This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്‍വെർട്ടേസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇന്‍വെർട്ടേസ് == == Invertase == കാർബോഹൈഡ്രറ്റിനെ ദഹിപ്പിക്കുന്ന എ...) |
Mksol (സംവാദം | സംഭാവനകള്‍) (→Invertase) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == | + | == ഇന്‍വെര്‍ട്ടേസ് == |
- | + | ||
== Invertase == | == Invertase == | ||
- | + | കാര്‍ബോഹൈഡ്രേറ്റിനെ ദഹിപ്പിക്കുന്ന എന്‍സൈം. കരിമ്പില്‍നിന്നുള്ള പഞ്ചസാരയെ (സൂക്രോസ്) ശരീരത്തിനകത്ത് ജലീയവിശ്ലേഷണവിധേയമാക്കി ഗ്ലൂക്കോസും ഫ്രക്ടോസും ഉത്പാദിപ്പിക്കുന്നതിനു സഹായകമായ എന്‍സൈമാണിത്. ഇതിന് ഈ പേരു നല്‍കിയതിന് പ്രത്യേക കാരണമുണ്ട്. സൂക്രോസിനും അതുപോലെ ഗ്ലൂക്കോസ്-ഫ്രക്ടോസ് മിശ്രിതത്തിനും സമതലധ്രുവിതമായ (plane polarised) പ്രകാശത്തെ ഘൂര്‍ണനം (rotate) ചെയ്യുന്നതിനുള്ള കഴിവുണ്ട്. പക്ഷേ ആദ്യത്തേത് വലതുവശത്തേക്കാണെങ്കില് രണ്ടാമത്തേത് ഇടതുവശത്തേക്കാണ്. അതുകൊണ്ട് ഈ പ്രത്യേക പ്രാകാശിക ഗുണധര്‍മത്തെ ആസ്പദമാക്കി സൂക്രോസിന് ജലീയവിശ്ലേഷണം സംഭവിക്കുമ്പോള്‍ വ്യുത്ക്രമണം (ഇന്‍വര്‍ഷന്‍) ഉണ്ടാകുന്നു എന്നു പറയാറുണ്ട്. ഇന്‍വര്‍ഷന്‍ കാരണമായ എന്‍സൈമിന് ഇന്‍വെര്‍ട്ടേസ് എന്ന് ജീവരസതന്ത്രജ്ഞന്മാര് പേര് നല്കി. സൂക്രസ് (sucrase) എന്ന പേരിലും സമാനമായ എന്‍സൈം ഉണ്ട്. ഇത് ഗ്ലൂക്കോസ് O-Cബന്ധം ആണ് വിഘടിപ്പിക്കുന്നത്. ഇന്‍വെര്‍ട്ടേസ് ഫ്രക്ടോസ് O-C -ബന്ധമാണ് വിഘടിക്കുന്നത്. ധാരാളം സൂക്ഷ്മജീവികള്‍ ഇത് ഉത്പാദിപ്പിക്കുന്നണ്ടെങ്കിലും യീസ്റ്റില്‍ (സാക്കാറോമയ്സെസ് സെര്വിസിയേ) നിന്നാണ് ഇന്‍വെര്‍ട്ടേസ് വ്യാവസായികമായി നിര്‍മിക്കുന്നത്. 7തേനീച്ചകളും തേനുണ്ടാക്കുന്നതിന് ഈ എന്‍സൈം ഉത്പാദിപ്പിക്കുന്നുണ്ട്. പ്രതിപ്രവര്‍ത്തന നിരക്ക് ഏറ്റവും കൂടുതലുള്ളത് 60ºC-ലും 4.5 <sub>p</sub>H-ലുമാണ്. F ബീറ്റാ ഫ്രക്ടോഫുറാനോസിഡേസ് എന്നാണ് ശരിയായ നാമം. | |
- | ബേക്കറി | + | ബേക്കറി വ്യവസായത്തില്‍ ഇന്‍വെര്‍ട്ടേസ് ഉപയോഗിക്കുന്നു. അവിടെ പെട്ടെന്ന് ക്രിസ്റ്റലീകരിക്കാത്തതും കൂടുതല്‍ മധുരമുള്ളതുമായ ഫ്രക്ടോസാണ് സൂക്രോസിനെക്കാള് അനുയോജ്യം. ഒന്നിലധികം രൂപത്തില്‍ ഈ എന്‍സൈം കാണപ്പെടുന്നു. ഇന്‍ട്രാസെല്ലുലാര്‍ ഇന്വെര്ട്ടേസിന് 135 കിലോ ഡാള്ട്ടന് തന്മാത്രാഭാരവും എക്സ്ട്രാ സെല്ലുലാര്‍ ഇന്വെര്ട്ടേസിന് 270 കിലോഡാര്ട്ടന് തന്മാത്രാഭാരവും ഉണ്ടാവും. ആരോഗ്യസംരക്ഷണത്തിലും രോഗപ്രതിരോധത്തിലും ധാരാളമായി ഉപകരിക്കുന്നതാണ് ഇന്‍വെര്‍ട്ടേസ്. നോ. എന്‍സൈമുകള്‍ |
(ഡോ. വി.എസ്. പ്രസാദ്) | (ഡോ. വി.എസ്. പ്രസാദ്) |
Current revision as of 09:24, 10 സെപ്റ്റംബര്‍ 2014
ഇന്‍വെര്‍ട്ടേസ്
Invertase
കാര്‍ബോഹൈഡ്രേറ്റിനെ ദഹിപ്പിക്കുന്ന എന്‍സൈം. കരിമ്പില്‍നിന്നുള്ള പഞ്ചസാരയെ (സൂക്രോസ്) ശരീരത്തിനകത്ത് ജലീയവിശ്ലേഷണവിധേയമാക്കി ഗ്ലൂക്കോസും ഫ്രക്ടോസും ഉത്പാദിപ്പിക്കുന്നതിനു സഹായകമായ എന്‍സൈമാണിത്. ഇതിന് ഈ പേരു നല്‍കിയതിന് പ്രത്യേക കാരണമുണ്ട്. സൂക്രോസിനും അതുപോലെ ഗ്ലൂക്കോസ്-ഫ്രക്ടോസ് മിശ്രിതത്തിനും സമതലധ്രുവിതമായ (plane polarised) പ്രകാശത്തെ ഘൂര്‍ണനം (rotate) ചെയ്യുന്നതിനുള്ള കഴിവുണ്ട്. പക്ഷേ ആദ്യത്തേത് വലതുവശത്തേക്കാണെങ്കില് രണ്ടാമത്തേത് ഇടതുവശത്തേക്കാണ്. അതുകൊണ്ട് ഈ പ്രത്യേക പ്രാകാശിക ഗുണധര്‍മത്തെ ആസ്പദമാക്കി സൂക്രോസിന് ജലീയവിശ്ലേഷണം സംഭവിക്കുമ്പോള്‍ വ്യുത്ക്രമണം (ഇന്‍വര്‍ഷന്‍) ഉണ്ടാകുന്നു എന്നു പറയാറുണ്ട്. ഇന്‍വര്‍ഷന്‍ കാരണമായ എന്‍സൈമിന് ഇന്‍വെര്‍ട്ടേസ് എന്ന് ജീവരസതന്ത്രജ്ഞന്മാര് പേര് നല്കി. സൂക്രസ് (sucrase) എന്ന പേരിലും സമാനമായ എന്‍സൈം ഉണ്ട്. ഇത് ഗ്ലൂക്കോസ് O-Cബന്ധം ആണ് വിഘടിപ്പിക്കുന്നത്. ഇന്‍വെര്‍ട്ടേസ് ഫ്രക്ടോസ് O-C -ബന്ധമാണ് വിഘടിക്കുന്നത്. ധാരാളം സൂക്ഷ്മജീവികള്‍ ഇത് ഉത്പാദിപ്പിക്കുന്നണ്ടെങ്കിലും യീസ്റ്റില്‍ (സാക്കാറോമയ്സെസ് സെര്വിസിയേ) നിന്നാണ് ഇന്‍വെര്‍ട്ടേസ് വ്യാവസായികമായി നിര്‍മിക്കുന്നത്. 7തേനീച്ചകളും തേനുണ്ടാക്കുന്നതിന് ഈ എന്‍സൈം ഉത്പാദിപ്പിക്കുന്നുണ്ട്. പ്രതിപ്രവര്‍ത്തന നിരക്ക് ഏറ്റവും കൂടുതലുള്ളത് 60ºC-ലും 4.5 pH-ലുമാണ്. F ബീറ്റാ ഫ്രക്ടോഫുറാനോസിഡേസ് എന്നാണ് ശരിയായ നാമം.
ബേക്കറി വ്യവസായത്തില്‍ ഇന്‍വെര്‍ട്ടേസ് ഉപയോഗിക്കുന്നു. അവിടെ പെട്ടെന്ന് ക്രിസ്റ്റലീകരിക്കാത്തതും കൂടുതല്‍ മധുരമുള്ളതുമായ ഫ്രക്ടോസാണ് സൂക്രോസിനെക്കാള് അനുയോജ്യം. ഒന്നിലധികം രൂപത്തില്‍ ഈ എന്‍സൈം കാണപ്പെടുന്നു. ഇന്‍ട്രാസെല്ലുലാര്‍ ഇന്വെര്ട്ടേസിന് 135 കിലോ ഡാള്ട്ടന് തന്മാത്രാഭാരവും എക്സ്ട്രാ സെല്ലുലാര്‍ ഇന്വെര്ട്ടേസിന് 270 കിലോഡാര്ട്ടന് തന്മാത്രാഭാരവും ഉണ്ടാവും. ആരോഗ്യസംരക്ഷണത്തിലും രോഗപ്രതിരോധത്തിലും ധാരാളമായി ഉപകരിക്കുന്നതാണ് ഇന്‍വെര്‍ട്ടേസ്. നോ. എന്‍സൈമുകള്‍
(ഡോ. വി.എസ്. പ്രസാദ്)