This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുപ്പായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുപ്പായം == ദേഹത്തിൽ അണിയുന്ന ഉടുപ്പുകള്‍ക്കു സാമാന്യമായുള...)
(കുപ്പായം)
 
വരി 2: വരി 2:
== കുപ്പായം ==
== കുപ്പായം ==
-
ദേഹത്തിൽ അണിയുന്ന ഉടുപ്പുകള്‍ക്കു സാമാന്യമായുള്ള പേര്‌. മുസ്‌ലിം വനിതകള്‍ അണിയുന്ന ജാക്കറ്റിനും ക്രിസ്‌ത്യന്‍ പുരോഹിതന്മാർ ധരിക്കുന്ന ളോഹയ്‌ക്കും കഥകളിനടന്മാർ ഉപയോഗിക്കുന്ന കഞ്ചുകത്തിനും കുപ്പായമെന്നു പേരുണ്ട്‌. മുസ്‌ലിം സ്‌ത്രീകളുടെ കുപ്പായത്തിന്റെ മുന്‍ഭാഗം കസവുനൂലുകൊണ്ടു  ചിത്രത്തുന്നൽ ചെയ്‌തു മോടിപിടിപ്പിച്ചിരിക്കും. പുരോഹിതന്മാരുടെ കുപ്പായങ്ങളുടെ നിറവും തുന്നലും വ്യത്യാസപ്പെട്ടിരിക്കും. പുരോഹിതന്മാർ വെളുത്തകുപ്പായമാണ്‌ സാധാരണ ധരിക്കുന്നത്‌. എന്നാൽ കുർബാനസമയത്തും മറ്റുവിശേഷാവസരങ്ങളിലും കുരിശടയാളമുള്ള പട്ടുകുപ്പായവും ശവസംസ്‌കാരാദികളിൽ കറുത്തകുപ്പായവും ധരിക്കുന്നു. അണിയുന്ന കുപ്പായത്തെ ആസ്‌പദമാക്കി, സേനാവിഭാഗങ്ങള്‍ക്കു ചെങ്കുപ്പായസേന, കരിങ്കുപ്പായസേന എന്നൊക്കെ പേരു നല്‌കാറുണ്ട്‌.
+
ദേഹത്തില്‍ അണിയുന്ന ഉടുപ്പുകള്‍ക്കു സാമാന്യമായുള്ള പേര്‌. മുസ്‌ലിം വനിതകള്‍ അണിയുന്ന ജാക്കറ്റിനും ക്രിസ്‌ത്യന്‍ പുരോഹിതന്മാര്‍ ധരിക്കുന്ന ളോഹയ്‌ക്കും കഥകളിനടന്മാര്‍ ഉപയോഗിക്കുന്ന കഞ്ചുകത്തിനും കുപ്പായമെന്നു പേരുണ്ട്‌. മുസ്‌ലിം സ്‌ത്രീകളുടെ കുപ്പായത്തിന്റെ മുന്‍ഭാഗം കസവുനൂലുകൊണ്ടു  ചിത്രത്തുന്നല്‍ ചെയ്‌തു മോടിപിടിപ്പിച്ചിരിക്കും. പുരോഹിതന്മാരുടെ കുപ്പായങ്ങളുടെ നിറവും തുന്നലും വ്യത്യാസപ്പെട്ടിരിക്കും. പുരോഹിതന്മാര്‍ വെളുത്തകുപ്പായമാണ്‌ സാധാരണ ധരിക്കുന്നത്‌. എന്നാല്‍ കുര്‍ബാനസമയത്തും മറ്റുവിശേഷാവസരങ്ങളിലും കുരിശടയാളമുള്ള പട്ടുകുപ്പായവും ശവസംസ്‌കാരാദികളില്‍ കറുത്തകുപ്പായവും ധരിക്കുന്നു. അണിയുന്ന കുപ്പായത്തെ ആസ്‌പദമാക്കി, സേനാവിഭാഗങ്ങള്‍ക്കു ചെങ്കുപ്പായസേന, കരിങ്കുപ്പായസേന എന്നൊക്കെ പേരു നല്‌കാറുണ്ട്‌.
-
കഥകളി അഭിനേതാക്കളുടെ കുപ്പായങ്ങള്‍ വൈവിധ്യമാർന്നതാണ്‌. പച്ച, കത്തി, മിനുക്ക്‌, താടി എന്നീ വേഷക്കാർക്ക്‌ പ്രത്യേകം പ്രത്യേകം കുപ്പായങ്ങളുണ്ട്‌. പച്ച, കത്തി വേഷക്കാർ ചുവപ്പുനിറത്തിലുള്ള കുപ്പായങ്ങള്‍ ധരിക്കുന്നു. ശ്രീകൃഷ്‌ണന്‌ കടുംനീലനിറത്തിലുള്ള കുപ്പായവും ബലഭദ്രന്‍, ഹംസം എന്നീ കഥാപാത്രങ്ങള്‍ക്ക്‌ മഞ്ഞനിറത്തിലുള്ള വെൽവെറ്റ്‌ കുപ്പായവുമാണുള്ളത്‌. കമ്പിളിനൂൽകൊണ്ടു തയ്യാറാക്കപ്പെടുന്ന കുപ്പായമാണ്‌ താടിവേഷക്കാർ ധരിക്കുന്നത്‌. തുണിയിൽ കമ്പിളിനൂൽ അടുപ്പിച്ചടുപ്പിച്ച്‌ തട്ടുതട്ടായി തുന്നിച്ചേർത്താണ്‌ രോമക്കുപ്പായ (Furcoat)ത്തിന്റെ പ്രതീതി ജനിപ്പിക്കുന്നത്‌. ചുവന്ന താടിക്കാർ തൊങ്ങലുകള്‍ വച്ച ചുവന്ന കുപ്പായവും കറുത്ത താടിക്കാർ തൊങ്ങലുകള്‍ വച്ച കറുത്തകുപ്പായവും അണിയുന്നു. വെള്ളത്താടിക്കാരിൽ ഹനുമാനും നാരദനും ആട്ടിന്‍രോമംകൊണ്ടു നിർമിച്ച കുപ്പായമാണ്‌ അണിയാറുള്ളത്‌. കറുത്ത തുണികൊണ്ടു നിർമിച്ച കുപ്പായം കരിവേഷക്കാരനും കാട്ടാളനും ധരിക്കുന്നു. പച്ചവേഷത്തിന്റെ കുപ്പായത്തിനോട്‌ സാദൃശ്യമുള്ളതും  ചുവന്ന പട്ടിൽ തുന്നിയതുമായിരിക്കും മിനുക്കു(സ്‌ത്രീ)വേഷക്കാരുടെ കുപ്പായം. കുപ്പായത്തിനു മുകളിലാണ്‌ അഭിനേതാക്കള്‍ ആഭരണങ്ങള്‍ അണിയുന്നത്‌. നോ. കഥകളി
+
കഥകളി അഭിനേതാക്കളുടെ കുപ്പായങ്ങള്‍ വൈവിധ്യമാര്‍ന്നതാണ്‌. പച്ച, കത്തി, മിനുക്ക്‌, താടി എന്നീ വേഷക്കാര്‍ക്ക്‌ പ്രത്യേകം പ്രത്യേകം കുപ്പായങ്ങളുണ്ട്‌. പച്ച, കത്തി വേഷക്കാര്‍ ചുവപ്പുനിറത്തിലുള്ള കുപ്പായങ്ങള്‍ ധരിക്കുന്നു. ശ്രീകൃഷ്‌ണന്‌ കടുംനീലനിറത്തിലുള്ള കുപ്പായവും ബലഭദ്രന്‍, ഹംസം എന്നീ കഥാപാത്രങ്ങള്‍ക്ക്‌ മഞ്ഞനിറത്തിലുള്ള വെല്‍വെറ്റ്‌ കുപ്പായവുമാണുള്ളത്‌. കമ്പിളിനൂല്‍കൊണ്ടു തയ്യാറാക്കപ്പെടുന്ന കുപ്പായമാണ്‌ താടിവേഷക്കാര്‍ ധരിക്കുന്നത്‌. തുണിയില്‍ കമ്പിളിനൂല്‍ അടുപ്പിച്ചടുപ്പിച്ച്‌ തട്ടുതട്ടായി തുന്നിച്ചേര്‍ത്താണ്‌ രോമക്കുപ്പായ (Furcoat)ത്തിന്റെ പ്രതീതി ജനിപ്പിക്കുന്നത്‌. ചുവന്ന താടിക്കാര്‍ തൊങ്ങലുകള്‍ വച്ച ചുവന്ന കുപ്പായവും കറുത്ത താടിക്കാര്‍ തൊങ്ങലുകള്‍ വച്ച കറുത്തകുപ്പായവും അണിയുന്നു. വെള്ളത്താടിക്കാരില്‍ ഹനുമാനും നാരദനും ആട്ടിന്‍രോമംകൊണ്ടു നിര്‍മിച്ച കുപ്പായമാണ്‌ അണിയാറുള്ളത്‌. കറുത്ത തുണികൊണ്ടു നിര്‍മിച്ച കുപ്പായം കരിവേഷക്കാരനും കാട്ടാളനും ധരിക്കുന്നു. പച്ചവേഷത്തിന്റെ കുപ്പായത്തിനോട്‌ സാദൃശ്യമുള്ളതും  ചുവന്ന പട്ടില്‍ തുന്നിയതുമായിരിക്കും മിനുക്കു(സ്‌ത്രീ)വേഷക്കാരുടെ കുപ്പായം. കുപ്പായത്തിനു മുകളിലാണ്‌ അഭിനേതാക്കള്‍ ആഭരണങ്ങള്‍ അണിയുന്നത്‌. നോ. കഥകളി

Current revision as of 03:57, 3 ഓഗസ്റ്റ്‌ 2014

കുപ്പായം

ദേഹത്തില്‍ അണിയുന്ന ഉടുപ്പുകള്‍ക്കു സാമാന്യമായുള്ള പേര്‌. മുസ്‌ലിം വനിതകള്‍ അണിയുന്ന ജാക്കറ്റിനും ക്രിസ്‌ത്യന്‍ പുരോഹിതന്മാര്‍ ധരിക്കുന്ന ളോഹയ്‌ക്കും കഥകളിനടന്മാര്‍ ഉപയോഗിക്കുന്ന കഞ്ചുകത്തിനും കുപ്പായമെന്നു പേരുണ്ട്‌. മുസ്‌ലിം സ്‌ത്രീകളുടെ കുപ്പായത്തിന്റെ മുന്‍ഭാഗം കസവുനൂലുകൊണ്ടു ചിത്രത്തുന്നല്‍ ചെയ്‌തു മോടിപിടിപ്പിച്ചിരിക്കും. പുരോഹിതന്മാരുടെ കുപ്പായങ്ങളുടെ നിറവും തുന്നലും വ്യത്യാസപ്പെട്ടിരിക്കും. പുരോഹിതന്മാര്‍ വെളുത്തകുപ്പായമാണ്‌ സാധാരണ ധരിക്കുന്നത്‌. എന്നാല്‍ കുര്‍ബാനസമയത്തും മറ്റുവിശേഷാവസരങ്ങളിലും കുരിശടയാളമുള്ള പട്ടുകുപ്പായവും ശവസംസ്‌കാരാദികളില്‍ കറുത്തകുപ്പായവും ധരിക്കുന്നു. അണിയുന്ന കുപ്പായത്തെ ആസ്‌പദമാക്കി, സേനാവിഭാഗങ്ങള്‍ക്കു ചെങ്കുപ്പായസേന, കരിങ്കുപ്പായസേന എന്നൊക്കെ പേരു നല്‌കാറുണ്ട്‌.

കഥകളി അഭിനേതാക്കളുടെ കുപ്പായങ്ങള്‍ വൈവിധ്യമാര്‍ന്നതാണ്‌. പച്ച, കത്തി, മിനുക്ക്‌, താടി എന്നീ വേഷക്കാര്‍ക്ക്‌ പ്രത്യേകം പ്രത്യേകം കുപ്പായങ്ങളുണ്ട്‌. പച്ച, കത്തി വേഷക്കാര്‍ ചുവപ്പുനിറത്തിലുള്ള കുപ്പായങ്ങള്‍ ധരിക്കുന്നു. ശ്രീകൃഷ്‌ണന്‌ കടുംനീലനിറത്തിലുള്ള കുപ്പായവും ബലഭദ്രന്‍, ഹംസം എന്നീ കഥാപാത്രങ്ങള്‍ക്ക്‌ മഞ്ഞനിറത്തിലുള്ള വെല്‍വെറ്റ്‌ കുപ്പായവുമാണുള്ളത്‌. കമ്പിളിനൂല്‍കൊണ്ടു തയ്യാറാക്കപ്പെടുന്ന കുപ്പായമാണ്‌ താടിവേഷക്കാര്‍ ധരിക്കുന്നത്‌. തുണിയില്‍ കമ്പിളിനൂല്‍ അടുപ്പിച്ചടുപ്പിച്ച്‌ തട്ടുതട്ടായി തുന്നിച്ചേര്‍ത്താണ്‌ രോമക്കുപ്പായ (Furcoat)ത്തിന്റെ പ്രതീതി ജനിപ്പിക്കുന്നത്‌. ചുവന്ന താടിക്കാര്‍ തൊങ്ങലുകള്‍ വച്ച ചുവന്ന കുപ്പായവും കറുത്ത താടിക്കാര്‍ തൊങ്ങലുകള്‍ വച്ച കറുത്തകുപ്പായവും അണിയുന്നു. വെള്ളത്താടിക്കാരില്‍ ഹനുമാനും നാരദനും ആട്ടിന്‍രോമംകൊണ്ടു നിര്‍മിച്ച കുപ്പായമാണ്‌ അണിയാറുള്ളത്‌. കറുത്ത തുണികൊണ്ടു നിര്‍മിച്ച കുപ്പായം കരിവേഷക്കാരനും കാട്ടാളനും ധരിക്കുന്നു. പച്ചവേഷത്തിന്റെ കുപ്പായത്തിനോട്‌ സാദൃശ്യമുള്ളതും ചുവന്ന പട്ടില്‍ തുന്നിയതുമായിരിക്കും മിനുക്കു(സ്‌ത്രീ)വേഷക്കാരുടെ കുപ്പായം. കുപ്പായത്തിനു മുകളിലാണ്‌ അഭിനേതാക്കള്‍ ആഭരണങ്ങള്‍ അണിയുന്നത്‌. നോ. കഥകളി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍