This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏകവർഷികള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഏകവർഷികള്‍ == ഒരുവർഷംകൊണ്ട് ജീവിതകാലം പൂർത്തിയാക്കുന്ന സസ...) |
Mksol (സംവാദം | സംഭാവനകള്‍) (→ഏകവർഷികള്‍) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == | + | == ഏകവര്‍ഷികള്‍ == |
- | + | <gallery> | |
- | + | Image:Vol5p433_Sunflowers.jpg|സൂര്യകാന്തി | |
+ | Image:Vol5p433_paddy.jpg|നെല്ല് | ||
+ | Image:Vol5p433_ladies figure.jpg|വെണ്ട | ||
+ | </gallery> | ||
+ | ഒരുവര്‍ഷംകൊണ്ട് ജീവിതകാലം പൂര്‍ത്തിയാക്കുന്ന സസ്യങ്ങള്‍. ചെടികളെ അവയുടെ ആയുര്‍ദൈര്‍ഘ്യമനുസരിച്ച് ഏകവര്‍ഷികള്‍, ദ്വിവര്‍ഷികള്‍, ബഹുവര്‍ഷികള്‍ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. ഏകവര്‍ഷികള്‍ ദൃഢതരം (hardy), അര്ധദൃഢതരം (half hardy), മൃദുലം (tender) എന്നിങ്ങനെ മൂന്നുതരത്തിലുണ്ട്. സൂര്യകാന്തി, സീനിയ, ഡെല്ഫീനിയം, ഡാലിയ, പെറ്റൂണിയ, ബാള്‍സം, വെര്‍ബീന മുതലായ ഏകവര്ഷികളെ അവയുടെ മനോഹരങ്ങളായ പൂക്കള്‍ക്കുവേണ്ടി പൂന്തോട്ടങ്ങളില്‍ നട്ടുവളര്‍ത്തുന്നു. കാര്‍ഷിക വിളകളിലധികവും ഏകവര്‍ഷികളാണ്. നെല്ല്, ഗോതമ്പ്, ചോളം മുതലായ ധാന്യങ്ങളും ഉഴുന്ന്, ചെറുപയര്‍, വന്‍പയര്‍, കടല തുടങ്ങിയ പയറുവര്‍ഗങ്ങളും എള്ള്, നിലക്കടല എന്നീ എണ്ണക്കുരുക്കളും ഒറ്റ വര്‍ഷത്തിനുള്ളില്‍ വളര്‍ച്ച മുഴുമിപ്പിച്ച് ഫലം തന്നശേഷം നശിക്കുന്നു. വെണ്ട, വെള്ളരി, പാവല്‍, പടവലം മുതലായ പച്ചക്കറിവിളകളും ഏകവര്‍ഷികളാണ്. ജീവിത കാലം വളരെ ഹ്രസ്വമായതുകൊണ്ട് ഓരോ വര്‍ഷവും പുതുതായി ഇവ കൃഷി ചെയ്യേണ്ടതുണ്ട്. |
Current revision as of 08:32, 14 ഓഗസ്റ്റ് 2014
ഏകവര്‍ഷികള്‍
ഒരുവര്‍ഷംകൊണ്ട് ജീവിതകാലം പൂര്‍ത്തിയാക്കുന്ന സസ്യങ്ങള്‍. ചെടികളെ അവയുടെ ആയുര്‍ദൈര്‍ഘ്യമനുസരിച്ച് ഏകവര്‍ഷികള്‍, ദ്വിവര്‍ഷികള്‍, ബഹുവര്‍ഷികള്‍ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. ഏകവര്‍ഷികള്‍ ദൃഢതരം (hardy), അര്ധദൃഢതരം (half hardy), മൃദുലം (tender) എന്നിങ്ങനെ മൂന്നുതരത്തിലുണ്ട്. സൂര്യകാന്തി, സീനിയ, ഡെല്ഫീനിയം, ഡാലിയ, പെറ്റൂണിയ, ബാള്‍സം, വെര്‍ബീന മുതലായ ഏകവര്ഷികളെ അവയുടെ മനോഹരങ്ങളായ പൂക്കള്‍ക്കുവേണ്ടി പൂന്തോട്ടങ്ങളില്‍ നട്ടുവളര്‍ത്തുന്നു. കാര്‍ഷിക വിളകളിലധികവും ഏകവര്‍ഷികളാണ്. നെല്ല്, ഗോതമ്പ്, ചോളം മുതലായ ധാന്യങ്ങളും ഉഴുന്ന്, ചെറുപയര്‍, വന്‍പയര്‍, കടല തുടങ്ങിയ പയറുവര്‍ഗങ്ങളും എള്ള്, നിലക്കടല എന്നീ എണ്ണക്കുരുക്കളും ഒറ്റ വര്‍ഷത്തിനുള്ളില്‍ വളര്‍ച്ച മുഴുമിപ്പിച്ച് ഫലം തന്നശേഷം നശിക്കുന്നു. വെണ്ട, വെള്ളരി, പാവല്‍, പടവലം മുതലായ പച്ചക്കറിവിളകളും ഏകവര്‍ഷികളാണ്. ജീവിത കാലം വളരെ ഹ്രസ്വമായതുകൊണ്ട് ഓരോ വര്‍ഷവും പുതുതായി ഇവ കൃഷി ചെയ്യേണ്ടതുണ്ട്.