This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഏണി == ഏതെങ്കിലും ഒരു പ്രതലത്തിന്റെ ഉയരത്തിലേക്ക്‌ കയറുന്ന...)
(ഏണി)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== ഏണി ==
== ഏണി ==
 +
[[ചിത്രം:Vol5p433_eni.jpg|thumb|വിവിധതരം ഏണികള്‍]]
 +
ഏതെങ്കിലും ഒരു പ്രതലത്തിന്റെ ഉയരത്തിലേക്ക്‌ കയറുന്നതിനും താണ ഇടത്തിലേക്ക്‌ ഇറങ്ങുന്നതിനും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതും അനായസേന എടുത്ത്‌ മാറ്റിവയ്‌ക്കുകയും സ്ഥലം മാറ്റി ഉപയോഗിക്കുകയും ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ പണിതിട്ടുള്ളതുമായ ഉപകരണം. ഇരുമ്പുകൊണ്ടും അലുമിനിയം ഉള്‍പ്പെട്ട മിശ്രലോഹങ്ങള്‍, തടി, മുള, പ്ലാസ്റ്റിക്‌, കയര്‍ എന്നിവകൊണ്ടും ഏണികള്‍ നിര്‍മിക്കാം.
-
ഏതെങ്കിലും ഒരു പ്രതലത്തിന്റെ ഉയരത്തിലേക്ക്‌ കയറുന്നതിനും താണ ഇടത്തിലേക്ക്‌ ഇറങ്ങുന്നതിനും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതും അനായസേന എടുത്ത്‌ മാറ്റിവയ്‌ക്കുകയും സ്ഥലം മാറ്റി ഉപയോഗിക്കുകയും ചെയ്യാന്‍ സാധിക്കുന്ന തരത്തിൽ പണിതിട്ടുള്ളതുമായ ഉപകരണം. ഇരുമ്പുകൊണ്ടും അലുമിനിയം ഉള്‍പ്പെട്ട മിശ്രലോഹങ്ങള്‍, തടി, മുള, പ്ലാസ്റ്റിക്‌, കയർ എന്നിവകൊണ്ടും ഏണികള്‍ നിർമിക്കാം.
+
നല്ലവണ്ണം പാകമായ നീളമുള്ള മുളയുടെ ശിഖരങ്ങള്‍ കുറ്റിയാക്കി മുറിച്ച്‌ ചവിട്ടുപടികളാക്കിയ ഏണി തെങ്ങുകയറ്റത്തിന്‌ സാധാരണ ഉപയോഗിച്ചിരുന്നു. ഇത്‌ ഏണിയുടെ ഏറ്റവും ലളിതമായ മാതൃകയാണ്‌. രണ്ടു നീണ്ട കയറുകളില്‍ കുറുകേ ഉറപ്പിച്ച ചവിട്ടുപടികള്‍ ഉള്ള ഏണി കപ്പലുകളില്‍ നിന്നു വള്ളങ്ങളിലേക്ക്‌ ഇറങ്ങുന്നതിനും തിരിച്ച്‌ കയറുന്നതിനും സാധാരണ ഉപയോഗിക്കാറുണ്ട്‌. ഇതു ചുരുട്ടി സൂക്ഷിക്കുകയും ആവശ്യമുള്ള സ്ഥലത്തു നിവര്‍ത്തി കെട്ടിയിടുകയും ചെയ്യാം.
-
നല്ലവണ്ണം പാകമായ നീളമുള്ള മുളയുടെ ശിഖരങ്ങള്‍ കുറ്റിയാക്കി മുറിച്ച്‌ ചവിട്ടുപടികളാക്കിയ ഏണി തെങ്ങുകയറ്റത്തിന്‌ സാധാരണ ഉപയോഗിച്ചിരുന്നു. ഇത്‌ ഏണിയുടെ ഏറ്റവും ലളിതമായ മാതൃകയാണ്‌. രണ്ടു നീണ്ട കയറുകളിൽ കുറുകേ ഉറപ്പിച്ച ചവിട്ടുപടികള്‍ ഉള്ള ഏണി കപ്പലുകളിൽ നിന്നു വള്ളങ്ങളിലേക്ക്‌ ഇറങ്ങുന്നതിനും തിരിച്ച്‌ കയറുന്നതിനും സാധാരണ ഉപയോഗിക്കാറുണ്ട്‌. ഇതു ചുരുട്ടി സൂക്ഷിക്കുകയും ആവശ്യമുള്ള സ്ഥലത്തു നിവർത്തി കെട്ടിയിടുകയും ചെയ്യാം.
+
മുളകൊണ്ടും തടികൊണ്ടും പണിത ഏണികള്‍ വീട്ടാവശ്യങ്ങള്‍ക്കു സാധാരണ ഉപയോഗിക്കുന്നു. 2 മുതല്‍ 10 വരെ മീ. ദൈര്‍ഘ്യം ഇവയ്‌ക്കുണ്ടാകും. ലോഹങ്ങള്‍, പ്ലാസ്റ്റിക്‌ മുതലായവകൊണ്ട്‌ വിവിധ മാതൃകകളില്‍ പ്രത്യേകാവശ്യങ്ങള്‍ക്ക്‌ ഏണികള്‍ നിര്‍മിച്ചുവരുന്നു. പല ഖണ്ഡങ്ങളായി നിര്‍മിച്ചതും ഖണ്ഡങ്ങള്‍ ചേര്‍ന്നിരിക്കുമ്പോള്‍ നീളം കുറഞ്ഞിരിക്കുന്നതും ഒന്നിനുമുകളില്‍ ഒന്നായി ഉറപ്പിക്കുമ്പോള്‍ നീളം കൂട്ടാന്‍ കഴിയുന്നതുമായ ഏണികള്‍ അറ്റകുറ്റപ്പണികള്‍, എന്‍ജിനീയറിങ്‌ പ്രവര്‍ത്തനങ്ങള്‍, അഗ്മിശമന പ്രവര്‍ത്തനങ്ങള്‍ മുതലായവയ്‌ക്ക്‌ പറ്റിയവയാണ്‌. ഇത്തരം ഏണികള്‍ക്കിടയില്‍ ഉരുട്ടിമാറ്റത്തക്കവണ്ണം ചക്രങ്ങള്‍ ഉറപ്പിക്കാറുണ്ട്‌. 30-50 മീറ്റര്‍ വരെ യാന്ത്രികമായി ഉയര്‍ത്തത്തക്കവണ്ണം വാഹനങ്ങളില്‍ ഉറപ്പിച്ച ഏണികള്‍ അഗ്നിശമന പ്രവര്‍ത്തനത്തിന്‌ ഉപയോഗിച്ചുവരുന്നു.
-
മുളകൊണ്ടും തടികൊണ്ടും പണിത ഏണികള്‍ വീട്ടാവശ്യങ്ങള്‍ക്കു സാധാരണ ഉപയോഗിക്കുന്നു. 2 മുതൽ 10 വരെ മീ. ദൈർഘ്യം ഇവയ്‌ക്കുണ്ടാകും. ലോഹങ്ങള്‍, പ്ലാസ്റ്റിക്‌ മുതലായവകൊണ്ട്‌ വിവിധ മാതൃകകളിൽ പ്രത്യേകാവശ്യങ്ങള്‍ക്ക്‌ ഏണികള്‍ നിർമിച്ചുവരുന്നു. പല ഖണ്ഡങ്ങളായി നിർമിച്ചതും ഖണ്ഡങ്ങള്‍ ചേർന്നിരിക്കുമ്പോള്‍ നീളം കുറഞ്ഞിരിക്കുന്നതും ഒന്നിനുമുകളിൽ ഒന്നായി ഉറപ്പിക്കുമ്പോള്‍ നീളം കൂട്ടാന്‍ കഴിയുന്നതുമായ ഏണികള്‍ അറ്റകുറ്റപ്പണികള്‍, എന്‍ജിനീയറിങ്‌ പ്രവർത്തനങ്ങള്‍, അഗ്മിശമന പ്രവർത്തനങ്ങള്‍ മുതലായവയ്‌ക്ക്‌ പറ്റിയവയാണ്‌. ഇത്തരം ഏണികള്‍ക്കിടയിൽ ഉരുട്ടിമാറ്റത്തക്കവണ്ണം ചക്രങ്ങള്‍ ഉറപ്പിക്കാറുണ്ട്‌. 30-50 മീറ്റർ വരെ യാന്ത്രികമായി ഉയർത്തത്തക്കവണ്ണം വാഹനങ്ങളിൽ ഉറപ്പിച്ച ഏണികള്‍ അഗ്നിശമന പ്രവർത്തനത്തിന്‌ ഉപയോഗിച്ചുവരുന്നു.
+
അനേകം നിലകളുള്ള ഉയര്‍ന്ന കെട്ടിടങ്ങളില്‍ അഗ്നിരക്ഷാമാര്‍ഗമായി (fire escape) ലോഹനിര്‍മിതങ്ങളായ ഏണികള്‍ ഉറപ്പിക്കുന്നു. വളരെ ഉയരത്തില്‍ എത്തുന്ന ഇത്തരം ഏണികളില്‍ കൈവരികള്‍, വളയങ്ങള്‍ മുതലായ സജ്ജീകരണങ്ങള്‍ ഉറപ്പിക്കാറുണ്ട്‌.
-
അനേകം നിലകളുള്ള ഉയർന്ന കെട്ടിടങ്ങളിൽ അഗ്നിരക്ഷാമാർഗമായി (fire escape) ലോഹനിർമിതങ്ങളായ ഏണികള്‍ ഉറപ്പിക്കുന്നു. വളരെ ഉയരത്തിൽ എത്തുന്ന ഇത്തരം ഏണികളിൽ കൈവരികള്‍, വളയങ്ങള്‍ മുതലായ സജ്ജീകരണങ്ങള്‍ ഉറപ്പിക്കാറുണ്ട്‌.
+
(കെ.ആര്‍. വാരിയര്‍)
-
 
+
-
(കെ.ആർ. വാരിയർ)
+

Current revision as of 09:02, 14 ഓഗസ്റ്റ്‌ 2014

ഏണി

വിവിധതരം ഏണികള്‍

ഏതെങ്കിലും ഒരു പ്രതലത്തിന്റെ ഉയരത്തിലേക്ക്‌ കയറുന്നതിനും താണ ഇടത്തിലേക്ക്‌ ഇറങ്ങുന്നതിനും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതും അനായസേന എടുത്ത്‌ മാറ്റിവയ്‌ക്കുകയും സ്ഥലം മാറ്റി ഉപയോഗിക്കുകയും ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ പണിതിട്ടുള്ളതുമായ ഉപകരണം. ഇരുമ്പുകൊണ്ടും അലുമിനിയം ഉള്‍പ്പെട്ട മിശ്രലോഹങ്ങള്‍, തടി, മുള, പ്ലാസ്റ്റിക്‌, കയര്‍ എന്നിവകൊണ്ടും ഏണികള്‍ നിര്‍മിക്കാം.

നല്ലവണ്ണം പാകമായ നീളമുള്ള മുളയുടെ ശിഖരങ്ങള്‍ കുറ്റിയാക്കി മുറിച്ച്‌ ചവിട്ടുപടികളാക്കിയ ഏണി തെങ്ങുകയറ്റത്തിന്‌ സാധാരണ ഉപയോഗിച്ചിരുന്നു. ഇത്‌ ഏണിയുടെ ഏറ്റവും ലളിതമായ മാതൃകയാണ്‌. രണ്ടു നീണ്ട കയറുകളില്‍ കുറുകേ ഉറപ്പിച്ച ചവിട്ടുപടികള്‍ ഉള്ള ഏണി കപ്പലുകളില്‍ നിന്നു വള്ളങ്ങളിലേക്ക്‌ ഇറങ്ങുന്നതിനും തിരിച്ച്‌ കയറുന്നതിനും സാധാരണ ഉപയോഗിക്കാറുണ്ട്‌. ഇതു ചുരുട്ടി സൂക്ഷിക്കുകയും ആവശ്യമുള്ള സ്ഥലത്തു നിവര്‍ത്തി കെട്ടിയിടുകയും ചെയ്യാം.

മുളകൊണ്ടും തടികൊണ്ടും പണിത ഏണികള്‍ വീട്ടാവശ്യങ്ങള്‍ക്കു സാധാരണ ഉപയോഗിക്കുന്നു. 2 മുതല്‍ 10 വരെ മീ. ദൈര്‍ഘ്യം ഇവയ്‌ക്കുണ്ടാകും. ലോഹങ്ങള്‍, പ്ലാസ്റ്റിക്‌ മുതലായവകൊണ്ട്‌ വിവിധ മാതൃകകളില്‍ പ്രത്യേകാവശ്യങ്ങള്‍ക്ക്‌ ഏണികള്‍ നിര്‍മിച്ചുവരുന്നു. പല ഖണ്ഡങ്ങളായി നിര്‍മിച്ചതും ഖണ്ഡങ്ങള്‍ ചേര്‍ന്നിരിക്കുമ്പോള്‍ നീളം കുറഞ്ഞിരിക്കുന്നതും ഒന്നിനുമുകളില്‍ ഒന്നായി ഉറപ്പിക്കുമ്പോള്‍ നീളം കൂട്ടാന്‍ കഴിയുന്നതുമായ ഏണികള്‍ അറ്റകുറ്റപ്പണികള്‍, എന്‍ജിനീയറിങ്‌ പ്രവര്‍ത്തനങ്ങള്‍, അഗ്മിശമന പ്രവര്‍ത്തനങ്ങള്‍ മുതലായവയ്‌ക്ക്‌ പറ്റിയവയാണ്‌. ഇത്തരം ഏണികള്‍ക്കിടയില്‍ ഉരുട്ടിമാറ്റത്തക്കവണ്ണം ചക്രങ്ങള്‍ ഉറപ്പിക്കാറുണ്ട്‌. 30-50 മീറ്റര്‍ വരെ യാന്ത്രികമായി ഉയര്‍ത്തത്തക്കവണ്ണം വാഹനങ്ങളില്‍ ഉറപ്പിച്ച ഏണികള്‍ അഗ്നിശമന പ്രവര്‍ത്തനത്തിന്‌ ഉപയോഗിച്ചുവരുന്നു.

അനേകം നിലകളുള്ള ഉയര്‍ന്ന കെട്ടിടങ്ങളില്‍ അഗ്നിരക്ഷാമാര്‍ഗമായി (fire escape) ലോഹനിര്‍മിതങ്ങളായ ഏണികള്‍ ഉറപ്പിക്കുന്നു. വളരെ ഉയരത്തില്‍ എത്തുന്ന ഇത്തരം ഏണികളില്‍ കൈവരികള്‍, വളയങ്ങള്‍ മുതലായ സജ്ജീകരണങ്ങള്‍ ഉറപ്പിക്കാറുണ്ട്‌.

(കെ.ആര്‍. വാരിയര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8F%E0%B4%A3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍