This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അങ്കോര്‍തോം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അങ്കോര്‍തോം = അിഴസീൃ ഠവീാ കംബോഡിയയിലെ ഖ്മെര്‍ രാജാക്കന്‍മാര്‍ നിര്‍...) |
Mksol (സംവാദം | സംഭാവനകള്‍) (→അങ്കോര്‍തോം) |
||
(ഇടക്കുള്ള 7 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അങ്കോര്‍തോം = | = അങ്കോര്‍തോം = | ||
- | + | Angkor Thom | |
- | + | ||
- | + | ||
+ | കംബോഡിയയിലെ ഖ്മെര്‍ രാജാക്കന്‍മാര്‍ നിര്‍മിച്ച നഗരം. അങ്കോര്‍തോം എന്ന വാക്കിന്റെ അര്‍ഥം തലസ്ഥാനനഗരി എന്നാണ്. കംബോഡിയയുടെ മധ്യപ്രദേശത്തിന് വ. ടോണ്‍ലെസാപ് തടാകത്തിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ പ്രാചീനനഗരി എ.ഡി. 12-ാം ശ.-ത്തില്‍ സ്ഥാപിച്ചത് ഖ്മെര്‍ രാജാവായ ജയവര്‍മന്‍ VII ആണെന്നാണ് ചരിത്രകാരന്‍മാരുടെ അഭിപ്രായം. ഈ നഗരത്തിനുസമീപം സ്ഥിതിചെയ്യുന്ന ക്ഷേത്രമായ അങ്കോര്‍വാത് പണികഴിക്കപ്പെട്ടത് സൂര്യവര്‍മന്‍ II-ന്റെ കാലത്താണ്. | ||
+ | [[Image:P.162A.jpg|thumb|250x300px|left|അങ്കോര്‍തോമിലെ ബുദ്ധവിഹാരം]] | ||
ഒരു കാലത്ത് 10 ലക്ഷത്തില്‍പരം ജനങ്ങള്‍ വസിച്ചിരുന്ന ഒരു നഗരമായിരുന്നു ഇത്. നഗരത്തിനുചുറ്റും വലിയ മതില്‍ക്കെട്ടുകളുണ്ട്; മതില്‍ക്കെട്ടുകളിലും നഗരത്തിലെ ക്ഷേത്രഭിത്തികളിലും പ്രാചീനചരിത്രസംഭവങ്ങളെ അനുസ്മരിപ്പിക്കുന്ന ശില്പവേലകളുണ്ട്. | ഒരു കാലത്ത് 10 ലക്ഷത്തില്‍പരം ജനങ്ങള്‍ വസിച്ചിരുന്ന ഒരു നഗരമായിരുന്നു ഇത്. നഗരത്തിനുചുറ്റും വലിയ മതില്‍ക്കെട്ടുകളുണ്ട്; മതില്‍ക്കെട്ടുകളിലും നഗരത്തിലെ ക്ഷേത്രഭിത്തികളിലും പ്രാചീനചരിത്രസംഭവങ്ങളെ അനുസ്മരിപ്പിക്കുന്ന ശില്പവേലകളുണ്ട്. | ||
- | ക്രിസ്ത്വബ്ദാരംഭത്തിന് മുന്‍പുതന്നെ ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍നിന്ന് കംബോഡിയയില്‍ കുടിയേറി പാര്‍ത്തവര്‍ ഹിന്ദുമതവും സംസ്കൃതഭാഷയും അവിടെ പ്രചരിപ്പിച്ചു. കംബോഡിയയുടെ പേരു തന്നെ 'കംബു' (ഹൈന്ദവമതവിഭാഗത്തില്‍പ്പെട്ട ഒരു വര്‍ഗത്തലവന്‍)വില്‍ നിന്നുണ്ടായതാണത്രേ. എ.ഡി. 5-ാം ശ.-ത്തോടുകൂടി ഖ്മെര്‍വര്‍ഗം ഒരു രാഷ്ട്രമായിത്തീര്‍ന്നു. അവരുടെ തലസ്ഥാനനഗരിയായ അങ്കോറിന്റെ നിര്‍മാണം എ.ഡി. 860-ല്‍ ജയവര്‍മന്‍ | + | ക്രിസ്ത്വബ്ദാരംഭത്തിന് മുന്‍പുതന്നെ ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍നിന്ന് കംബോഡിയയില്‍ കുടിയേറി പാര്‍ത്തവര്‍ ഹിന്ദുമതവും സംസ്കൃതഭാഷയും അവിടെ പ്രചരിപ്പിച്ചു. കംബോഡിയയുടെ പേരു തന്നെ 'കംബു' (ഹൈന്ദവമതവിഭാഗത്തില്‍പ്പെട്ട ഒരു വര്‍ഗത്തലവന്‍)വില്‍ നിന്നുണ്ടായതാണത്രേ. എ.ഡി. 5-ാം ശ.-ത്തോടുകൂടി ഖ്മെര്‍വര്‍ഗം ഒരു രാഷ്ട്രമായിത്തീര്‍ന്നു. അവരുടെ തലസ്ഥാനനഗരിയായ അങ്കോറിന്റെ നിര്‍മാണം എ.ഡി. 860-ല്‍ ജയവര്‍മന്‍ III ആരംഭിച്ചുവെന്നും 40 കൊല്ലംകൊണ്ട് അതിന്റെ പണി പൂര്‍ത്തിയാക്കിയെന്നും ചില ചരിത്രകാരന്‍മാര്‍ അനുമാനിക്കുന്നു. പിന്നീട് ജയവര്‍മന്‍ VII അങ്കോര്‍വാത് നഗരം സ്ഥാപിച്ചു. ഈ നഗരത്തിന്റെ മധ്യത്തിലുള്ള 'ബെയോണ്‍' ക്ഷേത്രം ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട അനേകം ശില്പങ്ങളാല്‍ അലംകൃതമാണ്. |
+ | |||
+ | ഖ്മെര്‍കാരുടെ അധീശാധികാരത്തിന്‍കീഴില്‍ കഴിഞ്ഞിരുന്ന തായ്ലന്ഡുകാര്, എ.ഡി. 14-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടി അങ്കോര്‍തോം ആക്രമിച്ചു. ഈ ആക്രമണങ്ങളുടെ ഫലമായി ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം നഗരം ഉപേക്ഷിക്കപ്പെട്ടു. ജനവാസമില്ലാതായിത്തീര്‍ന്ന നഗരം കാടുപിടിച്ച്, പൊതുജനദൃഷ്ടിയില്‍നിന്ന് അപ്രത്യക്ഷമാകുകയും വിസ്മൃതമാകുകയും ചെയ്തു. 1860-ഓടുകൂടി ഫ്രഞ്ച് പ്രകൃതിശാസ്ത്രജ്ഞനായ എ.എച്ച്. മൌഹൊ നഗരാവശിഷ്ടങ്ങള്‍ ടോണ്‍ ലെസാപ് തടാകത്തിന് സമീപമായി കണ്ടെത്തി. കോട്ടകൊത്തളങ്ങളാല്‍ സംരക്ഷിക്കപ്പെട്ട ധാരാളം കൊട്ടാരങ്ങളും ക്ഷേത്രങ്ങളും മൌഹൊ ഈ പ്രദേശത്തു കണ്ടു. ഒരു കാലത്ത് അഭിവൃദ്ധിയില്‍ കഴിഞ്ഞിരുന്ന ഒരു ജനത അവിടെ വസിച്ചിരുന്നുവെന്നതിന് മതിയായ തെളിവുകളുണ്ട്. ഈ നഗരവും അവിടത്തെ സംസ്കാരവും എങ്ങനെ നശിപ്പിക്കപ്പെട്ടുവെന്നതിന് രേഖകളില്ല. ആധുനികകാലത്ത് അങ്കോര്‍തോം ഒരു വിനോദസഞ്ചാരകേന്ദ്രമായി സംരക്ഷിക്കപ്പെട്ടു വരുന്നു. | ||
- | + | നോ: അങ്കോര്‍വാത് | |
+ | [[Category:സ്ഥലം]] |
Current revision as of 07:04, 16 നവംബര്‍ 2014
അങ്കോര്‍തോം
Angkor Thom
കംബോഡിയയിലെ ഖ്മെര്‍ രാജാക്കന്‍മാര്‍ നിര്‍മിച്ച നഗരം. അങ്കോര്‍തോം എന്ന വാക്കിന്റെ അര്‍ഥം തലസ്ഥാനനഗരി എന്നാണ്. കംബോഡിയയുടെ മധ്യപ്രദേശത്തിന് വ. ടോണ്‍ലെസാപ് തടാകത്തിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ പ്രാചീനനഗരി എ.ഡി. 12-ാം ശ.-ത്തില്‍ സ്ഥാപിച്ചത് ഖ്മെര്‍ രാജാവായ ജയവര്‍മന്‍ VII ആണെന്നാണ് ചരിത്രകാരന്‍മാരുടെ അഭിപ്രായം. ഈ നഗരത്തിനുസമീപം സ്ഥിതിചെയ്യുന്ന ക്ഷേത്രമായ അങ്കോര്‍വാത് പണികഴിക്കപ്പെട്ടത് സൂര്യവര്‍മന്‍ II-ന്റെ കാലത്താണ്.
ഒരു കാലത്ത് 10 ലക്ഷത്തില്‍പരം ജനങ്ങള്‍ വസിച്ചിരുന്ന ഒരു നഗരമായിരുന്നു ഇത്. നഗരത്തിനുചുറ്റും വലിയ മതില്‍ക്കെട്ടുകളുണ്ട്; മതില്‍ക്കെട്ടുകളിലും നഗരത്തിലെ ക്ഷേത്രഭിത്തികളിലും പ്രാചീനചരിത്രസംഭവങ്ങളെ അനുസ്മരിപ്പിക്കുന്ന ശില്പവേലകളുണ്ട്.
ക്രിസ്ത്വബ്ദാരംഭത്തിന് മുന്‍പുതന്നെ ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍നിന്ന് കംബോഡിയയില്‍ കുടിയേറി പാര്‍ത്തവര്‍ ഹിന്ദുമതവും സംസ്കൃതഭാഷയും അവിടെ പ്രചരിപ്പിച്ചു. കംബോഡിയയുടെ പേരു തന്നെ 'കംബു' (ഹൈന്ദവമതവിഭാഗത്തില്‍പ്പെട്ട ഒരു വര്‍ഗത്തലവന്‍)വില്‍ നിന്നുണ്ടായതാണത്രേ. എ.ഡി. 5-ാം ശ.-ത്തോടുകൂടി ഖ്മെര്‍വര്‍ഗം ഒരു രാഷ്ട്രമായിത്തീര്‍ന്നു. അവരുടെ തലസ്ഥാനനഗരിയായ അങ്കോറിന്റെ നിര്‍മാണം എ.ഡി. 860-ല്‍ ജയവര്‍മന്‍ III ആരംഭിച്ചുവെന്നും 40 കൊല്ലംകൊണ്ട് അതിന്റെ പണി പൂര്‍ത്തിയാക്കിയെന്നും ചില ചരിത്രകാരന്‍മാര്‍ അനുമാനിക്കുന്നു. പിന്നീട് ജയവര്‍മന്‍ VII അങ്കോര്‍വാത് നഗരം സ്ഥാപിച്ചു. ഈ നഗരത്തിന്റെ മധ്യത്തിലുള്ള 'ബെയോണ്‍' ക്ഷേത്രം ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട അനേകം ശില്പങ്ങളാല്‍ അലംകൃതമാണ്.
ഖ്മെര്‍കാരുടെ അധീശാധികാരത്തിന്‍കീഴില്‍ കഴിഞ്ഞിരുന്ന തായ്ലന്ഡുകാര്, എ.ഡി. 14-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടി അങ്കോര്‍തോം ആക്രമിച്ചു. ഈ ആക്രമണങ്ങളുടെ ഫലമായി ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം നഗരം ഉപേക്ഷിക്കപ്പെട്ടു. ജനവാസമില്ലാതായിത്തീര്‍ന്ന നഗരം കാടുപിടിച്ച്, പൊതുജനദൃഷ്ടിയില്‍നിന്ന് അപ്രത്യക്ഷമാകുകയും വിസ്മൃതമാകുകയും ചെയ്തു. 1860-ഓടുകൂടി ഫ്രഞ്ച് പ്രകൃതിശാസ്ത്രജ്ഞനായ എ.എച്ച്. മൌഹൊ നഗരാവശിഷ്ടങ്ങള്‍ ടോണ്‍ ലെസാപ് തടാകത്തിന് സമീപമായി കണ്ടെത്തി. കോട്ടകൊത്തളങ്ങളാല്‍ സംരക്ഷിക്കപ്പെട്ട ധാരാളം കൊട്ടാരങ്ങളും ക്ഷേത്രങ്ങളും മൌഹൊ ഈ പ്രദേശത്തു കണ്ടു. ഒരു കാലത്ത് അഭിവൃദ്ധിയില്‍ കഴിഞ്ഞിരുന്ന ഒരു ജനത അവിടെ വസിച്ചിരുന്നുവെന്നതിന് മതിയായ തെളിവുകളുണ്ട്. ഈ നഗരവും അവിടത്തെ സംസ്കാരവും എങ്ങനെ നശിപ്പിക്കപ്പെട്ടുവെന്നതിന് രേഖകളില്ല. ആധുനികകാലത്ത് അങ്കോര്‍തോം ഒരു വിനോദസഞ്ചാരകേന്ദ്രമായി സംരക്ഷിക്കപ്പെട്ടു വരുന്നു.
നോ: അങ്കോര്‍വാത്