This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഫം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കഫം == കണ്‌ഠത്തില്‍ ഊറിക്കൂടുന്നതും ചുമയ്‌ക്കുമ്പോഴോ കാറിത...)
(കഫം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
== കഫം ==
== കഫം ==
-
കണ്‌ഠത്തില്‍ ഊറിക്കൂടുന്നതും ചുമയ്‌ക്കുമ്പോഴോ കാറിത്തുപ്പുമ്പോഴോ പുറത്തേക്കു വരുന്നതും ആയ വഴുവഴുപ്പുള്ള പദാര്‍ഥം. "കേനഫലതി', അതായത്‌ ജലം കൊണ്ടു ഫലിക്കുന്നു; ജലത്തില്‍ നിന്നുണ്ടാകുന്നു എന്ന അര്‍ഥത്തിലാണ്‌ കഫശബ്‌ദം നിഷ്‌പന്നമായിട്ടുള്ളത്‌. കഫത്തിഌ ശ്ലേഷ്‌മം എന്നും പേരുണ്ട്‌. ഒട്ടുന്നത്‌, തമ്മില്‍ ബന്ധിപ്പിക്കുന്നത്‌, പറ്റിപ്പിടിക്കുന്നത്‌ എന്നെല്ലാം അര്‍ഥംവരുന്ന "ശ്ലിഷ്‌' ധാതുവില്‍ നിന്നാണ്‌ ശ്ലേഷ്‌മശബ്‌ദം ഉണ്ടായിട്ടുള്ളത്‌. രണ്ടംഗങ്ങള്‍ തമ്മില്‍ ഉരസാതെ ഇടയ്‌ക്കു നിന്ന്‌ ഇഴുക്കം കൊടുക്കുകയാണ്‌ കഫത്തിന്റെ ശാരീരികധര്‍മം എന്ന്‌ ഇതില്‍ നിന്നു മനസ്സിലാക്കാം.  
+
കണ്‌ഠത്തില്‍ ഊറിക്കൂടുന്നതും ചുമയ്‌ക്കുമ്പോഴോ കാറിത്തുപ്പുമ്പോഴോ പുറത്തേക്കു വരുന്നതും ആയ വഴുവഴുപ്പുള്ള പദാര്‍ഥം. "കേനഫലതി', അതായത്‌ ജലം കൊണ്ടു ഫലിക്കുന്നു; ജലത്തില്‍ നിന്നുണ്ടാകുന്നു എന്ന അര്‍ഥത്തിലാണ്‌ കഫശബ്‌ദം നിഷ്‌പന്നമായിട്ടുള്ളത്‌. കഫത്തിനു ശ്ലേഷ്‌മം എന്നും പേരുണ്ട്‌. ഒട്ടുന്നത്‌, തമ്മില്‍ ബന്ധിപ്പിക്കുന്നത്‌, പറ്റിപ്പിടിക്കുന്നത്‌ എന്നെല്ലാം അര്‍ഥംവരുന്ന "ശ്ലിഷ്‌' ധാതുവില്‍ നിന്നാണ്‌ ശ്ലേഷ്‌മശബ്‌ദം ഉണ്ടായിട്ടുള്ളത്‌. രണ്ടംഗങ്ങള്‍ തമ്മില്‍ ഉരസാതെ ഇടയ്‌ക്കു നിന്ന്‌ ഇഴുക്കം കൊടുക്കുകയാണ്‌ കഫത്തിന്റെ ശാരീരികധര്‍മം എന്ന്‌ ഇതില്‍ നിന്നു മനസ്സിലാക്കാം.  
-
സാധാരണ ചുമയ്‌ക്കുമ്പോള്‍ കഫം പുറത്തേക്കു വരാറില്ല. ശ്വാസകോശ സംബന്ധമായി എന്തെങ്കിലും അസുഖം ഉണ്ടാകുമ്പോഴാണ്‌ കഫം കൂടുതല്‍ കാണുന്നത്‌. അന്തരീക്ഷദൂഷണം, നിരന്തരമായ പുകവലി എന്നിവ കഫം കൂടുതല്‍ ഉണ്ടാക്കും. ഉമിനീരിനെക്കാള്‍ കുറച്ചുകൂടി കൊഴുപ്പുള്ള കഫത്തില്‍ നിറമില്ലാത്ത ശ്ലേഷ്‌മസ്‌തരസ്രവം ആണ്‌ പ്രധാനമായിട്ടുള്ളത്‌. ചിലപ്പോള്‍ പഴുപ്പ്‌, ബാക്‌റ്റീരിയ, ഫങ്‌ഗസ്‌, മറ്റു സൂക്ഷ്‌മജീവികള്‍, കോശങ്ങള്‍, പൊടി, രക്തം എന്നിവ ഉള്‍പ്പെട്ടിരിക്കും. ഉള്‍ക്കൊണ്ടിട്ടുള്ള വസ്‌തുക്കളുടെ വൈജാത്യമഌസരിച്ച്‌ കഫത്തിന്‌ വെള്ള, ചുവപ്പ്‌, നേരിയ മഞ്ഞ, തവിട്ട്‌, പച്ച എന്നിങ്ങനെ നിറവ്യത്യാസം ഉണ്ടാകാറുണ്ട്‌; നിറവ്യത്യാസവും ഗന്ധവും രോഗാവസ്ഥയെ സൂചിപ്പിക്കുന്നു. കഫത്തില്‍ കാണപ്പെടാറുള്ള പുതുരക്തം ശ്വാസകോശത്തില്‍ നിന്നു കലര്‍ന്നിട്ടുള്ളതാവാനാണ്‌ സാധ്യത. എന്നാല്‍ രക്തത്തിന്‌ തവിട്ടുനിറമാണെങ്കില്‍ അത്‌ വളരെ പഴകിയ മുറിവില്‍ നിന്നു വന്നതാണെന്നു ധരിക്കാം. ന്യൂമോണിയ, അമീബിക്‌ വ്രണങ്ങള്‍, അര്‍ബുദം, വിട്ടുമാറാത്ത ശ്വാസതടസ്സം എന്നിവ ഇതിഌ കാരണമാകാറുണ്ട്‌. ആമാശയത്തില്‍ നിന്നു സ്രവിക്കുന്ന രക്തം കഫത്തില്‍ കലരാഌം സാധ്യതയുണ്ട്‌.
+
സാധാരണ ചുമയ്‌ക്കുമ്പോള്‍ കഫം പുറത്തേക്കു വരാറില്ല. ശ്വാസകോശ സംബന്ധമായി എന്തെങ്കിലും അസുഖം ഉണ്ടാകുമ്പോഴാണ്‌ കഫം കൂടുതല്‍ കാണുന്നത്‌. അന്തരീക്ഷദൂഷണം, നിരന്തരമായ പുകവലി എന്നിവ കഫം കൂടുതല്‍ ഉണ്ടാക്കും. ഉമിനീരിനെക്കാള്‍ കുറച്ചുകൂടി കൊഴുപ്പുള്ള കഫത്തില്‍ നിറമില്ലാത്ത ശ്ലേഷ്‌മസ്‌തരസ്രവം ആണ്‌ പ്രധാനമായിട്ടുള്ളത്‌. ചിലപ്പോള്‍ പഴുപ്പ്‌, ബാക്‌റ്റീരിയ, ഫങ്‌ഗസ്‌, മറ്റു സൂക്ഷ്‌മജീവികള്‍, കോശങ്ങള്‍, പൊടി, രക്തം എന്നിവ ഉള്‍പ്പെട്ടിരിക്കും. ഉള്‍ക്കൊണ്ടിട്ടുള്ള വസ്‌തുക്കളുടെ വൈജാത്യമനുസരിച്ച്‌ കഫത്തിന്‌ വെള്ള, ചുവപ്പ്‌, നേരിയ മഞ്ഞ, തവിട്ട്‌, പച്ച എന്നിങ്ങനെ നിറവ്യത്യാസം ഉണ്ടാകാറുണ്ട്‌; നിറവ്യത്യാസവും ഗന്ധവും രോഗാവസ്ഥയെ സൂചിപ്പിക്കുന്നു. കഫത്തില്‍ കാണപ്പെടാറുള്ള പുതുരക്തം ശ്വാസകോശത്തില്‍ നിന്നു കലര്‍ന്നിട്ടുള്ളതാവാനാണ്‌ സാധ്യത. എന്നാല്‍ രക്തത്തിന്‌ തവിട്ടുനിറമാണെങ്കില്‍ അത്‌ വളരെ പഴകിയ മുറിവില്‍ നിന്നു വന്നതാണെന്നു ധരിക്കാം. ന്യൂമോണിയ, അമീബിക്‌ വ്രണങ്ങള്‍, അര്‍ബുദം, വിട്ടുമാറാത്ത ശ്വാസതടസ്സം എന്നിവ ഇതിനു കാരണമാകാറുണ്ട്‌. ആമാശയത്തില്‍ നിന്നു സ്രവിക്കുന്ന രക്തം കഫത്തില്‍ കലരാനും സാധ്യതയുണ്ട്‌.
ചില ശ്വാസകോശരോഗങ്ങള്‍ ബാധിച്ചാല്‍ കഫം കുറുകി ശ്വാസതടസ്സം ഉണ്ടാകാം. ചുമസംഹാരികള്‍ നല്‌കി സ്രവം വര്‍ധിപ്പിച്ച്‌ ക്ലേശം പരിഹരിക്കാവുന്നതാണ്‌. രോഗികള്‍ തുപ്പുന്ന കഫത്തില്‍ രോഗാണുക്കള്‍ ഉണ്ടാകുമെന്നതിനാല്‍ കഫം പരിശോധിച്ച്‌ രോഗനിര്‍ണയം നടത്തുക പതിവാണ്‌. (നോ: ക്ഷയരോഗം)

ആയുര്‍വേദശാസ്‌ത്രപ്രകാരം ത്രിദോഷങ്ങളില്‍ ഒന്നാണ്‌ കഫം. വാതം, പിത്തം എന്നിവയാണ്‌ മറ്റു രണ്ടെണ്ണം. ദോഷങ്ങള്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചിട്ടുണ്ടെങ്കിലും അവയ്‌ക്കോരോന്നിഌം സാമാന്യസ്ഥാനങ്ങളും മുഖ്യസ്ഥാനങ്ങളുമുണ്ട്‌.
+
ആയുര്‍വേദശാസ്‌ത്രപ്രകാരം ത്രിദോഷങ്ങളില്‍ ഒന്നാണ്‌ കഫം. വാതം, പിത്തം എന്നിവയാണ്‌ മറ്റു രണ്ടെണ്ണം. ദോഷങ്ങള്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചിട്ടുണ്ടെങ്കിലും അവയ്‌ക്കോരോന്നിനും സാമാന്യസ്ഥാനങ്ങളും മുഖ്യസ്ഥാനങ്ങളുമുണ്ട്‌.
  <nowiki>
  <nowiki>
"ഉരഃ കണ്‌ഠശിരോക്ലോമ
"ഉരഃ കണ്‌ഠശിരോക്ലോമ
വരി 15: വരി 15:
കഫസ്യ സുതരാമുരഃ' (അഷ്ടാംഗഹൃദയം)
കഫസ്യ സുതരാമുരഃ' (അഷ്ടാംഗഹൃദയം)
  </nowiki>
  </nowiki>
-
ഇതഌസരിച്ച്‌ ഉരസ്സ്‌, കണ്‌ഠം, ശിരസ്സ്‌, ക്ലോമം, സന്ധികള്‍, ആമാശയം, രസം, മേദസ്സ്‌ എന്നീ ധാതുക്കള്‍, ഘ്രാണേന്ദ്രിയം, രസനേന്ദ്രിയം എന്നിവ കഫത്തിന്റെ സാമാന്യസ്ഥാനങ്ങളാണ്‌. ഉരസ്സ്‌ മുഖ്യസ്ഥാനവും. പഞ്ചഭൂതങ്ങളില്‍ "അപ്‌' എന്ന ഭൂതത്തെ കഫം ശരീരത്തില്‍ പ്രതിനിധാനം ചെയ്യുന്നതായി ആയുര്‍വേദം ഗണിക്കുന്നു.
+
ഇതനുസരിച്ച്‌ ഉരസ്സ്‌, കണ്‌ഠം, ശിരസ്സ്‌, ക്ലോമം, സന്ധികള്‍, ആമാശയം, രസം, മേദസ്സ്‌ എന്നീ ധാതുക്കള്‍, ഘ്രാണേന്ദ്രിയം, രസനേന്ദ്രിയം എന്നിവ കഫത്തിന്റെ സാമാന്യസ്ഥാനങ്ങളാണ്‌. ഉരസ്സ്‌ മുഖ്യസ്ഥാനവും. പഞ്ചഭൂതങ്ങളില്‍ "അപ്‌' എന്ന ഭൂതത്തെ കഫം ശരീരത്തില്‍ പ്രതിനിധാനം ചെയ്യുന്നതായി ആയുര്‍വേദം ഗണിക്കുന്നു.
ശീതവും മന്ദവും ഗുരുവും സ്‌നിഗ്‌ധവും ശ്ലക്‌ഷ്‌ണവും മൃത്‌സ്‌നവും സ്ഥിരവുമാണ്‌ കഫം. അത്‌ ശരീരത്തിന്‌ കനമുണ്ടാക്കുന്നതും സ്‌നേഹഗുണമുള്ളതും കളിമണ്ണു കുഴച്ചതുപോലെ ഒട്ടലുള്ളതും വഴുവഴുപ്പുള്ളതുമായ ഒരു ദ്രവ്യമാണ്‌.

(സി.എസ്‌. നിര്‍മലാദേവി; സ.പ.)
(സി.എസ്‌. നിര്‍മലാദേവി; സ.പ.)

Current revision as of 08:39, 1 ഓഗസ്റ്റ്‌ 2014

കഫം

കണ്‌ഠത്തില്‍ ഊറിക്കൂടുന്നതും ചുമയ്‌ക്കുമ്പോഴോ കാറിത്തുപ്പുമ്പോഴോ പുറത്തേക്കു വരുന്നതും ആയ വഴുവഴുപ്പുള്ള പദാര്‍ഥം. "കേനഫലതി', അതായത്‌ ജലം കൊണ്ടു ഫലിക്കുന്നു; ജലത്തില്‍ നിന്നുണ്ടാകുന്നു എന്ന അര്‍ഥത്തിലാണ്‌ കഫശബ്‌ദം നിഷ്‌പന്നമായിട്ടുള്ളത്‌. കഫത്തിനു ശ്ലേഷ്‌മം എന്നും പേരുണ്ട്‌. ഒട്ടുന്നത്‌, തമ്മില്‍ ബന്ധിപ്പിക്കുന്നത്‌, പറ്റിപ്പിടിക്കുന്നത്‌ എന്നെല്ലാം അര്‍ഥംവരുന്ന "ശ്ലിഷ്‌' ധാതുവില്‍ നിന്നാണ്‌ ശ്ലേഷ്‌മശബ്‌ദം ഉണ്ടായിട്ടുള്ളത്‌. രണ്ടംഗങ്ങള്‍ തമ്മില്‍ ഉരസാതെ ഇടയ്‌ക്കു നിന്ന്‌ ഇഴുക്കം കൊടുക്കുകയാണ്‌ കഫത്തിന്റെ ശാരീരികധര്‍മം എന്ന്‌ ഇതില്‍ നിന്നു മനസ്സിലാക്കാം.

സാധാരണ ചുമയ്‌ക്കുമ്പോള്‍ കഫം പുറത്തേക്കു വരാറില്ല. ശ്വാസകോശ സംബന്ധമായി എന്തെങ്കിലും അസുഖം ഉണ്ടാകുമ്പോഴാണ്‌ കഫം കൂടുതല്‍ കാണുന്നത്‌. അന്തരീക്ഷദൂഷണം, നിരന്തരമായ പുകവലി എന്നിവ കഫം കൂടുതല്‍ ഉണ്ടാക്കും. ഉമിനീരിനെക്കാള്‍ കുറച്ചുകൂടി കൊഴുപ്പുള്ള കഫത്തില്‍ നിറമില്ലാത്ത ശ്ലേഷ്‌മസ്‌തരസ്രവം ആണ്‌ പ്രധാനമായിട്ടുള്ളത്‌. ചിലപ്പോള്‍ പഴുപ്പ്‌, ബാക്‌റ്റീരിയ, ഫങ്‌ഗസ്‌, മറ്റു സൂക്ഷ്‌മജീവികള്‍, കോശങ്ങള്‍, പൊടി, രക്തം എന്നിവ ഉള്‍പ്പെട്ടിരിക്കും. ഉള്‍ക്കൊണ്ടിട്ടുള്ള വസ്‌തുക്കളുടെ വൈജാത്യമനുസരിച്ച്‌ കഫത്തിന്‌ വെള്ള, ചുവപ്പ്‌, നേരിയ മഞ്ഞ, തവിട്ട്‌, പച്ച എന്നിങ്ങനെ നിറവ്യത്യാസം ഉണ്ടാകാറുണ്ട്‌; നിറവ്യത്യാസവും ഗന്ധവും രോഗാവസ്ഥയെ സൂചിപ്പിക്കുന്നു. കഫത്തില്‍ കാണപ്പെടാറുള്ള പുതുരക്തം ശ്വാസകോശത്തില്‍ നിന്നു കലര്‍ന്നിട്ടുള്ളതാവാനാണ്‌ സാധ്യത. എന്നാല്‍ രക്തത്തിന്‌ തവിട്ടുനിറമാണെങ്കില്‍ അത്‌ വളരെ പഴകിയ മുറിവില്‍ നിന്നു വന്നതാണെന്നു ധരിക്കാം. ന്യൂമോണിയ, അമീബിക്‌ വ്രണങ്ങള്‍, അര്‍ബുദം, വിട്ടുമാറാത്ത ശ്വാസതടസ്സം എന്നിവ ഇതിനു കാരണമാകാറുണ്ട്‌. ആമാശയത്തില്‍ നിന്നു സ്രവിക്കുന്ന രക്തം കഫത്തില്‍ കലരാനും സാധ്യതയുണ്ട്‌.

ചില ശ്വാസകോശരോഗങ്ങള്‍ ബാധിച്ചാല്‍ കഫം കുറുകി ശ്വാസതടസ്സം ഉണ്ടാകാം. ചുമസംഹാരികള്‍ നല്‌കി സ്രവം വര്‍ധിപ്പിച്ച്‌ ക്ലേശം പരിഹരിക്കാവുന്നതാണ്‌. രോഗികള്‍ തുപ്പുന്ന കഫത്തില്‍ രോഗാണുക്കള്‍ ഉണ്ടാകുമെന്നതിനാല്‍ കഫം പരിശോധിച്ച്‌ രോഗനിര്‍ണയം നടത്തുക പതിവാണ്‌. (നോ: ക്ഷയരോഗം)

ആയുര്‍വേദശാസ്‌ത്രപ്രകാരം ത്രിദോഷങ്ങളില്‍ ഒന്നാണ്‌ കഫം. വാതം, പിത്തം എന്നിവയാണ്‌ മറ്റു രണ്ടെണ്ണം. ദോഷങ്ങള്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചിട്ടുണ്ടെങ്കിലും അവയ്‌ക്കോരോന്നിനും സാമാന്യസ്ഥാനങ്ങളും മുഖ്യസ്ഥാനങ്ങളുമുണ്ട്‌.

"ഉരഃ കണ്‌ഠശിരോക്ലോമ
പര്‍വണ്യാമാശയോ രസഃ
മേദോ ഘ്രാണം ച ജിഹ്വാ ച
കഫസ്യ സുതരാമുരഃ' (അഷ്ടാംഗഹൃദയം)
 
ഇതനുസരിച്ച്‌ ഉരസ്സ്‌, കണ്‌ഠം, ശിരസ്സ്‌, ക്ലോമം, സന്ധികള്‍, ആമാശയം, രസം, മേദസ്സ്‌ എന്നീ ധാതുക്കള്‍, ഘ്രാണേന്ദ്രിയം, രസനേന്ദ്രിയം എന്നിവ കഫത്തിന്റെ സാമാന്യസ്ഥാനങ്ങളാണ്‌. ഉരസ്സ്‌ മുഖ്യസ്ഥാനവും. പഞ്ചഭൂതങ്ങളില്‍ "അപ്‌' എന്ന ഭൂതത്തെ കഫം ശരീരത്തില്‍ പ്രതിനിധാനം ചെയ്യുന്നതായി ആയുര്‍വേദം ഗണിക്കുന്നു.

ശീതവും മന്ദവും ഗുരുവും സ്‌നിഗ്‌ധവും ശ്ലക്‌ഷ്‌ണവും മൃത്‌സ്‌നവും സ്ഥിരവുമാണ്‌ കഫം. അത്‌ ശരീരത്തിന്‌ കനമുണ്ടാക്കുന്നതും സ്‌നേഹഗുണമുള്ളതും കളിമണ്ണു കുഴച്ചതുപോലെ ഒട്ടലുള്ളതും വഴുവഴുപ്പുള്ളതുമായ ഒരു ദ്രവ്യമാണ്‌.

(സി.എസ്‌. നിര്‍മലാദേവി; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%AB%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍