This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്റർനാഷണൽ റൈസ് റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഇന്റർനാഷണൽ റൈസ് റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് == == International ...) |
Mksol (സംവാദം | സംഭാവനകള്‍) (→International Rice Research Institute) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == | + | == ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് == |
- | + | ||
== International Rice Research Institute == | == International Rice Research Institute == | ||
- | + | നെല്‍ക്കൃഷി ശാസ്‌ത്രീയരീതിയില്‍ ചിട്ടപ്പെടുത്തി വിളവു വര്‍ധിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ 1960-ല്‍ ഫിലിപ്പീന്‍സില്‍ മനിലയ്‌ക്കടുത്ത് ലാഗുണയില്‍ സ്ഥാപിക്കപ്പെട്ട അന്താരാഷ്‌ട്ര ഗവേഷണസ്ഥാപനം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളിലൊന്നാണിത്. നെല്‍ കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും അഭിവൃദ്ധി ലക്ഷ്യമാക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാദേശിക കേന്ദ്രങ്ങള്‍ 16 രാജ്യങ്ങളിലായി വ്യാപിച്ചിരിക്കുന്നു. | |
+ | |||
+ | നെല്ല് അടിസ്ഥാനമാക്കിയുള്ള വ്യത്യസ്‌ത കൃഷിരീതികള്‍ വിപുലീകരിച്ച് ദാരിദ്ര്യ നിര്‍മാര്‍ജനം നടത്തുക, നെല്ല് ഉത്‌പാദനം സുസ്ഥിരവും, പരിസ്ഥിതിസൗഹൃദപരവുമാണെന്ന് ഉറപ്പുവരുത്തുക, നെല്ലിന്റെ ജനിതക വിവരങ്ങള്‍ ഗവേഷകര്‍ക്കു കൈമാറുക എന്നിവയാണ് ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ലക്ഷ്യങ്ങള്‍. പുതിയ തരം നെല്ലിനങ്ങള്‍ വികസിപ്പിച്ചെടുക്കുക, നൂതന നെല്ല് സംരക്ഷണ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുക, നെല്ലിന്റെ ഗുണമേന്മയും ഉത്‌പാദനവും വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി വിവിധ തലങ്ങളിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. | ||
+ | മറ്റു രാജ്യങ്ങളിലെ ശാസ്‌ത്രജ്ഞന്മാരുടെ സഹകരണത്തോടെ പ്രാദേശിക ഗവേഷണപദ്ധതികള്‍ ആസൂത്രണംചെയ്‌തു നടപ്പിലാക്കുക, നെല്ലുത്‌പാദകരാജ്യങ്ങളില്‍നിന്നുള്ള ഗവേഷകര്‍ക്കും വിജ്ഞാനവ്യാപനപ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ള പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുക, ഗവേഷകര്‍ തമ്മില്‍ അനുഭവജ്ഞാനം പങ്കിടാന്‍ സഹായിക്കുന്നവിധം അന്തര്‍ദേശീയ സെമിനാറുകളും "വര്‍ക്ക്ഷോപ്പുകളും' വിളിച്ചുകൂട്ടുക തുടങ്ങിയ പരിപാടികളും ഈ കേന്ദ്രം നടപ്പിലാക്കുന്നുണ്ട്. | ||
+ | |||
+ | ജപ്പാന്‍പോലെ സമശീതോഷ്‌ണമേഖലയില്‍പ്പെട്ട രാജ്യങ്ങളിലെയും ഏഷ്യയിലെ മറ്റ് ഉഷ്‌ണമേഖലാ രാജ്യങ്ങളിലെയും നെല്‍ച്ചെടികളുടെ രൂപത്തിലും വിളവിലും പ്രകടമായിക്കാണുന്ന ഗണ്യമായ അന്തരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഗവേഷണയത്‌നങ്ങള്‍ക്കാണ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടക്കമിട്ടത്. സമശീതോഷ്‌ണമേഖലയിലെ നെല്ലിനങ്ങള്‍ കുറിയവയും ഇലകള്‍ നിവര്‍ന്നു നില്‌ക്കുന്നവയും കടുംപച്ചനിറമുള്ളവയും ആയിരിക്കുമ്പോള്‍ ഉഷ്‌ണമേഖലയിലെ നെല്ലിനങ്ങളെല്ലാം ഉയരംകൂടി, ഇലകള്‍ തൂങ്ങിനില്‌ക്കുന്നവയും ചാഞ്ഞുവീഴുന്നവയും ആണെന്നു തെളിഞ്ഞു. സസ്യപ്രരൂപത്തിലുള്ള ഈ വ്യത്യാസം വിളവിലും പ്രതിഫലിച്ചിരുന്നു. ജപ്പാനിലെ നെല്‍വിളവിന്റെ മൂന്നിലൊന്നു മാത്രമേ ഉഷ്‌ണമേഖലാ രാജ്യങ്ങളില്‍ ലഭിച്ചിരുന്നുള്ളൂ. ആദ്യത്തെ വിഭാഗത്തില്‍പ്പെട്ട നെല്ലിനങ്ങള്‍ "ജാപോണിക്ക' എന്നും രണ്ടാമത്തേത് "ഇന്‍ഡിക്ക' എന്നും അറിയപ്പെടുന്നു. ഏഷ്യന്‍ ഉഷ്‌ണമേഖലയിലെ പ്രാകൃതസമ്പ്രദായത്തിലുള്ള കൃഷിയില്‍ ഇന്‍ഡിക്കാ നെല്ലിനങ്ങള്‍ പ്രതികൂലശക്തികളെ അതിജീവിച്ചു വളര്‍ന്ന് പരിമിതമായ തോതിലെങ്കിലും വിളവു നല്‌കാനുള്ള ശേഷി പ്രാപിച്ചിരുന്നു. പക്ഷേ, ഉയര്‍ന്നതോതില്‍ രാസവളങ്ങള്‍ നല്‌കിയും കളകളെയും കൃമി-കീടങ്ങളെയും പൂര്‍ണമായി അകറ്റിയും വെള്ളം നിയന്ത്രിച്ചും നടത്തുന്ന ചെലവേറിയ ആധുനിക കൃഷിരീതികള്‍ ഇന്‍ഡിക്കാനെല്ലിനങ്ങളില്‍ അനുവര്‍ത്തിച്ചപ്പോള്‍ ഫലം നിരാശാജനകമായിരുന്നു. ഇതിനുള്ള പ്രധാന കാരണം നെല്ലിനങ്ങളുടെ സസ്യപ്രരൂപത്തിലുള്ള പ്രത്യേകതകളാണെന്ന നിഗമനത്തില്‍നിന്ന് ഉയിര്‍ക്കൊണ്ട പ്രജനനപരിപാടികളാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യമായി ആവിഷ്‌കരിക്കപ്പെട്ടത്. തയ്‌വാനില്‍നിന്നു കൊണ്ടുവരപ്പെട്ട ഇടത്തരം ഉയരമുള്ള നെല്ലിനങ്ങളെ ഉയരംകൂടിയ ഇന്‍ഡിക്കാ നെല്ലിനങ്ങളുമായി സങ്കരണം നടത്തിയപ്പോള്‍ രണ്ടിനങ്ങളുടെയും നല്ല ഗുണങ്ങള്‍ ഒത്തിണങ്ങിയ പുതിയ കുറേ ഇനങ്ങളുണ്ടായി. ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും വികസിപ്പിച്ച പുതിയ ഇനം നെല്ല് 'IR' എന്ന പേരിലാണ് അറിയപ്പെടുന്നത്. IR-8, IR-5, IR-20 എന്നിങ്ങനെ പ്രസിദ്ധങ്ങളായ നെല്ലിനപരമ്പരകള്‍ ഏഷ്യന്‍രാജ്യങ്ങളിലെ നെല്ലുത്‌പാദനത്തില്‍ വമ്പിച്ച പരിവര്‍ത്തനം വരുത്തി. | ||
- | + | 1960-കളിലും 70-കളിലും ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ വിജയത്തിന് IR നെല്ലിനങ്ങള്‍ വഹിച്ച പങ്ക് സുപ്രധാനമാണ്. 2005-ലെ കണക്കു പ്രകാരം ലോകത്തെ നെല്ല് ഉത്‌പാദക പ്രദേശങ്ങളില്‍ 60 ശതമാനത്തിലേറെയും IR നെല്ലിനങ്ങളാണ് കൃഷി ചെയ്യുന്നത്. | |
- | + | ||
- | + | ||
- | + | ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും കൊണ്ടുവന്നിട്ടുള്ള വ്യത്യസ്‌ത നെല്ലിനങ്ങള്‍ 252 ഹെക്‌ടര്‍ വിസ്‌തൃതിയുള്ള ഈ കേന്ദ്രത്തില്‍ നട്ടുവളര്‍ത്തി പരീക്ഷിച്ചുവരുന്നുണ്ട്. നെല്ലിനെ ബാധിക്കുന്ന ഒട്ടനേകം കീടങ്ങള്‍ക്കും രോഗങ്ങള്‍ക്കുമെതിരെ പ്രതിരോധശക്തി പ്രകടിപ്പിക്കുന്ന ഇനങ്ങള്‍ ഇവയില്‍ കണ്ടത്താനുള്ള ഗവേഷണങ്ങളും പ്രവൃദ്ധമാണ്. ഇത്തരത്തില്‍ രോഗ-കീട-പ്രതിരോധശക്തിയുള്ള ഇനങ്ങളെ അതില്ലാത്ത നെല്ലിനങ്ങളുമായി സങ്കരണംനടത്തി പ്രതിരോധശക്തി, മറ്റുവിധത്തില്‍ മെച്ചപ്പെട്ട ഇനങ്ങളിലേക്ക് ഉള്‍ച്ചേര്‍ത്തെടുക്കാനുള്ള വിപുലമായ ഒരു പ്രജനന പരിപാടിയും ഇവിടെ നടന്നുവരുന്നുണ്ട്. | |
- | + | നെല്ലിന്റെ ജനിതകവൈവിധ്യം സംരക്ഷിക്കാനുള്ള പരിപാടികളും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുരോഗമിക്കുന്നു. മാംസ്യം അധികമുള്ള നെല്ല്, വ്യത്യസ്‌ത കാലാവസ്ഥകളെ അതിജീവിക്കാന്‍ ശേഷിയുള്ള ഇനം, പോഷകമൂല്യം കുറഞ്ഞ മണ്ണിലും വളരുന്ന ഇനങ്ങള്‍, ലവണത്വം കൂടിയ മണ്ണില്‍ വളരുന്ന ഇനങ്ങള്‍, വിവിധ രോഗപ്രതിരോധശേഷിയുള്ള ഇനങ്ങള്‍, കുറഞ്ഞ വളര്‍ച്ചാക്കാലമുള്ള ഇനങ്ങള്‍, അത്യുത്‌പാദന ശേഷിയുള്ള ഇനങ്ങള്‍ തുടങ്ങിയവ ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വികസിപ്പിച്ചെടുത്തിട്ടുണ്ട്. | |
- | + | അന്തര്‍ദേശീയ നെല്ല് ജീന്‍ ബാങ്ക്, ലോക നെല്ല് മ്യൂസിയം എന്നിവയ്‌ക്കു പുറമേ നെല്ലിനെ സംബന്ധിച്ച് ലോകത്തെവിടെയും കണ്ടുപിടിക്കപ്പെടുന്ന എല്ലാ വിവരങ്ങളും ക്രോഡീകരിച്ചു സൂക്ഷിക്കുന്ന ഒരു ഗ്രന്ഥാലയവും ഡോക്കുമെന്റേഷന്‍ കേന്ദ്രവും ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുവരുന്നു. | |
- | + | ||
- | ( | + | (പ്രൊഫ. എ.ജി.ജി.മേനോന്‍; സ.പ.) |
Current revision as of 05:53, 10 സെപ്റ്റംബര്‍ 2014
ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്
International Rice Research Institute
നെല്‍ക്കൃഷി ശാസ്‌ത്രീയരീതിയില്‍ ചിട്ടപ്പെടുത്തി വിളവു വര്‍ധിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ 1960-ല്‍ ഫിലിപ്പീന്‍സില്‍ മനിലയ്‌ക്കടുത്ത് ലാഗുണയില്‍ സ്ഥാപിക്കപ്പെട്ട അന്താരാഷ്‌ട്ര ഗവേഷണസ്ഥാപനം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളിലൊന്നാണിത്. നെല്‍ കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും അഭിവൃദ്ധി ലക്ഷ്യമാക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാദേശിക കേന്ദ്രങ്ങള്‍ 16 രാജ്യങ്ങളിലായി വ്യാപിച്ചിരിക്കുന്നു.
നെല്ല് അടിസ്ഥാനമാക്കിയുള്ള വ്യത്യസ്‌ത കൃഷിരീതികള്‍ വിപുലീകരിച്ച് ദാരിദ്ര്യ നിര്‍മാര്‍ജനം നടത്തുക, നെല്ല് ഉത്‌പാദനം സുസ്ഥിരവും, പരിസ്ഥിതിസൗഹൃദപരവുമാണെന്ന് ഉറപ്പുവരുത്തുക, നെല്ലിന്റെ ജനിതക വിവരങ്ങള്‍ ഗവേഷകര്‍ക്കു കൈമാറുക എന്നിവയാണ് ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ലക്ഷ്യങ്ങള്‍. പുതിയ തരം നെല്ലിനങ്ങള്‍ വികസിപ്പിച്ചെടുക്കുക, നൂതന നെല്ല് സംരക്ഷണ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുക, നെല്ലിന്റെ ഗുണമേന്മയും ഉത്‌പാദനവും വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി വിവിധ തലങ്ങളിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. മറ്റു രാജ്യങ്ങളിലെ ശാസ്‌ത്രജ്ഞന്മാരുടെ സഹകരണത്തോടെ പ്രാദേശിക ഗവേഷണപദ്ധതികള്‍ ആസൂത്രണംചെയ്‌തു നടപ്പിലാക്കുക, നെല്ലുത്‌പാദകരാജ്യങ്ങളില്‍നിന്നുള്ള ഗവേഷകര്‍ക്കും വിജ്ഞാനവ്യാപനപ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ള പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുക, ഗവേഷകര്‍ തമ്മില്‍ അനുഭവജ്ഞാനം പങ്കിടാന്‍ സഹായിക്കുന്നവിധം അന്തര്‍ദേശീയ സെമിനാറുകളും "വര്‍ക്ക്ഷോപ്പുകളും' വിളിച്ചുകൂട്ടുക തുടങ്ങിയ പരിപാടികളും ഈ കേന്ദ്രം നടപ്പിലാക്കുന്നുണ്ട്.
ജപ്പാന്‍പോലെ സമശീതോഷ്‌ണമേഖലയില്‍പ്പെട്ട രാജ്യങ്ങളിലെയും ഏഷ്യയിലെ മറ്റ് ഉഷ്‌ണമേഖലാ രാജ്യങ്ങളിലെയും നെല്‍ച്ചെടികളുടെ രൂപത്തിലും വിളവിലും പ്രകടമായിക്കാണുന്ന ഗണ്യമായ അന്തരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഗവേഷണയത്‌നങ്ങള്‍ക്കാണ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടക്കമിട്ടത്. സമശീതോഷ്‌ണമേഖലയിലെ നെല്ലിനങ്ങള്‍ കുറിയവയും ഇലകള്‍ നിവര്‍ന്നു നില്‌ക്കുന്നവയും കടുംപച്ചനിറമുള്ളവയും ആയിരിക്കുമ്പോള്‍ ഉഷ്‌ണമേഖലയിലെ നെല്ലിനങ്ങളെല്ലാം ഉയരംകൂടി, ഇലകള്‍ തൂങ്ങിനില്‌ക്കുന്നവയും ചാഞ്ഞുവീഴുന്നവയും ആണെന്നു തെളിഞ്ഞു. സസ്യപ്രരൂപത്തിലുള്ള ഈ വ്യത്യാസം വിളവിലും പ്രതിഫലിച്ചിരുന്നു. ജപ്പാനിലെ നെല്‍വിളവിന്റെ മൂന്നിലൊന്നു മാത്രമേ ഉഷ്‌ണമേഖലാ രാജ്യങ്ങളില്‍ ലഭിച്ചിരുന്നുള്ളൂ. ആദ്യത്തെ വിഭാഗത്തില്‍പ്പെട്ട നെല്ലിനങ്ങള്‍ "ജാപോണിക്ക' എന്നും രണ്ടാമത്തേത് "ഇന്‍ഡിക്ക' എന്നും അറിയപ്പെടുന്നു. ഏഷ്യന്‍ ഉഷ്‌ണമേഖലയിലെ പ്രാകൃതസമ്പ്രദായത്തിലുള്ള കൃഷിയില്‍ ഇന്‍ഡിക്കാ നെല്ലിനങ്ങള്‍ പ്രതികൂലശക്തികളെ അതിജീവിച്ചു വളര്‍ന്ന് പരിമിതമായ തോതിലെങ്കിലും വിളവു നല്‌കാനുള്ള ശേഷി പ്രാപിച്ചിരുന്നു. പക്ഷേ, ഉയര്‍ന്നതോതില്‍ രാസവളങ്ങള്‍ നല്‌കിയും കളകളെയും കൃമി-കീടങ്ങളെയും പൂര്‍ണമായി അകറ്റിയും വെള്ളം നിയന്ത്രിച്ചും നടത്തുന്ന ചെലവേറിയ ആധുനിക കൃഷിരീതികള്‍ ഇന്‍ഡിക്കാനെല്ലിനങ്ങളില്‍ അനുവര്‍ത്തിച്ചപ്പോള്‍ ഫലം നിരാശാജനകമായിരുന്നു. ഇതിനുള്ള പ്രധാന കാരണം നെല്ലിനങ്ങളുടെ സസ്യപ്രരൂപത്തിലുള്ള പ്രത്യേകതകളാണെന്ന നിഗമനത്തില്‍നിന്ന് ഉയിര്‍ക്കൊണ്ട പ്രജനനപരിപാടികളാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യമായി ആവിഷ്‌കരിക്കപ്പെട്ടത്. തയ്‌വാനില്‍നിന്നു കൊണ്ടുവരപ്പെട്ട ഇടത്തരം ഉയരമുള്ള നെല്ലിനങ്ങളെ ഉയരംകൂടിയ ഇന്‍ഡിക്കാ നെല്ലിനങ്ങളുമായി സങ്കരണം നടത്തിയപ്പോള്‍ രണ്ടിനങ്ങളുടെയും നല്ല ഗുണങ്ങള്‍ ഒത്തിണങ്ങിയ പുതിയ കുറേ ഇനങ്ങളുണ്ടായി. ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും വികസിപ്പിച്ച പുതിയ ഇനം നെല്ല് 'IR' എന്ന പേരിലാണ് അറിയപ്പെടുന്നത്. IR-8, IR-5, IR-20 എന്നിങ്ങനെ പ്രസിദ്ധങ്ങളായ നെല്ലിനപരമ്പരകള്‍ ഏഷ്യന്‍രാജ്യങ്ങളിലെ നെല്ലുത്‌പാദനത്തില്‍ വമ്പിച്ച പരിവര്‍ത്തനം വരുത്തി.
1960-കളിലും 70-കളിലും ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ വിജയത്തിന് IR നെല്ലിനങ്ങള്‍ വഹിച്ച പങ്ക് സുപ്രധാനമാണ്. 2005-ലെ കണക്കു പ്രകാരം ലോകത്തെ നെല്ല് ഉത്‌പാദക പ്രദേശങ്ങളില്‍ 60 ശതമാനത്തിലേറെയും IR നെല്ലിനങ്ങളാണ് കൃഷി ചെയ്യുന്നത്.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും കൊണ്ടുവന്നിട്ടുള്ള വ്യത്യസ്‌ത നെല്ലിനങ്ങള്‍ 252 ഹെക്‌ടര്‍ വിസ്‌തൃതിയുള്ള ഈ കേന്ദ്രത്തില്‍ നട്ടുവളര്‍ത്തി പരീക്ഷിച്ചുവരുന്നുണ്ട്. നെല്ലിനെ ബാധിക്കുന്ന ഒട്ടനേകം കീടങ്ങള്‍ക്കും രോഗങ്ങള്‍ക്കുമെതിരെ പ്രതിരോധശക്തി പ്രകടിപ്പിക്കുന്ന ഇനങ്ങള്‍ ഇവയില്‍ കണ്ടത്താനുള്ള ഗവേഷണങ്ങളും പ്രവൃദ്ധമാണ്. ഇത്തരത്തില്‍ രോഗ-കീട-പ്രതിരോധശക്തിയുള്ള ഇനങ്ങളെ അതില്ലാത്ത നെല്ലിനങ്ങളുമായി സങ്കരണംനടത്തി പ്രതിരോധശക്തി, മറ്റുവിധത്തില്‍ മെച്ചപ്പെട്ട ഇനങ്ങളിലേക്ക് ഉള്‍ച്ചേര്‍ത്തെടുക്കാനുള്ള വിപുലമായ ഒരു പ്രജനന പരിപാടിയും ഇവിടെ നടന്നുവരുന്നുണ്ട്.
നെല്ലിന്റെ ജനിതകവൈവിധ്യം സംരക്ഷിക്കാനുള്ള പരിപാടികളും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുരോഗമിക്കുന്നു. മാംസ്യം അധികമുള്ള നെല്ല്, വ്യത്യസ്‌ത കാലാവസ്ഥകളെ അതിജീവിക്കാന്‍ ശേഷിയുള്ള ഇനം, പോഷകമൂല്യം കുറഞ്ഞ മണ്ണിലും വളരുന്ന ഇനങ്ങള്‍, ലവണത്വം കൂടിയ മണ്ണില്‍ വളരുന്ന ഇനങ്ങള്‍, വിവിധ രോഗപ്രതിരോധശേഷിയുള്ള ഇനങ്ങള്‍, കുറഞ്ഞ വളര്‍ച്ചാക്കാലമുള്ള ഇനങ്ങള്‍, അത്യുത്‌പാദന ശേഷിയുള്ള ഇനങ്ങള്‍ തുടങ്ങിയവ ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
അന്തര്‍ദേശീയ നെല്ല് ജീന്‍ ബാങ്ക്, ലോക നെല്ല് മ്യൂസിയം എന്നിവയ്‌ക്കു പുറമേ നെല്ലിനെ സംബന്ധിച്ച് ലോകത്തെവിടെയും കണ്ടുപിടിക്കപ്പെടുന്ന എല്ലാ വിവരങ്ങളും ക്രോഡീകരിച്ചു സൂക്ഷിക്കുന്ന ഒരു ഗ്രന്ഥാലയവും ഡോക്കുമെന്റേഷന്‍ കേന്ദ്രവും ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുവരുന്നു.
(പ്രൊഫ. എ.ജി.ജി.മേനോന്‍; സ.പ.)