This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കിഷ്കിന്ധ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കിഷ്കിന്ധ == പുരാണേതിഹാസ പ്രസിദ്ധമായ വാനരരാജധാനി. കിം കിമപ...) |
Mksol (സംവാദം | സംഭാവനകള്‍) (→കിഷ്കിന്ധ) |
||
വരി 2: | വരി 2: | ||
== കിഷ്കിന്ധ == | == കിഷ്കിന്ധ == | ||
- | പുരാണേതിഹാസ പ്രസിദ്ധമായ വാനരരാജധാനി. കിം കിമപി വാനരസൈന്യം ധത്തേ ഇതി കിഷ്കിന്ധ (കിം+കിം+ധാ) എന്നു നിഷ്പത്തി. ഇതു ബാലി എന്ന വാനരരാജാവിന്റെ ആസ്ഥാനമായിരുന്നു. മൈസൂരിനു സമീപമുള്ള ഒരു മലമ്പ്രദേശമാണ് കിഷ്കിന്ധ എന്നു ചിലരും, പമ്പയുടെ ഉദ്ഭവസ്ഥാനത്തിനടുത്തു ഋശ്യമൂകം (ബാലികേറാമല) കാണുന്നതുകൊണ്ട് | + | പുരാണേതിഹാസ പ്രസിദ്ധമായ വാനരരാജധാനി. കിം കിമപി വാനരസൈന്യം ധത്തേ ഇതി കിഷ്കിന്ധ (കിം+കിം+ധാ) എന്നു നിഷ്പത്തി. ഇതു ബാലി എന്ന വാനരരാജാവിന്റെ ആസ്ഥാനമായിരുന്നു. മൈസൂരിനു സമീപമുള്ള ഒരു മലമ്പ്രദേശമാണ് കിഷ്കിന്ധ എന്നു ചിലരും, പമ്പയുടെ ഉദ്ഭവസ്ഥാനത്തിനടുത്തു ഋശ്യമൂകം (ബാലികേറാമല) കാണുന്നതുകൊണ്ട് തിരുവിതാംകൂര്‍ ഭാഗത്തെ സഹ്യപര്‍വത പ്രദേശമെന്നു മറ്റു ചിലരും അഭിപ്രായപ്പെടുന്നു. രാമായണത്തിലും മഹാഭാരതത്തിലും ഭാഗവതത്തിലും കിഷ്കിന്ധയെപ്പറ്റി പരാമര്‍ശമുണ്ട്. പണ്ട് ഋക്ഷരജസ്സ് എന്ന വാനരനായകന്‍ കിഷ്കിന്ധ ഭരിച്ചിരുന്നു. അരുണീദേവിയില് ഇന്ദ്രന്റെയും സൂര്യന്റെയും പുത്രന്മാരായി യഥാക്രമം ബാലിയും സുഗ്രീവനും ജനിച്ചു. ഗൗതമന്റെ ആശ്രമത്തില്‍ വളര്‍ന്ന ഈ കുമാരന്മാരെ ഇന്ദ്രന് അനപത്യനായ ഋക്ഷരജസ്സിനു കൊടുത്തു. ഋക്ഷരജസ്സിനുശേഷം ബാലി രാജാവായി. ബാലി ദുന്ദുഭിയെന്ന അസുരനെ കൊന്നു ശവം വലിച്ചെറിഞ്ഞപ്പോള്‍ തെറിച്ച ചോര ഋശ്യമൂകത്തില്‍ തപസ്സുചെയ്തിരുന്ന മതംഗമുനിയുടെ ദേഹത്തുവീണു. മുനി ബാലിയെ ഋശ്യമൂകത്തില്‍ കയറാതിരിക്കത്തക്കവണ്ണം ശപിച്ചു. ബാലിയും മായാവിയുമായുള്ള ഗുഹായുദ്ധത്തില് അസുരന്റെ മായകൊണ്ടു തെറ്റിദ്ധരിപ്പിക്കപ്പെട്ട സുഗ്രീവന് ഗുഹാമുഖം അടച്ചു തിരിച്ചുപോയി കിഷ്കിന്ധയിലെ രാജാവായി. ഗുഹയില്‍ നിന്നു തിരിച്ചെത്തിയ ബാലി സുഗ്രീവനെ ഓടിച്ച് കിഷ്കിന്ധാധിപതിയായിത്തീര്ന്നു (വാല്മീകി രാമായണം, കിഷ്കിന്ധാകാണ്ഡം; മഹാഭാരതം, വനപര്‍വം 280-ാം അധ്യായം). പാണ്ഡവരുടെ ദിഗ്വിജയ സമയത്തു മൈന്ദനും ദ്വിവിദനുമായിരുന്നു കിഷ്കിന്ധ ഭരിച്ചിരുന്നത് (മഹാഭാരതം, സഭാപര്‍വം 31-ാം അധ്യായം). |
- | (മുതുകുളം | + | (മുതുകുളം ശ്രീധര്‍) |
Current revision as of 13:45, 1 ഓഗസ്റ്റ് 2014
കിഷ്കിന്ധ
പുരാണേതിഹാസ പ്രസിദ്ധമായ വാനരരാജധാനി. കിം കിമപി വാനരസൈന്യം ധത്തേ ഇതി കിഷ്കിന്ധ (കിം+കിം+ധാ) എന്നു നിഷ്പത്തി. ഇതു ബാലി എന്ന വാനരരാജാവിന്റെ ആസ്ഥാനമായിരുന്നു. മൈസൂരിനു സമീപമുള്ള ഒരു മലമ്പ്രദേശമാണ് കിഷ്കിന്ധ എന്നു ചിലരും, പമ്പയുടെ ഉദ്ഭവസ്ഥാനത്തിനടുത്തു ഋശ്യമൂകം (ബാലികേറാമല) കാണുന്നതുകൊണ്ട് തിരുവിതാംകൂര്‍ ഭാഗത്തെ സഹ്യപര്‍വത പ്രദേശമെന്നു മറ്റു ചിലരും അഭിപ്രായപ്പെടുന്നു. രാമായണത്തിലും മഹാഭാരതത്തിലും ഭാഗവതത്തിലും കിഷ്കിന്ധയെപ്പറ്റി പരാമര്‍ശമുണ്ട്. പണ്ട് ഋക്ഷരജസ്സ് എന്ന വാനരനായകന്‍ കിഷ്കിന്ധ ഭരിച്ചിരുന്നു. അരുണീദേവിയില് ഇന്ദ്രന്റെയും സൂര്യന്റെയും പുത്രന്മാരായി യഥാക്രമം ബാലിയും സുഗ്രീവനും ജനിച്ചു. ഗൗതമന്റെ ആശ്രമത്തില്‍ വളര്‍ന്ന ഈ കുമാരന്മാരെ ഇന്ദ്രന് അനപത്യനായ ഋക്ഷരജസ്സിനു കൊടുത്തു. ഋക്ഷരജസ്സിനുശേഷം ബാലി രാജാവായി. ബാലി ദുന്ദുഭിയെന്ന അസുരനെ കൊന്നു ശവം വലിച്ചെറിഞ്ഞപ്പോള്‍ തെറിച്ച ചോര ഋശ്യമൂകത്തില്‍ തപസ്സുചെയ്തിരുന്ന മതംഗമുനിയുടെ ദേഹത്തുവീണു. മുനി ബാലിയെ ഋശ്യമൂകത്തില്‍ കയറാതിരിക്കത്തക്കവണ്ണം ശപിച്ചു. ബാലിയും മായാവിയുമായുള്ള ഗുഹായുദ്ധത്തില് അസുരന്റെ മായകൊണ്ടു തെറ്റിദ്ധരിപ്പിക്കപ്പെട്ട സുഗ്രീവന് ഗുഹാമുഖം അടച്ചു തിരിച്ചുപോയി കിഷ്കിന്ധയിലെ രാജാവായി. ഗുഹയില്‍ നിന്നു തിരിച്ചെത്തിയ ബാലി സുഗ്രീവനെ ഓടിച്ച് കിഷ്കിന്ധാധിപതിയായിത്തീര്ന്നു (വാല്മീകി രാമായണം, കിഷ്കിന്ധാകാണ്ഡം; മഹാഭാരതം, വനപര്‍വം 280-ാം അധ്യായം). പാണ്ഡവരുടെ ദിഗ്വിജയ സമയത്തു മൈന്ദനും ദ്വിവിദനുമായിരുന്നു കിഷ്കിന്ധ ഭരിച്ചിരുന്നത് (മഹാഭാരതം, സഭാപര്‍വം 31-ാം അധ്യായം).
(മുതുകുളം ശ്രീധര്‍)