This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമുദേന്ദു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുമുദേന്ദു == ഷട്‌പദീഛന്ദസ്സിൽ രാമായണമെഴുതിയ ഒരു കന്നഡ കവി. ...)
(കുമുദേന്ദു)
 
വരി 2: വരി 2:
== കുമുദേന്ദു ==
== കുമുദേന്ദു ==
-
ഷട്‌പദീഛന്ദസ്സിൽ രാമായണമെഴുതിയ ഒരു കന്നഡ കവി. ജൈനമതാനുയായിയായ ഇദ്ദേഹം 13-ാം ശതകത്തിന്റെ ഉത്തരാർധത്തിൽ ജീവിച്ചിരുന്നു. പദ്‌മനന്ദിവ്രതി പിതാവും അർഹണന്ദിവ്രതി പിതാമഹനുമാണെന്ന്‌ കവി സ്വയം പ്രസ്‌താവിച്ചിട്ടുണ്ട്‌. ഇരുവരും ആഗമനാടക തർക്കവ്യാകരണാദിവിഷയങ്ങളിൽ അപ്രതിമമായ പാണ്ഡിത്യം നേടിയിരുന്നതായി അവരുടെ ബിരുദങ്ങളിൽനിന്നു മനസ്സിലാക്കാം. സിദ്ധാന്ത ചക്രവർത്തിയെന്നു പ്രസിദ്ധി നേടിയ മാഘാനന്ദാചാര്യനായിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. കുമുദേന്ദുവും അസാമാന്യ പണ്ഡിതനുമായിരുന്നു. പരവാദിഗിരിവജ്രം, വാദിഗജകേസരി, കവിരാജശിഖാമണി, സരസകവിതിലകന്‍ മുതലായ ബിരുദങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നു.
+
ഷട്‌പദീഛന്ദസ്സില്‍ രാമായണമെഴുതിയ ഒരു കന്നഡ കവി. ജൈനമതാനുയായിയായ ഇദ്ദേഹം 13-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ ജീവിച്ചിരുന്നു. പദ്‌മനന്ദിവ്രതി പിതാവും അര്‍ഹണന്ദിവ്രതി പിതാമഹനുമാണെന്ന്‌ കവി സ്വയം പ്രസ്‌താവിച്ചിട്ടുണ്ട്‌. ഇരുവരും ആഗമനാടക തര്‍ക്കവ്യാകരണാദിവിഷയങ്ങളില്‍ അപ്രതിമമായ പാണ്ഡിത്യം നേടിയിരുന്നതായി അവരുടെ ബിരുദങ്ങളില്‍നിന്നു മനസ്സിലാക്കാം. സിദ്ധാന്ത ചക്രവര്‍ത്തിയെന്നു പ്രസിദ്ധി നേടിയ മാഘാനന്ദാചാര്യനായിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. കുമുദേന്ദുവും അസാമാന്യ പണ്ഡിതനുമായിരുന്നു. പരവാദിഗിരിവജ്രം, വാദിഗജകേസരി, കവിരാജശിഖാമണി, സരസകവിതിലകന്‍ മുതലായ ബിരുദങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നു.
-
കുമുദേന്ദു രാമായണം ആണ്‌ ഇദ്ദേഹത്തിന്റെ മുഖ്യകൃതി. രാമചന്ദ്രന്‍ സീതാലക്ഷ്‌മണന്മാരോടൊപ്പം അയോധ്യയിൽ മടങ്ങിയെത്തുന്നതുവരെയുള്ള കഥാഭാഗമാണ്‌ ഇതിലുള്ളത്‌; പമ്പരാമായണം പോലെയുള്ള പൂർണകൃതിയല്ല. ഇന്നു പ്രസിദ്ധീകരിച്ചിട്ടുള്ള കൃതിയിൽ എട്ടു സന്ധികളാണുള്ളത്‌. ഇതിലെ രാമകഥ വിമലസൂരി സമ്പ്രദായത്തെയാണ്‌ അവലംബിക്കുന്നത്‌. "പമ്പരാമായണ'വും ഇതിനെ സ്വാധീനിച്ചിട്ടുണ്ട്‌. എല്ലാത്തരത്തിലുള്ള ഷട്‌പദീഛന്ദസ്സുകളും ഇതിൽ പ്രയോഗിച്ചിരിക്കുന്നു. ഓരോ സന്ധിയിലും ഓരോ ഷട്‌പദീഭേദമാണ്‌ കാണുന്നത്‌. രണ്ടു സന്ധികളിൽ താളസൂചനയുണ്ട്‌. ചില സ്ഥലത്തു ഛന്ദസ്സിൽ ശൈഥില്യവും കാണുന്നു. അർഥപുഷ്‌ടി, രസസ്‌ഫൂർത്തി, ഗുണാലങ്കാര പൗഷ്‌കല്യം മുതലായവ ഈ കാവ്യത്തിന്റെ പ്രത്യേകതകളാണ്‌. കവി ഭാഷാപ്രയോഗത്തിൽ സിദ്ധഹസ്‌തനാണ്‌. ഗേയകാവ്യമെന്ന നിലയിൽ കർണാടകത്തിൽ ഇതിനു കൂടുതൽ പ്രചാരമുണ്ട്‌. പക്ഷേ "പമ്പരാമായണ'ത്തിന്റെ മുമ്പിൽ കുമുദേന്ദു രാമായണം മങ്ങിപ്പോകുന്നു.
+
കുമുദേന്ദു രാമായണം ആണ്‌ ഇദ്ദേഹത്തിന്റെ മുഖ്യകൃതി. രാമചന്ദ്രന്‍ സീതാലക്ഷ്‌മണന്മാരോടൊപ്പം അയോധ്യയില്‍ മടങ്ങിയെത്തുന്നതുവരെയുള്ള കഥാഭാഗമാണ്‌ ഇതിലുള്ളത്‌; പമ്പരാമായണം പോലെയുള്ള പൂര്‍ണകൃതിയല്ല. ഇന്നു പ്രസിദ്ധീകരിച്ചിട്ടുള്ള കൃതിയില്‍ എട്ടു സന്ധികളാണുള്ളത്‌. ഇതിലെ രാമകഥ വിമലസൂരി സമ്പ്രദായത്തെയാണ്‌ അവലംബിക്കുന്നത്‌. "പമ്പരാമായണ'വും ഇതിനെ സ്വാധീനിച്ചിട്ടുണ്ട്‌. എല്ലാത്തരത്തിലുള്ള ഷട്‌പദീഛന്ദസ്സുകളും ഇതില്‍ പ്രയോഗിച്ചിരിക്കുന്നു. ഓരോ സന്ധിയിലും ഓരോ ഷട്‌പദീഭേദമാണ്‌ കാണുന്നത്‌. രണ്ടു സന്ധികളില്‍ താളസൂചനയുണ്ട്‌. ചില സ്ഥലത്തു ഛന്ദസ്സില്‍ ശൈഥില്യവും കാണുന്നു. അര്‍ഥപുഷ്‌ടി, രസസ്‌ഫൂര്‍ത്തി, ഗുണാലങ്കാര പൗഷ്‌കല്യം മുതലായവ ഈ കാവ്യത്തിന്റെ പ്രത്യേകതകളാണ്‌. കവി ഭാഷാപ്രയോഗത്തില്‍ സിദ്ധഹസ്‌തനാണ്‌. ഗേയകാവ്യമെന്ന നിലയില്‍ കര്‍ണാടകത്തില്‍ ഇതിനു കൂടുതല്‍ പ്രചാരമുണ്ട്‌. പക്ഷേ "പമ്പരാമായണ'ത്തിന്റെ മുമ്പില്‍ കുമുദേന്ദു രാമായണം മങ്ങിപ്പോകുന്നു.

Current revision as of 03:37, 3 ഓഗസ്റ്റ്‌ 2014

കുമുദേന്ദു

ഷട്‌പദീഛന്ദസ്സില്‍ രാമായണമെഴുതിയ ഒരു കന്നഡ കവി. ജൈനമതാനുയായിയായ ഇദ്ദേഹം 13-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ ജീവിച്ചിരുന്നു. പദ്‌മനന്ദിവ്രതി പിതാവും അര്‍ഹണന്ദിവ്രതി പിതാമഹനുമാണെന്ന്‌ കവി സ്വയം പ്രസ്‌താവിച്ചിട്ടുണ്ട്‌. ഇരുവരും ആഗമനാടക തര്‍ക്കവ്യാകരണാദിവിഷയങ്ങളില്‍ അപ്രതിമമായ പാണ്ഡിത്യം നേടിയിരുന്നതായി അവരുടെ ബിരുദങ്ങളില്‍നിന്നു മനസ്സിലാക്കാം. സിദ്ധാന്ത ചക്രവര്‍ത്തിയെന്നു പ്രസിദ്ധി നേടിയ മാഘാനന്ദാചാര്യനായിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. കുമുദേന്ദുവും അസാമാന്യ പണ്ഡിതനുമായിരുന്നു. പരവാദിഗിരിവജ്രം, വാദിഗജകേസരി, കവിരാജശിഖാമണി, സരസകവിതിലകന്‍ മുതലായ ബിരുദങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നു.

കുമുദേന്ദു രാമായണം ആണ്‌ ഇദ്ദേഹത്തിന്റെ മുഖ്യകൃതി. രാമചന്ദ്രന്‍ സീതാലക്ഷ്‌മണന്മാരോടൊപ്പം അയോധ്യയില്‍ മടങ്ങിയെത്തുന്നതുവരെയുള്ള കഥാഭാഗമാണ്‌ ഇതിലുള്ളത്‌; പമ്പരാമായണം പോലെയുള്ള പൂര്‍ണകൃതിയല്ല. ഇന്നു പ്രസിദ്ധീകരിച്ചിട്ടുള്ള കൃതിയില്‍ എട്ടു സന്ധികളാണുള്ളത്‌. ഇതിലെ രാമകഥ വിമലസൂരി സമ്പ്രദായത്തെയാണ്‌ അവലംബിക്കുന്നത്‌. "പമ്പരാമായണ'വും ഇതിനെ സ്വാധീനിച്ചിട്ടുണ്ട്‌. എല്ലാത്തരത്തിലുള്ള ഷട്‌പദീഛന്ദസ്സുകളും ഇതില്‍ പ്രയോഗിച്ചിരിക്കുന്നു. ഓരോ സന്ധിയിലും ഓരോ ഷട്‌പദീഭേദമാണ്‌ കാണുന്നത്‌. രണ്ടു സന്ധികളില്‍ താളസൂചനയുണ്ട്‌. ചില സ്ഥലത്തു ഛന്ദസ്സില്‍ ശൈഥില്യവും കാണുന്നു. അര്‍ഥപുഷ്‌ടി, രസസ്‌ഫൂര്‍ത്തി, ഗുണാലങ്കാര പൗഷ്‌കല്യം മുതലായവ ഈ കാവ്യത്തിന്റെ പ്രത്യേകതകളാണ്‌. കവി ഭാഷാപ്രയോഗത്തില്‍ സിദ്ധഹസ്‌തനാണ്‌. ഗേയകാവ്യമെന്ന നിലയില്‍ കര്‍ണാടകത്തില്‍ ഇതിനു കൂടുതല്‍ പ്രചാരമുണ്ട്‌. പക്ഷേ "പമ്പരാമായണ'ത്തിന്റെ മുമ്പില്‍ കുമുദേന്ദു രാമായണം മങ്ങിപ്പോകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍