This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അങ്കവാദ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അങ്കവാദ്യം = ഒരു പ്രാചീന താളവാദ്യം. 'അങ്കി' എന്നും 'അങ്ക്യാ' എന്നും ചില ...)
 
വരി 4: വരി 4:
(ലീലാ ഓംചേരി)
(ലീലാ ഓംചേരി)
 +
[[Category:സംഗീതം-ഉപകരണം]]

Current revision as of 04:26, 8 ഏപ്രില്‍ 2008

അങ്കവാദ്യം

ഒരു പ്രാചീന താളവാദ്യം. 'അങ്കി' എന്നും 'അങ്ക്യാ' എന്നും ചില ഗ്രന്ഥങ്ങളില്‍ ഇതിനെക്കുറിച്ചു പരാമര്‍ശമുണ്ട്. അങ്കതലത്തില്‍ വച്ചു വായിക്കുന്നതിനാലാകാം ഈ പേരുണ്ടായത്. 'അങ്കേനാലിംഗ്യ വാദനീയോ മൃദംഗാദി വാദ്യഭേദഃ' എന്നു നിഘണ്ടുവില്‍ കാണുന്നു. നാട്യത്തോടൊപ്പം പ്രയോഗിക്കപ്പെട്ടിരുന്ന വാദ്യമാണിത്. രാമായണരചനാകാലത്തും ബുദ്ധമതകാലത്തും ഇതിന് പ്രചുരപ്രചാരമുണ്ടായിരുന്നു. അങ്കവാദ്യത്തിന്റെ രൂപവും വാദനസമ്പ്രദായവും പ്രാചീനശില്പങ്ങളിലും ചുമര്‍ചിത്രങ്ങളിലും കാണാം.

(ലീലാ ഓംചേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍