This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എരുത്തിൽ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == എരുത്തിൽ == കന്നുകാലികളെ സംരക്ഷിക്കുന്നതിനുള്ള പുര. കാലിപ്...) |
Mksol (സംവാദം | സംഭാവനകള്‍) (→എരുത്തിൽ) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == | + | == എരുത്തില്‍ == |
- | കന്നുകാലികളെ സംരക്ഷിക്കുന്നതിനുള്ള പുര. കാലിപ്പുര, കാലിത്തൊഴുത്ത്, തൊഴുവം, തൊഴുത്ത്, | + | കന്നുകാലികളെ സംരക്ഷിക്കുന്നതിനുള്ള പുര. കാലിപ്പുര, കാലിത്തൊഴുത്ത്, തൊഴുവം, തൊഴുത്ത്, തൊഴുത്തില്‍ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. എരുത് എന്ന പദത്തിനര്‍ഥം കാള, മൂരി എന്നൊക്കെയാണ്. കന്നുകാലി വര്‍ഗത്തെ മൊത്തത്തില്‍ എരുത് എന്നു വിളിക്കാറുണ്ട്. എരുത്, ഇല്ലം എന്നീ പദങ്ങള്‍ കൂട്ടിച്ചേര്‍ത്ത് "കാലികളുടെ പുര' എന്ന അര്‍ഥത്തില്‍ ഉണ്ടായ എരുതില്ലം ലോപിച്ചുണ്ടായാതാവണം ഇന്നത്തെ എരുത്തില്‍. വാസഗൃഹങ്ങളുടെ ഉപഗൃഹമായി നിര്‍മിക്കാറുള്ള തൊഴുത്ത് അഥവാ എരുത്തില്‍ പല വിധത്തിലും അളവിലും നിര്‍മിക്കാം. വാസഗൃഹം നില്ക്കുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ദിഷ്ടമായ ഭാഗത്തുമാത്രമേ എരുത്തില്‍ നിര്‍മിക്കാവൂ എന്ന് തച്ചുശാസ്ത്രവിധിയുണ്ട്. അതനുസരിച്ച് വാസഗൃഹത്തിന്റെ സ്ഥാനം, വലുപ്പം, പുരയിടത്തിന്റെ വിസ്തൃതി, കന്നുകാലികളുടെ എണ്ണം ഇവയെല്ലാം കണക്കാക്കിയാണ് എരുത്തില്‍ നിര്‍മിക്കുക. |
+ | [[ചിത്രം:Vol5p218_eruthil.jpg|thumb|എരുത്തില്‍]] | ||
+ | കാളത്തൊഴുത്തും പശുത്തൊഴുത്തും പ്രത്യേകം പ്രത്യേകം ഉണ്ടാക്കണം എന്നും വിധിയുണ്ട്. എന്നാല്‍ ഉഴുന്നതിനും വണ്ടിവലിക്കുന്നതിനും മറ്റും കാളയെ പുലര്‍ത്തുന്ന ഗൃഹങ്ങളില്‍ മാത്രമേ കാളത്തൊഴുത്തിന്റെ ആവശ്യം നേരിടുന്നുള്ളൂ. കന്നിന് തൊഴുത്തിന്റെ കാര്യവും അതുപോലെതന്നെ. എന്നാല്‍ മിക്ക കേരളീയ ഗൃഹങ്ങളിലും പശുക്കളെ പുലര്‍ത്തുന്നതുകൊണ്ട് പശുത്തൊഴുത്ത് (എരുത്തില്‍) പൊതുവേ എല്ലാ ഭവനങ്ങളോടും ചേര്‍ന്ന് കാണാവുന്നതാണ്. മേല്‍ക്കൂട്, ഉറച്ചതറ, പശുവിനെയോ കാളയെയോ കന്നിനെയോ കെട്ടുന്ന കാളക്കാലുകള്‍, പുല്‍ക്കൂട് എന്നിവയെല്ലാം ചേര്‍ന്ന പുരയാണ് എരുത്തില്‍. എരുത്തിലിനോടു ചേര്‍ന്ന് ഒരു വശത്തായി ചാണകം ശേഖരിക്കുന്നതിനുള്ള ചാണകക്കുഴി(വളപ്പുര)യും ഉണ്ടായിരിക്കും. എരുത്തിലിന്റെ തറ പിന്നിലേക്കു ചരിഞ്ഞതും വളക്കുഴിയിലേക്കു പോകുന്ന ഓവുചാലോടു കൂടിയതുമായിരിക്കും. എരുത്തിലില്‍ കെട്ടുന്ന മൃഗങ്ങളുടെ മൂത്രം തറയില്‍ കെട്ടിനില്‍ക്കാതെ ഒഴുകിപ്പോകുന്നതിന് ഓവുചാലിലേക്ക് ചരിഞ്ഞുപോകുന്ന തറ ഉപകരിക്കുന്നു. എരുത്തിലിന്റെ തറയില്‍ ഈര്‍പ്പം തങ്ങി നില്‍ക്കാതെ സൂക്ഷിക്കേണ്ടത് അതില്‍ കെട്ടുന്ന മൃഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. | ||
- | + | (ഡോ.വി.എസ്. ശര്‍മ) | |
- | + | ||
- | (ഡോ.വി.എസ്. | + |
Current revision as of 09:09, 16 ഓഗസ്റ്റ് 2014
എരുത്തില്‍
കന്നുകാലികളെ സംരക്ഷിക്കുന്നതിനുള്ള പുര. കാലിപ്പുര, കാലിത്തൊഴുത്ത്, തൊഴുവം, തൊഴുത്ത്, തൊഴുത്തില്‍ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. എരുത് എന്ന പദത്തിനര്‍ഥം കാള, മൂരി എന്നൊക്കെയാണ്. കന്നുകാലി വര്‍ഗത്തെ മൊത്തത്തില്‍ എരുത് എന്നു വിളിക്കാറുണ്ട്. എരുത്, ഇല്ലം എന്നീ പദങ്ങള്‍ കൂട്ടിച്ചേര്‍ത്ത് "കാലികളുടെ പുര' എന്ന അര്‍ഥത്തില്‍ ഉണ്ടായ എരുതില്ലം ലോപിച്ചുണ്ടായാതാവണം ഇന്നത്തെ എരുത്തില്‍. വാസഗൃഹങ്ങളുടെ ഉപഗൃഹമായി നിര്‍മിക്കാറുള്ള തൊഴുത്ത് അഥവാ എരുത്തില്‍ പല വിധത്തിലും അളവിലും നിര്‍മിക്കാം. വാസഗൃഹം നില്ക്കുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ദിഷ്ടമായ ഭാഗത്തുമാത്രമേ എരുത്തില്‍ നിര്‍മിക്കാവൂ എന്ന് തച്ചുശാസ്ത്രവിധിയുണ്ട്. അതനുസരിച്ച് വാസഗൃഹത്തിന്റെ സ്ഥാനം, വലുപ്പം, പുരയിടത്തിന്റെ വിസ്തൃതി, കന്നുകാലികളുടെ എണ്ണം ഇവയെല്ലാം കണക്കാക്കിയാണ് എരുത്തില്‍ നിര്‍മിക്കുക.
കാളത്തൊഴുത്തും പശുത്തൊഴുത്തും പ്രത്യേകം പ്രത്യേകം ഉണ്ടാക്കണം എന്നും വിധിയുണ്ട്. എന്നാല്‍ ഉഴുന്നതിനും വണ്ടിവലിക്കുന്നതിനും മറ്റും കാളയെ പുലര്‍ത്തുന്ന ഗൃഹങ്ങളില്‍ മാത്രമേ കാളത്തൊഴുത്തിന്റെ ആവശ്യം നേരിടുന്നുള്ളൂ. കന്നിന് തൊഴുത്തിന്റെ കാര്യവും അതുപോലെതന്നെ. എന്നാല്‍ മിക്ക കേരളീയ ഗൃഹങ്ങളിലും പശുക്കളെ പുലര്‍ത്തുന്നതുകൊണ്ട് പശുത്തൊഴുത്ത് (എരുത്തില്‍) പൊതുവേ എല്ലാ ഭവനങ്ങളോടും ചേര്‍ന്ന് കാണാവുന്നതാണ്. മേല്‍ക്കൂട്, ഉറച്ചതറ, പശുവിനെയോ കാളയെയോ കന്നിനെയോ കെട്ടുന്ന കാളക്കാലുകള്‍, പുല്‍ക്കൂട് എന്നിവയെല്ലാം ചേര്‍ന്ന പുരയാണ് എരുത്തില്‍. എരുത്തിലിനോടു ചേര്‍ന്ന് ഒരു വശത്തായി ചാണകം ശേഖരിക്കുന്നതിനുള്ള ചാണകക്കുഴി(വളപ്പുര)യും ഉണ്ടായിരിക്കും. എരുത്തിലിന്റെ തറ പിന്നിലേക്കു ചരിഞ്ഞതും വളക്കുഴിയിലേക്കു പോകുന്ന ഓവുചാലോടു കൂടിയതുമായിരിക്കും. എരുത്തിലില്‍ കെട്ടുന്ന മൃഗങ്ങളുടെ മൂത്രം തറയില്‍ കെട്ടിനില്‍ക്കാതെ ഒഴുകിപ്പോകുന്നതിന് ഓവുചാലിലേക്ക് ചരിഞ്ഞുപോകുന്ന തറ ഉപകരിക്കുന്നു. എരുത്തിലിന്റെ തറയില്‍ ഈര്‍പ്പം തങ്ങി നില്‍ക്കാതെ സൂക്ഷിക്കേണ്ടത് അതില്‍ കെട്ടുന്ന മൃഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്.
(ഡോ.വി.എസ്. ശര്‍മ)