This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇബ്നു അറബി (1165 - 1240)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇബ്നു അറബി (1165 - 1240) == == Ibn Arabi == ഇസ്ലാമിക ദൈവശാസ്ത്രജ്ഞന്, ദാർശ...) |
Mksol (സംവാദം | സംഭാവനകള്‍) (→Ibn Arabi) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 5: | വരി 5: | ||
== Ibn Arabi == | == Ibn Arabi == | ||
- | ഇസ്ലാമിക ദൈവശാസ്ത്രജ്ഞന്, | + | ഇസ്ലാമിക ദൈവശാസ്ത്രജ്ഞന്, ദാര്ശനികന്, സാഹിത്യകാരന്. ഷെയ്ക്ക്-അല്‍-അക്ബര്‍ (ഡോക്ടര്‍ മാക്സിമസ്) എന്ന ബിരുദപ്പേരില് അറിയപ്പെട്ടിരുന്ന ഇദ്ദേഹം ഇസ്ലാമിക ലോകത്തെ ശ്രഷ്ഠരായ ആത്മീയാചാര്യന്മാരില് ഒരാളായിരുന്നു. അബൂബക്കര്‍ മുഹമ്മദ് ഇബ്നു അലി മുഹ്യി അല്ദിന്ഹതീമി അല്ക്വായ് അല്‍ അന്തലുസ്തി ഇബ്നുഅല് അറാബി എന്നാണു പൂര്‍ണനാമം. 1165-ല്‍ സ്പെയിനിലായിരുന്നു ജനനം; അവിടെ ഇസ്ലാമിക സംസ്കാരത്തിന്റെ പ്രധാന ഭൂമികയായ സെവിലിലാണ് വിദ്യാഭ്യാസം നടത്തിയത്. പഠനകാലത്തുതന്നെ ഇദ്ദേഹത്തിന്റെ ബുദ്ധിവൈഭവവും ഉള്‍ക്കാഴ്ചയും ഇബ്നു റൂഷദ് അടക്കമുള്ള മഹാന്മാരെ ആകര്‍ഷിച്ചിരുന്നു. സൂഫിസത്തോടുള്ള ആഭിമുഖ്യം ശക്തമാകുന്നതും ഇക്കാലത്താണ്. |
- | 1198- | + | 1198-ല്‍ കിഴക്കന്‍ ദിക്കിലേക്ക് പോകാന്‍ ദര്‍ശനം ഉണ്ടായതിനെത്തുടര്‍ന്ന് ഇബ്നു അറബി സ്പെയിനിനോട് വിടപറഞ്ഞു. മക്കാസന്ദര്ശനത്തിനിടെ ലഭിച്ച ദൈവിക കല്പനയുടെ ഫലമായി ഇദ്ദേഹം രചിച്ച കൃതിയാണ് അല്‍-ഫുത്തൂഹാത്ത് അല്‍-മക്കിയുഫീ അസ്റാള് അല്‍-മാലികിയ്യ-വല്‍-മുല്‍ക്കിയ. 1201-ല്‍ രചന ആരംഭിച്ച് 1231-ല്‍ പൂര്‍ത്തിയാക്കിയ ഈ ഗ്രന്ഥത്തില്‍ സൂഫിസിദ്ധാന്തങ്ങള് പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. മക്കയില്‍വെച്ച് ഇദ്ദേഹം പരിചയപ്പെടുന്ന അതിസുന്ദരിയായ ഒരു യുവതിയെക്കുറിച്ചുള്ള ഓര്‍മകളാണ് തര്‍ജുമാന്‍ അല്‍ അഷ്വാഖ് എന്ന കൃതിയില്‍ വിഷയമാകുന്നത്. ഇദ്ദേഹത്തിന്റെ മറ്റൊരു കൃതിയാണ് ഫൂസുസ് അല്‍-ഹിക്കം വ-കുസൂസ് അല്‍-കിലാം. ആദ്യപിതാവായ ആദംനബിമുതല് അന്ത്യപ്രവാചകനായ മുഹമ്മദുനബി വരെയുള്ള പ്രവാചകപരമ്പരയുടെ പ്രവചനങ്ങള്‍ 27 അധ്യായങ്ങളിലായി ഗ്രന്ഥകാരന് വിശദീകരിക്കുന്നു. സൂഫി സാഹിത്യകാരന്മാരില് പ്രമുഖനായ ഇദ്ദേഹം 230-ല്‍പ്പരം കൃതികളുടെ കര്‍ത്താവാണ്. കൃതികളിലെ അദ്വൈതപരമായ ചിന്താധാര യാഥാസ്ഥിതിക ഇസ്ലാമിക സമൂഹത്തെ പ്രകോപിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ അല്‍-ഇസ്റാഅ് ഇലാമക്കാം അല്‍ അസ്റാഅ് എന്ന ഗ്രന്ഥം പ്രാസപൂര്ണമായ ഒരു ഗദ്യകൃതിയാണ്. മക്കയ്ക്കുശേഷം ഈജിപ്ത്, ബാഗ്ദാദ്, അറേബ്യ, മോസൂല്‍, ഏഷ്യാമൈനര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തിയശേഷം ദമാസ്കസ്സില്‍ സ്ഥിരതാമസമാക്കി. അവിടെവച്ച് പൂര്‍ത്തിയാക്കിയ ബീസല്സ് ഒഫ് വിസ്ഡം (Bezels of Wisdom).സൂഫി വിശ്വാസങ്ങളും തത്ത്വങ്ങളും അടങ്ങുന്ന ഒരു വിജ്ഞാനകോശമാണ്. 1240-ല്‍ ഇബ്നു അറബി അന്തരിച്ചു. |
Current revision as of 08:51, 4 ഓഗസ്റ്റ് 2014
ഇബ്നു അറബി (1165 - 1240)
Ibn Arabi
ഇസ്ലാമിക ദൈവശാസ്ത്രജ്ഞന്, ദാര്ശനികന്, സാഹിത്യകാരന്. ഷെയ്ക്ക്-അല്‍-അക്ബര്‍ (ഡോക്ടര്‍ മാക്സിമസ്) എന്ന ബിരുദപ്പേരില് അറിയപ്പെട്ടിരുന്ന ഇദ്ദേഹം ഇസ്ലാമിക ലോകത്തെ ശ്രഷ്ഠരായ ആത്മീയാചാര്യന്മാരില് ഒരാളായിരുന്നു. അബൂബക്കര്‍ മുഹമ്മദ് ഇബ്നു അലി മുഹ്യി അല്ദിന്ഹതീമി അല്ക്വായ് അല്‍ അന്തലുസ്തി ഇബ്നുഅല് അറാബി എന്നാണു പൂര്‍ണനാമം. 1165-ല്‍ സ്പെയിനിലായിരുന്നു ജനനം; അവിടെ ഇസ്ലാമിക സംസ്കാരത്തിന്റെ പ്രധാന ഭൂമികയായ സെവിലിലാണ് വിദ്യാഭ്യാസം നടത്തിയത്. പഠനകാലത്തുതന്നെ ഇദ്ദേഹത്തിന്റെ ബുദ്ധിവൈഭവവും ഉള്‍ക്കാഴ്ചയും ഇബ്നു റൂഷദ് അടക്കമുള്ള മഹാന്മാരെ ആകര്‍ഷിച്ചിരുന്നു. സൂഫിസത്തോടുള്ള ആഭിമുഖ്യം ശക്തമാകുന്നതും ഇക്കാലത്താണ്.
1198-ല്‍ കിഴക്കന്‍ ദിക്കിലേക്ക് പോകാന്‍ ദര്‍ശനം ഉണ്ടായതിനെത്തുടര്‍ന്ന് ഇബ്നു അറബി സ്പെയിനിനോട് വിടപറഞ്ഞു. മക്കാസന്ദര്ശനത്തിനിടെ ലഭിച്ച ദൈവിക കല്പനയുടെ ഫലമായി ഇദ്ദേഹം രചിച്ച കൃതിയാണ് അല്‍-ഫുത്തൂഹാത്ത് അല്‍-മക്കിയുഫീ അസ്റാള് അല്‍-മാലികിയ്യ-വല്‍-മുല്‍ക്കിയ. 1201-ല്‍ രചന ആരംഭിച്ച് 1231-ല്‍ പൂര്‍ത്തിയാക്കിയ ഈ ഗ്രന്ഥത്തില്‍ സൂഫിസിദ്ധാന്തങ്ങള് പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. മക്കയില്‍വെച്ച് ഇദ്ദേഹം പരിചയപ്പെടുന്ന അതിസുന്ദരിയായ ഒരു യുവതിയെക്കുറിച്ചുള്ള ഓര്‍മകളാണ് തര്‍ജുമാന്‍ അല്‍ അഷ്വാഖ് എന്ന കൃതിയില്‍ വിഷയമാകുന്നത്. ഇദ്ദേഹത്തിന്റെ മറ്റൊരു കൃതിയാണ് ഫൂസുസ് അല്‍-ഹിക്കം വ-കുസൂസ് അല്‍-കിലാം. ആദ്യപിതാവായ ആദംനബിമുതല് അന്ത്യപ്രവാചകനായ മുഹമ്മദുനബി വരെയുള്ള പ്രവാചകപരമ്പരയുടെ പ്രവചനങ്ങള്‍ 27 അധ്യായങ്ങളിലായി ഗ്രന്ഥകാരന് വിശദീകരിക്കുന്നു. സൂഫി സാഹിത്യകാരന്മാരില് പ്രമുഖനായ ഇദ്ദേഹം 230-ല്‍പ്പരം കൃതികളുടെ കര്‍ത്താവാണ്. കൃതികളിലെ അദ്വൈതപരമായ ചിന്താധാര യാഥാസ്ഥിതിക ഇസ്ലാമിക സമൂഹത്തെ പ്രകോപിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ അല്‍-ഇസ്റാഅ് ഇലാമക്കാം അല്‍ അസ്റാഅ് എന്ന ഗ്രന്ഥം പ്രാസപൂര്ണമായ ഒരു ഗദ്യകൃതിയാണ്. മക്കയ്ക്കുശേഷം ഈജിപ്ത്, ബാഗ്ദാദ്, അറേബ്യ, മോസൂല്‍, ഏഷ്യാമൈനര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തിയശേഷം ദമാസ്കസ്സില്‍ സ്ഥിരതാമസമാക്കി. അവിടെവച്ച് പൂര്‍ത്തിയാക്കിയ ബീസല്സ് ഒഫ് വിസ്ഡം (Bezels of Wisdom).സൂഫി വിശ്വാസങ്ങളും തത്ത്വങ്ങളും അടങ്ങുന്ന ഒരു വിജ്ഞാനകോശമാണ്. 1240-ല്‍ ഇബ്നു അറബി അന്തരിച്ചു.