This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണവ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കണവ == == Cuttle fish == സെപ്പിയ (Sepia) ജീനസില്‍പ്പെട്ടതും കുറുകേ പരന്ന ശര...)
(Cuttle fish)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Cuttle fish ==
== Cuttle fish ==
-
 
+
[[ചിത്രം:Vol6p17_cuttle fish.jpg|thumb|കണവ]]
സെപ്പിയ (Sepia) ജീനസില്‍പ്പെട്ടതും കുറുകേ പരന്ന ശരീരമുള്ളതുമായ സെഫലൊപോഡ്‌ മൊളസ്‌കുകള്‍. "കൂന്തല്‍' (loligo) എന്നറിയപ്പെടുന്ന ഇനം മൊളസ്‌കുകളും, കിനാവള്ളികളും കണവയുടെ അടുത്ത ബന്ധുക്കളാണ്‌.
സെപ്പിയ (Sepia) ജീനസില്‍പ്പെട്ടതും കുറുകേ പരന്ന ശരീരമുള്ളതുമായ സെഫലൊപോഡ്‌ മൊളസ്‌കുകള്‍. "കൂന്തല്‍' (loligo) എന്നറിയപ്പെടുന്ന ഇനം മൊളസ്‌കുകളും, കിനാവള്ളികളും കണവയുടെ അടുത്ത ബന്ധുക്കളാണ്‌.
നീണ്ടു പരന്ന്‌, ഏതാണ്ട്‌ പരിചയുടെ ആകൃതിയുള്ള ശരീരം വശങ്ങളിലെത്തുമ്പോഴേക്കും നേര്‍ത്തു വീതികുറഞ്ഞ രണ്ടു പത്രങ്ങളില്‍ അവസാനിക്കുന്നു. തല താരതമ്യേന  ചെറുതാണ്‌."സക്കറു'കളുള്ള 10 കൈകള്‍ കണവയുടെ സവിശേഷതയാകുന്നു. ഇവയില്‍രണ്ടെണ്ണം വളരെ നീളം കൂടിയതും ആവശ്യമില്ലാത്തപ്പോള്‍ ചുരുക്കാവുന്നതുമാണ്‌. കണ്ണുകളുടെ വശങ്ങളിലായി സ്ഥിതിചെയ്യുന്ന സഞ്ചികളില്‍ ഇവ സൂക്ഷിക്കപ്പെടുന്നു. ഈ കൈകളുടെ  അഗ്രത്തിലായി, ഗദയുടെ ആകൃതിയില്‍,  വീര്‍ത്ത ഒരു ഭാഗമുണ്ട്‌. ഇവിടെ മാത്രമേ "സക്കറു'കള്‍ കാണുന്നുള്ളൂ. നീളം കുറഞ്ഞ എട്ട്‌ കൈളിലുംഏതാണ്ട്‌ മുഴുവന്‍ ഭാഗത്തും സക്കറുകള്‍ കാണാം.

വരി 12: വരി 12:
ഒരു കണവയുടെ ആകെയുള്ള വലുപ്പം ഉദ്ദേശം 1 മീ. വരും; ഇതില്‍ 38 സെ.മീ. മാത്രമാണ്‌ ശരീരത്തിന്റെ നീളം. ഇന്നുവരെ കിട്ടിയിട്ടുള്ളതില്‍ ഏറ്റവും ചെറിയ കണവയ്‌ക്ക്‌ സു. 3.5 സെ.മീ. വലുപ്പമേയുണ്ടായിരുന്നുള്ളൂ; ഏറ്റവും വലുതിന്‌ സു. 1.75 മീ.ഉം.

കണവയുടെ ശരീരത്തിഌള്ളില്‍, മാന്റിലിനാല്‍ പൊതിയപ്പെട്ട നിലയില്‍ കാണപ്പെടുന്ന "അസ്ഥി'(shell)യാണ്‌ കടല്‍നാക്ക്‌ (cuttlebone) എന്ന പേരില്‍ അറിയപ്പെടുന്നത്‌. ഏതാണ്ട്‌ ശരീരത്തിന്റെ അത്രതന്നെ നീളമുള്ള ഈ അസ്ഥിക്കഷണത്തിന്‌ "പരിച'യുടെ ആകൃതിയുണ്ടായിരിക്കും. അതിന്‍െറ വക്കുകള്‍ കടുപ്പമേറിയ ഒരു പദാര്‍ഥത്താല്‍ നിര്‍മിതമാണ്‌. എന്നാല്‍ ചോക്ക്‌നിര്‍മിതമായ മധ്യഭാഗം തേനീച്ചക്കൂടുപോലെയുള്ളതും വായുഅറകള്‍ നിറഞ്ഞതുമാകുന്നു. വായു നിറഞ്ഞ കടല്‍നാക്കിന്‍െറ സാന്നിധ്യം കണവയുടെ പ്ലവനസ്വഭാവത്തിഌ സഹായകമാണ്‌. കൂട്ടിലടച്ചു വളര്‍ത്തുന്ന പക്ഷികള്‍ക്ക്‌ ആവശ്യമായ കാല്‍സിയം ലഭിക്കുന്നതിന്‌ ഭക്ഷണത്തിന്റെ  ഒരു ഭാഗമായി കടല്‍നാക്കു കൊടുക്കുക പതിവാണ്‌. സാധനങ്ങള്‍ ഉരച്ചുമിഌസപ്പെടുത്തുന്നതിഌള്ളഉപകരണങ്ങള്‍ (abrasives) നിര്‍മിക്കുന്നതിഌം വളംനിര്‍മാണത്തിലും കടല്‍നാക്കുപയോഗിക്കപ്പെട്ടുവരുന്നു.
+
കണവയുടെ ശരീരത്തിനുള്ളില്‍, മാന്റിലിനാല്‍ പൊതിയപ്പെട്ട നിലയില്‍ കാണപ്പെടുന്ന "അസ്ഥി'(shell)യാണ്‌ കടല്‍നാക്ക്‌ (cuttlebone) എന്ന പേരില്‍ അറിയപ്പെടുന്നത്‌. ഏതാണ്ട്‌ ശരീരത്തിന്റെ അത്രതന്നെ നീളമുള്ള ഈ അസ്ഥിക്കഷണത്തിന്‌ "പരിച'യുടെ ആകൃതിയുണ്ടായിരിക്കും. അതിന്‍െറ വക്കുകള്‍ കടുപ്പമേറിയ ഒരു പദാര്‍ഥത്താല്‍ നിര്‍മിതമാണ്‌. എന്നാല്‍ ചോക്ക്‌നിര്‍മിതമായ മധ്യഭാഗം തേനീച്ചക്കൂടുപോലെയുള്ളതും വായുഅറകള്‍ നിറഞ്ഞതുമാകുന്നു. വായു നിറഞ്ഞ കടല്‍നാക്കിന്‍െറ സാന്നിധ്യം കണവയുടെ പ്ലവനസ്വഭാവത്തിനു സഹായകമാണ്‌. കൂട്ടിലടച്ചു വളര്‍ത്തുന്ന പക്ഷികള്‍ക്ക്‌ ആവശ്യമായ കാല്‍സിയം ലഭിക്കുന്നതിന്‌ ഭക്ഷണത്തിന്റെ  ഒരു ഭാഗമായി കടല്‍നാക്കു കൊടുക്കുക പതിവാണ്‌. സാധനങ്ങള്‍ ഉരച്ചുമിനുസപ്പെടുത്തുന്നതിനുള്ളഉപകരണങ്ങള്‍ (abrasives) നിര്‍മിക്കുന്നതിഌം വളംനിര്‍മാണത്തിലും കടല്‍നാക്കുപയോഗിക്കപ്പെട്ടുവരുന്നു.
-
ഇന്നു ജീവിച്ചിരിക്കുന്ന മറ്റ്‌ ഏതു ജീവിയെയുംകാള്‍ പെട്ടെന്നു നിറം മാറുന്നതിഌള്ള കഴിവ്‌ കണവയ്‌ക്കുണ്ട്‌. പരിതഃസ്ഥിതിക്കഌസൃതമായി കണവയുടെ ശരീരത്തിന്റെ നിറം മാറുന്നതു കാണാം. തൊലിയില്‍ കാണപ്പെടുന്ന "ക്രാമാറ്റോഫോറുകള്‍' എന്ന "വര്‍ണസഞ്ചി'കളാണ്‌ അതിദ്രുതമായുള്ള ഈ നിറംമാറ്റങ്ങള്‍ക്കു കാരണം. പേശികള്‍ ക്രാമാറ്റോഫോറുകളെ ആവശ്യാഌസരണംസങ്കോചിപ്പിക്കുകയോ വികസിപ്പിക്കുകയോ ചെയ്യുന്നതഌസരിച്ച്‌ മഞ്ഞ, ഓറഞ്ച്‌, ചുവപ്പ്‌,തവിട്ട്‌, കറുപ്പ്‌ തുടങ്ങിയ ഏതു നിറവും ഈ നിറങ്ങളുടെ വിവിധ സമ്മിശ്രങ്ങളും ലഭ്യമാകുന്നു. നൂറുകണക്കിന്‌ അംഗങ്ങളുടെ വലിയ കൂട്ടങ്ങളായാണ്‌ കണവ സഞ്ചരിക്കുക.നീന്തുന്നതും അതോടൊപ്പംതന്നെ നിറം മാറുന്നതും എല്ലാം ഇവഒരേസമയ ത്തുതന്നെ നിര്‍വഹിക്കുന്നു. നിറംമാറുന്നതിഌള്ള ഉത്തേജനംകണ്ണുകളിലൂടെയാണ്‌ ഇവയ്‌ക്കു ലഭ്യമാകുന്നത്‌. സുവികസിതമായ രണ്ടുകണ്ണുകള്‍ കണവയില്‍ കണ്ടെത്താം.
+
ഇന്നു ജീവിച്ചിരിക്കുന്ന മറ്റ്‌ ഏതു ജീവിയെയുംകാള്‍ പെട്ടെന്നു നിറം മാറുന്നതിനുള്ള കഴിവ്‌ കണവയ്‌ക്കുണ്ട്‌. പരിതഃസ്ഥിതിക്കനുസൃതമായി കണവയുടെ ശരീരത്തിന്റെ നിറം മാറുന്നതു കാണാം. തൊലിയില്‍ കാണപ്പെടുന്ന "ക്രാമാറ്റോഫോറുകള്‍' എന്ന "വര്‍ണസഞ്ചി'കളാണ്‌ അതിദ്രുതമായുള്ള ഈ നിറംമാറ്റങ്ങള്‍ക്കു കാരണം. പേശികള്‍ ക്രാമാറ്റോഫോറുകളെ ആവശ്യാനുസരണംസങ്കോചിപ്പിക്കുകയോ വികസിപ്പിക്കുകയോ ചെയ്യുന്നതനുസരിച്ച്‌ മഞ്ഞ, ഓറഞ്ച്‌, ചുവപ്പ്‌,തവിട്ട്‌, കറുപ്പ്‌ തുടങ്ങിയ ഏതു നിറവും ഈ നിറങ്ങളുടെ വിവിധ സമ്മിശ്രങ്ങളും ലഭ്യമാകുന്നു. നൂറുകണക്കിന്‌ അംഗങ്ങളുടെ വലിയ കൂട്ടങ്ങളായാണ്‌ കണവ സഞ്ചരിക്കുക.നീന്തുന്നതും അതോടൊപ്പംതന്നെ നിറം മാറുന്നതും എല്ലാം ഇവഒരേസമയ ത്തുതന്നെ നിര്‍വഹിക്കുന്നു. നിറംമാറുന്നതിനുള്ള ഉത്തേജനംകണ്ണുകളിലൂടെയാണ്‌ ഇവയ്‌ക്കു ലഭ്യമാകുന്നത്‌. സുവികസിതമായ രണ്ടുകണ്ണുകള്‍ കണവയില്‍ കണ്ടെത്താം.
-
കൊഞ്ച്‌, ചെമ്മീന്‍, ഞണ്ട്‌, ചെറുമത്സ്യങ്ങള്‍ തുടങ്ങിയവയാണ്‌ കണവയുടെ ഭക്ഷണം. വലുപ്പം കൂടിയ മത്സ്യങ്ങളുടെശവശരീരങ്ങളും ഭക്ഷിക്കാറുണ്ട്‌. നീളംകൂടിയ കൈകള്‍ ഇരയെയും ഇണയെയും സമ്പാദിക്കുന്നതിഌള്ളതാണ്‌. ഇരയെ അകത്താക്കുന്നതിന്‌ ചെറിയ കൈകള്‍ സഹായിക്കുന്നു.
+
കൊഞ്ച്‌, ചെമ്മീന്‍, ഞണ്ട്‌, ചെറുമത്സ്യങ്ങള്‍ തുടങ്ങിയവയാണ്‌ കണവയുടെ ഭക്ഷണം. വലുപ്പം കൂടിയ മത്സ്യങ്ങളുടെശവശരീരങ്ങളും ഭക്ഷിക്കാറുണ്ട്‌. നീളംകൂടിയ കൈകള്‍ ഇരയെയും ഇണയെയും സമ്പാദിക്കുന്നതിനുള്ളതാണ്‌. ഇരയെ അകത്താക്കുന്നതിന്‌ ചെറിയ കൈകള്‍ സഹായിക്കുന്നു.
-
ശരീരത്തിന്‍െറ വക്കിലായി കാണപ്പെടുന്ന പത്രങ്ങളുടെ തരംഗരൂപത്തിലുള്ള ചലനങ്ങളാലാണ്‌ കണവ വെള്ളത്തില്‍ സഞ്ചരിക്കുന്നത്‌. നീന്തലിഌ കൂടുതല്‍ വേഗം ആവശ്യമായി വരുമ്പോള്‍, ശരീരത്തിന്‍െറ അടിവശത്തായി കാണുന്ന "ചോര്‍പ്പി'ലൂടെ വെള്ളം ശക്തിയായി പുറത്തേക്കുവിട്ട്‌ മുന്നോട്ടു നീങ്ങുകയും ഇതിന്‍െറ പതിവാണ്‌. ചോര്‍പ്പ്‌ ഏതു ദിശയിലേക്കും തിരിക്കാവുന്നതുകൊണ്ട്‌ വെള്ളത്തില്‍ കണവയുടെ സ്ഥാനം സ്ഥിരമാക്കി നിറുത്തുന്നതിഌം ഇതു സഹായകമാകുന്നു. കൈകളെല്ലാം ചേര്‍ത്തു പിടിച്ച്‌ ശരീരം "കോണ്‍' ആകൃതിയിലാക്കുന്ന കണവ പിന്നിലേക്കാണ്‌ സഞ്ചരിക്കുക.
+
ശരീരത്തിന്‍െറ വക്കിലായി കാണപ്പെടുന്ന പത്രങ്ങളുടെ തരംഗരൂപത്തിലുള്ള ചലനങ്ങളാലാണ്‌ കണവ വെള്ളത്തില്‍ സഞ്ചരിക്കുന്നത്‌. നീന്തലിനു കൂടുതല്‍ വേഗം ആവശ്യമായി വരുമ്പോള്‍, ശരീരത്തിന്‍െറ അടിവശത്തായി കാണുന്ന "ചോര്‍പ്പി'ലൂടെ വെള്ളം ശക്തിയായി പുറത്തേക്കുവിട്ട്‌ മുന്നോട്ടു നീങ്ങുകയും ഇതിന്‍െറ പതിവാണ്‌. ചോര്‍പ്പ്‌ ഏതു ദിശയിലേക്കും തിരിക്കാവുന്നതുകൊണ്ട്‌ വെള്ളത്തില്‍ കണവയുടെ സ്ഥാനം സ്ഥിരമാക്കി നിറുത്തുന്നതിഌം ഇതു സഹായകമാകുന്നു. കൈകളെല്ലാം ചേര്‍ത്തു പിടിച്ച്‌ ശരീരം "കോണ്‍' ആകൃതിയിലാക്കുന്ന കണവ പിന്നിലേക്കാണ്‌ സഞ്ചരിക്കുക.
ശത്രുക്കളില്‍നിന്നു രക്ഷനേടുന്നതിനായി ചുറ്റുമുള്ള വെള്ളത്തില്‍ "മഷി' കലക്കുന്നതും കണവയുടെ പ്രത്യേകതയാണ്‌.  
ശത്രുക്കളില്‍നിന്നു രക്ഷനേടുന്നതിനായി ചുറ്റുമുള്ള വെള്ളത്തില്‍ "മഷി' കലക്കുന്നതും കണവയുടെ പ്രത്യേകതയാണ്‌.  
-
ശരീരത്തിഌള്ളിലുള്ള "മഷിഗ്രന്ഥി' (ink gland) ഉത്‌പാദിപ്പിക്കുന്ന മഷി ചോര്‍പ്പിലൂടെ ശക്തിയായി ചീറ്റിപ്പായിക്കുന്നു. ഇത്‌ ഏതാഌം മിനിറ്റുകള്‍ കൊണ്ട്‌ 20,000 ലി. വെള്ളം വരെ കലക്കാന്‍ പര്യാപ്‌തമായിരിക്കുമെന്നാണ്‌ കണക്കുകള്‍ വെളിവാക്കുന്നത്‌. മുട്ട വിരിഞ്ഞിറങ്ങിയ കണവക്കുഞ്ഞുങ്ങള്‍ പോലും പ്രതിരോധമാര്‍ഗമായി ഇപ്രകാരം മഷി ഉപയോഗിക്കുന്നതില്‍ വിദഗ്‌ധരാണ്‌. കണവയുടെ മഷിസഞ്ചി ചിത്രരചനയ്‌ക്കുള്ള "സെപ്പിയാനിറം' നിര്‍മിക്കുന്നതിന്‌ അത്യന്താപേക്ഷിതമാകുന്നു. ഇന്നു ലഭിക്കുന്നതില്‍ ഏറ്റവുംമെച്ചപ്പെട്ട സെപ്പിയ (Artist's Sepia) ഉത്‌പാദിപ്പിക്കുന്നത്‌ ബ്രിട്ടീഷ്‌ കണവയുടെ  മഷിസഞ്ചിയില്‍ നിന്നാണ്‌.
+
ശരീരത്തിനുള്ളിലുള്ള "മഷിഗ്രന്ഥി' (ink gland) ഉത്‌പാദിപ്പിക്കുന്ന മഷി ചോര്‍പ്പിലൂടെ ശക്തിയായി ചീറ്റിപ്പായിക്കുന്നു. ഇത്‌ ഏതാഌം മിനിറ്റുകള്‍ കൊണ്ട്‌ 20,000 ലി. വെള്ളം വരെ കലക്കാന്‍ പര്യാപ്‌തമായിരിക്കുമെന്നാണ്‌ കണക്കുകള്‍ വെളിവാക്കുന്നത്‌. മുട്ട വിരിഞ്ഞിറങ്ങിയ കണവക്കുഞ്ഞുങ്ങള്‍ പോലും പ്രതിരോധമാര്‍ഗമായി ഇപ്രകാരം മഷി ഉപയോഗിക്കുന്നതില്‍ വിദഗ്‌ധരാണ്‌. കണവയുടെ മഷിസഞ്ചി ചിത്രരചനയ്‌ക്കുള്ള "സെപ്പിയാനിറം' നിര്‍മിക്കുന്നതിന്‌ അത്യന്താപേക്ഷിതമാകുന്നു. ഇന്നു ലഭിക്കുന്നതില്‍ ഏറ്റവുംമെച്ചപ്പെട്ട സെപ്പിയ (Artist's Sepia) ഉത്‌പാദിപ്പിക്കുന്നത്‌ ബ്രിട്ടീഷ്‌ കണവയുടെ  മഷിസഞ്ചിയില്‍ നിന്നാണ്‌.
-
സ്രാവുകള്‍, ഡോള്‍ഫിന്‍, പോര്‍പ്പിസ്‌ എന്നിവയാണ്‌ കണവയുടെ പ്രധാന ശത്രുക്കള്‍. ഇതിന്‌ വളരെ പരിമിതമായ പുനരുത്‌പാദനശേഷിയേയുള്ളു. മുറിഞ്ഞുപോയ കൈകള്‍ വളര്‍ത്തിയെടുക്കാന്‍ ഇതിഌ കഴിയും; എന്നാല്‍ അതില്‍ക്കൂടുതലായുണ്ടാകുന്ന നാശത്തെ അതിജീവിക്കാന്‍ സാധിക്കാറില്ല.
+
സ്രാവുകള്‍, ഡോള്‍ഫിന്‍, പോര്‍പ്പിസ്‌ എന്നിവയാണ്‌ കണവയുടെ പ്രധാന ശത്രുക്കള്‍. ഇതിന്‌ വളരെ പരിമിതമായ പുനരുത്‌പാദനശേഷിയേയുള്ളു. മുറിഞ്ഞുപോയ കൈകള്‍ വളര്‍ത്തിയെടുക്കാന്‍ ഇതിനു കഴിയും; എന്നാല്‍ അതില്‍ക്കൂടുതലായുണ്ടാകുന്ന നാശത്തെ അതിജീവിക്കാന്‍ സാധിക്കാറില്ല.
വസന്തവേനല്‍ക്കാലങ്ങളിലാണ്‌ ഇണചേരലിന്റെ സമയം.  
വസന്തവേനല്‍ക്കാലങ്ങളിലാണ്‌ ഇണചേരലിന്റെ സമയം.  
-
പുംബീജങ്ങള്‍ പെണ്ണിന്റെ മാന്റില്‍ ക്യാവിറ്റിക്കുള്ളില്‍ നിക്ഷേപിക്കുന്നതിന്‌ നീണ്ടകൈകള്‍ ഉപയോഗിക്കപ്പെടുന്നു. ഒറ്റയൊറ്റയായാണ്‌ മുട്ടയിടുന്നത്‌. ഓരോ മുട്ടയും ഓരോ "ക്യാപ്‌സ്യൂളി'ഌള്ളില്‍ കാണപ്പെടുന്നു. ഒരുതവണ 300 വരെ മുട്ടകളുണ്ടാകും.മുട്ടകളെല്ലാം ഒരുമിച്ചു ചേര്‍ത്ത്‌ ഏതാണ്ടൊരു മുന്തിരിക്കുലയുടെ രൂപത്തിലാക്കുന്നത്‌ പെണ്‍കണവയുടെ ജോലിയാണ്‌. വിരിഞ്ഞിറങ്ങുന്ന കുഞ്ഞിന്‌ ഉദ്ദേശം 1.25 സെ.മീ. നീളമുണ്ടായിരിക്കും. തലയും കണ്ണുകളും താരതമ്യേന വലുതായിരിക്കും. ഒരിനം ചെറുസമുദ്രജീവികളാണ്‌ (copepods) കെുഞ്ഞുങ്ങളുടെ ഭക്ഷണം. നോ: കിനാവള്ളി ; കൂന്തല്‍
+
പുംബീജങ്ങള്‍ പെണ്ണിന്റെ മാന്റില്‍ ക്യാവിറ്റിക്കുള്ളില്‍ നിക്ഷേപിക്കുന്നതിന്‌ നീണ്ടകൈകള്‍ ഉപയോഗിക്കപ്പെടുന്നു. ഒറ്റയൊറ്റയായാണ്‌ മുട്ടയിടുന്നത്‌. ഓരോ മുട്ടയും ഓരോ "ക്യാപ്‌സ്യൂളി'നുള്ളില്‍ കാണപ്പെടുന്നു. ഒരുതവണ 300 വരെ മുട്ടകളുണ്ടാകും.മുട്ടകളെല്ലാം ഒരുമിച്ചു ചേര്‍ത്ത്‌ ഏതാണ്ടൊരു മുന്തിരിക്കുലയുടെ രൂപത്തിലാക്കുന്നത്‌ പെണ്‍കണവയുടെ ജോലിയാണ്‌. വിരിഞ്ഞിറങ്ങുന്ന കുഞ്ഞിന്‌ ഉദ്ദേശം 1.25 സെ.മീ. നീളമുണ്ടായിരിക്കും. തലയും കണ്ണുകളും താരതമ്യേന വലുതായിരിക്കും. ഒരിനം ചെറുസമുദ്രജീവികളാണ്‌ (copepods) കെുഞ്ഞുങ്ങളുടെ ഭക്ഷണം. നോ: കിനാവള്ളി ; കൂന്തല്‍

Current revision as of 05:59, 31 ജൂലൈ 2014

കണവ

Cuttle fish

കണവ

സെപ്പിയ (Sepia) ജീനസില്‍പ്പെട്ടതും കുറുകേ പരന്ന ശരീരമുള്ളതുമായ സെഫലൊപോഡ്‌ മൊളസ്‌കുകള്‍. "കൂന്തല്‍' (loligo) എന്നറിയപ്പെടുന്ന ഇനം മൊളസ്‌കുകളും, കിനാവള്ളികളും കണവയുടെ അടുത്ത ബന്ധുക്കളാണ്‌. നീണ്ടു പരന്ന്‌, ഏതാണ്ട്‌ പരിചയുടെ ആകൃതിയുള്ള ശരീരം വശങ്ങളിലെത്തുമ്പോഴേക്കും നേര്‍ത്തു വീതികുറഞ്ഞ രണ്ടു പത്രങ്ങളില്‍ അവസാനിക്കുന്നു. തല താരതമ്യേന ചെറുതാണ്‌."സക്കറു'കളുള്ള 10 കൈകള്‍ കണവയുടെ സവിശേഷതയാകുന്നു. ഇവയില്‍രണ്ടെണ്ണം വളരെ നീളം കൂടിയതും ആവശ്യമില്ലാത്തപ്പോള്‍ ചുരുക്കാവുന്നതുമാണ്‌. കണ്ണുകളുടെ വശങ്ങളിലായി സ്ഥിതിചെയ്യുന്ന സഞ്ചികളില്‍ ഇവ സൂക്ഷിക്കപ്പെടുന്നു. ഈ കൈകളുടെ അഗ്രത്തിലായി, ഗദയുടെ ആകൃതിയില്‍, വീര്‍ത്ത ഒരു ഭാഗമുണ്ട്‌. ഇവിടെ മാത്രമേ "സക്കറു'കള്‍ കാണുന്നുള്ളൂ. നീളം കുറഞ്ഞ എട്ട്‌ കൈളിലുംഏതാണ്ട്‌ മുഴുവന്‍ ഭാഗത്തും സക്കറുകള്‍ കാണാം.

കണവയുടെ 80 സ്‌പീഷീസിനെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ട്‌. ഇതില്‍ ഏറ്റവും സാധാരണമാണ്‌ സെപ്പിയ ഒഫിസിനാലിസ്‌. രണ്ടായിരത്തിലേറെ വര്‍ഷം മുമ്പു അരിസ്റ്റോട്ടില്‍ ആണ്‌ ആദ്യമായി ഇതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നല്‌കിയത്‌. ഉഷ്‌ണമേഖലയിലും ഉപോഷ്‌ണമേഖലയിലും ഉള്ള കടലുകളാണ്‌ ഇതില്‍ മിക്കതിന്റെയും വാസസ്ഥാനം; അപൂര്‍വം ചിലത്‌ ആഴക്കടലിലും കഴിയുന്നു. വടക്കേ അത്‌ലാന്തിക്കിന്റെ കിഴക്കു ഭാഗം മുതല്‍ വടക്ക്‌ നോര്‍ത്ത്‌സീവരെയും മെഡിറ്ററേനിയനിലും ഇത്‌ സമൃദ്ധമായി കാണപ്പെടുന്നു. കടല്‍പ്പായലിനടിയിലാണ്‌ ഇത്‌ സാധാരണയായി കഴിയുന്നത്‌.

ഒരു കണവയുടെ ആകെയുള്ള വലുപ്പം ഉദ്ദേശം 1 മീ. വരും; ഇതില്‍ 38 സെ.മീ. മാത്രമാണ്‌ ശരീരത്തിന്റെ നീളം. ഇന്നുവരെ കിട്ടിയിട്ടുള്ളതില്‍ ഏറ്റവും ചെറിയ കണവയ്‌ക്ക്‌ സു. 3.5 സെ.മീ. വലുപ്പമേയുണ്ടായിരുന്നുള്ളൂ; ഏറ്റവും വലുതിന്‌ സു. 1.75 മീ.ഉം.

കണവയുടെ ശരീരത്തിനുള്ളില്‍, മാന്റിലിനാല്‍ പൊതിയപ്പെട്ട നിലയില്‍ കാണപ്പെടുന്ന "അസ്ഥി'(shell)യാണ്‌ കടല്‍നാക്ക്‌ (cuttlebone) എന്ന പേരില്‍ അറിയപ്പെടുന്നത്‌. ഏതാണ്ട്‌ ശരീരത്തിന്റെ അത്രതന്നെ നീളമുള്ള ഈ അസ്ഥിക്കഷണത്തിന്‌ "പരിച'യുടെ ആകൃതിയുണ്ടായിരിക്കും. അതിന്‍െറ വക്കുകള്‍ കടുപ്പമേറിയ ഒരു പദാര്‍ഥത്താല്‍ നിര്‍മിതമാണ്‌. എന്നാല്‍ ചോക്ക്‌നിര്‍മിതമായ മധ്യഭാഗം തേനീച്ചക്കൂടുപോലെയുള്ളതും വായുഅറകള്‍ നിറഞ്ഞതുമാകുന്നു. വായു നിറഞ്ഞ കടല്‍നാക്കിന്‍െറ സാന്നിധ്യം കണവയുടെ പ്ലവനസ്വഭാവത്തിനു സഹായകമാണ്‌. കൂട്ടിലടച്ചു വളര്‍ത്തുന്ന പക്ഷികള്‍ക്ക്‌ ആവശ്യമായ കാല്‍സിയം ലഭിക്കുന്നതിന്‌ ഭക്ഷണത്തിന്റെ ഒരു ഭാഗമായി കടല്‍നാക്കു കൊടുക്കുക പതിവാണ്‌. സാധനങ്ങള്‍ ഉരച്ചുമിനുസപ്പെടുത്തുന്നതിനുള്ളഉപകരണങ്ങള്‍ (abrasives) നിര്‍മിക്കുന്നതിഌം വളംനിര്‍മാണത്തിലും കടല്‍നാക്കുപയോഗിക്കപ്പെട്ടുവരുന്നു.

ഇന്നു ജീവിച്ചിരിക്കുന്ന മറ്റ്‌ ഏതു ജീവിയെയുംകാള്‍ പെട്ടെന്നു നിറം മാറുന്നതിനുള്ള കഴിവ്‌ കണവയ്‌ക്കുണ്ട്‌. പരിതഃസ്ഥിതിക്കനുസൃതമായി കണവയുടെ ശരീരത്തിന്റെ നിറം മാറുന്നതു കാണാം. തൊലിയില്‍ കാണപ്പെടുന്ന "ക്രാമാറ്റോഫോറുകള്‍' എന്ന "വര്‍ണസഞ്ചി'കളാണ്‌ അതിദ്രുതമായുള്ള ഈ നിറംമാറ്റങ്ങള്‍ക്കു കാരണം. പേശികള്‍ ക്രാമാറ്റോഫോറുകളെ ആവശ്യാനുസരണംസങ്കോചിപ്പിക്കുകയോ വികസിപ്പിക്കുകയോ ചെയ്യുന്നതനുസരിച്ച്‌ മഞ്ഞ, ഓറഞ്ച്‌, ചുവപ്പ്‌,തവിട്ട്‌, കറുപ്പ്‌ തുടങ്ങിയ ഏതു നിറവും ഈ നിറങ്ങളുടെ വിവിധ സമ്മിശ്രങ്ങളും ലഭ്യമാകുന്നു. നൂറുകണക്കിന്‌ അംഗങ്ങളുടെ വലിയ കൂട്ടങ്ങളായാണ്‌ കണവ സഞ്ചരിക്കുക.നീന്തുന്നതും അതോടൊപ്പംതന്നെ നിറം മാറുന്നതും എല്ലാം ഇവഒരേസമയ ത്തുതന്നെ നിര്‍വഹിക്കുന്നു. നിറംമാറുന്നതിനുള്ള ഉത്തേജനംകണ്ണുകളിലൂടെയാണ്‌ ഇവയ്‌ക്കു ലഭ്യമാകുന്നത്‌. സുവികസിതമായ രണ്ടുകണ്ണുകള്‍ കണവയില്‍ കണ്ടെത്താം.

കൊഞ്ച്‌, ചെമ്മീന്‍, ഞണ്ട്‌, ചെറുമത്സ്യങ്ങള്‍ തുടങ്ങിയവയാണ്‌ കണവയുടെ ഭക്ഷണം. വലുപ്പം കൂടിയ മത്സ്യങ്ങളുടെശവശരീരങ്ങളും ഭക്ഷിക്കാറുണ്ട്‌. നീളംകൂടിയ കൈകള്‍ ഇരയെയും ഇണയെയും സമ്പാദിക്കുന്നതിനുള്ളതാണ്‌. ഇരയെ അകത്താക്കുന്നതിന്‌ ചെറിയ കൈകള്‍ സഹായിക്കുന്നു. ശരീരത്തിന്‍െറ വക്കിലായി കാണപ്പെടുന്ന പത്രങ്ങളുടെ തരംഗരൂപത്തിലുള്ള ചലനങ്ങളാലാണ്‌ കണവ വെള്ളത്തില്‍ സഞ്ചരിക്കുന്നത്‌. നീന്തലിനു കൂടുതല്‍ വേഗം ആവശ്യമായി വരുമ്പോള്‍, ശരീരത്തിന്‍െറ അടിവശത്തായി കാണുന്ന "ചോര്‍പ്പി'ലൂടെ വെള്ളം ശക്തിയായി പുറത്തേക്കുവിട്ട്‌ മുന്നോട്ടു നീങ്ങുകയും ഇതിന്‍െറ പതിവാണ്‌. ചോര്‍പ്പ്‌ ഏതു ദിശയിലേക്കും തിരിക്കാവുന്നതുകൊണ്ട്‌ വെള്ളത്തില്‍ കണവയുടെ സ്ഥാനം സ്ഥിരമാക്കി നിറുത്തുന്നതിഌം ഇതു സഹായകമാകുന്നു. കൈകളെല്ലാം ചേര്‍ത്തു പിടിച്ച്‌ ശരീരം "കോണ്‍' ആകൃതിയിലാക്കുന്ന കണവ പിന്നിലേക്കാണ്‌ സഞ്ചരിക്കുക.

ശത്രുക്കളില്‍നിന്നു രക്ഷനേടുന്നതിനായി ചുറ്റുമുള്ള വെള്ളത്തില്‍ "മഷി' കലക്കുന്നതും കണവയുടെ പ്രത്യേകതയാണ്‌. ശരീരത്തിനുള്ളിലുള്ള "മഷിഗ്രന്ഥി' (ink gland) ഉത്‌പാദിപ്പിക്കുന്ന മഷി ചോര്‍പ്പിലൂടെ ശക്തിയായി ചീറ്റിപ്പായിക്കുന്നു. ഇത്‌ ഏതാഌം മിനിറ്റുകള്‍ കൊണ്ട്‌ 20,000 ലി. വെള്ളം വരെ കലക്കാന്‍ പര്യാപ്‌തമായിരിക്കുമെന്നാണ്‌ കണക്കുകള്‍ വെളിവാക്കുന്നത്‌. മുട്ട വിരിഞ്ഞിറങ്ങിയ കണവക്കുഞ്ഞുങ്ങള്‍ പോലും പ്രതിരോധമാര്‍ഗമായി ഇപ്രകാരം മഷി ഉപയോഗിക്കുന്നതില്‍ വിദഗ്‌ധരാണ്‌. കണവയുടെ മഷിസഞ്ചി ചിത്രരചനയ്‌ക്കുള്ള "സെപ്പിയാനിറം' നിര്‍മിക്കുന്നതിന്‌ അത്യന്താപേക്ഷിതമാകുന്നു. ഇന്നു ലഭിക്കുന്നതില്‍ ഏറ്റവുംമെച്ചപ്പെട്ട സെപ്പിയ (Artist's Sepia) ഉത്‌പാദിപ്പിക്കുന്നത്‌ ബ്രിട്ടീഷ്‌ കണവയുടെ മഷിസഞ്ചിയില്‍ നിന്നാണ്‌.

സ്രാവുകള്‍, ഡോള്‍ഫിന്‍, പോര്‍പ്പിസ്‌ എന്നിവയാണ്‌ കണവയുടെ പ്രധാന ശത്രുക്കള്‍. ഇതിന്‌ വളരെ പരിമിതമായ പുനരുത്‌പാദനശേഷിയേയുള്ളു. മുറിഞ്ഞുപോയ കൈകള്‍ വളര്‍ത്തിയെടുക്കാന്‍ ഇതിനു കഴിയും; എന്നാല്‍ അതില്‍ക്കൂടുതലായുണ്ടാകുന്ന നാശത്തെ അതിജീവിക്കാന്‍ സാധിക്കാറില്ല. വസന്തവേനല്‍ക്കാലങ്ങളിലാണ്‌ ഇണചേരലിന്റെ സമയം.

പുംബീജങ്ങള്‍ പെണ്ണിന്റെ മാന്റില്‍ ക്യാവിറ്റിക്കുള്ളില്‍ നിക്ഷേപിക്കുന്നതിന്‌ നീണ്ടകൈകള്‍ ഉപയോഗിക്കപ്പെടുന്നു. ഒറ്റയൊറ്റയായാണ്‌ മുട്ടയിടുന്നത്‌. ഓരോ മുട്ടയും ഓരോ "ക്യാപ്‌സ്യൂളി'നുള്ളില്‍ കാണപ്പെടുന്നു. ഒരുതവണ 300 വരെ മുട്ടകളുണ്ടാകും.മുട്ടകളെല്ലാം ഒരുമിച്ചു ചേര്‍ത്ത്‌ ഏതാണ്ടൊരു മുന്തിരിക്കുലയുടെ രൂപത്തിലാക്കുന്നത്‌ പെണ്‍കണവയുടെ ജോലിയാണ്‌. വിരിഞ്ഞിറങ്ങുന്ന കുഞ്ഞിന്‌ ഉദ്ദേശം 1.25 സെ.മീ. നീളമുണ്ടായിരിക്കും. തലയും കണ്ണുകളും താരതമ്യേന വലുതായിരിക്കും. ഒരിനം ചെറുസമുദ്രജീവികളാണ്‌ (copepods) കെുഞ്ഞുങ്ങളുടെ ഭക്ഷണം. നോ: കിനാവള്ളി ; കൂന്തല്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%A3%E0%B4%B5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍