This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉണ്ണിക്കൃഷ്‌ണന്‍, ഒടുവിൽ (1938 - 2006)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഉണ്ണിക്കൃഷ്‌ണന്‍, ഒടുവിൽ (1938 - 2006) == മലയാള ചലച്ചിത്രനടന്‍. തൃശൂ...)
(ഉണ്ണിക്കൃഷ്‌ണന്‍, ഒടുവിൽ (1938 - 2006))
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ഉണ്ണിക്കൃഷ്‌ണന്‍, ഒടുവിൽ (1938 - 2006) ==
+
== ഉണ്ണിക്കൃഷ്‌ണന്‍, ഒടുവില്‍ (1938 - 2006) ==
 +
[[ചിത്രം:Vol5p433_Oduvil Unnikrishnan.jpg|thumb|ഒടുവില്‍ ഉണ്ണിക്കൃഷ്‌ണന്‍]]
-
മലയാള ചലച്ചിത്രനടന്‍. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ എങ്കക്കാട്ട്‌ ഒടുവിൽ വീട്ടിൽ കൃഷ്‌ണമേനോന്റെയും പാറുക്കുട്ടിഅമ്മയുടെയും പുത്രനായി 1938 ഫെ. 13-ന്‌ ജനിച്ചു. പ്രശസ്‌ത നർത്തകനും സരസകവിയുമായ ഒടുവിൽ ഉണ്ണിക്കൃഷ്‌ണമേനോന്‍ ഇദ്ദേഹത്തിന്റെ അമ്മാവനാണ്‌. ചെറുപ്രായത്തിൽത്തന്നെ മൃദംഗം, തബല തുടങ്ങിയ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നതിൽ ഇദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. ഈ അറിവിന്റെ  പിന്‍ബലത്തിൽ നിരവധി സംഗീത ട്രൂപ്പുകളിൽ ഉച്ചിക്കൃഷ്‌ണന്‍ അംഗമായി. പിന്നീട്‌ പ്രശസ്‌ത നാടകവേദിയായ കെ.പി.എ.സി., കേരള കലാവേദി എന്നിവയിൽ കുറച്ചുകാലം പ്രവർത്തിച്ചു.
+
മലയാള ചലച്ചിത്രനടന്‍. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ എങ്കക്കാട്ട്‌ ഒടുവില്‍ വീട്ടില്‍ കൃഷ്‌ണമേനോന്റെയും പാറുക്കുട്ടിഅമ്മയുടെയും പുത്രനായി 1938 ഫെ. 13-ന്‌ ജനിച്ചു. പ്രശസ്‌ത നര്‍ത്തകനും സരസകവിയുമായ ഒടുവില്‍ ഉണ്ണിക്കൃഷ്‌ണമേനോന്‍ ഇദ്ദേഹത്തിന്റെ അമ്മാവനാണ്‌. ചെറുപ്രായത്തില്‍ത്തന്നെ മൃദംഗം, തബല തുടങ്ങിയ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഇദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. ഈ അറിവിന്റെ  പിന്‍ബലത്തില്‍ നിരവധി സംഗീത ട്രൂപ്പുകളില്‍ ഉച്ചിക്കൃഷ്‌ണന്‍ അംഗമായി. പിന്നീട്‌ പ്രശസ്‌ത നാടകവേദിയായ കെ.പി.എ.സി., കേരള കലാവേദി എന്നിവയില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചു.
-
1970-കളിലാണ്‌ ഉണ്ണിക്കൃഷ്‌ണന്‍ ചലച്ചിത്രരംഗത്ത്‌ പ്രവേശിക്കുന്നത്‌. പി.എന്‍. മേനോന്റെ "ദർശന'മായിരുന്നു ആദ്യ ചലച്ചിത്രം. 1980-കള്‍ വരെ ചെറിയ വേഷങ്ങള്‍കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നെങ്കിലും "ഗുരുവായൂർ കേശവന്‍', "ശരപഞ്‌ജരം' എന്നീ ചലച്ചിത്രങ്ങളിലെ വേഷങ്ങള്‍ ചലച്ചിത്രരംഗത്ത്‌ ശ്രദ്ധേയമായ ഒരിടം നേടിക്കൊടുത്തു. പിന്നീട്‌ ഹരിഹരന്‍, സത്യന്‍ അന്തിക്കാട്‌, അടൂർ ഗോപാലകൃഷ്‌ണന്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായി ഉണ്ണിക്കൃഷ്‌ണന്‍ മാറി. നിഴൽക്കൂത്ത്‌, കഥാപുരുഷന്‍, തൂവൽക്കൊട്ടാരം, സർഗം, പൊന്‍മുട്ടയിടുന്ന താറാവ്‌, ആറാംതമ്പുരാന്‍, മനസ്സിനക്കരെ, ദേവാസുരം തുടങ്ങിയ ചിത്രങ്ങളിൽ ഇദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ അനശ്വരവും അവിസ്‌മരണീയവുമാണ്‌. അടൂർ ഗോപാലകൃഷ്‌ണന്റെ "നിഴൽക്കൂത്തി'ലെ കാളിയപ്പന്‍ എന്ന ആരാച്ചാരുടെ വേഷം വിസ്‌മയിപ്പിക്കുന്ന അഭിനയപാടവത്തോടെയാണ്‌ ഉണ്ണിക്കൃഷ്‌ണന്‍ കാഴ്‌ചവച്ചത്‌. സ്വാഭാവികമായ അഭിനയത്തിലൂടെ പ്രശസ്‌തനായ ഇദ്ദേഹം "സർവംസഹ' എന്ന ചലച്ചിത്രത്തിനും ഒരു ആൽബത്തിനും ഗാനരചന നിർവഹിച്ചിട്ടുണ്ട്‌. 1995-ലും (കഥാപുരുഷന്‍) 1996-ലും (തൂവൽക്കൊട്ടാരം) മികച്ച സഹനടനുള്ള അവാർഡും 2002-മികച്ച നടനുള്ള (നിഴൽക്കൂത്തിലെ അഭിനയത്തിന്‌) കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്‌ ഉണ്ണിക്കൃഷ്‌ണന്‍ നേടിയിട്ടുണ്ട്‌. 2006 മേയ്‌ 27-ന്‌ ഒടുവിൽ ഉണ്ണിക്കൃഷ്‌ണന്‍ അന്തരിച്ചു.
+
1970-കളിലാണ്‌ ഉണ്ണിക്കൃഷ്‌ണന്‍ ചലച്ചിത്രരംഗത്ത്‌ പ്രവേശിക്കുന്നത്‌. പി.എന്‍. മേനോന്റെ "ദര്‍ശന'മായിരുന്നു ആദ്യ ചലച്ചിത്രം. 1980-കള്‍ വരെ ചെറിയ വേഷങ്ങള്‍കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നെങ്കിലും "ഗുരുവായൂര്‍ കേശവന്‍', "ശരപഞ്‌ജരം' എന്നീ ചലച്ചിത്രങ്ങളിലെ വേഷങ്ങള്‍ ചലച്ചിത്രരംഗത്ത്‌ ശ്രദ്ധേയമായ ഒരിടം നേടിക്കൊടുത്തു. പിന്നീട്‌ ഹരിഹരന്‍, സത്യന്‍ അന്തിക്കാട്‌, അടൂര്‍ ഗോപാലകൃഷ്‌ണന്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായി ഉണ്ണിക്കൃഷ്‌ണന്‍ മാറി. നിഴല്‍ക്കൂത്ത്‌, കഥാപുരുഷന്‍, തൂവല്‍ക്കൊട്ടാരം, സര്‍ഗം, പൊന്‍മുട്ടയിടുന്ന താറാവ്‌, ആറാംതമ്പുരാന്‍, മനസ്സിനക്കരെ, ദേവാസുരം തുടങ്ങിയ ചിത്രങ്ങളില്‍ ഇദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ അനശ്വരവും അവിസ്‌മരണീയവുമാണ്‌. അടൂര്‍ ഗോപാലകൃഷ്‌ണന്റെ "നിഴല്‍ക്കൂത്തി'ലെ കാളിയപ്പന്‍ എന്ന ആരാച്ചാരുടെ വേഷം വിസ്‌മയിപ്പിക്കുന്ന അഭിനയപാടവത്തോടെയാണ്‌ ഉണ്ണിക്കൃഷ്‌ണന്‍ കാഴ്‌ചവച്ചത്‌. സ്വാഭാവികമായ അഭിനയത്തിലൂടെ പ്രശസ്‌തനായ ഇദ്ദേഹം "സര്‍വംസഹ' എന്ന ചലച്ചിത്രത്തിനും ഒരു ആല്‍ബത്തിനും ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്‌. 1995-ലും (കഥാപുരുഷന്‍) 1996-ലും (തൂവല്‍ക്കൊട്ടാരം) മികച്ച സഹനടനുള്ള അവാര്‍ഡും 2002-ല്‍ മികച്ച നടനുള്ള (നിഴല്‍ക്കൂത്തിലെ അഭിനയത്തിന്‌) കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ഉണ്ണിക്കൃഷ്‌ണന്‍ നേടിയിട്ടുണ്ട്‌. 2006 മേയ്‌ 27-ന്‌ ഒടുവില്‍ ഉണ്ണിക്കൃഷ്‌ണന്‍ അന്തരിച്ചു.

Current revision as of 12:14, 11 സെപ്റ്റംബര്‍ 2014

ഉണ്ണിക്കൃഷ്‌ണന്‍, ഒടുവില്‍ (1938 - 2006)

ഒടുവില്‍ ഉണ്ണിക്കൃഷ്‌ണന്‍

മലയാള ചലച്ചിത്രനടന്‍. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ എങ്കക്കാട്ട്‌ ഒടുവില്‍ വീട്ടില്‍ കൃഷ്‌ണമേനോന്റെയും പാറുക്കുട്ടിഅമ്മയുടെയും പുത്രനായി 1938 ഫെ. 13-ന്‌ ജനിച്ചു. പ്രശസ്‌ത നര്‍ത്തകനും സരസകവിയുമായ ഒടുവില്‍ ഉണ്ണിക്കൃഷ്‌ണമേനോന്‍ ഇദ്ദേഹത്തിന്റെ അമ്മാവനാണ്‌. ചെറുപ്രായത്തില്‍ത്തന്നെ മൃദംഗം, തബല തുടങ്ങിയ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഇദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. ഈ അറിവിന്റെ പിന്‍ബലത്തില്‍ നിരവധി സംഗീത ട്രൂപ്പുകളില്‍ ഉച്ചിക്കൃഷ്‌ണന്‍ അംഗമായി. പിന്നീട്‌ പ്രശസ്‌ത നാടകവേദിയായ കെ.പി.എ.സി., കേരള കലാവേദി എന്നിവയില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചു.

1970-കളിലാണ്‌ ഉണ്ണിക്കൃഷ്‌ണന്‍ ചലച്ചിത്രരംഗത്ത്‌ പ്രവേശിക്കുന്നത്‌. പി.എന്‍. മേനോന്റെ "ദര്‍ശന'മായിരുന്നു ആദ്യ ചലച്ചിത്രം. 1980-കള്‍ വരെ ചെറിയ വേഷങ്ങള്‍കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നെങ്കിലും "ഗുരുവായൂര്‍ കേശവന്‍', "ശരപഞ്‌ജരം' എന്നീ ചലച്ചിത്രങ്ങളിലെ വേഷങ്ങള്‍ ചലച്ചിത്രരംഗത്ത്‌ ശ്രദ്ധേയമായ ഒരിടം നേടിക്കൊടുത്തു. പിന്നീട്‌ ഹരിഹരന്‍, സത്യന്‍ അന്തിക്കാട്‌, അടൂര്‍ ഗോപാലകൃഷ്‌ണന്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായി ഉണ്ണിക്കൃഷ്‌ണന്‍ മാറി. നിഴല്‍ക്കൂത്ത്‌, കഥാപുരുഷന്‍, തൂവല്‍ക്കൊട്ടാരം, സര്‍ഗം, പൊന്‍മുട്ടയിടുന്ന താറാവ്‌, ആറാംതമ്പുരാന്‍, മനസ്സിനക്കരെ, ദേവാസുരം തുടങ്ങിയ ചിത്രങ്ങളില്‍ ഇദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ അനശ്വരവും അവിസ്‌മരണീയവുമാണ്‌. അടൂര്‍ ഗോപാലകൃഷ്‌ണന്റെ "നിഴല്‍ക്കൂത്തി'ലെ കാളിയപ്പന്‍ എന്ന ആരാച്ചാരുടെ വേഷം വിസ്‌മയിപ്പിക്കുന്ന അഭിനയപാടവത്തോടെയാണ്‌ ഉണ്ണിക്കൃഷ്‌ണന്‍ കാഴ്‌ചവച്ചത്‌. സ്വാഭാവികമായ അഭിനയത്തിലൂടെ പ്രശസ്‌തനായ ഇദ്ദേഹം "സര്‍വംസഹ' എന്ന ചലച്ചിത്രത്തിനും ഒരു ആല്‍ബത്തിനും ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്‌. 1995-ലും (കഥാപുരുഷന്‍) 1996-ലും (തൂവല്‍ക്കൊട്ടാരം) മികച്ച സഹനടനുള്ള അവാര്‍ഡും 2002-ല്‍ മികച്ച നടനുള്ള (നിഴല്‍ക്കൂത്തിലെ അഭിനയത്തിന്‌) കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ഉണ്ണിക്കൃഷ്‌ണന്‍ നേടിയിട്ടുണ്ട്‌. 2006 മേയ്‌ 27-ന്‌ ഒടുവില്‍ ഉണ്ണിക്കൃഷ്‌ണന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍