This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉഡുപ്പി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഉഡുപ്പി == == Udupi == കർണാടക സംസ്ഥാനത്തിലെ ഒരു നഗരം. ഉഡുപ്പി ജില്ല...) |
Mksol (സംവാദം | സംഭാവനകള്‍) (→Udupi) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 5: | വരി 5: | ||
== Udupi == | == Udupi == | ||
- | + | കര്‍ണാടക സംസ്ഥാനത്തിലെ ഒരു നഗരം. ഉഡുപ്പി ജില്ലയുടെ തലസ്ഥാനമാണ് ഈ നഗരം. മംഗലാപുരത്തുനിന്ന് 62 കി.മീ. വടക്കും കുണ്ഡപ്പൂരിന് 42 കി.മീ. തെക്കുമായി സ്ഥിതിചെയ്യുന്നു. ദ്വൈതസിദ്ധാന്താനുസാരികളായ മാധ്വബ്രാഹ്മണരുടെ പ്രധാന ആരാധനാകേന്ദ്രമാണ് ഉഡുപ്പി. ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്; കൈത്തറിനെയ്ത്താണ് പ്രധാന വ്യവസായം. | |
+ | [[ചിത്രം:Vol5p433_Udupi-sreekrishna temple.jpg|thumb|ശ്രീകൃഷ്ണക്ഷേത്രം: ഉഡുപ്പി]] | ||
- | ഉഡുപ്പിയിലെ ശ്രീകൃഷ്ണക്ഷേത്രം ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ലക്ഷോപലക്ഷം ഭക്തജനങ്ങളെ | + | ഉഡുപ്പിയിലെ ശ്രീകൃഷ്ണക്ഷേത്രം ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ലക്ഷോപലക്ഷം ഭക്തജനങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ദ്വൈതസിദ്ധാന്തസ്ഥാപകനായ മധ്വാചാര്യരാണ് ഇവിടത്തെ പ്രതിഷ്ഠ നിര്‍വഹിച്ചത്. 1238-ല്‍ ഉഡുപ്പിക്കു സമീപമുള്ള പാജകക്ഷേത്രത്തില് ഭൂജാതനായ മധ്വാചാര്യര്‍ വായുഭഗവാന്റെ അവതാരമാണെന്നു വിശ്വസിക്കപ്പെടുന്നു; ഇദ്ദേഹത്തെ രാമായണത്തിലെ ഹനുമാനായും മഹാഭാരതത്തിലെ ഭീമസേനനായും സങ്കല്പിച്ചുകൊണ്ടുള്ള ഐതിഹ്യങ്ങള്‍ വിശ്വാസപ്രമാണങ്ങളായി അംഗീകരിക്കുന്ന സ്ഥിതി ഇന്നും മാറിയിട്ടില്ല. ഒരിക്കല്‍ മാല്‍പേ തീരത്തിനടുത്തു കൊടുങ്കാറ്റിലകപ്പെട്ടു മുങ്ങാറായ ഒരു കപ്പല്‍ മധ്വാചാര്യര്‍ ദിവ്യശക്തിയാല്‍ സുരക്ഷിതമായി കരയ്ക്കടുപ്പിച്ചുവെന്നും ആ കപ്പലിലുണ്ടായിരുന്ന കൃഷ്ണ-ബലരാമ വിഗ്രഹങ്ങള്‍ കണ്ടെടുത്ത് കൃഷ്ണനെ ഉഡുപ്പിയിലും ബലരാമനെ വദഭാണ്ഡേശ്വരത്തും പ്രതിഷ്ഠിച്ചുവെന്നുമാണ് ക്ഷേത്രാത്പത്തിയെസംബന്ധിച്ച ഐതിഹ്യം. ഉഡുപ്പിക്ഷേത്രത്തിലെ തീര്‍ഥക്കുളത്തിന് മാധ്വസരോവരം എന്നാണു പേര്. വ്യാസമഹര്‍ഷി ദാനം ചെയ്തെന്നു കരുതപ്പെടുന്ന സാളഗ്രാമങ്ങളും ഉഡുപ്പിക്ഷേത്രത്തില് കാണാം. ഈ ക്ഷേത്രത്തിലെ പൂജാകര്‍മങ്ങളുടെ ചുമതല എട്ടുമഠാധിപതികള്ക്കായി മധ്വാചാര്യര്‍ പകുത്തുകൊടുത്തു. ഓരോ മഠാധിപതിയും ആവര്‍ത്തനസ്വഭാവത്തോടെ ഈരാണ്ടുകാലത്തെ പൂജാകര്‍മങ്ങള്‍ നടത്തണമെന്നാണു വ്യവസ്ഥ. പൂജാരിസ്ഥാനം അടുത്ത സ്ഥാനിക്കുകൈമാറുന്ന ചടങ്ങിനെ പര്യായം എന്നു പറഞ്ഞുവരുന്നു. |
- | ഉഡുപ്പിക്ഷേത്രത്തിലെ | + | ഉഡുപ്പിക്ഷേത്രത്തിലെ മൂര്ത്തിവിഗ്രഹം ശ്രീകോവിലിന്റെ പ്രധാന കവാടത്തിലേക്കു ദര്‍ശനമായല്ല സ്ഥിതിചെയ്യുന്നത്; പ്രത്യുത ഇടതു പാര്‍ശ്വത്തിലുള്ള ഒരു ജാലകത്തിന് അഭിമുഖമായാണ്. 16-ാം ശതകത്തില്‍ ഭക്തകവിയായ കനകദാസന് അയിത്തത്തിന്റെ പേരില്‍ ദര്‍ശനം നിഷേധിക്കപ്പെട്ടുവെന്നും ഇതില്‍ വിപ്രതിപത്തി തോന്നിയ ഭഗവാന് കനകദാസന് കീര്‍ത്തനം ആലപിച്ച ദിക്കിലേക്കു തിരിഞ്ഞിരുന്നുവെന്നും അവിടെ ഒരു ജാലകം ഉളവായി എന്നുമാണ് ഇതേക്കുറിച്ചുള്ള ഐതിഹ്യം. ഈ ജാലകത്തിന് "കനകാനകിണ്ടി' എന്നാണ് പേര്. |
- | തെക്കന്‍ | + | തെക്കന്‍ കര്ണാടകജില്ലയില്പ്പെട്ടതും ഉഡുപ്പി ആസ്ഥാനമാക്കിയുള്ളതുമായ താലൂക്കിനും ഉഡുപ്പി എന്നു തന്നെയാണ് പേര്. |
- | (എസ്. | + | (എസ്. ജയശങ്കര്‍; സ.പ.) |
Current revision as of 12:13, 11 സെപ്റ്റംബര്‍ 2014
ഉഡുപ്പി
Udupi
കര്‍ണാടക സംസ്ഥാനത്തിലെ ഒരു നഗരം. ഉഡുപ്പി ജില്ലയുടെ തലസ്ഥാനമാണ് ഈ നഗരം. മംഗലാപുരത്തുനിന്ന് 62 കി.മീ. വടക്കും കുണ്ഡപ്പൂരിന് 42 കി.മീ. തെക്കുമായി സ്ഥിതിചെയ്യുന്നു. ദ്വൈതസിദ്ധാന്താനുസാരികളായ മാധ്വബ്രാഹ്മണരുടെ പ്രധാന ആരാധനാകേന്ദ്രമാണ് ഉഡുപ്പി. ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്; കൈത്തറിനെയ്ത്താണ് പ്രധാന വ്യവസായം.
ഉഡുപ്പിയിലെ ശ്രീകൃഷ്ണക്ഷേത്രം ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ലക്ഷോപലക്ഷം ഭക്തജനങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ദ്വൈതസിദ്ധാന്തസ്ഥാപകനായ മധ്വാചാര്യരാണ് ഇവിടത്തെ പ്രതിഷ്ഠ നിര്‍വഹിച്ചത്. 1238-ല്‍ ഉഡുപ്പിക്കു സമീപമുള്ള പാജകക്ഷേത്രത്തില് ഭൂജാതനായ മധ്വാചാര്യര്‍ വായുഭഗവാന്റെ അവതാരമാണെന്നു വിശ്വസിക്കപ്പെടുന്നു; ഇദ്ദേഹത്തെ രാമായണത്തിലെ ഹനുമാനായും മഹാഭാരതത്തിലെ ഭീമസേനനായും സങ്കല്പിച്ചുകൊണ്ടുള്ള ഐതിഹ്യങ്ങള്‍ വിശ്വാസപ്രമാണങ്ങളായി അംഗീകരിക്കുന്ന സ്ഥിതി ഇന്നും മാറിയിട്ടില്ല. ഒരിക്കല്‍ മാല്‍പേ തീരത്തിനടുത്തു കൊടുങ്കാറ്റിലകപ്പെട്ടു മുങ്ങാറായ ഒരു കപ്പല്‍ മധ്വാചാര്യര്‍ ദിവ്യശക്തിയാല്‍ സുരക്ഷിതമായി കരയ്ക്കടുപ്പിച്ചുവെന്നും ആ കപ്പലിലുണ്ടായിരുന്ന കൃഷ്ണ-ബലരാമ വിഗ്രഹങ്ങള്‍ കണ്ടെടുത്ത് കൃഷ്ണനെ ഉഡുപ്പിയിലും ബലരാമനെ വദഭാണ്ഡേശ്വരത്തും പ്രതിഷ്ഠിച്ചുവെന്നുമാണ് ക്ഷേത്രാത്പത്തിയെസംബന്ധിച്ച ഐതിഹ്യം. ഉഡുപ്പിക്ഷേത്രത്തിലെ തീര്‍ഥക്കുളത്തിന് മാധ്വസരോവരം എന്നാണു പേര്. വ്യാസമഹര്‍ഷി ദാനം ചെയ്തെന്നു കരുതപ്പെടുന്ന സാളഗ്രാമങ്ങളും ഉഡുപ്പിക്ഷേത്രത്തില് കാണാം. ഈ ക്ഷേത്രത്തിലെ പൂജാകര്‍മങ്ങളുടെ ചുമതല എട്ടുമഠാധിപതികള്ക്കായി മധ്വാചാര്യര്‍ പകുത്തുകൊടുത്തു. ഓരോ മഠാധിപതിയും ആവര്‍ത്തനസ്വഭാവത്തോടെ ഈരാണ്ടുകാലത്തെ പൂജാകര്‍മങ്ങള്‍ നടത്തണമെന്നാണു വ്യവസ്ഥ. പൂജാരിസ്ഥാനം അടുത്ത സ്ഥാനിക്കുകൈമാറുന്ന ചടങ്ങിനെ പര്യായം എന്നു പറഞ്ഞുവരുന്നു.
ഉഡുപ്പിക്ഷേത്രത്തിലെ മൂര്ത്തിവിഗ്രഹം ശ്രീകോവിലിന്റെ പ്രധാന കവാടത്തിലേക്കു ദര്‍ശനമായല്ല സ്ഥിതിചെയ്യുന്നത്; പ്രത്യുത ഇടതു പാര്‍ശ്വത്തിലുള്ള ഒരു ജാലകത്തിന് അഭിമുഖമായാണ്. 16-ാം ശതകത്തില്‍ ഭക്തകവിയായ കനകദാസന് അയിത്തത്തിന്റെ പേരില്‍ ദര്‍ശനം നിഷേധിക്കപ്പെട്ടുവെന്നും ഇതില്‍ വിപ്രതിപത്തി തോന്നിയ ഭഗവാന് കനകദാസന് കീര്‍ത്തനം ആലപിച്ച ദിക്കിലേക്കു തിരിഞ്ഞിരുന്നുവെന്നും അവിടെ ഒരു ജാലകം ഉളവായി എന്നുമാണ് ഇതേക്കുറിച്ചുള്ള ഐതിഹ്യം. ഈ ജാലകത്തിന് "കനകാനകിണ്ടി' എന്നാണ് പേര്. തെക്കന്‍ കര്ണാടകജില്ലയില്പ്പെട്ടതും ഉഡുപ്പി ആസ്ഥാനമാക്കിയുള്ളതുമായ താലൂക്കിനും ഉഡുപ്പി എന്നു തന്നെയാണ് പേര്.
(എസ്. ജയശങ്കര്‍; സ.പ.)