This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇംപി, എലിജ (1732 - 1809)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇംപി, എലിജ (1732 - 1809) == == Impey elijah == ബ്രിട്ടീഷ് നിയമജ്ഞന്. വാറന്ഹേസ...) |
Mksol (സംവാദം | സംഭാവനകള്‍) (→Impey elijah) |
||
വരി 5: | വരി 5: | ||
== Impey elijah == | == Impey elijah == | ||
- | ബ്രിട്ടീഷ് നിയമജ്ഞന്. വാറന്‍ഹേസ്റ്റിംഗ്സിന്റെ ഭരണകാലത്തു (1772-85) നടന്ന ചരിത്രപ്രസിദ്ധമായ | + | ബ്രിട്ടീഷ് നിയമജ്ഞന്. വാറന്‍ഹേസ്റ്റിംഗ്സിന്റെ ഭരണകാലത്തു (1772-85) നടന്ന ചരിത്രപ്രസിദ്ധമായ നന്ദകുമാര്‍ കേസിന്റെ വിധിയോടുകൂടിയാണ് ഇംപിക്ക്, ഇന്ത്യാചരിത്രത്തില്‍ സ്ഥാനം ലഭിച്ചത്. 1732 ജൂണ്‍ 13-ന് ഹാമര്‍സ്മിത്തില്‍ ജനിച്ച ഇംപി, വെസ്റ്റ്മിനിസ്റ്ററിലും ട്രിനിറ്റി കോളജിലും വിദ്യാഭ്യാസം നടത്തി. അഭിഭാഷകനായി ജീവിതമാരംഭിച്ച ഇദ്ദേഹം 1772-ല്‍ ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ കൗണ്‍സല്‍ ആയി നിയമിതനായി. ഇതിനകം പ്രഭുസ്ഥാനവും ലഭിച്ചിരുന്നു. പുതുതായി ആരംഭിച്ച കല്‍ക്കത്താ സുപ്രീം കോടതിയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടുന്നത് 1774-ലാണ്. നന്ദകുമാര്‍കേസിലെ (1775) വിധികര്‍ത്താവെന്ന നിലയില്‍ അദ്ദേഹം പൊതുജനശ്രദ്ധയാകര്‍ഷിച്ചു; തന്റെ സുഹൃത്തും ഗവര്‍ണര്‍ജനറലുമായ വാറന്‍ഹേസ്റ്റിംഗ്സിന്റെ പ്രതിയോഗിയായ നന്ദകുമാറിനെ തൂക്കിക്കൊല്ലാന്‍ വിധിച്ചതോടെ ഇംപി വിമര്‍ശനവിധേയനായി. ഈ വിധിയെഴുത്തിന് പ്രതിഫലമായിട്ടാണ് വാറന്‍ഹേസ്റ്റിംഗ്സ് ഇംപിയെ കല്‍ക്കത്താ സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസ് പദവിക്കു പുറമേ കമ്പനിയുടെ "സദര്‍ദിവാനി അദാല'ത്തിന്റെ ജഡ്ജി കൂടിയായി നിയമിച്ചതെന്ന് ചില ചരിത്രകാരന്മാര് അഭിപ്രായപ്പെടുന്നുണ്ട്. നന്ദകുമാര്‍ കേസിന്റെ പേരില്‍ ഇദ്ദേഹത്തെ ഇംപീച്ച് ചെയ്യാനുള്ള ബ്രിട്ടീഷ് ജനസഭയുടെ ശ്രമം 1787-ല്‍ പരാജയപ്പെട്ടു. നന്ദകുമാര്‍ കേസ് ഇംപിയുടെ ജീവിതത്തിലെ ഒരു കറുത്ത ഏടായിരുന്നെങ്കിലും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്ന നിലയിലും സദര്‍ദിവാനി അദാലത്തിലെ ഏകജഡ്ജി എന്ന നിലയിലും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമായിരുന്നു. അദാലത്തുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലേക്കുവേണ്ടി പല റെഗുലേഷനുകളും തയ്യാറാക്കിയിരുന്നത് ഇംപിയാണ്. സദര്‍ അദാലത്ത്, മൊഫസ്സില്‍ ദിവാനി അദാലത്ത് എന്നിവയുടെ മാര്‍ഗനിര്‍ദേശത്തിനുവേണ്ടി ഇംപി തയ്യാറാക്കിയ സമഗ്രമായ സിവില്‍ നടപടിക്രമം ഇന്ത്യയിലെ ആദ്യത്തെ സിവില്‍ നടപടിസംഹിതയാണ്. ഇംപിയുടെ സിവില്‍ നിയമസംഹിത പേര്‍ഷ്യന്‍, ബംഗാളി എന്നീ ഭാഷകളിലേക്കു തര്‍ജുമ ചെയ്തിട്ടുണ്ട്. |
- | ഇംഗ്ലണ്ടിലെ | + | ഇംഗ്ലണ്ടിലെ ചക്രവര്‍ത്തിയാല്‍ നിയമിതനായ ചീഫ്ജസ്റ്റിസ് കമ്പനിയുടെ ഉദ്യോഗസ്ഥന് കൂടിയാകുന്നത് 1772-ലെ റഗുലേറ്റിംഗ് ആക്ടിലെ വ്യവസ്ഥകളെ മറികടക്കുകയാണെന്നുവരെ ആക്ഷേപങ്ങളുണ്ടായി. ഇക്കാരണങ്ങളാല്‍ 1782 മേയ് 3-ന് ഹൗസ് ഒഫ് കോമണ്‍സ് പാസാക്കിയ ഒരു പ്രമേയത്തെത്തുടര്‍ന്ന് ഇംപിയെ ഇംഗ്ലണ്ടിലേക്കു തിരിച്ചുവിളിക്കാന്‍ ഉത്തരവായി. 1789 മുതല്‍ 96 വരെ പാര്‍ലമെന്റംഗമായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചു. 1809 ഒ. 1-ന് ഇംപി അന്തരിച്ചു. |
Current revision as of 05:08, 4 സെപ്റ്റംബര്‍ 2014
ഇംപി, എലിജ (1732 - 1809)
Impey elijah
ബ്രിട്ടീഷ് നിയമജ്ഞന്. വാറന്‍ഹേസ്റ്റിംഗ്സിന്റെ ഭരണകാലത്തു (1772-85) നടന്ന ചരിത്രപ്രസിദ്ധമായ നന്ദകുമാര്‍ കേസിന്റെ വിധിയോടുകൂടിയാണ് ഇംപിക്ക്, ഇന്ത്യാചരിത്രത്തില്‍ സ്ഥാനം ലഭിച്ചത്. 1732 ജൂണ്‍ 13-ന് ഹാമര്‍സ്മിത്തില്‍ ജനിച്ച ഇംപി, വെസ്റ്റ്മിനിസ്റ്ററിലും ട്രിനിറ്റി കോളജിലും വിദ്യാഭ്യാസം നടത്തി. അഭിഭാഷകനായി ജീവിതമാരംഭിച്ച ഇദ്ദേഹം 1772-ല്‍ ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ കൗണ്‍സല്‍ ആയി നിയമിതനായി. ഇതിനകം പ്രഭുസ്ഥാനവും ലഭിച്ചിരുന്നു. പുതുതായി ആരംഭിച്ച കല്‍ക്കത്താ സുപ്രീം കോടതിയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടുന്നത് 1774-ലാണ്. നന്ദകുമാര്‍കേസിലെ (1775) വിധികര്‍ത്താവെന്ന നിലയില്‍ അദ്ദേഹം പൊതുജനശ്രദ്ധയാകര്‍ഷിച്ചു; തന്റെ സുഹൃത്തും ഗവര്‍ണര്‍ജനറലുമായ വാറന്‍ഹേസ്റ്റിംഗ്സിന്റെ പ്രതിയോഗിയായ നന്ദകുമാറിനെ തൂക്കിക്കൊല്ലാന്‍ വിധിച്ചതോടെ ഇംപി വിമര്‍ശനവിധേയനായി. ഈ വിധിയെഴുത്തിന് പ്രതിഫലമായിട്ടാണ് വാറന്‍ഹേസ്റ്റിംഗ്സ് ഇംപിയെ കല്‍ക്കത്താ സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസ് പദവിക്കു പുറമേ കമ്പനിയുടെ "സദര്‍ദിവാനി അദാല'ത്തിന്റെ ജഡ്ജി കൂടിയായി നിയമിച്ചതെന്ന് ചില ചരിത്രകാരന്മാര് അഭിപ്രായപ്പെടുന്നുണ്ട്. നന്ദകുമാര്‍ കേസിന്റെ പേരില്‍ ഇദ്ദേഹത്തെ ഇംപീച്ച് ചെയ്യാനുള്ള ബ്രിട്ടീഷ് ജനസഭയുടെ ശ്രമം 1787-ല്‍ പരാജയപ്പെട്ടു. നന്ദകുമാര്‍ കേസ് ഇംപിയുടെ ജീവിതത്തിലെ ഒരു കറുത്ത ഏടായിരുന്നെങ്കിലും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്ന നിലയിലും സദര്‍ദിവാനി അദാലത്തിലെ ഏകജഡ്ജി എന്ന നിലയിലും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമായിരുന്നു. അദാലത്തുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലേക്കുവേണ്ടി പല റെഗുലേഷനുകളും തയ്യാറാക്കിയിരുന്നത് ഇംപിയാണ്. സദര്‍ അദാലത്ത്, മൊഫസ്സില്‍ ദിവാനി അദാലത്ത് എന്നിവയുടെ മാര്‍ഗനിര്‍ദേശത്തിനുവേണ്ടി ഇംപി തയ്യാറാക്കിയ സമഗ്രമായ സിവില്‍ നടപടിക്രമം ഇന്ത്യയിലെ ആദ്യത്തെ സിവില്‍ നടപടിസംഹിതയാണ്. ഇംപിയുടെ സിവില്‍ നിയമസംഹിത പേര്‍ഷ്യന്‍, ബംഗാളി എന്നീ ഭാഷകളിലേക്കു തര്‍ജുമ ചെയ്തിട്ടുണ്ട്.
ഇംഗ്ലണ്ടിലെ ചക്രവര്‍ത്തിയാല്‍ നിയമിതനായ ചീഫ്ജസ്റ്റിസ് കമ്പനിയുടെ ഉദ്യോഗസ്ഥന് കൂടിയാകുന്നത് 1772-ലെ റഗുലേറ്റിംഗ് ആക്ടിലെ വ്യവസ്ഥകളെ മറികടക്കുകയാണെന്നുവരെ ആക്ഷേപങ്ങളുണ്ടായി. ഇക്കാരണങ്ങളാല്‍ 1782 മേയ് 3-ന് ഹൗസ് ഒഫ് കോമണ്‍സ് പാസാക്കിയ ഒരു പ്രമേയത്തെത്തുടര്‍ന്ന് ഇംപിയെ ഇംഗ്ലണ്ടിലേക്കു തിരിച്ചുവിളിക്കാന്‍ ഉത്തരവായി. 1789 മുതല്‍ 96 വരെ പാര്‍ലമെന്റംഗമായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചു. 1809 ഒ. 1-ന് ഇംപി അന്തരിച്ചു.