This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഡ്‌മണ്‍ടണ്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == എഡ്‌മണ്‍ടണ്‍ == == Edmonton == കാനഡയിലെ ആൽബെർട്ടാ പ്രവിശ്യയുടെ തലസ്...) |
Mksol (സംവാദം | സംഭാവനകള്‍) (→Edmonton) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
== Edmonton == | == Edmonton == | ||
- | + | [[ചിത്രം:Vol5p98_Downtown-Skyline-Edmonton-Alberta-Canada-01A.jpg|thumb|എഡ്‌മണ്‍ടണ്‍ നഗരം]] | |
- | കാനഡയിലെ | + | കാനഡയിലെ ആല്‍ബെര്‍ട്ടാ പ്രവിശ്യയുടെ തലസ്ഥാന നഗരം. യു.എസ്.-കാനഡ അതിര്‍ത്തിയില്‍നിന്ന് 480 കി.മീ. വടക്ക്, സസ്‌കെച്ച് വാന്‍നദിയുടെ ഇരുകരകളിലുമായി വ്യാപിച്ചുകിടക്കുന്നു. വടക്കേ അമേരിക്കയിലെ വന്‍നഗരങ്ങളില്‍ ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്നത് എഡ്‌മണ്‍ടണ്‍ ആണ്. 2006-ലെ സര്‍വേ പ്രകാരം സിറ്റി ഏരിയ 684 സ്‌ക്വയര്‍ കിലോമീറ്ററും മെട്രാ ഏരിയ 9417 സ്‌ക്വയര്‍ കിലോമീറ്ററുമാണ്. ജനസാന്ദ്രത ച.കിലോമീറ്ററില്‍ 1067 ആണ്. 2001-ലെ സെന്‍സസ് പ്രകാരം ജനസംഖ്യയില്‍ 31 ശതമാനം പ്രാട്ടസ്റ്റന്റുകളും 29 ശതമാനം കത്തോലിക്കരും മൂന്ന് ശതമാനം മുസ്‌ലിങ്ങളുമാണ്. 2009-ല്‍ നിലവില്‍ വന്ന തിരഞ്ഞെടുപ്പ് സമ്പ്രദായമനുസരിച്ച് എഡ്‌മണ്‍ടണ്‍ നഗരത്തെ 12 വാര്‍ഡുകളായി തിരിച്ചു. ഇതിനെ അടിസ്ഥാനമാക്കി 2010-ല്‍ തിരഞ്ഞെടുപ്പ് നടന്നു. ജനസംഖ്യ: 1155383 (2009). |
- | + | [[ചിത്രം:Vol5p98_National_Institute_for_Nanotechnology_University_of_Alberta_Edmonton_Alberta_Canada_03A.jpg|thumb|നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് നാനോടെക്‌നേളജി-എഡ്‌മണ്‍ടന്‍]] | |
- | ഈ നഗരത്തിന്റെ പശ്ചപ്രദേശം ഫലഭൂയിഷ്‌ഠമായ | + | ഈ നഗരത്തിന്റെ പശ്ചപ്രദേശം ഫലഭൂയിഷ്‌ഠമായ കാര്‍ഷികമേഖലയാണ്. ഈ ഭാഗത്ത് ധാരാളം എണ്ണപ്പാടങ്ങളും ഉണ്ട്. എഡ്‌മണ്‍ടണ്‍ ഒരു എണ്ണശുദ്ധീകരണ കേന്ദ്രമാണ്. കാനഡയിലെ എണ്ണ ഉത്‌പാദനത്തില്‍ മുക്കാല്‍പങ്കും എഡ്‌മണ്‍ടണ് 150 കി.മീ. ചുറ്റളവിലുള്ള എണ്ണപ്പാടങ്ങളില്‍നിന്നാണ് ലഭിച്ചുവരുന്നത്. ഇവിടെ നിന്ന് ഒണ്ടാറിയോയിലെ സാര്‍ണിയിലേക്കും പസിഫിക് തീരത്തെ വാന്‍കൂവറിലേക്കും സ്ഥാപിക്കപ്പെട്ടിരിക്കുന്ന എണ്ണക്കുഴലുകള്‍ കാനഡയിലെ പൈപ്പ് ലൈനുകളില്‍ ഏറ്റവും നീളം കൂടിയവയാണ്. എന്നാല്‍ എണ്ണശുദ്ധീകരണത്തില്‍ എഡ്‌മണ്‍ടണ് കാനഡയിലെ നഗരങ്ങള്‍ക്കിടയില്‍ നാലാം സ്ഥാനമേ ഉള്ളൂ. പെട്രാ-കെമിക്കല്‍ നിര്‍മാണത്തില്‍ ഇത് രണ്ടാം സ്ഥാനത്താണ്. ജൈവരാസദ്രവ്യങ്ങള്‍, കൃത്രിമപ്പട്ട്, സെല്ലുലോസ് അസറ്റേറ്റ്, പോളി എഥിലിന്‍ തുടങ്ങിയവയാണ് എഡ്‌മണ്‍ടണില്‍ ഉത്‌പാദിപ്പിക്കുന്ന പെട്രാ-കെമിക്കലുകള്‍; ഇവ ഏറിയകൂറും കയറ്റുമതിചെയ്യപ്പെടുന്നു. കാര്‍ഷികോത്‌പന്ന സംസ്‌കരണം ഈ നഗരത്തിലെ മറ്റൊരു മുന്തിയ വ്യവസായമാണ്. ഭക്ഷ്യപേയപദാര്‍ഥങ്ങള്‍ കയറ്റി അയയ്‌ക്കുന്നതിലും എഡ്‌മണ്‍ടണ്‍ മുമ്പന്തിയിലാണ്. |
- | + | [[ചിത്രം:Vol5p98_West_Edmonton_Mall_corridor.jpg|thumb|വെസ്റ്റ് എഡ്‌മണ്‍ടന്‍ മാള്‍]] | |
- | പ്രവിശ്യാതലസ്ഥാനം, വ്യവസായകേന്ദ്രം എന്നിവയ്‌ക്കു പുറമേ | + | പ്രവിശ്യാതലസ്ഥാനം, വ്യവസായകേന്ദ്രം എന്നിവയ്‌ക്കു പുറമേ ആല്‍ബെര്‍ട്ടാ സര്‍വകലാശാലയുടെ ആസ്ഥാനം, വാസ്‌തുസാമഗ്രി നിര്‍മാണകേന്ദ്രം, ഗതാഗതകേന്ദ്രം എന്നീ നിലകളിലും എഡ്‌മണ്‍ടണ്‍ പ്രാധാന്യം നേടിയിരിക്കുന്നു. വെസ്റ്റ്‌മോണ്‍ട്‌സെന്റര്‍ വെസ്റ്റ് എഡ്‌മണ്‍ടണ്‍മാള്‍, എഡ്‌മണ്‍ടണ്‍ സിറ്റി സെന്റര്‍ തുടങ്ങി ലോകപ്രസിദ്ധമായ മാളുകള്‍ ഇവിടെ സ്ഥിതി ചെയ്യുന്നു. 1978-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് 1983-ലെ വേള്‍ഡ് യൂണിവേഴ്‌സിറ്റി ഗെയിംസ്, 2001-ലെ വേള്‍ഡ് ചാമ്പ്യന്‍ഷിപ് ഇന്‍ അത്‌ലറ്റിക്‌സ് 2005-ലെ ഫിഫയ്‌ക്കു 20 വേള്‍ഡ് കപ്പ് എന്നിവ എഡ്‌മണ്‍ടണ്‍ ആതിഥ്യമരുളി. നഗരത്തിനുള്ളിലും വടക്കരികിലുമായി ആധുനിക സജ്ജീകരണങ്ങളുള്ള രണ്ട് വിമാനത്താവളങ്ങളുണ്ട്. പ്രതിരോധപരവും ഖനനസംബന്ധിയുമായ ആവശ്യങ്ങളിലേക്ക് ആളുകളെയും ചരക്കുകളെയും കയറ്റിയിറക്കുന്നതിലൂടെ ഇവ ലോകത്തിലെ ഏറ്റവും തിരക്കുപിടിച്ച വിമാനത്താവളങ്ങളുടെ മുന്‍നിരയില്‍ വര്‍ത്തിക്കുന്നു. ജനസംഖ്യയിലും നാഗരികവ്യാപാരങ്ങളിലും അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു നഗരമാണ് എഡ്‌മണ്‍ടണ്‍. |
+ | [[ചിത്രം:Vol5p98_2011_028_Edmonton_International_Airport_Terminal_Building-3069.jpg|thumb|എഡ്‌മണ്‍ടണ്‍ ഇ്റര്‍നാഷണല്‍ എയര്‍പ്പോട്ട് ടെര്‍മിനല്‍]] |
Current revision as of 10:22, 13 ഓഗസ്റ്റ് 2014
എഡ്‌മണ്ടണ്
Edmonton
കാനഡയിലെ ആല്‍ബെര്‍ട്ടാ പ്രവിശ്യയുടെ തലസ്ഥാന നഗരം. യു.എസ്.-കാനഡ അതിര്‍ത്തിയില്‍നിന്ന് 480 കി.മീ. വടക്ക്, സസ്‌കെച്ച് വാന്‍നദിയുടെ ഇരുകരകളിലുമായി വ്യാപിച്ചുകിടക്കുന്നു. വടക്കേ അമേരിക്കയിലെ വന്‍നഗരങ്ങളില്‍ ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്നത് എഡ്‌മണ്‍ടണ്‍ ആണ്. 2006-ലെ സര്‍വേ പ്രകാരം സിറ്റി ഏരിയ 684 സ്‌ക്വയര്‍ കിലോമീറ്ററും മെട്രാ ഏരിയ 9417 സ്‌ക്വയര്‍ കിലോമീറ്ററുമാണ്. ജനസാന്ദ്രത ച.കിലോമീറ്ററില്‍ 1067 ആണ്. 2001-ലെ സെന്‍സസ് പ്രകാരം ജനസംഖ്യയില്‍ 31 ശതമാനം പ്രാട്ടസ്റ്റന്റുകളും 29 ശതമാനം കത്തോലിക്കരും മൂന്ന് ശതമാനം മുസ്‌ലിങ്ങളുമാണ്. 2009-ല്‍ നിലവില്‍ വന്ന തിരഞ്ഞെടുപ്പ് സമ്പ്രദായമനുസരിച്ച് എഡ്‌മണ്‍ടണ്‍ നഗരത്തെ 12 വാര്‍ഡുകളായി തിരിച്ചു. ഇതിനെ അടിസ്ഥാനമാക്കി 2010-ല്‍ തിരഞ്ഞെടുപ്പ് നടന്നു. ജനസംഖ്യ: 1155383 (2009).
ഈ നഗരത്തിന്റെ പശ്ചപ്രദേശം ഫലഭൂയിഷ്‌ഠമായ കാര്‍ഷികമേഖലയാണ്. ഈ ഭാഗത്ത് ധാരാളം എണ്ണപ്പാടങ്ങളും ഉണ്ട്. എഡ്‌മണ്‍ടണ്‍ ഒരു എണ്ണശുദ്ധീകരണ കേന്ദ്രമാണ്. കാനഡയിലെ എണ്ണ ഉത്‌പാദനത്തില്‍ മുക്കാല്‍പങ്കും എഡ്‌മണ്‍ടണ് 150 കി.മീ. ചുറ്റളവിലുള്ള എണ്ണപ്പാടങ്ങളില്‍നിന്നാണ് ലഭിച്ചുവരുന്നത്. ഇവിടെ നിന്ന് ഒണ്ടാറിയോയിലെ സാര്‍ണിയിലേക്കും പസിഫിക് തീരത്തെ വാന്‍കൂവറിലേക്കും സ്ഥാപിക്കപ്പെട്ടിരിക്കുന്ന എണ്ണക്കുഴലുകള്‍ കാനഡയിലെ പൈപ്പ് ലൈനുകളില്‍ ഏറ്റവും നീളം കൂടിയവയാണ്. എന്നാല്‍ എണ്ണശുദ്ധീകരണത്തില്‍ എഡ്‌മണ്‍ടണ് കാനഡയിലെ നഗരങ്ങള്‍ക്കിടയില്‍ നാലാം സ്ഥാനമേ ഉള്ളൂ. പെട്രാ-കെമിക്കല്‍ നിര്‍മാണത്തില്‍ ഇത് രണ്ടാം സ്ഥാനത്താണ്. ജൈവരാസദ്രവ്യങ്ങള്‍, കൃത്രിമപ്പട്ട്, സെല്ലുലോസ് അസറ്റേറ്റ്, പോളി എഥിലിന്‍ തുടങ്ങിയവയാണ് എഡ്‌മണ്‍ടണില്‍ ഉത്‌പാദിപ്പിക്കുന്ന പെട്രാ-കെമിക്കലുകള്‍; ഇവ ഏറിയകൂറും കയറ്റുമതിചെയ്യപ്പെടുന്നു. കാര്‍ഷികോത്‌പന്ന സംസ്‌കരണം ഈ നഗരത്തിലെ മറ്റൊരു മുന്തിയ വ്യവസായമാണ്. ഭക്ഷ്യപേയപദാര്‍ഥങ്ങള്‍ കയറ്റി അയയ്‌ക്കുന്നതിലും എഡ്‌മണ്‍ടണ്‍ മുമ്പന്തിയിലാണ്.
പ്രവിശ്യാതലസ്ഥാനം, വ്യവസായകേന്ദ്രം എന്നിവയ്‌ക്കു പുറമേ ആല്‍ബെര്‍ട്ടാ സര്‍വകലാശാലയുടെ ആസ്ഥാനം, വാസ്‌തുസാമഗ്രി നിര്‍മാണകേന്ദ്രം, ഗതാഗതകേന്ദ്രം എന്നീ നിലകളിലും എഡ്‌മണ്‍ടണ്‍ പ്രാധാന്യം നേടിയിരിക്കുന്നു. വെസ്റ്റ്‌മോണ്‍ട്‌സെന്റര്‍ വെസ്റ്റ് എഡ്‌മണ്‍ടണ്‍മാള്‍, എഡ്‌മണ്‍ടണ്‍ സിറ്റി സെന്റര്‍ തുടങ്ങി ലോകപ്രസിദ്ധമായ മാളുകള്‍ ഇവിടെ സ്ഥിതി ചെയ്യുന്നു. 1978-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് 1983-ലെ വേള്‍ഡ് യൂണിവേഴ്‌സിറ്റി ഗെയിംസ്, 2001-ലെ വേള്‍ഡ് ചാമ്പ്യന്‍ഷിപ് ഇന്‍ അത്‌ലറ്റിക്‌സ് 2005-ലെ ഫിഫയ്‌ക്കു 20 വേള്‍ഡ് കപ്പ് എന്നിവ എഡ്‌മണ്‍ടണ്‍ ആതിഥ്യമരുളി. നഗരത്തിനുള്ളിലും വടക്കരികിലുമായി ആധുനിക സജ്ജീകരണങ്ങളുള്ള രണ്ട് വിമാനത്താവളങ്ങളുണ്ട്. പ്രതിരോധപരവും ഖനനസംബന്ധിയുമായ ആവശ്യങ്ങളിലേക്ക് ആളുകളെയും ചരക്കുകളെയും കയറ്റിയിറക്കുന്നതിലൂടെ ഇവ ലോകത്തിലെ ഏറ്റവും തിരക്കുപിടിച്ച വിമാനത്താവളങ്ങളുടെ മുന്‍നിരയില്‍ വര്‍ത്തിക്കുന്നു. ജനസംഖ്യയിലും നാഗരികവ്യാപാരങ്ങളിലും അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു നഗരമാണ് എഡ്‌മണ്ടണ്.