This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസ്‌പിയന്‍ കടൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാസ്‌പിയന്‍ കടൽ == == Caspian Sea == ലോകത്തിലെ ഏറ്റവും വലിയ ഉള്‍നാടന്‍...)
(Caspian Sea)
 
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 5: വരി 5:
== Caspian Sea ==
== Caspian Sea ==
-
ലോകത്തിലെ ഏറ്റവും വലിയ ഉള്‍നാടന്‍ ലവണജല തടാകം. 37ം വടക്കു മുതൽ 47ം വടക്കു വരെയും 47ംപ. മുതൽ 55ം പടിഞ്ഞാറ്‌ വരെയുമായി ട ആകൃതിയിൽ 4,24,300 ച.കി.മീ. വ്യാപിച്ചു കിടക്കുന്ന കാസ്‌പിയന്‍ ഏഷ്യാ, യൂറോപ്പ്‌ വന്‍കരകളുടെ അതിർത്തി നിർണയിക്കുന്നു. ട്രാന്‍സ്‌കാക്കസസിലെ തദ്ദേശീയരായ കാസ്‌പികള്‍ക്കിട്ടിരുന്ന "കാസ്‌പിയം മെയർ' എന്ന ലാറ്റിന്‍ വാക്കിൽ നിന്നാണ്‌ ഈ കടലിന്‌ ഈ പേർ സിദ്ധിച്ചത്‌. വടക്കു പടിഞ്ഞാറ്‌ തീരവും പടിഞ്ഞാറന്‍ തീരത്തിൽ പകുതിയും യൂറോപ്പ്‌ വന്‍കരയുടെ ഭാഗമാണ്‌; ശേഷിച്ചത്‌ ഏഷ്യയുടേതും. മുന്‍കാലത്ത്‌ കരിങ്കടൽ മുതൽ ആർട്ടിക്‌ സമുദ്രം വരെ വ്യാപിച്ചു കിടന്നിരുന്ന ജലപ്പരപ്പിന്റെ അവശിഷ്‌ടമാണിത്‌. ഈ കടലിന്റെ വടക്കും വടക്കു കിഴക്കും കസാക്ക്‌ റിപ്പബ്ലിക്കും തെക്ക്‌ ഇറാനും തെക്കു പടിഞ്ഞാറ്‌ അസെർബൈജാന്‍ റിപ്പബ്ലിക്കും, വടക്കു പടിഞ്ഞാറ്‌ റഷ്യയും തെക്കു കിഴക്ക്‌ തുർക്‌മെനിസ്‌താനും സ്ഥിതിചെയ്യുന്നു.
+
ലോകത്തിലെ ഏറ്റവും വലിയ ഉള്‍നാടന്‍ ലവണജല തടാകം. 37° വടക്കു മുതല്‍  47° വടക്കു വരെയും 47°പ. മുതല്‍  55° പടിഞ്ഞാറ്‌ വരെയുമായി S ആകൃതിയില്‍  4,24,300 ച.കി.മീ. വ്യാപിച്ചു കിടക്കുന്ന കാസ്‌പിയന്‍ ഏഷ്യാ, യൂറോപ്പ്‌ വന്‍കരകളുടെ അതിര്‍ത്തി നിര്‍ണയിക്കുന്നു. ട്രാന്‍സ്‌കാക്കസസിലെ തദ്ദേശീയരായ കാസ്‌പികള്‍ക്കിട്ടിരുന്ന "കാസ്‌പിയം മെയര്‍' എന്ന ലാറ്റിന്‍ വാക്കില്‍  നിന്നാണ്‌ ഈ കടലിന്‌ ഈ പേര്‍ സിദ്ധിച്ചത്‌. വടക്കു പടിഞ്ഞാറ്‌ തീരവും പടിഞ്ഞാറന്‍ തീരത്തില്‍  പകുതിയും യൂറോപ്പ്‌ വന്‍കരയുടെ ഭാഗമാണ്‌; ശേഷിച്ചത്‌ ഏഷ്യയുടേതും. മുന്‍കാലത്ത്‌ കരിങ്കടല്‍  മുതല്‍  ആര്‍ട്ടിക്‌ സമുദ്രം വരെ വ്യാപിച്ചു കിടന്നിരുന്ന ജലപ്പരപ്പിന്റെ അവശിഷ്‌ടമാണിത്‌. ഈ കടലിന്റെ വടക്കും വടക്കു കിഴക്കും കസാക്ക്‌ റിപ്പബ്ലിക്കും തെക്ക്‌ ഇറാനും തെക്കു പടിഞ്ഞാറ്‌ അസെര്‍ബൈജാന്‍ റിപ്പബ്ലിക്കും, വടക്കു പടിഞ്ഞാറ്‌ റഷ്യയും തെക്കു കിഴക്ക്‌ തുര്‍ക്‌മെനിസ്‌താനും സ്ഥിതിചെയ്യുന്നു.
 +
[[ചിത്രം:Vol7p464_astrakhan port.jpg|thumb|അസ്‌ട്രാഖാന്‍ തുറമുഖം]]
 +
ഏകദേശം 1,200 കി.മീ. നീളവും 160-432 കി.മീ. വീതിയും ഉള്ള ഈ തടാകം പൂര്‍ണമായും കരയാല്‍  ചുറ്റപ്പെട്ടിരിക്കുന്നു. 1929-56 കാലയളവില്‍  കാസ്‌പിയന്‍ കടലിന്റെ ജലനിരപ്പില്‍  2.4മീ. മുതല്‍  28 മീ. വരെ കുറവുണ്ടായിട്ടുണ്ട്‌. ജലനിരപ്പിന്റെ വിസ്‌തീര്‍ണം 3,71,000 ച.കി.മീ. വരെയായി ചുരുങ്ങിയിട്ടുണ്ട്‌. ഇപ്പോഴത്തെ ജലനിരപ്പ്‌ സമുദ്ര നിരപ്പിനെക്കാള്‍ 28 മീ. താഴെയാണ്‌. ദക്ഷിണ മധ്യഭാഗത്താണ്‌ ഏറ്റവും കൂടിയ ആഴം (978 മീ.) വര്‍ധിച്ച തോതിലുള്ള ബാഷ്‌പീകരണം ജലവിതാനം കുറയുന്നതിനു കാരണമാകുന്നു.
 +
[[ചിത്രം:Vol7p464_Turkmenistan+caspianSea.jpg|thumb|കാസ്‌പിയന്‍ കടല്‍ ]]
 +
കാസ്‌പിയനിലെ കടല്‍ ത്തറയെ മൂന്നായി വിഭജിക്കാം: (i) വോള്‍ഗാ, യൂറാള്‍ നദികളിലൂടെ വ്യാപകമായ തോതില്‍  അവസാദങ്ങള്‍ അടിയുന്ന വടക്കന്‍ മേഖല; (ii) ശരാശരി 210 മീറ്ററും ഏറ്റവും കൂടുതല്‍  790 മീറ്ററും താഴ്‌ചയുള്ള മധ്യമേഖല; (iii) ശരാശരി 305 മീറ്ററും ഏറ്റവും കൂടുതല്‍  921.6 മീറ്ററും താഴ്‌ചയുള്ള താരതമ്യേന അഗാധമായ തെക്കന്‍ഭാഗം. വടക്കു കിഴക്ക്‌ കേഡാക്ക്‌, കൊംസൊമൊലറ്റ്‌; കിഴക്ക്‌ കാറാബോഗസ്‌, ക്രാസ്‌നോ വോസ്‌ക്ക്‌; തെക്ക്‌ കിഴക്ക്‌ ഹസ്സന്‍കുലി; തെക്ക്‌ പടിഞ്ഞാറ്‌ കിസിന്‍ അഗാഷ്‌ എന്നിവയാണ്‌ കാസ്‌പിയനോട്‌ ബന്ധപ്പെട്ട ഉള്‍ക്കടലുകള്‍; ഇവയെല്ലാം തന്നെ ആഴം കുറഞ്ഞവയാണ്‌. ഇവയില്‍  ഏറ്റവും വലിയ ഉള്‍ക്കടലായ കാറാബോഗസ്‌ 120 മീ. വീതിയുള്ള ഒരു പൊഴിയിലൂടെ കാസ്‌പിയനില്‍  നിന്നു വേര്‍തിരിക്കപ്പെട്ടു കാണുന്നു. ജലവിതാനം താണതിന്റെ ഫലമായി വടക്കുകിഴക്കുഭാഗത്തു സ്ഥിതിചെയ്യുന്ന കേഡാക്ക്‌, കൊസൊമൊലറ്റ്‌ എന്നിവ ലവണതടങ്ങളായി മാറിയിട്ടുണ്ട്‌. വടക്ക്‌ കിഴക്ക്‌ തീരത്ത്‌ മാംഗിഷ്‌ലാക്ക്‌, ബുസാച്ചി എന്നീ ഉപദ്വീപുകള്‍ രൂപം കൊണ്ടിരിക്കുന്നു. അസ്‌ട്രാഖാന്‍ എന്ന നഗരത്തിന്‌ ഏതാനും കി.മീ. അകലെ മുതല്‌ക്കാണ്‌ വോള്‍ഗാ ഡെല്‍റ്റ ആരംഭിക്കുന്നത്‌. 112 കി.മീ. വീതിയുള്ള ഡല്‍ റ്റയില്‍  നദി 200-ലേറെ ശാഖകളായി പിരിയുന്നു. ഡല്‍ റ്റയുടെ വടക്കും വടക്ക്‌ പടിഞ്ഞാറും അരികുകള്‍ അനേകം ചെറു ദ്വീപുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. കിഴക്കരികിലും ദ്വീപുകളുണ്ട്‌.
-
ഏകദേശം 1,200 കി.മീ. നീളവും 160-432 കി.മീ. വീതിയും ഉള്ള ഈ തടാകം പൂർണമായും കരയാൽ ചുറ്റപ്പെട്ടിരിക്കുന്നു. 1929-56 കാലയളവിൽ കാസ്‌പിയന്‍ കടലിന്റെ ജലനിരപ്പിൽ 2.4മീ. മുതൽ 28 മീ. വരെ കുറവുണ്ടായിട്ടുണ്ട്‌. ജലനിരപ്പിന്റെ വിസ്‌തീർണം 3,71,000 ച.കി.മീ. വരെയായി ചുരുങ്ങിയിട്ടുണ്ട്‌. ഇപ്പോഴത്തെ ജലനിരപ്പ്‌ സമുദ്ര നിരപ്പിനെക്കാള്‍ 28 മീ. താഴെയാണ്‌. ദക്ഷിണ മധ്യഭാഗത്താണ്‌ ഏറ്റവും കൂടിയ ആഴം (978 മീ.) വർധിച്ച തോതിലുള്ള ബാഷ്‌പീകരണം ജലവിതാനം കുറയുന്നതിനു കാരണമാകുന്നു.
+
കാസ്‌പിയന്‍ തടത്തില്‍  ഒരു കാലത്ത്‌ ഭൂവിവര്‍ത്തനപ്രക്രിയകള്‍ (tectonic) തീവ്രമായിരുന്നു. ഇതിന്റെ ഫലമായി കടല്‍ ത്തീരത്ത്‌ ദ്രുതവും ക്രമരഹിതവുമായ ഊര്‍ധ്വതല ചലനങ്ങളുടെ ലക്ഷണങ്ങള്‍ അവശേഷിച്ചിട്ടുണ്ട്‌. തടരേഖ നിമ്‌നോന്നതമായി കാണപ്പെടുന്നു.
-
കാസ്‌പിയനിലെ കടൽത്തറയെ മൂന്നായി വിഭജിക്കാം: (i) വോള്‍ഗാ, യൂറാള്‍ നദികളിലൂടെ വ്യാപകമായ തോതിൽ അവസാദങ്ങള്‍ അടിയുന്ന വടക്കന്‍ മേഖല; (ii) ശരാശരി 210 മീറ്ററും ഏറ്റവും കൂടുതൽ 790 മീറ്ററും താഴ്‌ചയുള്ള മധ്യമേഖല; (iii) ശരാശരി 305 മീറ്ററും ഏറ്റവും കൂടുതൽ 921.6 മീറ്ററും താഴ്‌ചയുള്ള താരതമ്യേന അഗാധമായ തെക്കന്‍ഭാഗം. വടക്കു കിഴക്ക്‌ കേഡാക്ക്‌, കൊംസൊമൊലറ്റ്‌; കിഴക്ക്‌ കാറാബോഗസ്‌, ക്രാസ്‌നോ വോസ്‌ക്ക്‌; തെക്ക്‌ കിഴക്ക്‌ ഹസ്സന്‍കുലി; തെക്ക്‌ പടിഞ്ഞാറ്‌ കിസിന്‍ അഗാഷ്‌ എന്നിവയാണ്‌ കാസ്‌പിയനോട്‌ ബന്ധപ്പെട്ട ഉള്‍ക്കടലുകള്‍; ഇവയെല്ലാം തന്നെ ആഴം കുറഞ്ഞവയാണ്‌. ഇവയിൽ ഏറ്റവും വലിയ ഉള്‍ക്കടലായ കാറാബോഗസ്‌ 120 മീ. വീതിയുള്ള ഒരു പൊഴിയിലൂടെ കാസ്‌പിയനിൽ നിന്നു വേർതിരിക്കപ്പെട്ടു കാണുന്നു. ജലവിതാനം താണതിന്റെ ഫലമായി വടക്കുകിഴക്കുഭാഗത്തു സ്ഥിതിചെയ്യുന്ന കേഡാക്ക്‌, കൊസൊമൊലറ്റ്‌ എന്നിവ ലവണതടങ്ങളായി മാറിയിട്ടുണ്ട്‌. വടക്ക്‌ കിഴക്ക്‌ തീരത്ത്‌ മാംഗിഷ്‌ലാക്ക്‌, ബുസാച്ചി എന്നീ ഉപദ്വീപുകള്‍ രൂപം കൊണ്ടിരിക്കുന്നു. അസ്‌ട്രാഖാന്‍ എന്ന നഗരത്തിന്‌ ഏതാനും കി.മീ. അകലെ മുതല്‌ക്കാണ്‌ വോള്‍ഗാ ഡെൽറ്റ ആരംഭിക്കുന്നത്‌. 112 കി.മീ. വീതിയുള്ള ഡൽറ്റയിൽ നദി 200-ലേറെ ശാഖകളായി പിരിയുന്നു. ഡൽറ്റയുടെ വടക്കും വടക്ക്‌ പടിഞ്ഞാറും അരികുകള്‍ അനേകം ചെറു ദ്വീപുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. കിഴക്കരികിലും ദ്വീപുകളുണ്ട്‌.
+
കാസ്‌പിയന്‍ കടലിലെ ആഴം കൂടിയ തെക്കന്‍ ഭാഗങ്ങളില്‍  അപ്രദക്ഷിണദിശയിലുള്ള ജല സഞ്ചരണം കാണാം. വോള്‍ഗാമുഖത്തുനിന്ന്‌ തെക്കോട്ടുള്ള ഒഴുക്കാണ്‌ കാക്കസസ്‌ തീരത്തു കാണുന്നത്‌. എന്നാല്‍ തെക്കന്‍ തീരത്തെ പ്രവാഹഗതി വടക്കുള്ള മാന്‍ചിഷാല്‍ ക്ക്‌ ഉപദ്വീപിന്റെ നേര്‍ക്കാണ്‌.
-
കാസ്‌പിയന്‍ തടത്തിൽ ഒരു കാലത്ത്‌ ഭൂവിവർത്തനപ്രക്രിയകള്‍ (tectonic) തീവ്രമായിരുന്നു. ഇതിന്റെ ഫലമായി കടൽത്തീരത്ത്‌ ദ്രുതവും ക്രമരഹിതവുമായ ഊർധ്വതല ചലനങ്ങളുടെ ലക്ഷണങ്ങള്‍ അവശേഷിച്ചിട്ടുണ്ട്‌. തടരേഖ നിമ്‌നോന്നതമായി കാണപ്പെടുന്നു.
+
-
കാസ്‌പിയന്‍ കടലിലെ ആഴം കൂടിയ തെക്കന്‍ ഭാഗങ്ങളിൽ അപ്രദക്ഷിണദിശയിലുള്ള ജല സഞ്ചരണം കാണാം. വോള്‍ഗാമുഖത്തുനിന്ന്‌ തെക്കോട്ടുള്ള ഒഴുക്കാണ്‌ കാക്കസസ്‌ തീരത്തു കാണുന്നത്‌. എന്നാൽ തെക്കന്‍ തീരത്തെ പ്രവാഹഗതി വടക്കുള്ള മാന്‍ചിഷാൽക്ക്‌ ഉപദ്വീപിന്റെ നേർക്കാണ്‌.
+
അക്ഷാംശീയ രേഖാംശീയ വ്യാപ്‌തി കൂടുതലായതിനാല്‍  കടലിന്റെ വിവിധ ഭാഗങ്ങളില്‍  ഭിന്നരീതിയിലുള്ള കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. അനുകൂലമായ വാതസഞ്ചരണം നിമ്‌നമര്‍ദങ്ങളും ഉച്ചമര്‍ദങ്ങളും സൃഷ്‌ടിക്കുന്നത്‌ കലാവസ്ഥയെ സ്ഥാനീയമായി സ്വാധീനിക്കുന്നുണ്ട്‌. കാസ്‌പിയന്‍ കടലിന്റെ സമീപ പ്രദേശങ്ങളില്‍  ഉഷ്‌ണകാലത്ത്‌ കരയിലേക്കും ശൈത്യകാലത്ത്‌ കടലിലേക്കും കാറ്റ്‌ മാറിമാറി വീശുന്നു. കടല്‍ ക്കാറ്റിന്റെയും കരക്കാറ്റിന്റെയും ദൈനികക്രമം മേല്‌പറഞ്ഞ ഋതുവാതകങ്ങളുടെ ഗതി സങ്കീര്‍ണമാക്കുന്നു.  
-
അക്ഷാംശീയ രേഖാംശീയ വ്യാപ്‌തി കൂടുതലായതിനാൽ കടലിന്റെ വിവിധ ഭാഗങ്ങളിൽ ഭിന്നരീതിയിലുള്ള കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. അനുകൂലമായ വാതസഞ്ചരണം നിമ്‌നമർദങ്ങളും ഉച്ചമർദങ്ങളും സൃഷ്‌ടിക്കുന്നത്‌ കലാവസ്ഥയെ സ്ഥാനീയമായി സ്വാധീനിക്കുന്നുണ്ട്‌. കാസ്‌പിയന്‍ കടലിന്റെ സമീപ പ്രദേശങ്ങളിൽ ഉഷ്‌ണകാലത്ത്‌ കരയിലേക്കും ശൈത്യകാലത്ത്‌ കടലിലേക്കും കാറ്റ്‌ മാറിമാറി വീശുന്നു. കടൽക്കാറ്റിന്റെയും കരക്കാറ്റിന്റെയും ദൈനികക്രമം മേല്‌പറഞ്ഞ ഋതുവാതകങ്ങളുടെ ഗതി സങ്കീർണമാക്കുന്നു.  
+
ശൈത്യകാലത്തെ ശരാശരി അന്തരീക്ഷോഷ്‌മാവ്‌ കാസ്‌പിയനിലെ വടക്കുഭാഗത്ത്‌ 16°C-ം ദക്ഷിണഭാഗത്ത്‌ 46°C-ം ആയിരിക്കും. എന്നാല്‍  ഉഷ്‌ണകാലത്തെ ശരാശരി ഊഷ്‌മാവ്‌ വടക്കുഭാഗത്ത്‌ 73°C-ം തെക്കുഭാഗത്ത്‌ 82°C-ം ആണ്‌. വോള്‍ഗാനദീമുഖം ആണ്ടില്‍  112 ദിവസമെങ്കിലും ഉറഞ്ഞ്‌ കട്ടിയായിരിക്കും. ശൈത്യകാലത്ത്‌ വടക്കന്‍ തടത്തില്‍  അതിശൈത്യം അനുഭവപ്പെടുന്നു. ചിലപ്പോള്‍ താപനില 13°C-നും  22oC-നും ഇടയ്‌ക്ക്‌ എത്താറുണ്ട്‌. കടലിന്റെ വടക്കുഭാഗം ശൈത്യകാലത്ത്‌ ഏകദേശം നൂറുദിവസത്തോളം മഞ്ഞുമൂടി കിടക്കും. ഡിസംബര്‍ മധ്യം മുതല്‍  മാര്‍ച്ച്‌ അവസാനം വരെ അസ്‌ട്രാഖാനില്‍  ഗതാഗതം നിരോധിച്ചിരുന്നു.
 +
[[ചിത്രം:Vol7p464_CaspianSea+coast of kazakstan.jpg|thumb|കാസ്‌പിയന്‍ കടല്‍ത്തീരം-കസാഖ്‌സ്ഥാന്‍]]
 +
കാസ്‌പിയനിലെ ജലത്തിന്റെ 80 ശതമാനവും വോള്‍ഗാ നദിയില്‍  നിന്നാണ്‌ എത്തുന്നത്‌. ശേഷിച്ചത്‌ യൂറാള്‍, കടറാക്‌, സുലക്‌, കുറാ, അറാസ്‌, സമൂര്‍ മുതലായ നദികളിലൂടെ ഒഴുകി എത്തുന്നതാണ്‌. ടെര്‍ഷ്യറി-ക്വാര്‍ട്ടര്‍നറി യുഗങ്ങളില്‍  കാക്കസസ്‌ മലനിരകള്‍ ഇന്നത്തെ നില പ്രാപിക്കുന്നതിനും മുമ്പ്‌ കാസ്‌പിയന്‍ കടലിനു കരിങ്കടലിനോളം വലുപ്പമുണ്ടായിരുന്നു. വോള്‍ഗയുടെ പതനപ്രദേശങ്ങളും  ടിയാന്‍ഷാന്‍ താഴ്‌വാരങ്ങളും അറാള്‍-ഇര്‍തിഷമേഖലയും അറാള്‍-കാസ്‌പിയന്‍ എന്ന പ്രത്യേകയിനം അവസാദശിലകളാല്‍  മൂടപ്പെട്ടിരിക്കുന്നു. മഞ്ഞയും ചാരനിറവും കലര്‍ന്ന കളിമണ്ണ്‌ ഈ അടരുകളുടെ സവിശേഷതയാണ്‌.
-
ശൈത്യകാലത്തെ ശരാശരി അന്തരീക്ഷോഷ്‌മാവ്‌ കാസ്‌പിയനിലെ വടക്കുഭാഗത്ത്‌ 16ംC-ം ദക്ഷിണഭാഗത്ത്‌ 46ംC-ം ആയിരിക്കും. എന്നാൽ ഉഷ്‌ണകാലത്തെ ശരാശരി ഊഷ്‌മാവ്‌ വടക്കുഭാഗത്ത്‌ 73ംC-ം തെക്കുഭാഗത്ത്‌ 82ംC-ം ആണ്‌. വോള്‍ഗാനദീമുഖം ആണ്ടിൽ 112 ദിവസമെങ്കിലും ഉറഞ്ഞ്‌ കട്ടിയായിരിക്കും. ശൈത്യകാലത്ത്‌ വടക്കന്‍ തടത്തിൽ അതിശൈത്യം അനുഭവപ്പെടുന്നു. ചിലപ്പോള്‍ താപനില 13ംC-നും 22ംC-നും ഇടയ്‌ക്ക്‌ എത്താറുണ്ട്‌. കടലിന്റെ വടക്കുഭാഗം ശൈത്യകാലത്ത്‌ ഏകദേശം നൂറുദിവസത്തോളം മഞ്ഞുമൂടി കിടക്കും. ഡിസംബർ മധ്യം മുതൽ മാർച്ച്‌ അവസാനം വരെ അസ്‌ട്രാഖാനിൽ ഗതാഗതം നിരോധിച്ചിരുന്നു.
+
സോവിയറ്റ്‌ ഭൂമിശാസ്‌ത്രജ്ഞനായ എല്‍ .എസ്‌. ബര്‍ഗ്‌ 1550 മുതല്‍  1830 വരെയുള്ള ഭൂപടങ്ങളും രേഖകളും ഉപയോഗിച്ച്‌ കാസ്‌പിയന്‍ ജലനിരപ്പില്‍  ചരിത്രകാലത്തുണ്ടായ ഏറ്റക്കുറവുകളെപ്പറ്റി ഗവേഷണം നടത്തി, ജലനിരപ്പ്‌ ഏറ്റവും ഉയര്‍ന്നത്‌ 1650, 1770, 1900 എന്നീ വര്‍ഷങ്ങളിലും നന്നെ താണത്‌ 1590, 1710, 1840 എന്നീ വര്‍ഷങ്ങളിലുമാണെന്ന്‌ സ്ഥാപിച്ചിട്ടുണ്ട്‌. ഇവയില്‍  ഓരോ ജലചക്രത്തിന്റെയും ശരാശരി കാലയളവ്‌ 120 വര്‍ഷമാണ്‌. ഇതിലൂടെ 2020-ലും 2140-ലും ജലനിരപ്പ്‌ ഏറ്റവും കൂടുതല്‍ ഉയരുമെന്നും 1960-ലും 2080-ലും ഇറക്കം അനുഭവപ്പെടുമെന്നും ഇദ്ദേഹം പ്രവചിച്ചു. എന്നാല്‍  ബര്‍ഗിന്റെ ഈ അനുപ്രാസ സിദ്ധാന്തം പൊതുവേ അംഗീകരിക്കപ്പെട്ടിട്ടില്ല. കാസ്‌പിയന്‍ കടലിലെ ജലനിരപ്പ്‌ ഉയര്‍ത്തുന്നതിനുവേണ്ടി പല പരിപാടികളും ആസൂത്രണം ചെയ്‌തിട്ടുണ്ട്‌.
-
കാസ്‌പിയനിലെ ജലത്തിന്റെ 80 ശതമാനവും വോള്‍ഗാ നദിയിൽ നിന്നാണ്‌ എത്തുന്നത്‌. ശേഷിച്ചത്‌ യൂറാള്‍, കടറാക്‌, സുലക്‌, കുറാ, അറാസ്‌, സമൂർ മുതലായ നദികളിലൂടെ ഒഴുകി എത്തുന്നതാണ്‌. ടെർഷ്യറി-ക്വാർട്ടർനറി യുഗങ്ങളിൽ കാക്കസസ്‌ മലനിരകള്‍ ഇന്നത്തെ നില പ്രാപിക്കുന്നതിനും മുമ്പ്‌ കാസ്‌പിയന്‍ കടലിനു കരിങ്കടലിനോളം വലുപ്പമുണ്ടായിരുന്നു. വോള്‍ഗയുടെ പതനപ്രദേശങ്ങളും ടിയാന്‍ഷാന്‍ താഴ്‌വാരങ്ങളും അറാള്‍-ഇർതിഷമേഖലയും അറാള്‍-കാസ്‌പിയന്‍ എന്ന പ്രത്യേകയിനം അവസാദശിലകളാൽ മൂടപ്പെട്ടിരിക്കുന്നു. മഞ്ഞയും ചാരനിറവും കലർന്ന കളിമണ്ണ്‌ ഈ അടരുകളുടെ സവിശേഷതയാണ്‌.
+
കാസ്‌പിയന്‍ കടലിലെ ശരാശരി ലവണത 13ശതമാനം ആണ്‌. ഇത്‌ മെഡിറ്ററേനിയലേതിനെക്കാള്‍ കുറവാണ്‌. കാറബോഗസ്‌ ഉള്‍ക്കടലിലെ ലവണത 20 ശതമാനത്തിനോടടുത്തു വരും. ഹൈഡ്രജന്‍ സള്‍ഫൈഡിനാല്‍ മലിനമായ തെക്കന്‍ഭാഗത്ത്‌ ജലജീവികള്‍ വിരളമായിത്തീര്‍ന്നിട്ടുണ്ട്‌. സാമാന്യത്തില്‍  കവിഞ്ഞ തോതില്‍  സള്‍ഫേറ്റ്‌ അംശവും കാണുന്നു.
-
സോവിയറ്റ്‌ ഭൂമിശാസ്‌ത്രജ്ഞനായ എൽ.എസ്‌. ബർഗ്‌ 1550 മുതൽ 1830 വരെയുള്ള ഭൂപടങ്ങളും രേഖകളും ഉപയോഗിച്ച്‌ കാസ്‌പിയന്‍ ജലനിരപ്പിൽ ചരിത്രകാലത്തുണ്ടായ ഏറ്റക്കുറവുകളെപ്പറ്റി ഗവേഷണം നടത്തി, ജലനിരപ്പ്‌ ഏറ്റവും ഉയർന്നത്‌ 1650, 1770, 1900 എന്നീ വർഷങ്ങളിലും നന്നെ താണത്‌ 1590, 1710, 1840 എന്നീ വർഷങ്ങളിലുമാണെന്ന്‌ സ്ഥാപിച്ചിട്ടുണ്ട്‌. ഇവയിൽ ഓരോ ജലചക്രത്തിന്റെയും ശരാശരി കാലയളവ്‌ 120 വർഷമാണ്‌. ഇതിലൂടെ 2020-ലും 2140-ലും ജലനിരപ്പ്‌ ഏറ്റവും കൂടുതൽ ഉയരുമെന്നും 1960-ലും 2080-ലും ഇറക്കം അനുഭവപ്പെടുമെന്നും ഇദ്ദേഹം പ്രവചിച്ചു. എന്നാൽ ബർഗിന്റെ ഈ അനുപ്രാസ സിദ്ധാന്തം പൊതുവേ അംഗീകരിക്കപ്പെട്ടിട്ടില്ല. കാസ്‌പിയന്‍ കടലിലെ ജലനിരപ്പ്‌ ഉയർത്തുന്നതിനുവേണ്ടി പല പരിപാടികളും ആസൂത്രണം ചെയ്‌തിട്ടുണ്ട്‌.
+
മത്സ്യബന്ധനവും ജലഗതാഗതവും യൂറോപ്യന്‍ ഭാഗത്ത്‌ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. ഇറാന്‍ ഭാഗം ഈ കാര്യത്തില്‍  പുരോഗതി പ്രാപിച്ചിട്ടില്ല. വോള്‍ഗാ മുഖത്താണ്‌ ഏറ്റവും കൂടുതല്‍  മത്സ്യബന്ധനം  നടക്കുന്നത്‌. അസ്‌ട്രാഖാന്‍ ആണ്‌ കാസ്‌പിയനിലെ ഏറ്റവും വലിയ തുറമുഖം. ബാക്കു തുറമുഖത്തു നിന്നും വോള്‍ഗാ നദീമുഖത്തേക്കും അവിടെ നിന്ന്‌ റഷ്യയുടെ ഹൃദയഭാഗത്തേക്കും ഉള്ള ആഭ്യന്തര എണ്ണവിനിമയം കാസ്‌പിയനില്‍ കൂടിയാണ്‌ നടക്കുന്നത്‌. കാസ്‌പിയന്‍ തുറമുഖങ്ങളിലെ കയറ്റിറക്കില്‍  70 ശതമാനവും എണ്ണയാണ്‌. മിക്ക തുറമുഖങ്ങളിലും മണ്ണുമാന്തലിലൂടെ ആഴം കൂട്ടേണ്ടി വരുന്നു. യൂറോപ്പിലെ ബാക്കു, മക്കാച്ച്‌ കല, അസ്‌ട്രാഖാന്‍, ഗുരേഷ്‌, ക്രാസ്‌നോ വോഡ്‌സ്‌ക്‌ എന്നിവയും ഇറാനിലെ പഹ്‌ലവി, ബന്ദര്‍ഷാ എന്നിവയുമാണ്‌ പ്രധാന തുറമുഖങ്ങള്‍.
-
കാസ്‌പിയന്‍ കടലിലെ ശരാശരി ലവണത 13ശതമാനം ആണ്‌. ഇത്‌ മെഡിറ്ററേനിയലേതിനെക്കാള്‍ കുറവാണ്‌. കാറബോഗസ്‌ ഉള്‍ക്കടലിലെ ലവണത 20 ശതമാനത്തിനോടടുത്തു വരും. ഹൈഡ്രജന്‍ സള്‍ഫൈഡിനാൽ മലിനമായ തെക്കന്‍ഭാഗത്ത്‌ ജലജീവികള്‍ വിരളമായിത്തീർന്നിട്ടുണ്ട്‌. സാമാന്യത്തിൽ കവിഞ്ഞ തോതിൽ സള്‍ഫേറ്റ്‌ അംശവും കാണുന്നു.
+
-
മത്സ്യബന്ധനവും ജലഗതാഗതവും യൂറോപ്യന്‍ ഭാഗത്ത്‌ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. ഇറാന്‍ ഭാഗം ഈ കാര്യത്തിൽ പുരോഗതി പ്രാപിച്ചിട്ടില്ല. വോള്‍ഗാ മുഖത്താണ്‌ ഏറ്റവും കൂടുതൽ മത്സ്യബന്ധനം നടക്കുന്നത്‌. അസ്‌ട്രാഖാന്‍ ആണ്‌ കാസ്‌പിയനിലെ ഏറ്റവും വലിയ തുറമുഖം. ബാക്കു തുറമുഖത്തു നിന്നും വോള്‍ഗാ നദീമുഖത്തേക്കും അവിടെ നിന്ന്‌ റഷ്യയുടെ ഹൃദയഭാഗത്തേക്കും ഉള്ള ആഭ്യന്തര എണ്ണവിനിമയം കാസ്‌പിയനിൽകൂടിയാണ്‌ നടക്കുന്നത്‌. കാസ്‌പിയന്‍ തുറമുഖങ്ങളിലെ കയറ്റിറക്കിൽ 70 ശതമാനവും എണ്ണയാണ്‌. മിക്ക തുറമുഖങ്ങളിലും മണ്ണുമാന്തലിലൂടെ ആഴം കൂട്ടേണ്ടി വരുന്നു. യൂറോപ്പിലെ ബാക്കു, മക്കാച്ച്‌ കല, അസ്‌ട്രാഖാന്‍, ഗുരേഷ്‌, ക്രാസ്‌നോ വോഡ്‌സ്‌ക്‌ എന്നിവയും ഇറാനിലെ പഹ്‌ലവി, ബന്ദർഷാ എന്നിവയുമാണ്‌ പ്രധാന തുറമുഖങ്ങള്‍.
+
മത്സ്യബന്ധനത്തില്‍ കാസ്‌പിയന്റെ പ്രാധാന്യം കുറഞ്ഞിട്ടുണ്ടെങ്കിലും നല്ലയിനങ്ങള്‍ വിശിഷ്യ സ്റ്റര്‍ജിയന്‍ മത്സ്യം സംഭാവന ചെയ്യുന്നതില്‍  കാസ്‌പിയന്‍ ഇപ്പോഴും മുന്‍പന്തിയിലാണ്‌. റോച്ച്‌, പൈക്ക്‌, പെര്‍ച്ച്‌, ബ്രിം മുതലായവയാണ്‌ മറ്റു പ്രധാന മത്സ്യയിനങ്ങള്‍. കാസ്‌പിയന്‍ കടലിലെ ഗതാഗതത്തില്‍  പകുതിയും ബാക്കു തുറമുഖത്തു കൂടിയാണ്‌ നടക്കുന്നത്‌; അസ്‌ട്രാഖാനും ക്രാസ്‌നോവോഡ്‌സ്‌കും തൊട്ടുപിന്നില്‍  നില്‌ക്കുന്നു. ഈ കടല്‍  തീരത്ത്‌ ജനവാസം താരതമ്യേന കുറവാണ്‌. എല്‍ ബുര്‍സ്‌, കാക്കസസ്‌ എന്നീ മലകളുടെ താഴ്‌വാരങ്ങളിലാണ്‌ സാമാന്യമായ തോതില്‍  ജനാധിവാസമുള്ളത്‌. പുരാതനകാലത്ത്‌ ധാരാളം അധിവാസകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നുവെന്നതിന്‌ ഇവിടെ നടത്തിയ പുരാവസ്‌തു ഗവേഷണങ്ങള്‍ തെളിവു നല്‍കിയിട്ടുണ്ട്‌. കാസ്‌പിയന്‍ കടലില്‍  താണുപോയ പട്ടണങ്ങളെ സംബന്ധിച്ചുള്ള പല കഥകളും പ്രചാരത്തിലുണ്ട്‌. കാസ്‌പിയന്‍ കടലില്‍  നിന്നു കിട്ടിയ വിലപിടിപ്പുള്ളതും ചരിത്രമൂല്യമുള്ളതുമായ വസ്‌തുക്കള്‍ അസെര്‍ബൈജാനിലെ പുരാവസ്‌തു പ്രദര്‍ശനകേന്ദ്രത്തില്‍  സൂക്ഷിച്ചിട്ടുണ്ട്‌.
-
 
+
-
മത്സ്യബന്ധനത്തിൽ കാസ്‌പിയന്റെ പ്രാധാന്യം കുറഞ്ഞിട്ടുണ്ടെങ്കിലും നല്ലയിനങ്ങള്‍ വിശിഷ്യ സ്റ്റർജിയന്‍ മത്സ്യം സംഭാവന ചെയ്യുന്നതിൽ കാസ്‌പിയന്‍ ഇപ്പോഴും മുന്‍പന്തിയിലാണ്‌. റോച്ച്‌, പൈക്ക്‌, പെർച്ച്‌, ബ്രിം മുതലായവയാണ്‌ മറ്റു പ്രധാന മത്സ്യയിനങ്ങള്‍. കാസ്‌പിയന്‍ കടലിലെ ഗതാഗതത്തിൽ പകുതിയും ബാക്കു തുറമുഖത്തു കൂടിയാണ്‌ നടക്കുന്നത്‌; അസ്‌ട്രാഖാനും ക്രാസ്‌നോവോഡ്‌സ്‌കും തൊട്ടുപിന്നിൽ നില്‌ക്കുന്നു. ഈ കടൽ തീരത്ത്‌ ജനവാസം താരതമ്യേന കുറവാണ്‌. എൽബുർസ്‌, കാക്കസസ്‌ എന്നീ മലകളുടെ താഴ്‌വാരങ്ങളിലാണ്‌ സാമാന്യമായ തോതിൽ ജനാധിവാസമുള്ളത്‌. പുരാതനകാലത്ത്‌ ധാരാളം അധിവാസകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നുവെന്നതിന്‌ ഇവിടെ നടത്തിയ പുരാവസ്‌തു ഗവേഷണങ്ങള്‍ തെളിവു നൽകിയിട്ടുണ്ട്‌. കാസ്‌പിയന്‍ കടലിൽ താണുപോയ പട്ടണങ്ങളെ സംബന്ധിച്ചുള്ള പല കഥകളും പ്രചാരത്തിലുണ്ട്‌. കാസ്‌പിയന്‍ കടലിൽ നിന്നു കിട്ടിയ വിലപിടിപ്പുള്ളതും ചരിത്രമൂല്യമുള്ളതുമായ വസ്‌തുക്കള്‍ അസെർബൈജാനിലെ പുരാവസ്‌തു പ്രദർശനകേന്ദ്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്‌.
+
(എസ്‌. ഗോപിനാഥന്‍)
(എസ്‌. ഗോപിനാഥന്‍)

Current revision as of 05:51, 7 ഓഗസ്റ്റ്‌ 2014

കാസ്‌പിയന്‍ കടൽ

Caspian Sea

ലോകത്തിലെ ഏറ്റവും വലിയ ഉള്‍നാടന്‍ ലവണജല തടാകം. 37° വടക്കു മുതല്‍ 47° വടക്കു വരെയും 47°പ. മുതല്‍ 55° പടിഞ്ഞാറ്‌ വരെയുമായി S ആകൃതിയില്‍ 4,24,300 ച.കി.മീ. വ്യാപിച്ചു കിടക്കുന്ന കാസ്‌പിയന്‍ ഏഷ്യാ, യൂറോപ്പ്‌ വന്‍കരകളുടെ അതിര്‍ത്തി നിര്‍ണയിക്കുന്നു. ട്രാന്‍സ്‌കാക്കസസിലെ തദ്ദേശീയരായ കാസ്‌പികള്‍ക്കിട്ടിരുന്ന "കാസ്‌പിയം മെയര്‍' എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ്‌ ഈ കടലിന്‌ ഈ പേര്‍ സിദ്ധിച്ചത്‌. വടക്കു പടിഞ്ഞാറ്‌ തീരവും പടിഞ്ഞാറന്‍ തീരത്തില്‍ പകുതിയും യൂറോപ്പ്‌ വന്‍കരയുടെ ഭാഗമാണ്‌; ശേഷിച്ചത്‌ ഏഷ്യയുടേതും. മുന്‍കാലത്ത്‌ കരിങ്കടല്‍ മുതല്‍ ആര്‍ട്ടിക്‌ സമുദ്രം വരെ വ്യാപിച്ചു കിടന്നിരുന്ന ജലപ്പരപ്പിന്റെ അവശിഷ്‌ടമാണിത്‌. ഈ കടലിന്റെ വടക്കും വടക്കു കിഴക്കും കസാക്ക്‌ റിപ്പബ്ലിക്കും തെക്ക്‌ ഇറാനും തെക്കു പടിഞ്ഞാറ്‌ അസെര്‍ബൈജാന്‍ റിപ്പബ്ലിക്കും, വടക്കു പടിഞ്ഞാറ്‌ റഷ്യയും തെക്കു കിഴക്ക്‌ തുര്‍ക്‌മെനിസ്‌താനും സ്ഥിതിചെയ്യുന്നു.

അസ്‌ട്രാഖാന്‍ തുറമുഖം

ഏകദേശം 1,200 കി.മീ. നീളവും 160-432 കി.മീ. വീതിയും ഉള്ള ഈ തടാകം പൂര്‍ണമായും കരയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. 1929-56 കാലയളവില്‍ കാസ്‌പിയന്‍ കടലിന്റെ ജലനിരപ്പില്‍ 2.4മീ. മുതല്‍ 28 മീ. വരെ കുറവുണ്ടായിട്ടുണ്ട്‌. ജലനിരപ്പിന്റെ വിസ്‌തീര്‍ണം 3,71,000 ച.കി.മീ. വരെയായി ചുരുങ്ങിയിട്ടുണ്ട്‌. ഇപ്പോഴത്തെ ജലനിരപ്പ്‌ സമുദ്ര നിരപ്പിനെക്കാള്‍ 28 മീ. താഴെയാണ്‌. ദക്ഷിണ മധ്യഭാഗത്താണ്‌ ഏറ്റവും കൂടിയ ആഴം (978 മീ.) വര്‍ധിച്ച തോതിലുള്ള ബാഷ്‌പീകരണം ജലവിതാനം കുറയുന്നതിനു കാരണമാകുന്നു.

കാസ്‌പിയന്‍ കടല്‍

കാസ്‌പിയനിലെ കടല്‍ ത്തറയെ മൂന്നായി വിഭജിക്കാം: (i) വോള്‍ഗാ, യൂറാള്‍ നദികളിലൂടെ വ്യാപകമായ തോതില്‍ അവസാദങ്ങള്‍ അടിയുന്ന വടക്കന്‍ മേഖല; (ii) ശരാശരി 210 മീറ്ററും ഏറ്റവും കൂടുതല്‍ 790 മീറ്ററും താഴ്‌ചയുള്ള മധ്യമേഖല; (iii) ശരാശരി 305 മീറ്ററും ഏറ്റവും കൂടുതല്‍ 921.6 മീറ്ററും താഴ്‌ചയുള്ള താരതമ്യേന അഗാധമായ തെക്കന്‍ഭാഗം. വടക്കു കിഴക്ക്‌ കേഡാക്ക്‌, കൊംസൊമൊലറ്റ്‌; കിഴക്ക്‌ കാറാബോഗസ്‌, ക്രാസ്‌നോ വോസ്‌ക്ക്‌; തെക്ക്‌ കിഴക്ക്‌ ഹസ്സന്‍കുലി; തെക്ക്‌ പടിഞ്ഞാറ്‌ കിസിന്‍ അഗാഷ്‌ എന്നിവയാണ്‌ കാസ്‌പിയനോട്‌ ബന്ധപ്പെട്ട ഉള്‍ക്കടലുകള്‍; ഇവയെല്ലാം തന്നെ ആഴം കുറഞ്ഞവയാണ്‌. ഇവയില്‍ ഏറ്റവും വലിയ ഉള്‍ക്കടലായ കാറാബോഗസ്‌ 120 മീ. വീതിയുള്ള ഒരു പൊഴിയിലൂടെ കാസ്‌പിയനില്‍ നിന്നു വേര്‍തിരിക്കപ്പെട്ടു കാണുന്നു. ജലവിതാനം താണതിന്റെ ഫലമായി വടക്കുകിഴക്കുഭാഗത്തു സ്ഥിതിചെയ്യുന്ന കേഡാക്ക്‌, കൊസൊമൊലറ്റ്‌ എന്നിവ ലവണതടങ്ങളായി മാറിയിട്ടുണ്ട്‌. വടക്ക്‌ കിഴക്ക്‌ തീരത്ത്‌ മാംഗിഷ്‌ലാക്ക്‌, ബുസാച്ചി എന്നീ ഉപദ്വീപുകള്‍ രൂപം കൊണ്ടിരിക്കുന്നു. അസ്‌ട്രാഖാന്‍ എന്ന നഗരത്തിന്‌ ഏതാനും കി.മീ. അകലെ മുതല്‌ക്കാണ്‌ വോള്‍ഗാ ഡെല്‍റ്റ ആരംഭിക്കുന്നത്‌. 112 കി.മീ. വീതിയുള്ള ഡല്‍ റ്റയില്‍ നദി 200-ലേറെ ശാഖകളായി പിരിയുന്നു. ഡല്‍ റ്റയുടെ വടക്കും വടക്ക്‌ പടിഞ്ഞാറും അരികുകള്‍ അനേകം ചെറു ദ്വീപുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. കിഴക്കരികിലും ദ്വീപുകളുണ്ട്‌.

കാസ്‌പിയന്‍ തടത്തില്‍ ഒരു കാലത്ത്‌ ഭൂവിവര്‍ത്തനപ്രക്രിയകള്‍ (tectonic) തീവ്രമായിരുന്നു. ഇതിന്റെ ഫലമായി കടല്‍ ത്തീരത്ത്‌ ദ്രുതവും ക്രമരഹിതവുമായ ഊര്‍ധ്വതല ചലനങ്ങളുടെ ലക്ഷണങ്ങള്‍ അവശേഷിച്ചിട്ടുണ്ട്‌. തടരേഖ നിമ്‌നോന്നതമായി കാണപ്പെടുന്നു.

കാസ്‌പിയന്‍ കടലിലെ ആഴം കൂടിയ തെക്കന്‍ ഭാഗങ്ങളില്‍ അപ്രദക്ഷിണദിശയിലുള്ള ജല സഞ്ചരണം കാണാം. വോള്‍ഗാമുഖത്തുനിന്ന്‌ തെക്കോട്ടുള്ള ഒഴുക്കാണ്‌ കാക്കസസ്‌ തീരത്തു കാണുന്നത്‌. എന്നാല്‍ തെക്കന്‍ തീരത്തെ പ്രവാഹഗതി വടക്കുള്ള മാന്‍ചിഷാല്‍ ക്ക്‌ ഉപദ്വീപിന്റെ നേര്‍ക്കാണ്‌.

അക്ഷാംശീയ രേഖാംശീയ വ്യാപ്‌തി കൂടുതലായതിനാല്‍ കടലിന്റെ വിവിധ ഭാഗങ്ങളില്‍ ഭിന്നരീതിയിലുള്ള കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. അനുകൂലമായ വാതസഞ്ചരണം നിമ്‌നമര്‍ദങ്ങളും ഉച്ചമര്‍ദങ്ങളും സൃഷ്‌ടിക്കുന്നത്‌ കലാവസ്ഥയെ സ്ഥാനീയമായി സ്വാധീനിക്കുന്നുണ്ട്‌. കാസ്‌പിയന്‍ കടലിന്റെ സമീപ പ്രദേശങ്ങളില്‍ ഉഷ്‌ണകാലത്ത്‌ കരയിലേക്കും ശൈത്യകാലത്ത്‌ കടലിലേക്കും കാറ്റ്‌ മാറിമാറി വീശുന്നു. കടല്‍ ക്കാറ്റിന്റെയും കരക്കാറ്റിന്റെയും ദൈനികക്രമം മേല്‌പറഞ്ഞ ഋതുവാതകങ്ങളുടെ ഗതി സങ്കീര്‍ണമാക്കുന്നു.

ശൈത്യകാലത്തെ ശരാശരി അന്തരീക്ഷോഷ്‌മാവ്‌ കാസ്‌പിയനിലെ വടക്കുഭാഗത്ത്‌ 16°C-ം ദക്ഷിണഭാഗത്ത്‌ 46°C-ം ആയിരിക്കും. എന്നാല്‍ ഉഷ്‌ണകാലത്തെ ശരാശരി ഊഷ്‌മാവ്‌ വടക്കുഭാഗത്ത്‌ 73°C-ം തെക്കുഭാഗത്ത്‌ 82°C-ം ആണ്‌. വോള്‍ഗാനദീമുഖം ആണ്ടില്‍ 112 ദിവസമെങ്കിലും ഉറഞ്ഞ്‌ കട്ടിയായിരിക്കും. ശൈത്യകാലത്ത്‌ വടക്കന്‍ തടത്തില്‍ അതിശൈത്യം അനുഭവപ്പെടുന്നു. ചിലപ്പോള്‍ താപനില 13°C-നും 22oC-നും ഇടയ്‌ക്ക്‌ എത്താറുണ്ട്‌. കടലിന്റെ വടക്കുഭാഗം ശൈത്യകാലത്ത്‌ ഏകദേശം നൂറുദിവസത്തോളം മഞ്ഞുമൂടി കിടക്കും. ഡിസംബര്‍ മധ്യം മുതല്‍ മാര്‍ച്ച്‌ അവസാനം വരെ അസ്‌ട്രാഖാനില്‍ ഗതാഗതം നിരോധിച്ചിരുന്നു.

കാസ്‌പിയന്‍ കടല്‍ത്തീരം-കസാഖ്‌സ്ഥാന്‍

കാസ്‌പിയനിലെ ജലത്തിന്റെ 80 ശതമാനവും വോള്‍ഗാ നദിയില്‍ നിന്നാണ്‌ എത്തുന്നത്‌. ശേഷിച്ചത്‌ യൂറാള്‍, കടറാക്‌, സുലക്‌, കുറാ, അറാസ്‌, സമൂര്‍ മുതലായ നദികളിലൂടെ ഒഴുകി എത്തുന്നതാണ്‌. ടെര്‍ഷ്യറി-ക്വാര്‍ട്ടര്‍നറി യുഗങ്ങളില്‍ കാക്കസസ്‌ മലനിരകള്‍ ഇന്നത്തെ നില പ്രാപിക്കുന്നതിനും മുമ്പ്‌ കാസ്‌പിയന്‍ കടലിനു കരിങ്കടലിനോളം വലുപ്പമുണ്ടായിരുന്നു. വോള്‍ഗയുടെ പതനപ്രദേശങ്ങളും ടിയാന്‍ഷാന്‍ താഴ്‌വാരങ്ങളും അറാള്‍-ഇര്‍തിഷമേഖലയും അറാള്‍-കാസ്‌പിയന്‍ എന്ന പ്രത്യേകയിനം അവസാദശിലകളാല്‍ മൂടപ്പെട്ടിരിക്കുന്നു. മഞ്ഞയും ചാരനിറവും കലര്‍ന്ന കളിമണ്ണ്‌ ഈ അടരുകളുടെ സവിശേഷതയാണ്‌.

സോവിയറ്റ്‌ ഭൂമിശാസ്‌ത്രജ്ഞനായ എല്‍ .എസ്‌. ബര്‍ഗ്‌ 1550 മുതല്‍ 1830 വരെയുള്ള ഭൂപടങ്ങളും രേഖകളും ഉപയോഗിച്ച്‌ കാസ്‌പിയന്‍ ജലനിരപ്പില്‍ ചരിത്രകാലത്തുണ്ടായ ഏറ്റക്കുറവുകളെപ്പറ്റി ഗവേഷണം നടത്തി, ജലനിരപ്പ്‌ ഏറ്റവും ഉയര്‍ന്നത്‌ 1650, 1770, 1900 എന്നീ വര്‍ഷങ്ങളിലും നന്നെ താണത്‌ 1590, 1710, 1840 എന്നീ വര്‍ഷങ്ങളിലുമാണെന്ന്‌ സ്ഥാപിച്ചിട്ടുണ്ട്‌. ഇവയില്‍ ഓരോ ജലചക്രത്തിന്റെയും ശരാശരി കാലയളവ്‌ 120 വര്‍ഷമാണ്‌. ഇതിലൂടെ 2020-ലും 2140-ലും ജലനിരപ്പ്‌ ഏറ്റവും കൂടുതല്‍ ഉയരുമെന്നും 1960-ലും 2080-ലും ഇറക്കം അനുഭവപ്പെടുമെന്നും ഇദ്ദേഹം പ്രവചിച്ചു. എന്നാല്‍ ബര്‍ഗിന്റെ ഈ അനുപ്രാസ സിദ്ധാന്തം പൊതുവേ അംഗീകരിക്കപ്പെട്ടിട്ടില്ല. കാസ്‌പിയന്‍ കടലിലെ ജലനിരപ്പ്‌ ഉയര്‍ത്തുന്നതിനുവേണ്ടി പല പരിപാടികളും ആസൂത്രണം ചെയ്‌തിട്ടുണ്ട്‌.

കാസ്‌പിയന്‍ കടലിലെ ശരാശരി ലവണത 13ശതമാനം ആണ്‌. ഇത്‌ മെഡിറ്ററേനിയലേതിനെക്കാള്‍ കുറവാണ്‌. കാറബോഗസ്‌ ഉള്‍ക്കടലിലെ ലവണത 20 ശതമാനത്തിനോടടുത്തു വരും. ഹൈഡ്രജന്‍ സള്‍ഫൈഡിനാല്‍ മലിനമായ തെക്കന്‍ഭാഗത്ത്‌ ജലജീവികള്‍ വിരളമായിത്തീര്‍ന്നിട്ടുണ്ട്‌. സാമാന്യത്തില്‍ കവിഞ്ഞ തോതില്‍ സള്‍ഫേറ്റ്‌ അംശവും കാണുന്നു.

മത്സ്യബന്ധനവും ജലഗതാഗതവും യൂറോപ്യന്‍ ഭാഗത്ത്‌ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. ഇറാന്‍ ഭാഗം ഈ കാര്യത്തില്‍ പുരോഗതി പ്രാപിച്ചിട്ടില്ല. വോള്‍ഗാ മുഖത്താണ്‌ ഏറ്റവും കൂടുതല്‍ മത്സ്യബന്ധനം നടക്കുന്നത്‌. അസ്‌ട്രാഖാന്‍ ആണ്‌ കാസ്‌പിയനിലെ ഏറ്റവും വലിയ തുറമുഖം. ബാക്കു തുറമുഖത്തു നിന്നും വോള്‍ഗാ നദീമുഖത്തേക്കും അവിടെ നിന്ന്‌ റഷ്യയുടെ ഹൃദയഭാഗത്തേക്കും ഉള്ള ആഭ്യന്തര എണ്ണവിനിമയം കാസ്‌പിയനില്‍ കൂടിയാണ്‌ നടക്കുന്നത്‌. കാസ്‌പിയന്‍ തുറമുഖങ്ങളിലെ കയറ്റിറക്കില്‍ 70 ശതമാനവും എണ്ണയാണ്‌. മിക്ക തുറമുഖങ്ങളിലും മണ്ണുമാന്തലിലൂടെ ആഴം കൂട്ടേണ്ടി വരുന്നു. യൂറോപ്പിലെ ബാക്കു, മക്കാച്ച്‌ കല, അസ്‌ട്രാഖാന്‍, ഗുരേഷ്‌, ക്രാസ്‌നോ വോഡ്‌സ്‌ക്‌ എന്നിവയും ഇറാനിലെ പഹ്‌ലവി, ബന്ദര്‍ഷാ എന്നിവയുമാണ്‌ പ്രധാന തുറമുഖങ്ങള്‍.

മത്സ്യബന്ധനത്തില്‍ കാസ്‌പിയന്റെ പ്രാധാന്യം കുറഞ്ഞിട്ടുണ്ടെങ്കിലും നല്ലയിനങ്ങള്‍ വിശിഷ്യ സ്റ്റര്‍ജിയന്‍ മത്സ്യം സംഭാവന ചെയ്യുന്നതില്‍ കാസ്‌പിയന്‍ ഇപ്പോഴും മുന്‍പന്തിയിലാണ്‌. റോച്ച്‌, പൈക്ക്‌, പെര്‍ച്ച്‌, ബ്രിം മുതലായവയാണ്‌ മറ്റു പ്രധാന മത്സ്യയിനങ്ങള്‍. കാസ്‌പിയന്‍ കടലിലെ ഗതാഗതത്തില്‍ പകുതിയും ബാക്കു തുറമുഖത്തു കൂടിയാണ്‌ നടക്കുന്നത്‌; അസ്‌ട്രാഖാനും ക്രാസ്‌നോവോഡ്‌സ്‌കും തൊട്ടുപിന്നില്‍ നില്‌ക്കുന്നു. ഈ കടല്‍ തീരത്ത്‌ ജനവാസം താരതമ്യേന കുറവാണ്‌. എല്‍ ബുര്‍സ്‌, കാക്കസസ്‌ എന്നീ മലകളുടെ താഴ്‌വാരങ്ങളിലാണ്‌ സാമാന്യമായ തോതില്‍ ജനാധിവാസമുള്ളത്‌. പുരാതനകാലത്ത്‌ ധാരാളം അധിവാസകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നുവെന്നതിന്‌ ഇവിടെ നടത്തിയ പുരാവസ്‌തു ഗവേഷണങ്ങള്‍ തെളിവു നല്‍കിയിട്ടുണ്ട്‌. കാസ്‌പിയന്‍ കടലില്‍ താണുപോയ പട്ടണങ്ങളെ സംബന്ധിച്ചുള്ള പല കഥകളും പ്രചാരത്തിലുണ്ട്‌. കാസ്‌പിയന്‍ കടലില്‍ നിന്നു കിട്ടിയ വിലപിടിപ്പുള്ളതും ചരിത്രമൂല്യമുള്ളതുമായ വസ്‌തുക്കള്‍ അസെര്‍ബൈജാനിലെ പുരാവസ്‌തു പ്രദര്‍ശനകേന്ദ്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌.

(എസ്‌. ഗോപിനാഥന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍