This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഥിൽ അസറ്റേറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == എഥിൽ അസറ്റേറ്റ് == == Ethyl Acetate == എസ്റ്റർവകുപ്പിൽപ്പെടുന്ന ഒരു ഓ...) |
Mksol (സംവാദം | സംഭാവനകള്‍) (→Ethyl Acetate) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == | + | == എഥില്‍ അസറ്റേറ്റ് == |
- | + | ||
== Ethyl Acetate == | == Ethyl Acetate == | ||
- | + | എസ്റ്റര്‍വകുപ്പില്‍പ്പെടുന്ന ഒരു ഓര്‍ഗാനിക് ദ്രവയൗഗികം. ഫോര്‍മുല. CH<sub>3</sub> C O O C<sub>2</sub>H<sub>5</sub>നിറമില്ല; ബാഷ്‌പശീലമുണ്ട്; എളുപ്പം കത്തിപ്പിടിക്കും. ഏത്തപ്പഴത്തിന്റെ ഗന്ധമാണ്. ആപേക്ഷികഘനത്വം (20ºC-ല്‍) 0.9 ആണ്. 77ºC-ല്‍ തിളയ്‌ക്കുന്നു. ജലത്തിലും ഖനിജാമ്ലങ്ങളിലും അല്‌പലേയമാണ്. ആല്‍ക്കഹോള്‍ മുതലായ ഓര്‍ഗാനിക് ലായകങ്ങളില്‍ അനായാസേന അലിയുന്നു. അന്തരീക്ഷത്തില്‍നിന്ന് ഈര്‍പ്പം വലിച്ചെടുത്ത് ജലവുമായി പ്രതിപ്രവര്‍ത്തിച്ച് വിശ്ലേഷണവിധേയമാകുന്നു. ആകയാല്‍ ഇത് മുറുക്കിയടയ്‌ക്കാവുന്ന പാത്രങ്ങളിലേ സൂക്ഷിക്കാവൂ. എഥില്‍ ആല്‍ക്കഹോളും അസറ്റിക് അമ്ലവും തമ്മില്‍ പ്രതിപ്രവര്‍ത്തിച്ചാണ് ഈ എസ്റ്റര്‍ ഉണ്ടാകുന്നത്: | |
- | + | CH<sub>3</sub> C O O H + H O C<sub>2</sub> H<sub>5</sub> CH<sub>3</sub> C O O C<sub>2</sub> H<sub>5</sub> + H<sub>2</sub> O | |
- | ഈ രാസപ്രക്രിയ ഉത്‌ക്രമണീയമാണ് (reversible). ആശാസ്യമായ ഫലം ലഭിക്കുന്നതിന് മറ്റൊരുത്‌പന്നമായ ജലത്തെ നീക്കം ചെയ്യണം. | + | ഈ രാസപ്രക്രിയ ഉത്‌ക്രമണീയമാണ് (reversible). ആശാസ്യമായ ഫലം ലഭിക്കുന്നതിന് മറ്റൊരുത്‌പന്നമായ ജലത്തെ നീക്കം ചെയ്യണം. ആല്‍ക്കഹോള്‍-അസറ്റിക്കമ്ലമിശ്രിതത്തില്‍ സാന്ദ്രസള്‍ഫൂരിക് അമ്ലവും കലര്‍ത്തി ചൂടാക്കിയാല്‍ അതു സാധിക്കും. സാന്ദ്രസള്‍ഫൂരിക് അമ്ലം ജലത്തെ അവശോഷണം ചെയ്യുന്നു. രാസപ്രവര്‍ത്തനം ശുഷ്‌കഹൈഡ്രജന്‍ ക്ലോറൈഡ് വാതകത്തിന്റെ ആവരണത്തില്‍ നടത്തിയാലും മതി. ശുഷ്‌ക ഹൈഡ്രജന്‍ ക്ലോറൈഡ് വാതകത്തിനും ജലാംശം വലിച്ചെടുക്കുവാന്‍ കഴിവുണ്ട്. പരീക്ഷണശാലയില്‍ നിര്‍വഹിക്കാവുന്ന രീതി ഇപ്രകാരമാണ്: ആല്‍ക്കഹോള്‍, അസറ്റിക് അമ്ലം, സാന്ദ്രസള്‍ഫൂരിക് അമ്ലം എന്നിവ ഓരോന്നും 50 സി.സി. വീതം ചേര്‍ത്ത മിശ്രിതം ഒരു തൈലതാപക(oil bath)ത്തില്‍വച്ച് 140ºC-ല്‍ ചൂടാക്കുക. ഉദ്‌ഗമിക്കുന്ന ബാഷ്‌പത്തെ ഒരു കുഴലിലൂടെ പ്രവഹിപ്പിച്ച് ടാപ്പിലെ ജലധാരയാല്‍ തണുപ്പിച്ച് ദ്രവീകരിച്ചു ഗ്രാഹകത്തില്‍ ശേഖരിക്കുക. ഇപ്രകാരം ലഭിച്ച എഥില്‍ അസറ്റേറ്റില്‍ ആല്‍ക്കഹോള്‍, സള്‍ഫൂരിക് അമ്ലം, ജലം എന്നിവയുടെ അംശങ്ങള്‍ അപദ്രവ്യങ്ങളായിട്ടുണ്ടാകും. സമുചിത രാസവിധികള്‍കൊണ്ട് ഇവയെ നീക്കം ചെയ്‌തു എഥില്‍ അസറ്റേറ്റ് പുനഃസ്വേദനം ചെയ്‌തു ശുദ്ധീകരിക്കുന്നു. അസറ്റാല്‍ഡിഹൈഡിനെ അലുമിനിയം ഇഥോക്‌സൈഡ് കൊണ്ട് ഉപചരിച്ചും എഥില്‍ അസറ്റേറ്റ് ഉത്‌പാദിപ്പിക്കാം. |
- | + | എഥില്‍ അസറ്റേറ്റ് നല്ല ഒരു ഓര്‍ഗാനിക് ലായകമാണ്. സെലുലോസ് നൈട്രറ്റ്, ലാക്കറുകള്‍ എന്നിവയ്‌ക്ക് ലായകമായും വാര്‍ണിഷ്, കൃത്രിമസുഗന്ധതൈലങ്ങള്‍, മറ്റു സുഗന്ധദ്രവ്യങ്ങള്‍, കൃത്രിമത്തോല്, സ്‌മോക്‌ലസ് പൗഡര്‍ (smokeless powder) എന്നിവയുടെ നിര്‍മാണത്തിലും ഇതു വിപുലമായി പ്രയോജനപ്പെടുത്തിവരുന്നു. |
Current revision as of 08:05, 14 ഓഗസ്റ്റ് 2014
എഥില്‍ അസറ്റേറ്റ്
Ethyl Acetate
എസ്റ്റര്‍വകുപ്പില്‍പ്പെടുന്ന ഒരു ഓര്‍ഗാനിക് ദ്രവയൗഗികം. ഫോര്‍മുല. CH3 C O O C2H5നിറമില്ല; ബാഷ്‌പശീലമുണ്ട്; എളുപ്പം കത്തിപ്പിടിക്കും. ഏത്തപ്പഴത്തിന്റെ ഗന്ധമാണ്. ആപേക്ഷികഘനത്വം (20ºC-ല്‍) 0.9 ആണ്. 77ºC-ല്‍ തിളയ്‌ക്കുന്നു. ജലത്തിലും ഖനിജാമ്ലങ്ങളിലും അല്‌പലേയമാണ്. ആല്‍ക്കഹോള്‍ മുതലായ ഓര്‍ഗാനിക് ലായകങ്ങളില്‍ അനായാസേന അലിയുന്നു. അന്തരീക്ഷത്തില്‍നിന്ന് ഈര്‍പ്പം വലിച്ചെടുത്ത് ജലവുമായി പ്രതിപ്രവര്‍ത്തിച്ച് വിശ്ലേഷണവിധേയമാകുന്നു. ആകയാല്‍ ഇത് മുറുക്കിയടയ്‌ക്കാവുന്ന പാത്രങ്ങളിലേ സൂക്ഷിക്കാവൂ. എഥില്‍ ആല്‍ക്കഹോളും അസറ്റിക് അമ്ലവും തമ്മില്‍ പ്രതിപ്രവര്‍ത്തിച്ചാണ് ഈ എസ്റ്റര്‍ ഉണ്ടാകുന്നത്:
CH3 C O O H + H O C2 H5 CH3 C O O C2 H5 + H2 O
ഈ രാസപ്രക്രിയ ഉത്‌ക്രമണീയമാണ് (reversible). ആശാസ്യമായ ഫലം ലഭിക്കുന്നതിന് മറ്റൊരുത്‌പന്നമായ ജലത്തെ നീക്കം ചെയ്യണം. ആല്‍ക്കഹോള്‍-അസറ്റിക്കമ്ലമിശ്രിതത്തില്‍ സാന്ദ്രസള്‍ഫൂരിക് അമ്ലവും കലര്‍ത്തി ചൂടാക്കിയാല്‍ അതു സാധിക്കും. സാന്ദ്രസള്‍ഫൂരിക് അമ്ലം ജലത്തെ അവശോഷണം ചെയ്യുന്നു. രാസപ്രവര്‍ത്തനം ശുഷ്‌കഹൈഡ്രജന്‍ ക്ലോറൈഡ് വാതകത്തിന്റെ ആവരണത്തില്‍ നടത്തിയാലും മതി. ശുഷ്‌ക ഹൈഡ്രജന്‍ ക്ലോറൈഡ് വാതകത്തിനും ജലാംശം വലിച്ചെടുക്കുവാന്‍ കഴിവുണ്ട്. പരീക്ഷണശാലയില്‍ നിര്‍വഹിക്കാവുന്ന രീതി ഇപ്രകാരമാണ്: ആല്‍ക്കഹോള്‍, അസറ്റിക് അമ്ലം, സാന്ദ്രസള്‍ഫൂരിക് അമ്ലം എന്നിവ ഓരോന്നും 50 സി.സി. വീതം ചേര്‍ത്ത മിശ്രിതം ഒരു തൈലതാപക(oil bath)ത്തില്‍വച്ച് 140ºC-ല്‍ ചൂടാക്കുക. ഉദ്‌ഗമിക്കുന്ന ബാഷ്‌പത്തെ ഒരു കുഴലിലൂടെ പ്രവഹിപ്പിച്ച് ടാപ്പിലെ ജലധാരയാല്‍ തണുപ്പിച്ച് ദ്രവീകരിച്ചു ഗ്രാഹകത്തില്‍ ശേഖരിക്കുക. ഇപ്രകാരം ലഭിച്ച എഥില്‍ അസറ്റേറ്റില്‍ ആല്‍ക്കഹോള്‍, സള്‍ഫൂരിക് അമ്ലം, ജലം എന്നിവയുടെ അംശങ്ങള്‍ അപദ്രവ്യങ്ങളായിട്ടുണ്ടാകും. സമുചിത രാസവിധികള്‍കൊണ്ട് ഇവയെ നീക്കം ചെയ്‌തു എഥില്‍ അസറ്റേറ്റ് പുനഃസ്വേദനം ചെയ്‌തു ശുദ്ധീകരിക്കുന്നു. അസറ്റാല്‍ഡിഹൈഡിനെ അലുമിനിയം ഇഥോക്‌സൈഡ് കൊണ്ട് ഉപചരിച്ചും എഥില്‍ അസറ്റേറ്റ് ഉത്‌പാദിപ്പിക്കാം.
എഥില്‍ അസറ്റേറ്റ് നല്ല ഒരു ഓര്‍ഗാനിക് ലായകമാണ്. സെലുലോസ് നൈട്രറ്റ്, ലാക്കറുകള്‍ എന്നിവയ്‌ക്ക് ലായകമായും വാര്‍ണിഷ്, കൃത്രിമസുഗന്ധതൈലങ്ങള്‍, മറ്റു സുഗന്ധദ്രവ്യങ്ങള്‍, കൃത്രിമത്തോല്, സ്‌മോക്‌ലസ് പൗഡര്‍ (smokeless powder) എന്നിവയുടെ നിര്‍മാണത്തിലും ഇതു വിപുലമായി പ്രയോജനപ്പെടുത്തിവരുന്നു.