This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏർഹാർട്ട്, അമീലിയ (1898 -1937)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഏർഹാർട്ട്, അമീലിയ (1898 -1937) == == Earhart, Amelia == വ്യോമയാന റിക്കാർഡുകള്‍ സ...) |
Mksol (സംവാദം | സംഭാവനകള്‍) (→Earhart, Amelia) |
||
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == | + | == ഏര്‍ഹാര്‍ട്ട്, അമീലിയ (1898 -1937) == |
- | + | ||
== Earhart, Amelia == | == Earhart, Amelia == | ||
+ | [[ചിത്രം:Vol5p433_amelia_earhart.jpg|thumb|അമീലിയ ഏര്‍ഹാര്‍ട്ട്]] | ||
+ | വ്യോമയാന റിക്കാര്‍ഡുകള്‍ സ്ഥാപിച്ച യു.എസ്. വനിത. 1898 ജൂല. 24-ന് അട്‌ചിസണില്‍ ജനിച്ചു. ഒന്നാം ലോകയുദ്ധകാലത്ത് ഒരു മിലിട്ടറി നഴ്‌സായി കാനഡയില്‍ സേവനം അനുഷ്‌ഠിച്ചു. തുടര്‍ന്ന് വിവിധ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയാവുകയും വ്യോമയാന പരിശീലനം നേടുകയും ചെയ്‌തു. 1928 ജൂണ്‍ 17, 18 എന്നീ തീയതികളില്‍ ന്യൂ ഫൗണ്ട് ലാന്‍ഡില്‍നിന്ന് അത്‌ലാന്തിക് സമുദ്രം താണ്ടിപ്പറന്ന് വെയില്‍സിലെത്തുക വഴി വിമാനമാര്‍ഗമായി അത്‌ലാന്തിക് സമുദ്രം മുറിച്ചുകടന്ന ആദ്യവനിത എന്ന ബഹുമതിക്കര്‍ഹയായി. 1935 ജനുവരിയില്‍ പസിഫിക് സമുദ്രത്തിനു മുകളിലൂടെയും ഹാവായ് മുതല്‍ കാലിഫോര്‍ണിയ വരെയും ഏര്‍ഹാര്‍ട്ട് തനിച്ച് വിമാനം പറപ്പിച്ച് അദ്‌ഭുതം സൃഷ്‌ടിച്ചു. പിന്നീട് ഇവര്‍ ഒറ്റയ്‌ക്ക് അനേകം വ്യോമയാനങ്ങള്‍ നടത്തി. 1937-ല്‍ ലെഫ്. ഫ്രഡ് നൂനാനുമൊരുമിച്ച് ഒരു ബൈപ്ലെയിനില്‍ ആഗോള പര്യടനം ആരംഭിച്ചു. പര്യടനലക്ഷ്യത്തിന്റെ മൂന്നില്‍ രണ്ടോളം ഭാഗം ദൂരം അവര്‍ക്ക് പറക്കാന്‍ സാധിച്ചു. ദക്ഷിണ പസിഫിക്കില്‍ ഹൗലാന്റ് ദ്വീപിനടുത്തുവച്ച് ജൂല. 2-ന് സംഭവിച്ച വിമാനാപകടത്തില്‍ ഇവര്‍ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു. ഇവരെ കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്. | ||
- | + | ജോര്‍ജ് പാമര്‍പുട്‌നാം എന്ന പ്രശസ്‌ത പുസ്‌തക പ്രസാധകനായിരുന്നു ഏര്‍ഹാര്‍ട്ടിന്റെ ഭര്‍ത്താവ്. സോറിംഗ് വിങ്‌സ് (Soaring Wings) എന്ന ശീര്‍ഷകത്തില്‍ ഏര്‍ഹാര്‍ട്ടിന്റെ ജീവചരിത്രം 1939-ല്‍ പുട്‌നാം തന്നെ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനേകം പുരസ്‌കാരങ്ങളും, ബഹുമതികളും ഏര്‍ഹാര്‍ട്ടിന്റെ പേരില്‍ നല്‍കുന്നുണ്ട്. അനേകം വിമാനത്താവളങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇവരുടെ പേര് നല്‍കിയിട്ടുണ്ട്. | |
- | + | ||
- | + |
Current revision as of 09:54, 14 ഓഗസ്റ്റ് 2014
ഏര്‍ഹാര്‍ട്ട്, അമീലിയ (1898 -1937)
Earhart, Amelia
വ്യോമയാന റിക്കാര്‍ഡുകള്‍ സ്ഥാപിച്ച യു.എസ്. വനിത. 1898 ജൂല. 24-ന് അട്‌ചിസണില്‍ ജനിച്ചു. ഒന്നാം ലോകയുദ്ധകാലത്ത് ഒരു മിലിട്ടറി നഴ്‌സായി കാനഡയില്‍ സേവനം അനുഷ്‌ഠിച്ചു. തുടര്‍ന്ന് വിവിധ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയാവുകയും വ്യോമയാന പരിശീലനം നേടുകയും ചെയ്‌തു. 1928 ജൂണ്‍ 17, 18 എന്നീ തീയതികളില്‍ ന്യൂ ഫൗണ്ട് ലാന്‍ഡില്‍നിന്ന് അത്‌ലാന്തിക് സമുദ്രം താണ്ടിപ്പറന്ന് വെയില്‍സിലെത്തുക വഴി വിമാനമാര്‍ഗമായി അത്‌ലാന്തിക് സമുദ്രം മുറിച്ചുകടന്ന ആദ്യവനിത എന്ന ബഹുമതിക്കര്‍ഹയായി. 1935 ജനുവരിയില്‍ പസിഫിക് സമുദ്രത്തിനു മുകളിലൂടെയും ഹാവായ് മുതല്‍ കാലിഫോര്‍ണിയ വരെയും ഏര്‍ഹാര്‍ട്ട് തനിച്ച് വിമാനം പറപ്പിച്ച് അദ്‌ഭുതം സൃഷ്‌ടിച്ചു. പിന്നീട് ഇവര്‍ ഒറ്റയ്‌ക്ക് അനേകം വ്യോമയാനങ്ങള്‍ നടത്തി. 1937-ല്‍ ലെഫ്. ഫ്രഡ് നൂനാനുമൊരുമിച്ച് ഒരു ബൈപ്ലെയിനില്‍ ആഗോള പര്യടനം ആരംഭിച്ചു. പര്യടനലക്ഷ്യത്തിന്റെ മൂന്നില്‍ രണ്ടോളം ഭാഗം ദൂരം അവര്‍ക്ക് പറക്കാന്‍ സാധിച്ചു. ദക്ഷിണ പസിഫിക്കില്‍ ഹൗലാന്റ് ദ്വീപിനടുത്തുവച്ച് ജൂല. 2-ന് സംഭവിച്ച വിമാനാപകടത്തില്‍ ഇവര്‍ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു. ഇവരെ കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്.
ജോര്‍ജ് പാമര്‍പുട്‌നാം എന്ന പ്രശസ്‌ത പുസ്‌തക പ്രസാധകനായിരുന്നു ഏര്‍ഹാര്‍ട്ടിന്റെ ഭര്‍ത്താവ്. സോറിംഗ് വിങ്‌സ് (Soaring Wings) എന്ന ശീര്‍ഷകത്തില്‍ ഏര്‍ഹാര്‍ട്ടിന്റെ ജീവചരിത്രം 1939-ല്‍ പുട്‌നാം തന്നെ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനേകം പുരസ്‌കാരങ്ങളും, ബഹുമതികളും ഏര്‍ഹാര്‍ട്ടിന്റെ പേരില്‍ നല്‍കുന്നുണ്ട്. അനേകം വിമാനത്താവളങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇവരുടെ പേര് നല്‍കിയിട്ടുണ്ട്.