This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്യൂറെസിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എന്യൂറെസിസ്‌ == == Enuresis == പ്രായേണ രാത്രികാലങ്ങളിൽ നിദ്രാസമയത്...)
(Enuresis)
 
വരി 5: വരി 5:
== Enuresis ==
== Enuresis ==
-
പ്രായേണ രാത്രികാലങ്ങളിൽ നിദ്രാസമയത്ത്‌ അനിയന്ത്രിതമായി മൂത്രമൊഴിക്കൽ (അസംയതമൂത്രത്വം). സാധാരണഗതിയിൽ രണ്ട്‌ വൃക്കകളിൽ നിന്നും നിരന്തരം തുള്ളിതുള്ളിയായി ഉത്‌പാദിപ്പിക്കപ്പെടുന്ന മൂത്രം യൂറിറ്റർ (Ureter) എന്നറിയപ്പെടുന്ന കുഴലുകള്‍ (ഒരു വൃക്കയിൽ നിന്ന്‌ ഒരു യൂറിറ്റർ) വഴി മൂത്രാശയത്തിലെത്തുന്നു. അത്‌ അവിടെ സംഭരിക്കുന്നു. ക്രമേണ തന്മൂലകമായ സമ്മർദം കൂടുതലായി, പരിധി കവിയുകയും അപ്പോള്‍ മൂത്രവിസർജനത്തിനുള്ള പ്രരണ ഉണ്ടാവുകയും സ്ഥലവും, സൗകര്യവുമനുസരിച്ച്‌ നിയന്ത്രണവിധേയമായി പിന്നീട്‌ മൂത്രമൊഴിക്കുകയും ചെയ്യുന്നു. എന്നാൽ കുട്ടികളിൽ ഈ ആത്മനിയന്ത്രണം പ്രാപ്‌തമല്ലാത്തതുമൂലം അവർ സ്ഥലകാലങ്ങള്‍ നോക്കാതെ മൂത്രമൊഴിക്കുന്നു. ഒന്നുരണ്ട്‌ വയസ്സാകുന്നതോടെ മൂത്രവിസർജനത്തിനു പ്രരകമായി മസ്‌തിഷ്‌കത്തിൽ പ്രവർത്തിക്കുന്ന സിരാകേന്ദ്രത്തെ നിയന്ത്രിക്കാനുള്ള കഴിവ്‌ അവർക്കുണ്ടാകുന്നു. എന്നാൽ അങ്ങനെ നിയന്ത്രിക്കാന്‍ കഴിവില്ലാതെ മുതിർന്ന കുട്ടികളും രാത്രികാലത്ത്‌ നിദ്രാസമയങ്ങളിൽ കിടക്കയിൽ മൂത്രവിസർജനം ചെയ്യാറുണ്ട്‌. പെണ്‍കുട്ടികളെ അപേക്ഷിച്ച്‌ ആണ്‍കുട്ടികളിലാണ്‌ ഈ പ്രവണത അധികമായി കണ്ടുവരുന്നത്‌.
+
പ്രായേണ രാത്രികാലങ്ങളില്‍ നിദ്രാസമയത്ത്‌ അനിയന്ത്രിതമായി മൂത്രമൊഴിക്കല്‍ (അസംയതമൂത്രത്വം). സാധാരണഗതിയില്‍ രണ്ട്‌ വൃക്കകളില്‍ നിന്നും നിരന്തരം തുള്ളിതുള്ളിയായി ഉത്‌പാദിപ്പിക്കപ്പെടുന്ന മൂത്രം യൂറിറ്റര്‍ (Ureter) എന്നറിയപ്പെടുന്ന കുഴലുകള്‍ (ഒരു വൃക്കയില്‍ നിന്ന്‌ ഒരു യൂറിറ്റര്‍) വഴി മൂത്രാശയത്തിലെത്തുന്നു. അത്‌ അവിടെ സംഭരിക്കുന്നു. ക്രമേണ തന്മൂലകമായ സമ്മര്‍ദം കൂടുതലായി, പരിധി കവിയുകയും അപ്പോള്‍ മൂത്രവിസര്‍ജനത്തിനുള്ള പ്രരണ ഉണ്ടാവുകയും സ്ഥലവും, സൗകര്യവുമനുസരിച്ച്‌ നിയന്ത്രണവിധേയമായി പിന്നീട്‌ മൂത്രമൊഴിക്കുകയും ചെയ്യുന്നു. എന്നാല്‍ കുട്ടികളില്‍ ഈ ആത്മനിയന്ത്രണം പ്രാപ്‌തമല്ലാത്തതുമൂലം അവര്‍ സ്ഥലകാലങ്ങള്‍ നോക്കാതെ മൂത്രമൊഴിക്കുന്നു. ഒന്നുരണ്ട്‌ വയസ്സാകുന്നതോടെ മൂത്രവിസര്‍ജനത്തിനു പ്രരകമായി മസ്‌തിഷ്‌കത്തില്‍ പ്രവര്‍ത്തിക്കുന്ന സിരാകേന്ദ്രത്തെ നിയന്ത്രിക്കാനുള്ള കഴിവ്‌ അവര്‍ക്കുണ്ടാകുന്നു. എന്നാല്‍ അങ്ങനെ നിയന്ത്രിക്കാന്‍ കഴിവില്ലാതെ മുതിര്‍ന്ന കുട്ടികളും രാത്രികാലത്ത്‌ നിദ്രാസമയങ്ങളില്‍ കിടക്കയില്‍ മൂത്രവിസര്‍ജനം ചെയ്യാറുണ്ട്‌. പെണ്‍കുട്ടികളെ അപേക്ഷിച്ച്‌ ആണ്‍കുട്ടികളിലാണ്‌ ഈ പ്രവണത അധികമായി കണ്ടുവരുന്നത്‌.
-
ഗുദത്തിലുള്ള കൃമികടി, മൂത്രാശയം സംബന്ധിച്ച മറ്റു രോഗങ്ങള്‍, ചില പ്രതേ്യകതരം നാഡികളുടെ പ്രവർത്തനവൈകല്യം മുതലായ കാരണങ്ങള്‍കൊണ്ടും അസംയതമൂത്രവിസർജനം സംഭവിക്കാവുന്നതാണ്‌. ജന്മനാ ഉള്ള ചില വൈകല്യങ്ങളും ഈ അവസ്ഥയ്‌ക്ക്‌ കാരണമാകാം. മൂത്രാശയത്തിനുള്ള ധാരിതയുടെ (Capacity) കുറവ്‌ ഒരു ദൃഷ്‌ടാന്തമാണ്‌. താഴ്‌ന്ന വരുമാനക്കാർക്കിടയിൽ ഇതു കൂടുതലായികണ്ടുവരുന്നു. പോഷണക്കുറവ്‌ ഒരു കാരണമാകാം. മനഃശാസ്‌ത്രപരമായ ചില സവിശേഷതകള്‍, ശീലക്കുറവ്‌, ശരീരവയവങ്ങള്‍ ശുചിയായി സൂക്ഷിക്കുന്നതിലുള്ള പരിചയത്തിന്റെയും നിഷ്‌കർഷയുടെയും കുറവ്‌ മുതലായ കാരണങ്ങളാലാണ്‌ ഈ സ്വഭാവം ശൈശവം കഴിഞ്ഞ കുട്ടികളിലും തുടർന്നു കാണുന്നത്‌. ശീലസ്വരൂപണത്തിലൂടെയും അനുഭാവപൂർണമായ സമീപനനിർദേശങ്ങളിലൂടെയും ഈ അവസ്ഥ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടാൽ വിദഗ്‌ധമായ വൈദേ്യാപദേശം തേടേണ്ടതാണ്‌. ആന്റിപാരാസിംപതറ്റിക്‌ ഔഷധങ്ങള്‍, ആന്റിഹിസ്റ്റമിനുകള്‍ മുതലായവ അസംയതമൂത്രവിസർജനത്തിന്‌ പ്രതിവിധിയായി നിർദേശിക്കപ്പെടാറുണ്ട്‌. ഒരു പ്രാക്‌സൂചകവ്യവസ്ഥ (Alarming system), വിശേഷിച്ചും മുതിർന്ന കുട്ടികളുടെ കാര്യത്തിൽ, പ്രതിവിധിയായി നിർദേശിച്ചു കാണുന്നു. മൂത്രമൊഴിച്ചു കിടക്ക നനയുന്ന ഉടനെ വൈദ്യുതസർക്യൂട്ട്‌ പൂർത്തിയാക്കപ്പെടുകയും തദ്വാര കുട്ടി ഉറക്കത്തിൽ നിന്ന്‌ ഉണർത്തപ്പെടുകയും ചെയ്യുക എന്നതാണ്‌ ഈ സംവിധാനത്തിന്റെ സമ്പ്രദായം.
+
ഗുദത്തിലുള്ള കൃമികടി, മൂത്രാശയം സംബന്ധിച്ച മറ്റു രോഗങ്ങള്‍, ചില പ്രതേ്യകതരം നാഡികളുടെ പ്രവര്‍ത്തനവൈകല്യം മുതലായ കാരണങ്ങള്‍കൊണ്ടും അസംയതമൂത്രവിസര്‍ജനം സംഭവിക്കാവുന്നതാണ്‌. ജന്മനാ ഉള്ള ചില വൈകല്യങ്ങളും ഈ അവസ്ഥയ്‌ക്ക്‌ കാരണമാകാം. മൂത്രാശയത്തിനുള്ള ധാരിതയുടെ (Capacity) കുറവ്‌ ഒരു ദൃഷ്‌ടാന്തമാണ്‌. താഴ്‌ന്ന വരുമാനക്കാര്‍ക്കിടയില്‍ ഇതു കൂടുതലായികണ്ടുവരുന്നു. പോഷണക്കുറവ്‌ ഒരു കാരണമാകാം. മനഃശാസ്‌ത്രപരമായ ചില സവിശേഷതകള്‍, ശീലക്കുറവ്‌, ശരീരവയവങ്ങള്‍ ശുചിയായി സൂക്ഷിക്കുന്നതിലുള്ള പരിചയത്തിന്റെയും നിഷ്‌കര്‍ഷയുടെയും കുറവ്‌ മുതലായ കാരണങ്ങളാലാണ്‌ ഈ സ്വഭാവം ശൈശവം കഴിഞ്ഞ കുട്ടികളിലും തുടര്‍ന്നു കാണുന്നത്‌. ശീലസ്വരൂപണത്തിലൂടെയും അനുഭാവപൂര്‍ണമായ സമീപനനിര്‍ദേശങ്ങളിലൂടെയും ഈ അവസ്ഥ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ വിദഗ്‌ധമായ വൈദേ്യാപദേശം തേടേണ്ടതാണ്‌. ആന്റിപാരാസിംപതറ്റിക്‌ ഔഷധങ്ങള്‍, ആന്റിഹിസ്റ്റമിനുകള്‍ മുതലായവ അസംയതമൂത്രവിസര്‍ജനത്തിന്‌ പ്രതിവിധിയായി നിര്‍ദേശിക്കപ്പെടാറുണ്ട്‌. ഒരു പ്രാക്‌സൂചകവ്യവസ്ഥ (Alarming system), വിശേഷിച്ചും മുതിര്‍ന്ന കുട്ടികളുടെ കാര്യത്തില്‍, പ്രതിവിധിയായി നിര്‍ദേശിച്ചു കാണുന്നു. മൂത്രമൊഴിച്ചു കിടക്ക നനയുന്ന ഉടനെ വൈദ്യുതസര്‍ക്യൂട്ട്‌ പൂര്‍ത്തിയാക്കപ്പെടുകയും തദ്വാര കുട്ടി ഉറക്കത്തില്‍ നിന്ന്‌ ഉണര്‍ത്തപ്പെടുകയും ചെയ്യുക എന്നതാണ്‌ ഈ സംവിധാനത്തിന്റെ സമ്പ്രദായം.
(ഡോ. കെ. മാധവന്‍കുട്ടി)
(ഡോ. കെ. മാധവന്‍കുട്ടി)

Current revision as of 08:08, 14 ഓഗസ്റ്റ്‌ 2014

എന്യൂറെസിസ്‌

Enuresis

പ്രായേണ രാത്രികാലങ്ങളില്‍ നിദ്രാസമയത്ത്‌ അനിയന്ത്രിതമായി മൂത്രമൊഴിക്കല്‍ (അസംയതമൂത്രത്വം). സാധാരണഗതിയില്‍ രണ്ട്‌ വൃക്കകളില്‍ നിന്നും നിരന്തരം തുള്ളിതുള്ളിയായി ഉത്‌പാദിപ്പിക്കപ്പെടുന്ന മൂത്രം യൂറിറ്റര്‍ (Ureter) എന്നറിയപ്പെടുന്ന കുഴലുകള്‍ (ഒരു വൃക്കയില്‍ നിന്ന്‌ ഒരു യൂറിറ്റര്‍) വഴി മൂത്രാശയത്തിലെത്തുന്നു. അത്‌ അവിടെ സംഭരിക്കുന്നു. ക്രമേണ തന്മൂലകമായ സമ്മര്‍ദം കൂടുതലായി, പരിധി കവിയുകയും അപ്പോള്‍ മൂത്രവിസര്‍ജനത്തിനുള്ള പ്രരണ ഉണ്ടാവുകയും സ്ഥലവും, സൗകര്യവുമനുസരിച്ച്‌ നിയന്ത്രണവിധേയമായി പിന്നീട്‌ മൂത്രമൊഴിക്കുകയും ചെയ്യുന്നു. എന്നാല്‍ കുട്ടികളില്‍ ഈ ആത്മനിയന്ത്രണം പ്രാപ്‌തമല്ലാത്തതുമൂലം അവര്‍ സ്ഥലകാലങ്ങള്‍ നോക്കാതെ മൂത്രമൊഴിക്കുന്നു. ഒന്നുരണ്ട്‌ വയസ്സാകുന്നതോടെ മൂത്രവിസര്‍ജനത്തിനു പ്രരകമായി മസ്‌തിഷ്‌കത്തില്‍ പ്രവര്‍ത്തിക്കുന്ന സിരാകേന്ദ്രത്തെ നിയന്ത്രിക്കാനുള്ള കഴിവ്‌ അവര്‍ക്കുണ്ടാകുന്നു. എന്നാല്‍ അങ്ങനെ നിയന്ത്രിക്കാന്‍ കഴിവില്ലാതെ മുതിര്‍ന്ന കുട്ടികളും രാത്രികാലത്ത്‌ നിദ്രാസമയങ്ങളില്‍ കിടക്കയില്‍ മൂത്രവിസര്‍ജനം ചെയ്യാറുണ്ട്‌. പെണ്‍കുട്ടികളെ അപേക്ഷിച്ച്‌ ആണ്‍കുട്ടികളിലാണ്‌ ഈ പ്രവണത അധികമായി കണ്ടുവരുന്നത്‌.

ഗുദത്തിലുള്ള കൃമികടി, മൂത്രാശയം സംബന്ധിച്ച മറ്റു രോഗങ്ങള്‍, ചില പ്രതേ്യകതരം നാഡികളുടെ പ്രവര്‍ത്തനവൈകല്യം മുതലായ കാരണങ്ങള്‍കൊണ്ടും അസംയതമൂത്രവിസര്‍ജനം സംഭവിക്കാവുന്നതാണ്‌. ജന്മനാ ഉള്ള ചില വൈകല്യങ്ങളും ഈ അവസ്ഥയ്‌ക്ക്‌ കാരണമാകാം. മൂത്രാശയത്തിനുള്ള ധാരിതയുടെ (Capacity) കുറവ്‌ ഒരു ദൃഷ്‌ടാന്തമാണ്‌. താഴ്‌ന്ന വരുമാനക്കാര്‍ക്കിടയില്‍ ഇതു കൂടുതലായികണ്ടുവരുന്നു. പോഷണക്കുറവ്‌ ഒരു കാരണമാകാം. മനഃശാസ്‌ത്രപരമായ ചില സവിശേഷതകള്‍, ശീലക്കുറവ്‌, ശരീരവയവങ്ങള്‍ ശുചിയായി സൂക്ഷിക്കുന്നതിലുള്ള പരിചയത്തിന്റെയും നിഷ്‌കര്‍ഷയുടെയും കുറവ്‌ മുതലായ കാരണങ്ങളാലാണ്‌ ഈ സ്വഭാവം ശൈശവം കഴിഞ്ഞ കുട്ടികളിലും തുടര്‍ന്നു കാണുന്നത്‌. ശീലസ്വരൂപണത്തിലൂടെയും അനുഭാവപൂര്‍ണമായ സമീപനനിര്‍ദേശങ്ങളിലൂടെയും ഈ അവസ്ഥ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ വിദഗ്‌ധമായ വൈദേ്യാപദേശം തേടേണ്ടതാണ്‌. ആന്റിപാരാസിംപതറ്റിക്‌ ഔഷധങ്ങള്‍, ആന്റിഹിസ്റ്റമിനുകള്‍ മുതലായവ അസംയതമൂത്രവിസര്‍ജനത്തിന്‌ പ്രതിവിധിയായി നിര്‍ദേശിക്കപ്പെടാറുണ്ട്‌. ഒരു പ്രാക്‌സൂചകവ്യവസ്ഥ (Alarming system), വിശേഷിച്ചും മുതിര്‍ന്ന കുട്ടികളുടെ കാര്യത്തില്‍, പ്രതിവിധിയായി നിര്‍ദേശിച്ചു കാണുന്നു. മൂത്രമൊഴിച്ചു കിടക്ക നനയുന്ന ഉടനെ വൈദ്യുതസര്‍ക്യൂട്ട്‌ പൂര്‍ത്തിയാക്കപ്പെടുകയും തദ്വാര കുട്ടി ഉറക്കത്തില്‍ നിന്ന്‌ ഉണര്‍ത്തപ്പെടുകയും ചെയ്യുക എന്നതാണ്‌ ഈ സംവിധാനത്തിന്റെ സമ്പ്രദായം.

(ഡോ. കെ. മാധവന്‍കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍