This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എബ്രഹാം ജോസഫ് (1931 - 86)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == എബ്രഹാം ജോസഫ് (1931 - 86) == മലയാള സാഹിത്യകാരന്‍. 1931 ഒക്‌ടോബറിൽ കൊല...) |
Mksol (സംവാദം | സംഭാവനകള്‍) (→എബ്രഹാം ജോസഫ് (1931 - 86)) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
== എബ്രഹാം ജോസഫ് (1931 - 86) == | == എബ്രഹാം ജോസഫ് (1931 - 86) == | ||
- | മലയാള സാഹിത്യകാരന്‍. 1931 | + | മലയാള സാഹിത്യകാരന്‍. 1931 ഒക്‌ടോബറില്‍ കൊല്ലം ജില്ലയില്‍ ജനിച്ചു. എം.എ., ബി.ടി. ബിരുദങ്ങള്‍ നേടിയശേഷം കോളജ് ലക്‌ചററായി അല്‌പകാലം സേവനമനുഷ്‌ഠിച്ചു. പിന്നീട് ആകാശവാണിയില്‍ സാഹിത്യവിഭാഗം പ്രാഡക്ഷന്‍ അസിസ്റ്റന്റായി ചേര്‍ന്നു. തുടര്‍ന്ന് മലയാളം എന്‍സൈക്ലോപീഡിയാ അസിസ്റ്റന്റ് എഡിറ്ററായി 15 വര്‍ഷത്തോളം പ്രവര്‍ത്തിച്ചശേഷം 1981-ല്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്‌ടറായി നിയമിതനായി. കേരളത്തില്‍ കുട്ടികളുടെ കൊട്ടാരം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ സ്‌പെഷ്യല്‍ ഓഫീസറായും ഇദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അംഗം, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഡയറക്‌ടര്‍ ബോര്‍ഡ് അംഗം, ലയണ്‍സ് ക്ലബ്ബ് ഡിസ്‌ട്രിക്‌റ്റ് ഗവര്‍ണര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ബാലസാഹിത്യത്തെക്കുറിച്ച് പഠിക്കാന്‍ ചൈനീസ് ഗവണ്‍മെന്റിന്റെ ക്ഷണം സ്വീകരിച്ച് ചൈനയില്‍ പര്യടനം നടത്തി. |
- | + | [[ചിത്രം:Vol5p218_abraham joseph.jpg|thumb|എബ്രഹാം ജോസഫ്]] | |
- | നാടകകൃത്ത്, നടന്‍, സാഹിത്യനിരൂപകന്‍, ബാലസാഹിത്യകാരന്‍ എന്നീ നിലകളിലെല്ലാം ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സമാധാനത്തിന്റെ സാമ്രാജ്യത്തിലേക്ക്, പിലാത്തോസ്, ഏഴു മാരകപാപങ്ങള്‍, ആദ്യത്തെ ബലി, അകന്ന കണ്ണികള്‍, ഇരുണ്ടവെളിച്ചം എന്നിവ ഇദ്ദേഹത്തിന്റെ | + | നാടകകൃത്ത്, നടന്‍, സാഹിത്യനിരൂപകന്‍, ബാലസാഹിത്യകാരന്‍ എന്നീ നിലകളിലെല്ലാം ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സമാധാനത്തിന്റെ സാമ്രാജ്യത്തിലേക്ക്, പിലാത്തോസ്, ഏഴു മാരകപാപങ്ങള്‍, ആദ്യത്തെ ബലി, അകന്ന കണ്ണികള്‍, ഇരുണ്ടവെളിച്ചം എന്നിവ ഇദ്ദേഹത്തിന്റെ കൃതികളില്‍ ഉള്‍പ്പെടുന്നു. സമാധാനത്തിന്റെ സാമ്രാജ്യത്തിലേക്ക് എന്ന റേഡിയോ നാടകത്തിന് "ലിഡീസ്' എന്ന അന്തര്‍ദേശീയ അവാര്‍ഡ് ലഭിച്ചു. 1985-ല്‍ ബാലസാഹിത്യ പ്രവര്‍ത്തകര്‍ക്കുള്ള ദേശീയ അംഗീകാരമായി ഭാരതീയ ബാല കല്യാണ്‍ എന്ന അവാര്‍ഡിനും അര്‍ഹനായി. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്‌ടായിരിക്കവെ, 1986 സെപ്. 22-ന് 55-ാം വയസ്സില്‍ ഇദ്ദേഹം അന്തരിച്ചു. |
(കെ.പി.) | (കെ.പി.) |
Current revision as of 05:31, 16 ഓഗസ്റ്റ് 2014
എബ്രഹാം ജോസഫ് (1931 - 86)
മലയാള സാഹിത്യകാരന്‍. 1931 ഒക്‌ടോബറില്‍ കൊല്ലം ജില്ലയില്‍ ജനിച്ചു. എം.എ., ബി.ടി. ബിരുദങ്ങള്‍ നേടിയശേഷം കോളജ് ലക്‌ചററായി അല്‌പകാലം സേവനമനുഷ്‌ഠിച്ചു. പിന്നീട് ആകാശവാണിയില്‍ സാഹിത്യവിഭാഗം പ്രാഡക്ഷന്‍ അസിസ്റ്റന്റായി ചേര്‍ന്നു. തുടര്‍ന്ന് മലയാളം എന്‍സൈക്ലോപീഡിയാ അസിസ്റ്റന്റ് എഡിറ്ററായി 15 വര്‍ഷത്തോളം പ്രവര്‍ത്തിച്ചശേഷം 1981-ല്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്‌ടറായി നിയമിതനായി. കേരളത്തില്‍ കുട്ടികളുടെ കൊട്ടാരം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ സ്‌പെഷ്യല്‍ ഓഫീസറായും ഇദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അംഗം, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഡയറക്‌ടര്‍ ബോര്‍ഡ് അംഗം, ലയണ്‍സ് ക്ലബ്ബ് ഡിസ്‌ട്രിക്‌റ്റ് ഗവര്‍ണര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ബാലസാഹിത്യത്തെക്കുറിച്ച് പഠിക്കാന്‍ ചൈനീസ് ഗവണ്‍മെന്റിന്റെ ക്ഷണം സ്വീകരിച്ച് ചൈനയില്‍ പര്യടനം നടത്തി.
നാടകകൃത്ത്, നടന്‍, സാഹിത്യനിരൂപകന്‍, ബാലസാഹിത്യകാരന്‍ എന്നീ നിലകളിലെല്ലാം ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സമാധാനത്തിന്റെ സാമ്രാജ്യത്തിലേക്ക്, പിലാത്തോസ്, ഏഴു മാരകപാപങ്ങള്‍, ആദ്യത്തെ ബലി, അകന്ന കണ്ണികള്‍, ഇരുണ്ടവെളിച്ചം എന്നിവ ഇദ്ദേഹത്തിന്റെ കൃതികളില്‍ ഉള്‍പ്പെടുന്നു. സമാധാനത്തിന്റെ സാമ്രാജ്യത്തിലേക്ക് എന്ന റേഡിയോ നാടകത്തിന് "ലിഡീസ്' എന്ന അന്തര്‍ദേശീയ അവാര്‍ഡ് ലഭിച്ചു. 1985-ല്‍ ബാലസാഹിത്യ പ്രവര്‍ത്തകര്‍ക്കുള്ള ദേശീയ അംഗീകാരമായി ഭാരതീയ ബാല കല്യാണ്‍ എന്ന അവാര്‍ഡിനും അര്‍ഹനായി. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്‌ടായിരിക്കവെ, 1986 സെപ്. 22-ന് 55-ാം വയസ്സില്‍ ഇദ്ദേഹം അന്തരിച്ചു.
(കെ.പി.)