This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എരിജിനാ, ജോഹന്നസ് സ്കോട്ടസ് (815 - 877)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == എരിജിനാ, ജോഹന്നസ് സ്കോട്ടസ് (815 - 877) == == Erigena, Johannes Scotus == ഐറിഷ് ദാ...) |
Mksol (സംവാദം | സംഭാവനകള്‍) (→Erigena, Johannes Scotus) |
||
വരി 5: | വരി 5: | ||
== Erigena, Johannes Scotus == | == Erigena, Johannes Scotus == | ||
- | ഐറിഷ് | + | ഐറിഷ് ദാര്‍ശനികനും ദൈവശാസ്ത്രജ്ഞനും. ഇദ്ദേഹത്തിന്റെ ബാല്യകാല ജീവിതത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. അയര്‍ലണ്ടിലെ ഒരു സന്ന്യാസിമഠത്തിൽ വിദ്യാഭ്യാസം നേടിയ ഇദ്ദേഹം സമര്‍ഥനായ ഒരു ഗ്രീക്കു പണ്ഡിതനായിത്തീര്‍ന്നു. |
- | ക്രസ്തവ നിയോ-പ്ലേറ്റോണിസ്റ്റായ ഡയോണിസിയസ്സിന്റെ കൃതികള്‍ എരിജിനാ പരിഭാഷപ്പെടുത്തുകയും ഒരു വ്യാഖ്യാനപരമ്പര തയ്യാറാക്കുകയും ചെയ്തു. ഗ്രീക്കു ദൈവശാസ്ത്രജ്ഞനായ നിസയിലെ ഗ്രിഗറിയുടെയും മാക്സിമസ് ദി കണ്‍ഫസറുടെയും കൃതികള്‍ ഇദ്ദേഹം | + | ക്രസ്തവ നിയോ-പ്ലേറ്റോണിസ്റ്റായ ഡയോണിസിയസ്സിന്റെ കൃതികള്‍ എരിജിനാ പരിഭാഷപ്പെടുത്തുകയും ഒരു വ്യാഖ്യാനപരമ്പര തയ്യാറാക്കുകയും ചെയ്തു. ഗ്രീക്കു ദൈവശാസ്ത്രജ്ഞനായ നിസയിലെ ഗ്രിഗറിയുടെയും മാക്സിമസ് ദി കണ്‍ഫസറുടെയും കൃതികള്‍ ഇദ്ദേഹം തര്‍ജുമ ചെയ്തു. കൂടാതെ വിശുദ്ധ ജോണിന്റെ സുവിശേഷത്തിനും ബോത്തിയസ്സിന്റെ കൃതികള്‍ക്കും വ്യാഖ്യാനങ്ങള്‍ എഴുതുകയും ചെയ്തു. 862-നും 866-നും ഇടയ്ക്കാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതിയായ ദി ഡിവിസിയോണെ നാച്ചുറേ (De divisione naturae)പ്രകാശനം ചെയ്യപ്പെട്ടത്. |
- | എരിജിനായുടെ അഭിപ്രായത്തിൽ | + | എരിജിനായുടെ അഭിപ്രായത്തിൽ ദര്‍ശനവും ദൈവശാസ്ത്രവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. വേദപുസ്തകത്തിലും പ്രമാണത്തിലും അടങ്ങിയിട്ടുള്ള ക്രസ്തവ സന്ദേശത്തിന്റെ സത്തയ്ക്ക് യുക്തിപരമായ വ്യാഖ്യാനം നല്‍കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. ബൈബിളിന്റെ ആധികാരികതയെയോ ദിവ്യവെളിപാടിനെയോ ധിക്കരിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ ഉദ്ദേശ്യം എന്നൊരഭിപ്രായം നിലവിലുണ്ട്. ഇത് ശരിയല്ല. ഇദ്ദേഹം ഒരിക്കലും വേദപുസ്തകത്തെയോ സിദ്ധാന്തങ്ങളെയോ ചോദ്യം ചെയ്തതായി കണുന്നില്ല. സഭാപിതാക്കന്മാരുടെ അഭിപ്രായങ്ങള്‍ വിമര്‍ശനത്തിനതീതമാണെന്ന വാദഗതിയെ മാത്രമേ ഇദ്ദേഹം എതിര്‍ത്തിട്ടുള്ളൂ. |
- | എരിജിനായുടെ | + | എരിജിനായുടെ ദര്‍ശനങ്ങളെ ഏകോപിപ്പിക്കുന്ന തത്ത്വം പ്രകൃതിയാണ്. പ്രകൃതിയെ നാലുഘട്ടങ്ങളായി ഇദ്ദേഹം തരംതിരിച്ചിരിക്കുന്നു: (1) അസൃഷ്ടവും സൃഷ്ട്യുന്മുഖവും (Uncreated and creative) ആയ പ്രകൃതി. എല്ലാ വസ്തുക്കളുടെയും മൂലതത്ത്വമായ ഈശ്വരനാണ് ഇത്; (2) സൃഷ്ടവും സൃഷ്ടിപരവുമായ (created and creative) പ്രകൃതി. തന്നിൽ നിന്നുതന്നെ ഈശ്വരന് സൃഷ്ടിക്കുന്നതും അനശ്വരമായി നിലനില്ക്കുന്നതുമായ ആദര്ശലോകങ്ങളാണിവ; (3) സൃഷ്ടവും അസൃഷ്ടവുമായ(created but noncreative) പ്രകൃതി. ഇന്ദ്രിയഗോചരമായ പ്രപഞ്ചമാണിത്; (4) അസൃഷ്ടവും സൃഷ്ടിരഹിതവുമായ(uncreated and uncreating)പ്രകൃതി. സൃഷ്ടി പരമ്പരയുടെ അന്ത്യം ഈശ്വരനാണ് എന്നാണിതിനര്‍ഥം. ബഹുദൈവവാദമാണ് ഇദ്ദേഹത്തിന്റെ ദര്‍ശനമെന്നു പറയാം. ഇദ്ദേഹം 877-നോടടുത്തകാലത്ത് നിര്യാതനായി. |
Current revision as of 09:08, 16 ഓഗസ്റ്റ് 2014
എരിജിനാ, ജോഹന്നസ് സ്കോട്ടസ് (815 - 877)
Erigena, Johannes Scotus
ഐറിഷ് ദാര്‍ശനികനും ദൈവശാസ്ത്രജ്ഞനും. ഇദ്ദേഹത്തിന്റെ ബാല്യകാല ജീവിതത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. അയര്‍ലണ്ടിലെ ഒരു സന്ന്യാസിമഠത്തിൽ വിദ്യാഭ്യാസം നേടിയ ഇദ്ദേഹം സമര്‍ഥനായ ഒരു ഗ്രീക്കു പണ്ഡിതനായിത്തീര്‍ന്നു.
ക്രസ്തവ നിയോ-പ്ലേറ്റോണിസ്റ്റായ ഡയോണിസിയസ്സിന്റെ കൃതികള്‍ എരിജിനാ പരിഭാഷപ്പെടുത്തുകയും ഒരു വ്യാഖ്യാനപരമ്പര തയ്യാറാക്കുകയും ചെയ്തു. ഗ്രീക്കു ദൈവശാസ്ത്രജ്ഞനായ നിസയിലെ ഗ്രിഗറിയുടെയും മാക്സിമസ് ദി കണ്‍ഫസറുടെയും കൃതികള്‍ ഇദ്ദേഹം തര്‍ജുമ ചെയ്തു. കൂടാതെ വിശുദ്ധ ജോണിന്റെ സുവിശേഷത്തിനും ബോത്തിയസ്സിന്റെ കൃതികള്‍ക്കും വ്യാഖ്യാനങ്ങള്‍ എഴുതുകയും ചെയ്തു. 862-നും 866-നും ഇടയ്ക്കാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതിയായ ദി ഡിവിസിയോണെ നാച്ചുറേ (De divisione naturae)പ്രകാശനം ചെയ്യപ്പെട്ടത്.
എരിജിനായുടെ അഭിപ്രായത്തിൽ ദര്‍ശനവും ദൈവശാസ്ത്രവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. വേദപുസ്തകത്തിലും പ്രമാണത്തിലും അടങ്ങിയിട്ടുള്ള ക്രസ്തവ സന്ദേശത്തിന്റെ സത്തയ്ക്ക് യുക്തിപരമായ വ്യാഖ്യാനം നല്‍കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. ബൈബിളിന്റെ ആധികാരികതയെയോ ദിവ്യവെളിപാടിനെയോ ധിക്കരിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ ഉദ്ദേശ്യം എന്നൊരഭിപ്രായം നിലവിലുണ്ട്. ഇത് ശരിയല്ല. ഇദ്ദേഹം ഒരിക്കലും വേദപുസ്തകത്തെയോ സിദ്ധാന്തങ്ങളെയോ ചോദ്യം ചെയ്തതായി കണുന്നില്ല. സഭാപിതാക്കന്മാരുടെ അഭിപ്രായങ്ങള്‍ വിമര്‍ശനത്തിനതീതമാണെന്ന വാദഗതിയെ മാത്രമേ ഇദ്ദേഹം എതിര്‍ത്തിട്ടുള്ളൂ.
എരിജിനായുടെ ദര്‍ശനങ്ങളെ ഏകോപിപ്പിക്കുന്ന തത്ത്വം പ്രകൃതിയാണ്. പ്രകൃതിയെ നാലുഘട്ടങ്ങളായി ഇദ്ദേഹം തരംതിരിച്ചിരിക്കുന്നു: (1) അസൃഷ്ടവും സൃഷ്ട്യുന്മുഖവും (Uncreated and creative) ആയ പ്രകൃതി. എല്ലാ വസ്തുക്കളുടെയും മൂലതത്ത്വമായ ഈശ്വരനാണ് ഇത്; (2) സൃഷ്ടവും സൃഷ്ടിപരവുമായ (created and creative) പ്രകൃതി. തന്നിൽ നിന്നുതന്നെ ഈശ്വരന് സൃഷ്ടിക്കുന്നതും അനശ്വരമായി നിലനില്ക്കുന്നതുമായ ആദര്ശലോകങ്ങളാണിവ; (3) സൃഷ്ടവും അസൃഷ്ടവുമായ(created but noncreative) പ്രകൃതി. ഇന്ദ്രിയഗോചരമായ പ്രപഞ്ചമാണിത്; (4) അസൃഷ്ടവും സൃഷ്ടിരഹിതവുമായ(uncreated and uncreating)പ്രകൃതി. സൃഷ്ടി പരമ്പരയുടെ അന്ത്യം ഈശ്വരനാണ് എന്നാണിതിനര്‍ഥം. ബഹുദൈവവാദമാണ് ഇദ്ദേഹത്തിന്റെ ദര്‍ശനമെന്നു പറയാം. ഇദ്ദേഹം 877-നോടടുത്തകാലത്ത് നിര്യാതനായി.