭാഗം റിസർവ്‌ വനങ്ങളാണ്‌. പൊതുവേ പടിഞ്ഞാറോട്ടു ചരിഞ്ഞാണ്‌ ഭൂപ്രദേശം. മധ്യതിരുവിതാംകൂറിൽ ഏറ്റവും നല്ല ശുദ്ധജലം ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണിത്‌.
+
അനവധി കുന്നുകളും തടങ്ങളും ഉള്‍പ്പെട്ട ഈ വില്ലേജില്‍  വലിയ പാടശേഖരങ്ങളില്ല. വില്ലേജിന്റെ വടക്കുകിഴക്കായുള്ള ഒരു ഭാഗം റിസര്‍വ്‌ വനങ്ങളാണ്‌. പൊതുവേ പടിഞ്ഞാറോട്ടു ചരിഞ്ഞാണ്‌ ഭൂപ്രദേശം. മധ്യതിരുവിതാംകൂറില്‍  ഏറ്റവും നല്ല ശുദ്ധജലം ലഭിക്കുന്ന പ്രദേശങ്ങളില്‍  ഒന്നാണിത്‌.
-
അടുത്തകാലംവരെ റിസർവ്‌ വനങ്ങളുടെ ഒരു ഭാഗമായിരുന്നു ഈ പ്രദേശം. അച്ചന്‍കോവിൽ, ആനകുളം, കോന്നി മുതലായ വനാന്തർഭാഗങ്ങളിലേക്ക്‌ വനസമ്പത്തുകള്‍ ശേഖരിക്കുന്നതിനും വേട്ടയാടുന്നതിനും മറ്റുമായി യാത്ര ചെയ്‌തിരുന്ന ആളുകള്‍ ഒന്നിച്ചു "കൂടി'യിരുന്ന സ്ഥലം "കൂടൽ' ആയി. ഇവിടെനിന്ന്‌ വനത്തിന്റെ വിവിധഭാഗങ്ങളിൽ എത്തിച്ചേരുന്നതിനുള്ള മലമ്പാതകള്‍ ഉണ്ടായിരുന്നു.
+
-
ജനങ്ങളിൽ അധികംപേരും കർഷകരും തോട്ടം തൊഴിലാളികളുമാണ്‌. ഫാമിങ്‌ കോർപ്പറേഷന്റെ കീഴിലുള്ള കരിമ്പുതോട്ടവും കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഒരു ഗവേഷണകേന്ദ്രവും ഈ വില്ലേജിലുണ്ട്‌. കരഭൂമിയിൽ കൂടുതലും റബ്ബറാണ്‌ കൃഷി. മലയാളം പ്ലാന്റേഷന്‍കാരുടെ എസ്റ്റേറ്റ്‌ (രാജഗിരി) അനേകം ഹെക്‌ടർ സ്ഥലത്തു വ്യാപിച്ചുകിടക്കുന്നു.
+
അടുത്തകാലംവരെ റിസര്‍വ്‌ വനങ്ങളുടെ ഒരു ഭാഗമായിരുന്നു ഈ പ്രദേശം. അച്ചന്‍കോവില്‍ , ആനകുളം, കോന്നി മുതലായ വനാന്തര്‍ഭാഗങ്ങളിലേക്ക്‌ വനസമ്പത്തുകള്‍ ശേഖരിക്കുന്നതിനും വേട്ടയാടുന്നതിനും മറ്റുമായി യാത്ര ചെയ്‌തിരുന്ന ആളുകള്‍ ഒന്നിച്ചു "കൂടി'യിരുന്ന സ്ഥലം "കൂടല്‍ ' ആയി. ഇവിടെനിന്ന്‌ വനത്തിന്റെ വിവിധഭാഗങ്ങളില്‍  എത്തിച്ചേരുന്നതിനുള്ള മലമ്പാതകള്‍ ഉണ്ടായിരുന്നു.
 +
[[ചിത്രം:Vol7p798_Water_falls_at_Rajagiri_estate_in_Koodal.jpg|thumb|രാജഗിരി എസ്റ്റേറ്റിലെ വെള്ളച്ചാട്ടം]]
 +
ജനങ്ങളില്‍  അധികംപേരും കര്‍ഷകരും തോട്ടം തൊഴിലാളികളുമാണ്‌. ഫാമിങ്‌ കോര്‍പ്പറേഷന്റെ കീഴിലുള്ള കരിമ്പുതോട്ടവും കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഒരു ഗവേഷണകേന്ദ്രവും ഈ വില്ലേജിലുണ്ട്‌. കരഭൂമിയില്‍  കൂടുതലും റബ്ബറാണ്‌ കൃഷി. മലയാളം പ്ലാന്റേഷന്‍കാരുടെ എസ്റ്റേറ്റ്‌ (രാജഗിരി) അനേകം ഹെക്‌ടര്‍ സ്ഥലത്തു വ്യാപിച്ചുകിടക്കുന്നു.
-
കൂടലിൽ വിവിധമതക്കാരുടെ ദേവാലയങ്ങളുണ്ട്‌. കലഞ്ഞൂർ മഹാദേവർ ക്ഷേത്രവും കൂടലിലെ ക്രിസ്‌ത്യന്‍ പള്ളിയും പ്രസിദ്ധമാണ്‌. കല്ലേലി മലകളുടെ അടിവാരത്തിലുള്ള പോത്തുപാറയിൽ മലങ്കുറവരുടെ ഒരു ആരാധനാകേന്ദ്രവുമുണ്ട്‌. "പോത്തുപാറമൂർത്തി' എന്നറിയപ്പെടുന്ന ദേവന്റെ ഈ കോവിലിലെ പ്രധാനവഴിപാട്‌ മുറുക്കാനാണ്‌. മകരത്തിലെ ഉച്ചാരം ആണ്‌ പ്രധാനപ്പെട്ട ഉത്സവം. വെളിച്ചപ്പാടും ഊരാളിയും എല്ലാമുള്ള ഈ ക്ഷേത്രത്തിലെ മൂർത്തിക്ക്‌ വഴിപാടു നേർന്നാൽ ഏതു കളവുമുതലും തിരിച്ചു കിട്ടുമെന്നാണ്‌ വിശ്വാസം.
+
കൂടലില്‍  വിവിധമതക്കാരുടെ ദേവാലയങ്ങളുണ്ട്‌. കലഞ്ഞൂര്‍ മഹാദേവര്‍ ക്ഷേത്രവും കൂടലിലെ ക്രിസ്‌ത്യന്‍ പള്ളിയും പ്രസിദ്ധമാണ്‌. കല്ലേലി മലകളുടെ അടിവാരത്തിലുള്ള പോത്തുപാറയില്‍  മലങ്കുറവരുടെ ഒരു ആരാധനാകേന്ദ്രവുമുണ്ട്‌. "പോത്തുപാറമൂര്‍ത്തി' എന്നറിയപ്പെടുന്ന ദേവന്റെ ഈ കോവിലിലെ പ്രധാനവഴിപാട്‌ മുറുക്കാനാണ്‌. മകരത്തിലെ ഉച്ചാരം ആണ്‌ പ്രധാനപ്പെട്ട ഉത്സവം. വെളിച്ചപ്പാടും ഊരാളിയും എല്ലാമുള്ള ഈ ക്ഷേത്രത്തിലെ മൂര്‍ത്തിക്ക്‌ വഴിപാടു നേര്‍ന്നാല്‍  ഏതു കളവുമുതലും തിരിച്ചു കിട്ടുമെന്നാണ്‌ വിശ്വാസം.
-
ചുറ്റും അനവധി കുന്നുകളും ആ കുന്നുകളുടെയെല്ലാം അടിവാരമായ സമതലപ്രദേശവും ഉള്‍ക്കൊള്ളുന്ന "പാടം' എന്ന സ്ഥലം കൂടൽ വില്ലേജിലെ മനോഹരമായ ഒരു ഭൂഭാഗമാണ്‌. വനത്തിലൂടെ വടക്കോട്ടൊഴുകി അച്ചന്‍കോവിലാറിൽ ചെന്നുചേരുന്ന ഒരു പ്രധാന തോടിന്റെ ഉദ്‌ഭവസ്ഥാനംകൂടിയാണ്‌ പാടം.
+
ചുറ്റും അനവധി കുന്നുകളും ആ കുന്നുകളുടെയെല്ലാം അടിവാരമായ സമതലപ്രദേശവും ഉള്‍ക്കൊള്ളുന്ന "പാടം' എന്ന സ്ഥലം കൂടല്‍  വില്ലേജിലെ മനോഹരമായ ഒരു ഭൂഭാഗമാണ്‌. വനത്തിലൂടെ വടക്കോട്ടൊഴുകി അച്ചന്‍കോവിലാറില്‍  ചെന്നുചേരുന്ന ഒരു പ്രധാന തോടിന്റെ ഉദ്‌ഭവസ്ഥാനംകൂടിയാണ്‌ പാടം.
-
2. പാണ്ഡ്യതലസ്ഥാനമായിരുന്ന മധുരയുടെ വേറൊരു പേര്‌. തായംകണ്ണനാർ (സു. 6-ാം ശ.) എന്ന തമിഴ്‌കവി കൂടലിനെ വർണിച്ചിട്ടുണ്ട്‌. വൈഗനദിയുടെ തെക്കേക്കരയിലായിരുന്ന ഈ പട്ടണം നദി ഗതിമാറി ഒഴുകുകയാൽ വടക്കേക്കരയിലായി. നോ. മധുര
+
 
 +
2. പാണ്ഡ്യതലസ്ഥാനമായിരുന്ന മധുരയുടെ വേറൊരു പേര്‌. തായംകണ്ണനാര്‍ (സു. 6-ാം ശ.) എന്ന തമിഴ്‌കവി കൂടലിനെ വര്‍ണിച്ചിട്ടുണ്ട്‌. വൈഗനദിയുടെ തെക്കേക്കരയിലായിരുന്ന ഈ പട്ടണം നദി ഗതിമാറി ഒഴുകുകയാല്‍  വടക്കേക്കരയിലായി. നോ. മധുര
(വിളക്കുടി രാജേന്ദ്രന്‍; സ.പ.)
(വിളക്കുടി രാജേന്ദ്രന്‍; സ.പ.)

Current revision as of 05:58, 8 ഓഗസ്റ്റ്‌ 2014

കൂടല്‍

1. പത്തനംതിട്ട ജില്ലയില്‍ അടൂര്‍താലൂക്കിലുള്ള ഒരു വില്ലേജ്‌. റാന്നി-പുനലൂര്‍ റോഡ്‌ കൂടലിലൂടെ കടന്നുപോകുന്നു. കൂടല്‍ , കലഞ്ഞൂര്‍, മുറിഞ്ഞകല്‍ , അതിരുങ്കല്‍ , കുളത്തുമണ്‍, പാടം ഇവയാണ്‌ വില്ലേജില്‍ പ്പെട്ട പ്രധാന സ്ഥലങ്ങള്‍. ഏറ്റവും അടുത്ത നദി കല്ലടയാര്‍. തെക്ക്‌ പത്തനാപുരം താലൂക്കും കിഴക്ക്‌ അച്ചന്‍കോവില്‍ മലകളും വടക്ക്‌ പത്തനംതിട്ട താലൂക്കും പടിഞ്ഞാറ്‌ മാവേലിക്കര, കരുനാഗപ്പള്ളി താലൂക്കുകളുമാണ്‌ അതിര്‍ത്തികള്‍. പത്തനാപുരം ടൗണ്‍ ഈ വില്ലേജിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.

അനവധി കുന്നുകളും തടങ്ങളും ഉള്‍പ്പെട്ട ഈ വില്ലേജില്‍ വലിയ പാടശേഖരങ്ങളില്ല. വില്ലേജിന്റെ വടക്കുകിഴക്കായുള്ള ഒരു ഭാഗം റിസര്‍വ്‌ വനങ്ങളാണ്‌. പൊതുവേ പടിഞ്ഞാറോട്ടു ചരിഞ്ഞാണ്‌ ഭൂപ്രദേശം. മധ്യതിരുവിതാംകൂറില്‍ ഏറ്റവും നല്ല ശുദ്ധജലം ലഭിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണിത്‌.

അടുത്തകാലംവരെ റിസര്‍വ്‌ വനങ്ങളുടെ ഒരു ഭാഗമായിരുന്നു ഈ പ്രദേശം. അച്ചന്‍കോവില്‍ , ആനകുളം, കോന്നി മുതലായ വനാന്തര്‍ഭാഗങ്ങളിലേക്ക്‌ വനസമ്പത്തുകള്‍ ശേഖരിക്കുന്നതിനും വേട്ടയാടുന്നതിനും മറ്റുമായി യാത്ര ചെയ്‌തിരുന്ന ആളുകള്‍ ഒന്നിച്ചു "കൂടി'യിരുന്ന സ്ഥലം "കൂടല്‍ ' ആയി. ഇവിടെനിന്ന്‌ വനത്തിന്റെ വിവിധഭാഗങ്ങളില്‍ എത്തിച്ചേരുന്നതിനുള്ള മലമ്പാതകള്‍ ഉണ്ടായിരുന്നു.

രാജഗിരി എസ്റ്റേറ്റിലെ വെള്ളച്ചാട്ടം

ജനങ്ങളില്‍ അധികംപേരും കര്‍ഷകരും തോട്ടം തൊഴിലാളികളുമാണ്‌. ഫാമിങ്‌ കോര്‍പ്പറേഷന്റെ കീഴിലുള്ള കരിമ്പുതോട്ടവും കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഒരു ഗവേഷണകേന്ദ്രവും ഈ വില്ലേജിലുണ്ട്‌. കരഭൂമിയില്‍ കൂടുതലും റബ്ബറാണ്‌ കൃഷി. മലയാളം പ്ലാന്റേഷന്‍കാരുടെ എസ്റ്റേറ്റ്‌ (രാജഗിരി) അനേകം ഹെക്‌ടര്‍ സ്ഥലത്തു വ്യാപിച്ചുകിടക്കുന്നു.

കൂടലില്‍ വിവിധമതക്കാരുടെ ദേവാലയങ്ങളുണ്ട്‌. കലഞ്ഞൂര്‍ മഹാദേവര്‍ ക്ഷേത്രവും കൂടലിലെ ക്രിസ്‌ത്യന്‍ പള്ളിയും പ്രസിദ്ധമാണ്‌. കല്ലേലി മലകളുടെ അടിവാരത്തിലുള്ള പോത്തുപാറയില്‍ മലങ്കുറവരുടെ ഒരു ആരാധനാകേന്ദ്രവുമുണ്ട്‌. "പോത്തുപാറമൂര്‍ത്തി' എന്നറിയപ്പെടുന്ന ദേവന്റെ ഈ കോവിലിലെ പ്രധാനവഴിപാട്‌ മുറുക്കാനാണ്‌. മകരത്തിലെ ഉച്ചാരം ആണ്‌ പ്രധാനപ്പെട്ട ഉത്സവം. വെളിച്ചപ്പാടും ഊരാളിയും എല്ലാമുള്ള ഈ ക്ഷേത്രത്തിലെ മൂര്‍ത്തിക്ക്‌ വഴിപാടു നേര്‍ന്നാല്‍ ഏതു കളവുമുതലും തിരിച്ചു കിട്ടുമെന്നാണ്‌ വിശ്വാസം.

ചുറ്റും അനവധി കുന്നുകളും ആ കുന്നുകളുടെയെല്ലാം അടിവാരമായ സമതലപ്രദേശവും ഉള്‍ക്കൊള്ളുന്ന "പാടം' എന്ന സ്ഥലം കൂടല്‍ വില്ലേജിലെ മനോഹരമായ ഒരു ഭൂഭാഗമാണ്‌. വനത്തിലൂടെ വടക്കോട്ടൊഴുകി അച്ചന്‍കോവിലാറില്‍ ചെന്നുചേരുന്ന ഒരു പ്രധാന തോടിന്റെ ഉദ്‌ഭവസ്ഥാനംകൂടിയാണ്‌ പാടം.

2. പാണ്ഡ്യതലസ്ഥാനമായിരുന്ന മധുരയുടെ വേറൊരു പേര്‌. തായംകണ്ണനാര്‍ (സു. 6-ാം ശ.) എന്ന തമിഴ്‌കവി കൂടലിനെ വര്‍ണിച്ചിട്ടുണ്ട്‌. വൈഗനദിയുടെ തെക്കേക്കരയിലായിരുന്ന ഈ പട്ടണം നദി ഗതിമാറി ഒഴുകുകയാല്‍ വടക്കേക്കരയിലായി. നോ. മധുര

(വിളക്കുടി രാജേന്ദ്രന്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%82%E0%B4%9F%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍