This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുമാരവ്യാസഭാരതം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കുമാരവ്യാസഭാരതം == മഹാഭാരതത്തിന്റെ പ്രസിദ്ധമായ കന്നഡ വിവർത...) |
Mksol (സംവാദം | സംഭാവനകള്‍) (→കുമാരവ്യാസഭാരതം) |
||
വരി 2: | വരി 2: | ||
== കുമാരവ്യാസഭാരതം == | == കുമാരവ്യാസഭാരതം == | ||
- | മഹാഭാരതത്തിന്റെ പ്രസിദ്ധമായ കന്നഡ | + | മഹാഭാരതത്തിന്റെ പ്രസിദ്ധമായ കന്നഡ വിവര്‍ത്തനം. മഹാഭാരതത്തിന്റെ പത്തു പര്‍വങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഈ കൃതി യുധിഷ്‌ഠിരന്റെ പട്ടാഭിഷേകത്തോടെ അവസാനിക്കുന്നു. ഏകദേശം 8,000 ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ കൃതി ലക്ഷശ്ലോകാത്മകമായ മഹാഭാരതത്തിന്റെ പന്ത്രണ്ടിലൊന്നു മാത്രമാണ്. അതുകൊണ്ട് ഇത് തര്‍ജുമയല്ല, ആശയാനുവാദമാണ്. ഇത് ജനസാമാന്യത്തിന്റെ ഭാഷ-നാടന്‍ കന്നഡ ഭാഷയിലാകയാല്‍ വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്ന ക്ഷണത്തില്‍ത്തന്നെ ആശയം സുഗ്രഹമാകുന്നു. സാമാന്യജനങ്ങളുടെ മനോധര്‍മത്തിന്റെ പല മുഖങ്ങളെയും ഇതു പ്രതിബിംബിപ്പിക്കുന്നുണ്ട്. കഥ വിസ്‌തരിച്ചു പ്രതിപാദിച്ചിരിക്കുന്നതുകൊണ്ട് രസാസ്വാദനത്തില്‍ വിളംബം നേരിടുന്നില്ല. ഇക്കാരണത്താല്‍ ഈ മഹാഭാരതവിവര്‍ത്തനം-കന്നഡ ഭാരതകഥാമഞ്‌ജരി-ജനപ്രിയമായ ഒരു കാവ്യമായിത്തീര്‍ന്നിട്ടുണ്ട്. |
- | ഇത് പാണ്ഡവന്മാരുടെ കഥയാണെങ്കിലും ഇതിലെ നായകന്‍ കൃഷ്‌ണനാണ്. കൃഷ്‌ണന്റെ കഥയോടൊപ്പം മനുഷ്യജീവിതത്തിന്റെ വിവിധവശങ്ങളെയും | + | ഇത് പാണ്ഡവന്മാരുടെ കഥയാണെങ്കിലും ഇതിലെ നായകന്‍ കൃഷ്‌ണനാണ്. കൃഷ്‌ണന്റെ കഥയോടൊപ്പം മനുഷ്യജീവിതത്തിന്റെ വിവിധവശങ്ങളെയും ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. കൃഷ്‌ണഭക്തിയാണ് കാവ്യത്തിലുടനീളം ദൃശ്യമാകുന്നത്. തനിക്ക് പ്രിയങ്കരമായ കഥാഭാഗങ്ങളില്‍ കവി വാചാലനായി മാറുന്നു. ദ്രൗപദീ സ്വയംവരം, പാശുപതാസ്‌ത്രലാഭം, ഉത്തരപ്രതാപം, ഉത്തരാസ്വയംവരം എന്നീ കഥാഭാഗങ്ങള്‍ വിസ്‌തരിക്കപ്പെട്ടിട്ടുണ്ട്. കൃഷ്‌ണഭക്തി പ്രധാനമായ അംശങ്ങളില്‍ കവി സ്വയംമറന്നതുപോലെ കൃഷ്‌ണസ്‌തുതിയില്‍ ലയിച്ചുപോകുന്നു. |
- | പമ്പന്‍, അഭിനവപമ്പന്‍ മുതലായ കന്നഡ മഹാകവികളെപ്പോലെ കുമാരവ്യാസനും ഭാരതകഥയെ തന്റേതാക്കി അഭിരുചിക്കനുസരിച്ച് ആഖ്യാനം ചെയ്യുന്നു. "ഭാരത കഥാമഞ്‌ജരി' എന്ന പേരിലാണ് ഇതിനു പ്രസിദ്ധി. പമ്പഭാരതം | + | പമ്പന്‍, അഭിനവപമ്പന്‍ മുതലായ കന്നഡ മഹാകവികളെപ്പോലെ കുമാരവ്യാസനും ഭാരതകഥയെ തന്റേതാക്കി അഭിരുചിക്കനുസരിച്ച് ആഖ്യാനം ചെയ്യുന്നു. "ഭാരത കഥാമഞ്‌ജരി' എന്ന പേരിലാണ് ഇതിനു പ്രസിദ്ധി. പമ്പഭാരതം വിദ്വാന്മാര്‍ക്കുള്ളതാണ്; കുമാരവ്യാസഭാരതം സാമാന്യജനങ്ങള്‍ക്കുള്ളതും. നോ. കുമാരവ്യാസന്‍ |
(ടി. വെങ്കടലക്ഷ്‌മി; സ.പ.) | (ടി. വെങ്കടലക്ഷ്‌മി; സ.പ.) |
Current revision as of 03:40, 3 ഓഗസ്റ്റ് 2014
കുമാരവ്യാസഭാരതം
മഹാഭാരതത്തിന്റെ പ്രസിദ്ധമായ കന്നഡ വിവര്‍ത്തനം. മഹാഭാരതത്തിന്റെ പത്തു പര്‍വങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഈ കൃതി യുധിഷ്‌ഠിരന്റെ പട്ടാഭിഷേകത്തോടെ അവസാനിക്കുന്നു. ഏകദേശം 8,000 ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ കൃതി ലക്ഷശ്ലോകാത്മകമായ മഹാഭാരതത്തിന്റെ പന്ത്രണ്ടിലൊന്നു മാത്രമാണ്. അതുകൊണ്ട് ഇത് തര്‍ജുമയല്ല, ആശയാനുവാദമാണ്. ഇത് ജനസാമാന്യത്തിന്റെ ഭാഷ-നാടന്‍ കന്നഡ ഭാഷയിലാകയാല്‍ വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്ന ക്ഷണത്തില്‍ത്തന്നെ ആശയം സുഗ്രഹമാകുന്നു. സാമാന്യജനങ്ങളുടെ മനോധര്‍മത്തിന്റെ പല മുഖങ്ങളെയും ഇതു പ്രതിബിംബിപ്പിക്കുന്നുണ്ട്. കഥ വിസ്‌തരിച്ചു പ്രതിപാദിച്ചിരിക്കുന്നതുകൊണ്ട് രസാസ്വാദനത്തില്‍ വിളംബം നേരിടുന്നില്ല. ഇക്കാരണത്താല്‍ ഈ മഹാഭാരതവിവര്‍ത്തനം-കന്നഡ ഭാരതകഥാമഞ്‌ജരി-ജനപ്രിയമായ ഒരു കാവ്യമായിത്തീര്‍ന്നിട്ടുണ്ട്.
ഇത് പാണ്ഡവന്മാരുടെ കഥയാണെങ്കിലും ഇതിലെ നായകന്‍ കൃഷ്‌ണനാണ്. കൃഷ്‌ണന്റെ കഥയോടൊപ്പം മനുഷ്യജീവിതത്തിന്റെ വിവിധവശങ്ങളെയും ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. കൃഷ്‌ണഭക്തിയാണ് കാവ്യത്തിലുടനീളം ദൃശ്യമാകുന്നത്. തനിക്ക് പ്രിയങ്കരമായ കഥാഭാഗങ്ങളില്‍ കവി വാചാലനായി മാറുന്നു. ദ്രൗപദീ സ്വയംവരം, പാശുപതാസ്‌ത്രലാഭം, ഉത്തരപ്രതാപം, ഉത്തരാസ്വയംവരം എന്നീ കഥാഭാഗങ്ങള്‍ വിസ്‌തരിക്കപ്പെട്ടിട്ടുണ്ട്. കൃഷ്‌ണഭക്തി പ്രധാനമായ അംശങ്ങളില്‍ കവി സ്വയംമറന്നതുപോലെ കൃഷ്‌ണസ്‌തുതിയില്‍ ലയിച്ചുപോകുന്നു.
പമ്പന്‍, അഭിനവപമ്പന്‍ മുതലായ കന്നഡ മഹാകവികളെപ്പോലെ കുമാരവ്യാസനും ഭാരതകഥയെ തന്റേതാക്കി അഭിരുചിക്കനുസരിച്ച് ആഖ്യാനം ചെയ്യുന്നു. "ഭാരത കഥാമഞ്‌ജരി' എന്ന പേരിലാണ് ഇതിനു പ്രസിദ്ധി. പമ്പഭാരതം വിദ്വാന്മാര്‍ക്കുള്ളതാണ്; കുമാരവ്യാസഭാരതം സാമാന്യജനങ്ങള്‍ക്കുള്ളതും. നോ. കുമാരവ്യാസന്‍
(ടി. വെങ്കടലക്ഷ്‌മി; സ.പ.)