This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്കൈനോകോക്കസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എക്കൈനോകോക്കസ്‌ == == Echinococcus == ഒരിനം നാടവിര. ശാ.മ. റ്റീനിയാ എക്കൈ...)
(Echinococcus)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Echinococcus ==
== Echinococcus ==
 +
[[ചിത്രം:Vol5p17_Echinococcus-multilocularis-adult.jpg|thumb|എക്കൈനോകോക്കസ്‌]]
-
ഒരിനം നാടവിര. ശാ.മ. റ്റീനിയാ എക്കൈനോ കോക്കസ്‌ അഥവാ എക്കൈനോകോക്കസ്‌ ഗ്രാനുലോസസ്‌. പട്ടി തുടങ്ങിയ മാംസഭുക്കുകളായ മൃഗങ്ങളുടെ ചെറുകുടലാണ്‌ ഈ വിര താവളമാക്കുന്നത്‌; ലാർവാഘട്ടത്തിലാണിവ മനുഷ്യരിൽ കാണപ്പെടുന്നത്‌. വിരയുടെ സ്‌കോലെക്‌സ്‌ (scolex) ബാധിച്ച മൃഗങ്ങളുടെ ആന്തരാവയവം തിന്നാനിടയാകുന്നതുമൂലമാണ്‌ പട്ടിക്ക്‌ ഈ വിരബാധയുണ്ടാകുന്നത്‌. സ്‌കോലെക്‌സ്‌ ചെറുകുടലിൽ കടന്നുകൂടി വളർന്ന്‌ വിരയായി മാറുന്നു. പൂർണവളർച്ചയെത്തിയ വിരയുടെ നീളം 3-6 മി.മീ. മാത്രമാണ്‌. ഇതിന്റെ, പേരയ്‌ക്കായുടെ ആകൃതിയുള്ള തലയിൽ നാല്‌ ചൂഷകാംഗങ്ങളും (suckers) നിരവധി കൊളുത്തുകളും ഉണ്ടായിരിക്കും. കഴുത്ത്‌ തീരെ ചെറുതാണ്‌; കഴുത്തിനുതാഴെ ഏതാനും ഖണ്ഡങ്ങള്‍ കാണപ്പെടുന്നു. ഏറ്റവും ഒടുവിലത്തെ ഖണ്ഡത്തിൽനിന്നാണ്‌ മുട്ടകള്‍ പുറത്തുവരുന്നത്‌. വിരബാധയുള്ള പട്ടിയുടെ കാഷ്‌ഠവുമായുള്ള സമ്പർക്കത്തിലൂടെയാണ്‌ മനുഷ്യരിൽ ഈ മുട്ടകള്‍ കടന്നുകൂടുന്നത്‌. ശിശുക്കള്‍ക്കാണ്‌ ഈ വിരബാധ കൂടുതലായും ഉണ്ടാകാറുള്ളത്‌. മനുഷ്യരുടെ ഉള്ളിൽ കടന്നുപറ്റുന്ന അണ്ഡങ്ങള്‍ ഡുവോഡിനത്തിൽവച്ച്‌ വിരിയുന്നു. വിരിഞ്ഞിറങ്ങുന്ന ഭ്രൂണങ്ങള്‍ ആന്ത്രയോജിനി(mesentery)കളിൽ കടന്നുപറ്റും. ഇവയിൽ 70 ശ. കരളിൽ എത്തിച്ചേരുന്നു. ബാക്കിയുള്ളവ ശ്വാസകോശം, മസ്‌തിഷ്‌കം തുടങ്ങിയ ഭാഗങ്ങളിലേക്കു നീങ്ങും. ഈ സിസ്റ്റുകള്‍ വളരെ സാവധാനത്തിലാണ്‌ വളരുന്നത്‌. ഹൈഡാറ്റിഡ്‌ സിസ്റ്റ്‌ (hydatid cyst) എന്ന പേരിലറിയപ്പെടുന്ന ഈ ലാർവ ഒരു ഫുട്‌ബോളിനോളം വലുപ്പം വയ്‌ക്കാറുണ്ട്‌. ഇവയ്‌ക്കുള്ളിൽ ദ്രാവകം നിറഞ്ഞ ഒരു കോടരം (cavity) ഉണ്ട്‌. സിസ്റ്റിന്റെ ബാഹ്യസ്‌തരം ആതിഥേയ ജീവിയിൽ നിന്നാണ്‌ ഉടലെടുക്കുന്നത്‌; ആന്തരികസ്‌തരം വിരയുടെ ഭ്രൂണത്തിൽനിന്നും. എക്കൈനോകോക്കസ്‌ സിസ്റ്റ്‌ കരളിൽ എത്തിച്ചേർന്നാൽ അത്‌ കരളിനെ വികലപ്പെടുത്തും. സിസ്റ്റ്‌ പൊട്ടുന്ന അവസരത്തിൽ പുറത്തുവരുന്ന സ്രവം രക്തത്തിൽ കലരുകയും പലതരം അലർജി, അനാഫൈലാക്‌ടിക്‌ ഷോക്ക്‌ എന്നിവ ഉണ്ടാവുകയും ചെയ്യും. പുത്രികാസിസ്റ്റുകള്‍ പിത്തവാഹിനിയിൽവച്ചു പൊട്ടിയാൽ മഞ്ഞപ്പിത്തം ഉണ്ടാകും.
+
ഒരിനം നാടവിര. ശാ.മ. റ്റീനിയാ എക്കൈനോ കോക്കസ്‌ അഥവാ എക്കൈനോകോക്കസ്‌ ഗ്രാനുലോസസ്‌. പട്ടി തുടങ്ങിയ മാംസഭുക്കുകളായ മൃഗങ്ങളുടെ ചെറുകുടലാണ്‌ ഈ വിര താവളമാക്കുന്നത്‌; ലാര്‍വാഘട്ടത്തിലാണിവ മനുഷ്യരില്‍ കാണപ്പെടുന്നത്‌. വിരയുടെ സ്‌കോലെക്‌സ്‌ (scolex) ബാധിച്ച മൃഗങ്ങളുടെ ആന്തരാവയവം തിന്നാനിടയാകുന്നതുമൂലമാണ്‌ പട്ടിക്ക്‌ ഈ വിരബാധയുണ്ടാകുന്നത്‌. സ്‌കോലെക്‌സ്‌ ചെറുകുടലില്‍ കടന്നുകൂടി വളര്‍ന്ന്‌ വിരയായി മാറുന്നു. പൂര്‍ണവളര്‍ച്ചയെത്തിയ വിരയുടെ നീളം 3-6 മി.മീ. മാത്രമാണ്‌. ഇതിന്റെ, പേരയ്‌ക്കായുടെ ആകൃതിയുള്ള തലയില്‍ നാല്‌ ചൂഷകാംഗങ്ങളും (suckers) നിരവധി കൊളുത്തുകളും ഉണ്ടായിരിക്കും. കഴുത്ത്‌ തീരെ ചെറുതാണ്‌; കഴുത്തിനുതാഴെ ഏതാനും ഖണ്ഡങ്ങള്‍ കാണപ്പെടുന്നു. ഏറ്റവും ഒടുവിലത്തെ ഖണ്ഡത്തില്‍നിന്നാണ്‌ മുട്ടകള്‍ പുറത്തുവരുന്നത്‌. വിരബാധയുള്ള പട്ടിയുടെ കാഷ്‌ഠവുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ്‌ മനുഷ്യരില്‍ ഈ മുട്ടകള്‍ കടന്നുകൂടുന്നത്‌. ശിശുക്കള്‍ക്കാണ്‌ ഈ വിരബാധ കൂടുതലായും ഉണ്ടാകാറുള്ളത്‌. മനുഷ്യരുടെ ഉള്ളില്‍ കടന്നുപറ്റുന്ന അണ്ഡങ്ങള്‍ ഡുവോഡിനത്തില്‍വച്ച്‌ വിരിയുന്നു. വിരിഞ്ഞിറങ്ങുന്ന ഭ്രൂണങ്ങള്‍ ആന്ത്രയോജിനി(mesentery)കളില്‍ കടന്നുപറ്റും. ഇവയില്‍ 70 ശ. കരളില്‍ എത്തിച്ചേരുന്നു. ബാക്കിയുള്ളവ ശ്വാസകോശം, മസ്‌തിഷ്‌കം തുടങ്ങിയ ഭാഗങ്ങളിലേക്കു നീങ്ങും. ഈ സിസ്റ്റുകള്‍ വളരെ സാവധാനത്തിലാണ്‌ വളരുന്നത്‌. ഹൈഡാറ്റിഡ്‌ സിസ്റ്റ്‌ (hydatid cyst) എന്ന പേരിലറിയപ്പെടുന്ന ഈ ലാര്‍വ ഒരു ഫുട്‌ബോളിനോളം വലുപ്പം വയ്‌ക്കാറുണ്ട്‌. ഇവയ്‌ക്കുള്ളില്‍ ദ്രാവകം നിറഞ്ഞ ഒരു കോടരം (cavity) ഉണ്ട്‌. സിസ്റ്റിന്റെ ബാഹ്യസ്‌തരം ആതിഥേയ ജീവിയില്‍ നിന്നാണ്‌ ഉടലെടുക്കുന്നത്‌; ആന്തരികസ്‌തരം വിരയുടെ ഭ്രൂണത്തില്‍നിന്നും. എക്കൈനോകോക്കസ്‌ സിസ്റ്റ്‌ കരളില്‍ എത്തിച്ചേര്‍ന്നാല്‍ അത്‌ കരളിനെ വികലപ്പെടുത്തും. സിസ്റ്റ്‌ പൊട്ടുന്ന അവസരത്തില്‍ പുറത്തുവരുന്ന സ്രവം രക്തത്തില്‍ കലരുകയും പലതരം അലര്‍ജി, അനാഫൈലാക്‌ടിക്‌ ഷോക്ക്‌ എന്നിവ ഉണ്ടാവുകയും ചെയ്യും. പുത്രികാസിസ്റ്റുകള്‍ പിത്തവാഹിനിയില്‍വച്ചു പൊട്ടിയാല്‍ മഞ്ഞപ്പിത്തം ഉണ്ടാകും.

Current revision as of 09:11, 13 ഓഗസ്റ്റ്‌ 2014

എക്കൈനോകോക്കസ്‌

Echinococcus

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍