This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇറക്വോയ്ലീഗ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇറക്വോയ്ലീഗ് == == Iroquois league == പതിനേഴും പതിനെട്ടും ശതകങ്ങളിൽ വട...) |
Mksol (സംവാദം | സംഭാവനകള്‍) (→Iroquois league) |
||
വരി 5: | വരി 5: | ||
== Iroquois league == | == Iroquois league == | ||
- | പതിനേഴും പതിനെട്ടും | + | പതിനേഴും പതിനെട്ടും ശതകങ്ങളില്‍ വടക്കേ അമേരിക്കയില്‍ നിലവിലിരുന്ന അമേരിന്ത്യരുടെ ഗോത്ര രാഷ്ട്രീയസഖ്യം. ദെക്കനവിദ എന്ന പ്രവാചകനും അദ്ദേഹത്തിന്റെ അനുയായിയായ ഹൈയാവതയുമായിരുന്നു ഈ സഖ്യം രൂപവത്കരിച്ചത്. (ദെക്കനവിദ പുരാണം ആദിവാസി സാഹിത്യത്തില്‍ പ്രചാരം സിദ്ധിച്ചിട്ടുള്ള കൃതിയാണ്. പ്രസ്തുത കൃതിയില്‍നിന്ന് അടര്‍ത്തിയെടുത്ത ചില വരികള്‍ ദേശീയാഘോഷങ്ങളില്‍ ആലപിക്കുന്ന പതിവുണ്ട്). 1507-നും 1600-നും ഇടയ്ക്കാണ് ഇറക്വോയ്ലീഗ് സ്ഥാപിതമായതെന്നു ചില ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു. മോഹോക്ക്, ഒനൈഡ, ഓനെന്ഡോഗെ, കെയൂഗെ, സെനെകെ എന്നീ ഗോത്രങ്ങള്‍ സ്ഥാപകാംഗങ്ങളായ ഈ സഖ്യത്തില്‍ പിന്നീട് ടസ്കെറോറെ ഗോത്രവും ചേര്‍ന്നു. യു.എസ്സിലെ ഗ്രേറ്റ്ലേക്സിനും അപ്പലേച്ചിയന്‍ പീഠഭൂമിക്കും ചുറ്റുമുള്ള പ്രദേശത്ത് അധിവസിച്ച ഇവര്‍ 17-ാം ശതകത്തോടുകൂടി ദക്ഷിണ കാനഡ മുതല്‍ കെന്‍ടക്കി വരെയും കിഴക്ക് പെന്‍സില്‍വാനിയ മുതല്‍ ഒഹയോ വരെയും വ്യാപിച്ചു. ഇറക്വോയ് ഭാഷയായിരുന്നു ഇവര്‍ സംസാരിച്ചിരുന്നത്. ഇറക്വോയ് ഗ്രേറ്റ് കൗണ്‍സിലായിരുന്നു ലീഗിന്റെ ഭരണം നിര്‍വഹിച്ചിരുന്നത്. ഓരോ വര്‍ഗത്തെയും പ്രതിനിധീകരിച്ച് 8-നും 10-നുമിടയ്ക്ക് അംഗങ്ങള്‍ കൗണ്‍സിലില്‍ പങ്കെടുത്തിരുന്നു. ചര്‍ച്ചകളിലൂടെയും വോട്ടിങ്ങിലൂടെയുമായിരുന്നു പ്രധാന രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് അവര്‍ പരിഹാരം കണ്ടെത്തിയത്. |
- | വടക്ക് കിഴക്കന്‍ അമേരിക്കയുടെ | + | വടക്ക് കിഴക്കന്‍ അമേരിക്കയുടെ പ്രദേശങ്ങളില്‍ നിലവിലിരുന്ന പല രാഷ്ട്രീയസഖ്യങ്ങളെക്കാള് നല്ലരീതിയില്‍ സംഘടിപ്പിക്കുകയും ഫലപ്രദമായി പ്രാവര്‍ത്തികമാക്കുകയും ചെയ്ത ഒന്നായിരുന്നു ഇറക്വോയ് ലീഗ്. രാഷ്ട്രതന്ത്രജ്ഞരെന്ന നിലയ്ക്കുള്ള അവരുടെ വൈദഗ്ധ്യവും അഗ്നികൊണ്ടുള്ള ആയുധോപകരണങ്ങളുടെ ഉടമസ്ഥാവകാശവും മുഖേനയാണ് അവര്‍ അധികാരം നിലനിര്‍ത്തിപ്പോന്നത്. രോമവ്യാപാരത്തില്‍ പ്രമുഖരായിരുന്ന ഇവര്‍ ചോളക്കൃഷിയും നടത്തിയിരുന്നു. യൂറോപ്യന്മാരുടെ അധിനിവേശമുണ്ടായതോടെ വീരസാഹസികരും യുദ്ധനിപുണരുമായിരുന്ന ഇവരുടെ പതനം ആരംഭിച്ചു. 1624-ല്‍ ഇവര്‍ ആദ്യമായി ഫ്രഞ്ചുകാരുമായി സന്ധിചെയ്തു. ഡച്ചുകാരോടും ബ്രിട്ടീഷുകാരോടും ഇവര്‍ മമതയിലാണ് വര്‍ത്തിച്ചിരുന്നത്. അമേരിക്കന്‍ വിപ്ലവകാലത്ത് (1775-83) ഇറക്വോയ്ലീഗില് ഭിന്നിപ്പ് പ്രകടമായി. ഓനീഡയും ടസ്കറോറയും അമേരിക്കന്‍പക്ഷത്ത് അണിനിരന്നപ്പോള്‍ മറ്റുള്ളവര്‍ ബ്രിട്ടനോടൊപ്പമാണ് നിന്നത്. 1784-ല്‍ യു.എസ്സുമായുണ്ടായ കരാര്‍പ്രകാരം ലീഗ് പിരിച്ചുവിടപ്പെട്ടു. |
- | + | ന്യൂയോര്‍ക്കിലെ ഇറക്വോയ് അധിനിവേശകേന്ദ്രത്തിലും, കാനഡയിലെ ചില സംരക്ഷിതപ്രദേശങ്ങളിലുമായി ഇറക്വോയ് വര്‍ഗക്കാര്‍ ഇന്ന് കഴിഞ്ഞുകൂടുന്നു. വെള്ളക്കാരും ഇക്കൂട്ടരുമായുള്ള സങ്കരവിവാഹം ഇപ്പോള്‍ സാധാരണമായിത്തീര്‍ന്നിട്ടുണ്ട്. ഫ്രാങ്ക്ലിന്, വാഷിങ്ടണ്‍ തുടങ്ങിയ അമേരിക്കന്‍ രാഷ്ട്രശില്പികളുടെ രാഷ്ട്രീയദര്‍ശനത്തെ ഇറക്വോയ് ഭരണഘടന സാരമായി സ്വാധീനിച്ചിട്ടുണ്ട്. അവരുടെ പല മാതൃകകളും യു.എസ്. ഭരണഘടനയില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. |
Current revision as of 09:00, 11 സെപ്റ്റംബര്‍ 2014
ഇറക്വോയ്ലീഗ്
Iroquois league
പതിനേഴും പതിനെട്ടും ശതകങ്ങളില്‍ വടക്കേ അമേരിക്കയില്‍ നിലവിലിരുന്ന അമേരിന്ത്യരുടെ ഗോത്ര രാഷ്ട്രീയസഖ്യം. ദെക്കനവിദ എന്ന പ്രവാചകനും അദ്ദേഹത്തിന്റെ അനുയായിയായ ഹൈയാവതയുമായിരുന്നു ഈ സഖ്യം രൂപവത്കരിച്ചത്. (ദെക്കനവിദ പുരാണം ആദിവാസി സാഹിത്യത്തില്‍ പ്രചാരം സിദ്ധിച്ചിട്ടുള്ള കൃതിയാണ്. പ്രസ്തുത കൃതിയില്‍നിന്ന് അടര്‍ത്തിയെടുത്ത ചില വരികള്‍ ദേശീയാഘോഷങ്ങളില്‍ ആലപിക്കുന്ന പതിവുണ്ട്). 1507-നും 1600-നും ഇടയ്ക്കാണ് ഇറക്വോയ്ലീഗ് സ്ഥാപിതമായതെന്നു ചില ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു. മോഹോക്ക്, ഒനൈഡ, ഓനെന്ഡോഗെ, കെയൂഗെ, സെനെകെ എന്നീ ഗോത്രങ്ങള്‍ സ്ഥാപകാംഗങ്ങളായ ഈ സഖ്യത്തില്‍ പിന്നീട് ടസ്കെറോറെ ഗോത്രവും ചേര്‍ന്നു. യു.എസ്സിലെ ഗ്രേറ്റ്ലേക്സിനും അപ്പലേച്ചിയന്‍ പീഠഭൂമിക്കും ചുറ്റുമുള്ള പ്രദേശത്ത് അധിവസിച്ച ഇവര്‍ 17-ാം ശതകത്തോടുകൂടി ദക്ഷിണ കാനഡ മുതല്‍ കെന്‍ടക്കി വരെയും കിഴക്ക് പെന്‍സില്‍വാനിയ മുതല്‍ ഒഹയോ വരെയും വ്യാപിച്ചു. ഇറക്വോയ് ഭാഷയായിരുന്നു ഇവര്‍ സംസാരിച്ചിരുന്നത്. ഇറക്വോയ് ഗ്രേറ്റ് കൗണ്‍സിലായിരുന്നു ലീഗിന്റെ ഭരണം നിര്‍വഹിച്ചിരുന്നത്. ഓരോ വര്‍ഗത്തെയും പ്രതിനിധീകരിച്ച് 8-നും 10-നുമിടയ്ക്ക് അംഗങ്ങള്‍ കൗണ്‍സിലില്‍ പങ്കെടുത്തിരുന്നു. ചര്‍ച്ചകളിലൂടെയും വോട്ടിങ്ങിലൂടെയുമായിരുന്നു പ്രധാന രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് അവര്‍ പരിഹാരം കണ്ടെത്തിയത്.
വടക്ക് കിഴക്കന്‍ അമേരിക്കയുടെ പ്രദേശങ്ങളില്‍ നിലവിലിരുന്ന പല രാഷ്ട്രീയസഖ്യങ്ങളെക്കാള് നല്ലരീതിയില്‍ സംഘടിപ്പിക്കുകയും ഫലപ്രദമായി പ്രാവര്‍ത്തികമാക്കുകയും ചെയ്ത ഒന്നായിരുന്നു ഇറക്വോയ് ലീഗ്. രാഷ്ട്രതന്ത്രജ്ഞരെന്ന നിലയ്ക്കുള്ള അവരുടെ വൈദഗ്ധ്യവും അഗ്നികൊണ്ടുള്ള ആയുധോപകരണങ്ങളുടെ ഉടമസ്ഥാവകാശവും മുഖേനയാണ് അവര്‍ അധികാരം നിലനിര്‍ത്തിപ്പോന്നത്. രോമവ്യാപാരത്തില്‍ പ്രമുഖരായിരുന്ന ഇവര്‍ ചോളക്കൃഷിയും നടത്തിയിരുന്നു. യൂറോപ്യന്മാരുടെ അധിനിവേശമുണ്ടായതോടെ വീരസാഹസികരും യുദ്ധനിപുണരുമായിരുന്ന ഇവരുടെ പതനം ആരംഭിച്ചു. 1624-ല്‍ ഇവര്‍ ആദ്യമായി ഫ്രഞ്ചുകാരുമായി സന്ധിചെയ്തു. ഡച്ചുകാരോടും ബ്രിട്ടീഷുകാരോടും ഇവര്‍ മമതയിലാണ് വര്‍ത്തിച്ചിരുന്നത്. അമേരിക്കന്‍ വിപ്ലവകാലത്ത് (1775-83) ഇറക്വോയ്ലീഗില് ഭിന്നിപ്പ് പ്രകടമായി. ഓനീഡയും ടസ്കറോറയും അമേരിക്കന്‍പക്ഷത്ത് അണിനിരന്നപ്പോള്‍ മറ്റുള്ളവര്‍ ബ്രിട്ടനോടൊപ്പമാണ് നിന്നത്. 1784-ല്‍ യു.എസ്സുമായുണ്ടായ കരാര്‍പ്രകാരം ലീഗ് പിരിച്ചുവിടപ്പെട്ടു.
ന്യൂയോര്‍ക്കിലെ ഇറക്വോയ് അധിനിവേശകേന്ദ്രത്തിലും, കാനഡയിലെ ചില സംരക്ഷിതപ്രദേശങ്ങളിലുമായി ഇറക്വോയ് വര്‍ഗക്കാര്‍ ഇന്ന് കഴിഞ്ഞുകൂടുന്നു. വെള്ളക്കാരും ഇക്കൂട്ടരുമായുള്ള സങ്കരവിവാഹം ഇപ്പോള്‍ സാധാരണമായിത്തീര്‍ന്നിട്ടുണ്ട്. ഫ്രാങ്ക്ലിന്, വാഷിങ്ടണ്‍ തുടങ്ങിയ അമേരിക്കന്‍ രാഷ്ട്രശില്പികളുടെ രാഷ്ട്രീയദര്‍ശനത്തെ ഇറക്വോയ് ഭരണഘടന സാരമായി സ്വാധീനിച്ചിട്ടുണ്ട്. അവരുടെ പല മാതൃകകളും യു.എസ്. ഭരണഘടനയില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.