This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എലീസിയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == എലീസിയം == == Elysium == പ്രാചീന യവനപുരാണങ്ങളിൽ പരാമൃഷ്‌ടമായ സ്വർഗ...) |
Mksol (സംവാദം | സംഭാവനകള്‍) (→Elysium) |
||
വരി 5: | വരി 5: | ||
== Elysium == | == Elysium == | ||
- | പ്രാചീന | + | പ്രാചീന യവനപുരാണങ്ങളില്‍ പരാമൃഷ്‌ടമായ സ്വര്‍ഗത്തെ സൂചിപ്പിക്കുന്ന പദം. ദേവന്മാരും സുകൃതികളായ മനുഷ്യരും നിവസിക്കുന്നുവെന്നു കരുതപ്പെടുന്ന ഈ സ്ഥാനം പില്‌ക്കാല യവനപുരാണങ്ങളില്‍ "അനുഗൃഹീതരുടെ തുരുത്തുകള്‍' (Islands of Blessed) എന്ന പേരിലാണ് വ്യവഹൃതമായിട്ടുള്ളത്. പരമോന്നത സന്തോഷത്തിന്റെ പര്യായമായും ഈ പദം ഇംഗ്ലീഷുഭാഷയില്‍ പ്രയോഗിക്കാറുണ്ട്. |
- | + | പ്രകാശപൂര്‍ണവും കാര്‍മേഘരഹിതവും പ്രശാന്തവുമായ പുണ്യസ്ഥാനമായി സങ്കല്‌പിക്കപ്പെടുന്ന ഈ പ്രദേശം ഭൂലോകത്തിന്റെ പശ്ചിമാഗ്രത്തില്‍ ഓഷ്യാനസ് നദിയുടെ തീരത്തിലാണെന്ന് ഹോമര്‍ പ്രസ്‌താവിക്കുന്നു. ദൈവപ്രീതിയാല്‍ ഇവിടെയെത്തുന്ന മര്‍ത്യര്‍ അമര്‍ത്യരാക്കപ്പെടുന്നുവെന്നാണ് പൊതുവിശ്വാസം. ഇത് അനുഗൃഹീതരായ സജ്ജനങ്ങളുടെ മരണാനന്തര സങ്കേതമാണെന്നു ഹീസിയഡ് (ബി.സി. 800) മുതലായ കവികള്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. | |
- | ബി.സി. ഒന്നാം | + | ബി.സി. ഒന്നാം ശതകത്തില്‍ ജീവിച്ചിരുന്ന വെര്‍ജില്‍ എന്ന ഗ്രീക്കുകവി എലീസിയത്തെ പാതാളത്തിന്റെ (Hades)ഒരു ഭാഗമായിട്ടാണ് വര്‍ണിച്ചിട്ടുള്ളത്. ഭൗമജീവിതത്തിലെ ദുഃഖഭൂയിഷ്‌ഠതകള്‍ക്കെല്ലാമകലെ അനിര്‍വചനീയമായ സൗഖ്യസൗഭാഗ്യ സൗന്ദര്യ നിര്‍വൃതികളുടെ സങ്കേതമായ ഒരു അസുലഭ സ്വര്‍ഗം പ്രപഞ്ചത്തിലെവിടെയോ നിലവിലുണ്ടെന്നും ഇത് പുരാതന എലീസിയത്തിനു സമാനമാണെന്നും വിശ്വസിക്കുന്നവര്‍ ഇന്നും ഉണ്ട്. |
Current revision as of 09:29, 16 ഓഗസ്റ്റ് 2014
എലീസിയം
Elysium
പ്രാചീന യവനപുരാണങ്ങളില്‍ പരാമൃഷ്‌ടമായ സ്വര്‍ഗത്തെ സൂചിപ്പിക്കുന്ന പദം. ദേവന്മാരും സുകൃതികളായ മനുഷ്യരും നിവസിക്കുന്നുവെന്നു കരുതപ്പെടുന്ന ഈ സ്ഥാനം പില്‌ക്കാല യവനപുരാണങ്ങളില്‍ "അനുഗൃഹീതരുടെ തുരുത്തുകള്‍' (Islands of Blessed) എന്ന പേരിലാണ് വ്യവഹൃതമായിട്ടുള്ളത്. പരമോന്നത സന്തോഷത്തിന്റെ പര്യായമായും ഈ പദം ഇംഗ്ലീഷുഭാഷയില്‍ പ്രയോഗിക്കാറുണ്ട്. പ്രകാശപൂര്‍ണവും കാര്‍മേഘരഹിതവും പ്രശാന്തവുമായ പുണ്യസ്ഥാനമായി സങ്കല്‌പിക്കപ്പെടുന്ന ഈ പ്രദേശം ഭൂലോകത്തിന്റെ പശ്ചിമാഗ്രത്തില്‍ ഓഷ്യാനസ് നദിയുടെ തീരത്തിലാണെന്ന് ഹോമര്‍ പ്രസ്‌താവിക്കുന്നു. ദൈവപ്രീതിയാല്‍ ഇവിടെയെത്തുന്ന മര്‍ത്യര്‍ അമര്‍ത്യരാക്കപ്പെടുന്നുവെന്നാണ് പൊതുവിശ്വാസം. ഇത് അനുഗൃഹീതരായ സജ്ജനങ്ങളുടെ മരണാനന്തര സങ്കേതമാണെന്നു ഹീസിയഡ് (ബി.സി. 800) മുതലായ കവികള്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്.
ബി.സി. ഒന്നാം ശതകത്തില്‍ ജീവിച്ചിരുന്ന വെര്‍ജില്‍ എന്ന ഗ്രീക്കുകവി എലീസിയത്തെ പാതാളത്തിന്റെ (Hades)ഒരു ഭാഗമായിട്ടാണ് വര്‍ണിച്ചിട്ടുള്ളത്. ഭൗമജീവിതത്തിലെ ദുഃഖഭൂയിഷ്‌ഠതകള്‍ക്കെല്ലാമകലെ അനിര്‍വചനീയമായ സൗഖ്യസൗഭാഗ്യ സൗന്ദര്യ നിര്‍വൃതികളുടെ സങ്കേതമായ ഒരു അസുലഭ സ്വര്‍ഗം പ്രപഞ്ചത്തിലെവിടെയോ നിലവിലുണ്ടെന്നും ഇത് പുരാതന എലീസിയത്തിനു സമാനമാണെന്നും വിശ്വസിക്കുന്നവര്‍ ഇന്നും ഉണ്ട്.