This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അംഗപ്രജനനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അംഗപ്രജനനം) |
|||
(ഇടക്കുള്ള 11 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
Vegetative reproduction | Vegetative reproduction | ||
- | അനുകൂലസാഹചര്യങ്ങളില്‍ സസ്യങ്ങളുടെ ഏതെങ്കിലും ഭാഗം മാതൃസസ്യത്തില്‍നിന്നും വേര്‍പെട്ടു സ്വതന്ത്രമായി വളരുന്ന പ്രക്രിയ. | + | അനുകൂലസാഹചര്യങ്ങളില്‍ സസ്യങ്ങളുടെ ഏതെങ്കിലും ഭാഗം മാതൃസസ്യത്തില്‍നിന്നും വേര്‍പെട്ടു സ്വതന്ത്രമായി വളരുന്ന പ്രക്രിയ. പലസസ്യങ്ങളിലുംവംശവര്‍ധനവിനുള്ളപ്രധാനോപാധിഅംഗപ്രജനനമാണ്. |
അംഗപ്രജനനത്തെ നൈസര്‍ഗികം, കൃത്രിമം എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. | അംഗപ്രജനനത്തെ നൈസര്‍ഗികം, കൃത്രിമം എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. | ||
- | നൈസര്‍ഗികരീതി. വേര്, കാണ്ഡം, ഇല എന്നീ ഭാഗങ്ങളിലൂടെയാണ് മിക്ക സസ്യങ്ങളും വംശവര്‍ധനവ് നടത്തുക. എന്നാല്‍ മോസ് (Moss), ലിവര്‍വെട്സ് (Liverworts) തുടങ്ങി പരിണാമശൃംഖലയുടെ താഴത്തെ കണ്ണികളില്‍ ഉള്‍പ്പെട്ട പല സസ്യങ്ങളിലും 'ജമ്മേ' (Gemmae) എന്നറിയപ്പെടുന്ന ഒരു പ്രത്യേകാവയവം ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ മാതൃസസ്യത്തില്‍നിന്നും വേര്‍പെട്ട് മുളച്ച് പൂര്‍ണസസ്യങ്ങളായി തീരുന്നു. | + | '''നൈസര്‍ഗികരീതി.''' വേര്, കാണ്ഡം, ഇല എന്നീ ഭാഗങ്ങളിലൂടെയാണ് മിക്ക സസ്യങ്ങളും വംശവര്‍ധനവ് നടത്തുക. എന്നാല്‍ മോസ് (Moss), ലിവര്‍വെട്സ് (Liverworts) തുടങ്ങി പരിണാമശൃംഖലയുടെ താഴത്തെ കണ്ണികളില്‍ ഉള്‍പ്പെട്ട പല സസ്യങ്ങളിലും 'ജമ്മേ' (Gemmae) എന്നറിയപ്പെടുന്ന ഒരു പ്രത്യേകാവയവം ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ മാതൃസസ്യത്തില്‍നിന്നും വേര്‍പെട്ട് മുളച്ച് പൂര്‍ണസസ്യങ്ങളായി തീരുന്നു. |
- | കാണ്ഡങ്ങള്‍ മുഖേനയുള്ള അംഗപ്രജനനം. പല | + | '''കാണ്ഡങ്ങള്‍ മുഖേനയുള്ള അംഗപ്രജനനം.''' പല പുല്‍ ച്ചെടികളിലും മുട്ടുകളില്‍നിന്നും മുകുളങ്ങള്‍ വളര്‍ന്ന് പടരുന്നു. ഇവ മാതൃകാണ്ഡത്തില്‍നിന്നും വേര്‍പെടാനിടയായാല്‍ സ്വതന്ത്രസസ്യമായി തീരുന്നതു സാധാരണമാണ്. കരിമ്പ്, മുന്തിരി, മരച്ചീനി, മധുരക്കിഴങ്ങ് തുടങ്ങിയ സസ്യങ്ങളിലെല്ലാം വംശവര്‍ധനവ് പ്രധാനമായും കാണ്ഡങ്ങള്‍ മുഖേനയാണ്.[[Image:p.164 kodengal.jpg|thumb|175x150px|left|കൊടങ്ങല്‍]] |
'കൊടങ്ങല്‍' (Hydrocotyle) പോലെ പടര്‍ന്നുവളരുന്ന പല സസ്യങ്ങളും 'റണ്ണര്‍' (Runner), 'സ്റ്റോളന്‍' (Stolon) എന്നീ അവയവങ്ങള്‍ ഉത്പാദിപ്പിച്ച് അവയിലൂടെയാണ് അംഗപ്രജനനം നടത്തുക. എന്നാല്‍ വാഴയില്‍ അംഗപ്രജനനത്തിനുളള ഉപാധി 'സക്കേഴ്സ്' (suckers-കന്ന്) ആണ്. ഐക്കോര്‍ണിയാ (Ichhornia)യില്‍ ക്ഷിതിജ (horizontal) കാണ്ഡഭാഗങ്ങളില്‍നിന്നും ഭൂസ്താരികള്‍ (offsets) ഉണ്ടാകുന്നു. ഇവ മാതൃസസ്യത്തില്‍നിന്നും വേര്‍പെടാനിടയായാല്‍, ഓരോന്നും ഓരോ സ്വതന്ത്രസസ്യമായി വളരും. | 'കൊടങ്ങല്‍' (Hydrocotyle) പോലെ പടര്‍ന്നുവളരുന്ന പല സസ്യങ്ങളും 'റണ്ണര്‍' (Runner), 'സ്റ്റോളന്‍' (Stolon) എന്നീ അവയവങ്ങള്‍ ഉത്പാദിപ്പിച്ച് അവയിലൂടെയാണ് അംഗപ്രജനനം നടത്തുക. എന്നാല്‍ വാഴയില്‍ അംഗപ്രജനനത്തിനുളള ഉപാധി 'സക്കേഴ്സ്' (suckers-കന്ന്) ആണ്. ഐക്കോര്‍ണിയാ (Ichhornia)യില്‍ ക്ഷിതിജ (horizontal) കാണ്ഡഭാഗങ്ങളില്‍നിന്നും ഭൂസ്താരികള്‍ (offsets) ഉണ്ടാകുന്നു. ഇവ മാതൃസസ്യത്തില്‍നിന്നും വേര്‍പെടാനിടയായാല്‍, ഓരോന്നും ഓരോ സ്വതന്ത്രസസ്യമായി വളരും. | ||
- | + | ||
ഇഞ്ചി, ഉരുളക്കിഴങ്ങ്, ചേന, ഉളളി തുടങ്ങിയ ഭൂകാണ്ഡങ്ങളുള്ള സസ്യങ്ങളില്‍ ഈ കാണ്ഡഭാഗങ്ങളിലെ മുകുളങ്ങള്‍ വളര്‍ന്നു സ്വതന്ത്രസസ്യമായി തീരുകയാണു പതിവ്. | ഇഞ്ചി, ഉരുളക്കിഴങ്ങ്, ചേന, ഉളളി തുടങ്ങിയ ഭൂകാണ്ഡങ്ങളുള്ള സസ്യങ്ങളില്‍ ഈ കാണ്ഡഭാഗങ്ങളിലെ മുകുളങ്ങള്‍ വളര്‍ന്നു സ്വതന്ത്രസസ്യമായി തീരുകയാണു പതിവ്. | ||
- | കാച്ചില്‍, അഗേവ് തുടങ്ങിയ സസ്യങ്ങളില്‍ 'ബള്‍ബില്‍' എന്നൊരവയവം കാണ്ഡഭാഗങ്ങളില്‍ ഉണ്ടാകുന്നു. ഇവ മണ്ണില്‍ വീണു മുളച്ച് സ്വതന്ത്രസസ്യങ്ങളായിത്തീരുന്നു. 'അമേരിക്കന്‍ അഗേവി'ല്‍ പുഷ്പങ്ങള്‍ ഉണ്ടാകുന്ന തണ്ടില്‍ 'ബള്‍ബില്‍' ഉത്പാദിപ്പിച്ചാണ് പ്രജനനം നടത്തുന്നത്. | + | കാച്ചില്‍, അഗേവ് തുടങ്ങിയ സസ്യങ്ങളില്‍ 'ബള്‍ബില്‍' എന്നൊരവയവം കാണ്ഡഭാഗങ്ങളില്‍ ഉണ്ടാകുന്നു. ഇവ മണ്ണില്‍ വീണു മുളച്ച് സ്വതന്ത്രസസ്യങ്ങളായിത്തീരുന്നു. 'അമേരിക്കന്‍ അഗേവി'ല്‍ പുഷ്പങ്ങള്‍ ഉണ്ടാകുന്ന തണ്ടില്‍ 'ബള്‍ബില്‍' ഉത്പാദിപ്പിച്ചാണ് പ്രജനനം നടത്തുന്നത്.[[Image:p.165a.jpg|thumb|200x275px|left| (A)ശീര്‍ഷമുകുളം (Crown)(B)സ്ലിപ് (C)കന്ന് (Sucker) എന്നിവ വഴി പ്രജനനം നടക്കുന്നു. കൈത]] |
+ | |||
+ | '''മൂലവ്യൂഹത്തില്‍ക്കൂടി.'''ചില ചെടികള്‍ അവയുടെ മൂലഭാഗത്ത് അസ്ഥാനമുകുളങ്ങള്‍ പുറപ്പെടുവിക്കുക പതിവാണ്. മണ്ണിന് മുകളിലുള്ള കാണ്ഡഭാഗങ്ങള്‍ മുറിച്ചുകളഞ്ഞാല്‍ ഇങ്ങനെ സംഭവിക്കും. ഉദാ. റോസാച്ചെടി, കടപ്ളാവ്, ഈട്ടി, പെരുമരം എന്നിവ. ഈ അസ്ഥാനമുകുളങ്ങള്‍ വളര്‍ന്ന് സ്വതന്ത്രചെടികളായി മാറുന്നു. മധുരക്കിഴങ്ങില്‍ ഇത് വളരെ വ്യക്തമായി കാണാവുന്നതാണ്. ഈ സസ്യത്തിന്റെ കാണ്ഡമുട്ടുകളുടെ അടിവശത്തുനിന്ന് ഉദ്ഭവിക്കുന്ന വേരുകള്‍ മണ്ണില്‍ വളര്‍ന്ന് ആഹാരസാധനങ്ങള്‍ (പ്രധാനമായും അന്നജം) വേരില്‍ സംഭരിച്ചു വീര്‍ത്ത് കിഴങ്ങുകളായി മാറുന്നു. ഈ കിഴങ്ങുകള്‍ വേര്‍പെടുത്തി മണ്ണില്‍ നട്ടാല്‍ അതില്‍ നിന്നും അസ്ഥാനമുകുളങ്ങള്‍ പൊട്ടിപ്പുറപ്പെട്ട് പുതിയ കാണ്ഡവും പത്രവും പുറപ്പെടുവിച്ച് പ്രത്യേക ചെടികളായി തീരും. | ||
+ | |||
+ | '''ഇലയില്‍ക്കൂടി.''' പുണ്ണെല (Bryophyllum), ആനച്ചെവിയന്‍ (Begonia) മുതലായ സസ്യങ്ങളില്‍ ഇലയുടെ അരികുകളില്‍ മുകുളങ്ങള്‍ അങ്കുരിച്ച് അംഗപ്രജനനം നടക്കാറുണ്ട്. ഇലകള്‍ മണ്ണില്‍ വീണാല്‍ ഓരോന്നിലും സ്ഥിതിചെയ്യുന്ന മുകുളങ്ങള്‍ വളര്‍ന്നുവരുന്നതായി കാണാം. ഇപ്രകാരം വളര്‍ന്നു കഴിഞ്ഞാല്‍ ഓരോന്നും പ്രത്യേകമായി വേരും ഇലയും തണ്ടുമുള്ള സ്വതന്ത്രസസ്യമായി മാറുന്നു. പഴയ ഇല നശിച്ചുപോകും. ആനച്ചെവിയന്‍ ചെടിയുടെ ഇലയില്‍ എവിടെയെങ്കിലും ഒരു ചതവോ മുറിവോ വരുത്തി നനഞ്ഞ മണ്ണില്‍ പാകിയാല്‍ ചതഞ്ഞഭാഗത്ത് മുകുളങ്ങള്‍ അങ്കുരിച്ച് പുതിയ പൂര്‍ണസസ്യങ്ങളായി വളരുന്നതു കാണാം. | ||
+ | |||
+ | പല ഒറ്റപ്പരിപ്പുസസ്യങ്ങളിലും അംഗപ്രജനനം സാധാരണമാണ്; ഇരട്ടപ്പരിപ്പുസസ്യങ്ങളിലും കുറവല്ല. മിക്ക ചെടികളിലും ലൈംഗിക പ്രജനനത്തിനു പുറമേയാണ് അംഗപ്രജനനം നടക്കാറുള്ളത്. എന്നാല്‍ ചില ചെടികളില്‍ അംഗപ്രജനനം മാത്രമാണ് ഉത്പാദനമാര്‍ഗം. കരിമ്പില്‍ പൂര്‍ണമായ പുഷ്പങ്ങള്‍പോലും അപൂര്‍വമായേ ഉണ്ടാകാറുള്ളൂ. കൃഷിയില്‍, പ്രത്യേകിച്ചു തോട്ടക്കൃഷിയില്‍ പ്രകൃത്യാ ഉള്ളതോ കൃത്രിമമായതോ ആയ അംഗപ്രജനനം വളരെ പ്രയോജനപ്രദമാണ്. ഉരുളക്കിഴങ്ങ്, ഉള്ളി, കരിമ്പ്, ചേമ്പ്, കാച്ചില്‍, കൂര്‍ക്ക, മധുരക്കിഴങ്ങ്, സര്‍പ്പഗന്ധി മുതലായ സാമ്പത്തിക പ്രാധാന്യമുളള പല സസ്യങ്ങളിലും സാധാരണയായി അംഗപ്രജനനതത്ത്വം പ്രയോജനപ്പെടുത്താറുണ്ട്.[[Image:p.165.jpg|thumb|300x200px|left|(1)മധുരക്കിഴങ്ങ് (2)പുണ്ണെല(3)ആനചെവിയന്‍(A)അപസ്ഥാനിക മുകുളങ്ങള്‍(Adventitious buds).അംഗപ്രജനനം]] | ||
+ | '''കൃത്രിമരീതി.''' തോട്ട വിളവുകളില്‍ അംഗപ്രജനനം കൃത്രിമ മാര്‍ഗങ്ങളിലൂടെ ഉപയോഗപ്പെടുത്തിവരുന്നു. മുറിച്ചുനടല്‍ (cutting), പതിവയ്ക്കല്‍ (layering), ഒട്ടിക്കല്‍ (grafting), മുകുളനം (budding) എന്നിവ ഇതിനുള്ള വിവിധമാര്‍ഗങ്ങളാണ്. | ||
+ | |||
+ | '''മുറിച്ചുനടല്‍.''' മൂലം, കാണ്ഡം, പത്രം എന്നീ സസ്യഭാഗങ്ങളുടെ കഷണങ്ങള്‍ ഉപയോഗിച്ചാണ് പുതിയ ചെടി ഉത്പാദിപ്പിക്കുന്നത്. ചില ചെടികളില്‍ വേരും ഇലയും അംഗപ്രജനനത്തിനുത്തമമാണെങ്കിലും ഏറെയും കാണ്ഡഭാഗമാണ് കട്ടിങ്ങിന് ഉപയോഗിക്കുന്നത്. വൃക്ഷങ്ങളിലെ കട്ടിങ്ങിന് 20-25 സെ.മീ. നീളമെങ്കിലും ഉണ്ടായിരിക്കണം. ഈ നീളത്തില്‍ ഒന്നോ അധികമോ മുകുളങ്ങള്‍ ഉണ്ടായേ മതിയാകൂ. പൂര്‍ണ വളര്‍ച്ചയെത്തിയ മാതൃസസ്യത്തില്‍നിന്നായിരിക്കണം കട്ടിങ്ങ് എടുക്കുന്നത്. 3-5 സെ. മീ. താഴ്ത്തി ഇവ മണ്ണില്‍ നടുന്നു. മൂട്ടില്‍ നിന്നും മൂലങ്ങള്‍ പുറപ്പെടുവിച്ച് തണ്ടിനെ ഉറപ്പിക്കയും ആഹാരസാധനങ്ങള്‍ ആഗിരണം ചെയ്തു തുടങ്ങുകയും ചെയ്യുന്നതോടൊപ്പം മുകള്‍ഭാഗത്തുനിന്നും ഇലകളും ശിഖരങ്ങളും ഉത്പാദിപ്പിച്ച് പൂര്‍ണചെടിയായി കട്ടിങ്ങ് ക്രമേണ മാറിക്കൊള്ളും. മണ്ണില്‍ താഴ്ത്തിയ ഭാഗത്തുനിന്നും വേരുകള്‍ സാധാരണയായി സുലഭമായി വരുവാന്‍ പ്രയാസമുളള ചില വൃക്ഷങ്ങളില്‍ (പ്ളാവ്, മാവ്, തേക്ക് എന്നിവ) കട്ടിങ്ങ് നടുന്നതിനുമുന്‍പ് മൂടുഭാഗത്ത് വേരുകള്‍ ഉത്പാദിപ്പിക്കാന്‍ സഹായകമായ ഹോര്‍മോണുകള്‍ ലേപനം ചെയ്തശേഷം നടുന്നതായാല്‍ വേഗം വേരുകള്‍ പുറപ്പെട്ടുകൊള്ളും. കട്ടിങ്ങുമൂലം നിഷ്പ്രയാസം അംഗപ്രജനനം നടത്താവുന്നവയാണ് റോസ, നാരകം, കരിമ്പ്, മുന്തിരി എന്നിവ. | ||
- | + | '''പതിവയ്ക്കല്‍.''' അംഗപ്രജനനമാര്‍ഗങ്ങളില്‍ ഏറ്റവും സാധാരണമായത് ഇതാണ്. ചെടിയുടെ തണ്ട്, മണ്ണിലേക്ക് വളച്ച് വളഞ്ഞഭാഗം മണ്ണിനടിയിലിരിക്കത്തക്കവണ്ണം താഴ്ത്തി 'പതിച്ചു' വയ്ക്കുന്നു. മണ്ണില്‍ പതിഞ്ഞിരിക്കുന്ന തണ്ടില്‍ മുറിവോ ചതവോ വരുത്തിയാല്‍ ആ ഭാഗത്തുനിന്നും ധാരാളം വേരുകള്‍ പൊട്ടിക്കിളിര്‍ത്തുവരും. അതിനുശേഷം വളഞ്ഞഭാഗം മാതൃസസ്യത്തില്‍ നിന്നും മുറിച്ചു മാറ്റി നട്ടാല്‍ പുതിയൊരു ചെടിയായി വളര്‍ന്നുകൊള്ളും. മണ്ണില്‍ വളച്ചുവച്ചിരിക്കുന്ന ഭാഗത്തെ പുറന്തൊലി മോതിരവളയംപോലെ ഛേദിച്ചുകളഞ്ഞശേഷം മണ്ണില്‍ പതിച്ചുവയ്ക്കുന്നതാണ് റിങ്ങിങ് (ringing). റിങ്ങിങ് നടത്തിയ തണ്ടിനു മുകളില്‍നിന്ന് പോഷകസാധനങ്ങളും ഹോര്‍മോണുകളും റിങ്ങിനുമുകളില്‍ അടിഞ്ഞു കൂടുന്നതിനാലാണ് അസ്ഥാനമൂലങ്ങള്‍ അവിടെ ധാരാളമായി ഉണ്ടാകുന്നത്. പതിവയ്ക്കല്‍ കട്ടിങ്ങിനെക്കാള്‍ വിജയകരമാണ്. മുന്തിരി, മുല്ല, റോസ, മാവ്, ആപ്പിള്‍, പ്ളാവ്, പ്ളം, പിയര്‍ എന്നിവയിലൊക്കെ പതിവയ്ക്കല്‍ സാധാരണയായി നടത്താം. | |
- | [[Image:p. | + | [[Image:p.165b.jpg|thumb|300x200px|left|പതിവയ്ക്കലിന്റെ മൂന്ന് ഘട്ടങ്ങള്‍]] |
- | + | '''ഒട്ടിയ്ക്കല്‍.''' [[Image:p.166a.jpg|thumb|200x250px|right|ഒട്ടിക്കല്‍]]രണ്ടുതരം ചെടികളുടെ തണ്ടുകള്‍ തമ്മില്‍ ചേര്‍ത്തൊട്ടിച്ച് ഒന്നാക്കി വളര്‍ത്തിയെടുക്കുന്ന സമ്പ്രദായമാണിത്. രണ്ടു ചെടികളിലൊന്ന് മണ്ണില്‍ ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്നതാണ്; അതിനെ സ്റ്റോക്ക് (stock) എന്ന് പറയുന്നു. ഇതോട് ഒട്ടിച്ചു ചേര്‍ക്കുന്ന തണ്ടിന് സിയോണ്‍ (scion) എന്നു പറയും. സ്റ്റോക്കിന്റെയും സിയോണിന്റെയും ഒട്ടിക്കാനുള്ള തണ്ടുകളുടെ ചേര്‍ന്നിരിക്കേണ്ട വശങ്ങള്‍ ഛേദിച്ച് അതിന്റെ രണ്ടിന്റെയും സംവഹനകലകള്‍ (vascular tissues) തമ്മില്‍ സംയോജിപ്പിച്ച് ഒന്നായി മാറ്റിയാണ് ഗ്രാഫ്റ്റിങ്ങ് നടത്തുന്നത്. സ്റ്റോക്കിന്റെ വേര് വലിച്ചെടുക്കുന്ന വെള്ളവും ലോഹ ലവണങ്ങളും മറ്റ് ആഹാരസാധനങ്ങളും സിയോണിന് ഒട്ടിച്ചേര്‍ന്ന ഭാഗത്തു കൂടി ലഭിക്കുന്നു. അതുവഴി തന്നെ സിയോണിലെ ഇലകള്‍ പാകം ചെയ്ത ആഹാരസാധനങ്ങള്‍ സ്റ്റോക്കിന് പ്രദാനം ചെയ്യുന്നു. സ്റ്റോക്കിന്റേയും സിയോണിന്റേയും സസ്യശരീരങ്ങള്‍ തമ്മില്‍ ഇപ്രകാരം ബന്ധം സ്ഥാപിക്കപ്പെടുന്നെങ്കിലും ഇവയോരോന്നും അതിന്റെ സ്വഭാവവിശേഷങ്ങള്‍ കൈവെടിയാറില്ല. രണ്ടിനം വൃക്ഷങ്ങളുടെ ഗുണങ്ങള്‍ ഒന്നില്‍ ചേര്‍ത്തെടുക്കാനൊക്കുമെന്നതാണ് ഗ്രാഫ്റ്റിങ്ങിന്റെ പ്രയോജനം. പല ഫലവൃക്ഷങ്ങളിലും ഇതു വിജയകരമായി ചെയ്തുവരുന്നുണ്ട്. ഉദാ. മാവ്, ആപ്പിള്‍, പേര. മാംസളകാണ്ഡത്തോടുകൂടിയ ചെറുസസ്യങ്ങളിലും ഗ്രാഫ്റ്റിങ്ങ് നടത്താം. ദ്വിബീജപത്രസസ്യങ്ങളിലാണ് ഏകബീജപത്രസസ്യങ്ങളിലെക്കാള്‍ ഗ്രാഫ്റ്റിങ് വിജയകരമാകുന്നത്. ഒരേ കുടുംബത്തില്‍പ്പെട്ട സസ്യങ്ങള്‍ പരസ്പരം ഗ്രാഫ്റ്റ് ചെയ്യുവാന്‍ എളുപ്പമാണ്. ഉദാ. പീച്ചും ആപ്പിളും; തക്കാളിയും ഉരുളക്കിഴങ്ങും. | |
- | |||
- | |||
- | |||
- | + | '''മുകുളനം.''' ഇത് ഏറെക്കുറെ ഗ്രാഫ്റ്റിങ്ങ് പോലെ തന്നെ. ഒരു പ്രധാന വ്യത്യാസം ബഡ്ഡിംഗില്‍ സിയോണായി ഉപയോഗിക്കുന്നത് ഒരു മുകുളം മാത്രമായിരിക്കും എന്നതാണ്. [[Image:p.166.jpg|thumb|200x250px|left|T-ബഡിങ്-വിവിധഘട്ടങ്ങള്‍]] | |
+ | അതുകൊണ്ട് മുട്ടുകളുള്ള ഭാഗത്തെ പുറന്തൊലി മുകുളത്തോടുകൂടി ചെത്തിയെടുക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. മുകുളത്തെ വഹിക്കുന്ന ഈ പുറംപട്ടക്കഷണത്തിന്റെ അകവശത്ത് അതിന്റെ സംവഹനകലയ്ക്കു യാതൊരു കോട്ടവും തട്ടാത്തവണ്ണം വേര്‍പെടുത്തി എടുത്തശേഷം സ്റ്റോക് സസ്യത്തിന്റെ കാണ്ഡത്തിന്റെ പുറംപട്ട T-ആകൃതിയില്‍ മുറിച്ച് അതിന്റെ രണ്ടിന്റെയും സംവഹനകലകള്‍ തമ്മില്‍ ചേര്‍ന്നിരിക്കത്തക്കവണ്ണം സ്ഥാപിച്ച് ചരടുകൊണ്ട് വരിഞ്ഞുകെട്ടിവച്ചിരുന്നാല്‍ കാലക്രമത്തില്‍ ഇവ തമ്മില്‍ ശാരീരികസംയോജനം നടന്നുകൊള്ളും. അതിനുശേഷം സിയോണിന്റെ മുകുളം വളര്‍ന്ന് പുഷ്ടിപ്പെട്ടുവരുന്നതിനുള്ള പോഷകസാധനങ്ങള്‍ സ്റ്റോക് പ്രദാനം ചെയ്തുകൊണ്ടിരിക്കും. റോസ, റബര്‍, പേര മുതലായ ചെടികളില്‍ ഇങ്ങനെ അംഗപ്രജനനം നടത്തുകസാധാരണമാണ്. | ||
- | |||
- | |||
- | |||
- | |||
- | |||
- | |||
(ഡോ. കെ. ജോര്‍ജ്) | (ഡോ. കെ. ജോര്‍ജ്) | ||
+ | [[Category:സസ്യശാസ്ത്രം]] |
Current revision as of 07:28, 16 നവംബര്‍ 2014
അംഗപ്രജനനം
Vegetative reproduction
അനുകൂലസാഹചര്യങ്ങളില്‍ സസ്യങ്ങളുടെ ഏതെങ്കിലും ഭാഗം മാതൃസസ്യത്തില്‍നിന്നും വേര്‍പെട്ടു സ്വതന്ത്രമായി വളരുന്ന പ്രക്രിയ. പലസസ്യങ്ങളിലുംവംശവര്‍ധനവിനുള്ളപ്രധാനോപാധിഅംഗപ്രജനനമാണ്.
അംഗപ്രജനനത്തെ നൈസര്‍ഗികം, കൃത്രിമം എന്നിങ്ങനെ രണ്ടായി തരംതിരിക്കാം.
നൈസര്‍ഗികരീതി. വേര്, കാണ്ഡം, ഇല എന്നീ ഭാഗങ്ങളിലൂടെയാണ് മിക്ക സസ്യങ്ങളും വംശവര്‍ധനവ് നടത്തുക. എന്നാല്‍ മോസ് (Moss), ലിവര്‍വെട്സ് (Liverworts) തുടങ്ങി പരിണാമശൃംഖലയുടെ താഴത്തെ കണ്ണികളില്‍ ഉള്‍പ്പെട്ട പല സസ്യങ്ങളിലും 'ജമ്മേ' (Gemmae) എന്നറിയപ്പെടുന്ന ഒരു പ്രത്യേകാവയവം ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ മാതൃസസ്യത്തില്‍നിന്നും വേര്‍പെട്ട് മുളച്ച് പൂര്‍ണസസ്യങ്ങളായി തീരുന്നു.
കാണ്ഡങ്ങള്‍ മുഖേനയുള്ള അംഗപ്രജനനം. പല പുല്‍ ച്ചെടികളിലും മുട്ടുകളില്‍നിന്നും മുകുളങ്ങള്‍ വളര്‍ന്ന് പടരുന്നു. ഇവ മാതൃകാണ്ഡത്തില്‍നിന്നും വേര്‍പെടാനിടയായാല്‍ സ്വതന്ത്രസസ്യമായി തീരുന്നതു സാധാരണമാണ്. കരിമ്പ്, മുന്തിരി, മരച്ചീനി, മധുരക്കിഴങ്ങ് തുടങ്ങിയ സസ്യങ്ങളിലെല്ലാം വംശവര്‍ധനവ് പ്രധാനമായും കാണ്ഡങ്ങള്‍ മുഖേനയാണ്.'കൊടങ്ങല്‍' (Hydrocotyle) പോലെ പടര്‍ന്നുവളരുന്ന പല സസ്യങ്ങളും 'റണ്ണര്‍' (Runner), 'സ്റ്റോളന്‍' (Stolon) എന്നീ അവയവങ്ങള്‍ ഉത്പാദിപ്പിച്ച് അവയിലൂടെയാണ് അംഗപ്രജനനം നടത്തുക. എന്നാല്‍ വാഴയില്‍ അംഗപ്രജനനത്തിനുളള ഉപാധി 'സക്കേഴ്സ്' (suckers-കന്ന്) ആണ്. ഐക്കോര്‍ണിയാ (Ichhornia)യില്‍ ക്ഷിതിജ (horizontal) കാണ്ഡഭാഗങ്ങളില്‍നിന്നും ഭൂസ്താരികള്‍ (offsets) ഉണ്ടാകുന്നു. ഇവ മാതൃസസ്യത്തില്‍നിന്നും വേര്‍പെടാനിടയായാല്‍, ഓരോന്നും ഓരോ സ്വതന്ത്രസസ്യമായി വളരും.
ഇഞ്ചി, ഉരുളക്കിഴങ്ങ്, ചേന, ഉളളി തുടങ്ങിയ ഭൂകാണ്ഡങ്ങളുള്ള സസ്യങ്ങളില്‍ ഈ കാണ്ഡഭാഗങ്ങളിലെ മുകുളങ്ങള്‍ വളര്‍ന്നു സ്വതന്ത്രസസ്യമായി തീരുകയാണു പതിവ്.
കാച്ചില്‍, അഗേവ് തുടങ്ങിയ സസ്യങ്ങളില്‍ 'ബള്‍ബില്‍' എന്നൊരവയവം കാണ്ഡഭാഗങ്ങളില്‍ ഉണ്ടാകുന്നു. ഇവ മണ്ണില്‍ വീണു മുളച്ച് സ്വതന്ത്രസസ്യങ്ങളായിത്തീരുന്നു. 'അമേരിക്കന്‍ അഗേവി'ല്‍ പുഷ്പങ്ങള്‍ ഉണ്ടാകുന്ന തണ്ടില്‍ 'ബള്‍ബില്‍' ഉത്പാദിപ്പിച്ചാണ് പ്രജനനം നടത്തുന്നത്.മൂലവ്യൂഹത്തില്‍ക്കൂടി.ചില ചെടികള്‍ അവയുടെ മൂലഭാഗത്ത് അസ്ഥാനമുകുളങ്ങള്‍ പുറപ്പെടുവിക്കുക പതിവാണ്. മണ്ണിന് മുകളിലുള്ള കാണ്ഡഭാഗങ്ങള്‍ മുറിച്ചുകളഞ്ഞാല്‍ ഇങ്ങനെ സംഭവിക്കും. ഉദാ. റോസാച്ചെടി, കടപ്ളാവ്, ഈട്ടി, പെരുമരം എന്നിവ. ഈ അസ്ഥാനമുകുളങ്ങള്‍ വളര്‍ന്ന് സ്വതന്ത്രചെടികളായി മാറുന്നു. മധുരക്കിഴങ്ങില്‍ ഇത് വളരെ വ്യക്തമായി കാണാവുന്നതാണ്. ഈ സസ്യത്തിന്റെ കാണ്ഡമുട്ടുകളുടെ അടിവശത്തുനിന്ന് ഉദ്ഭവിക്കുന്ന വേരുകള്‍ മണ്ണില്‍ വളര്‍ന്ന് ആഹാരസാധനങ്ങള്‍ (പ്രധാനമായും അന്നജം) വേരില്‍ സംഭരിച്ചു വീര്‍ത്ത് കിഴങ്ങുകളായി മാറുന്നു. ഈ കിഴങ്ങുകള്‍ വേര്‍പെടുത്തി മണ്ണില്‍ നട്ടാല്‍ അതില്‍ നിന്നും അസ്ഥാനമുകുളങ്ങള്‍ പൊട്ടിപ്പുറപ്പെട്ട് പുതിയ കാണ്ഡവും പത്രവും പുറപ്പെടുവിച്ച് പ്രത്യേക ചെടികളായി തീരും.
ഇലയില്‍ക്കൂടി. പുണ്ണെല (Bryophyllum), ആനച്ചെവിയന്‍ (Begonia) മുതലായ സസ്യങ്ങളില്‍ ഇലയുടെ അരികുകളില്‍ മുകുളങ്ങള്‍ അങ്കുരിച്ച് അംഗപ്രജനനം നടക്കാറുണ്ട്. ഇലകള്‍ മണ്ണില്‍ വീണാല്‍ ഓരോന്നിലും സ്ഥിതിചെയ്യുന്ന മുകുളങ്ങള്‍ വളര്‍ന്നുവരുന്നതായി കാണാം. ഇപ്രകാരം വളര്‍ന്നു കഴിഞ്ഞാല്‍ ഓരോന്നും പ്രത്യേകമായി വേരും ഇലയും തണ്ടുമുള്ള സ്വതന്ത്രസസ്യമായി മാറുന്നു. പഴയ ഇല നശിച്ചുപോകും. ആനച്ചെവിയന്‍ ചെടിയുടെ ഇലയില്‍ എവിടെയെങ്കിലും ഒരു ചതവോ മുറിവോ വരുത്തി നനഞ്ഞ മണ്ണില്‍ പാകിയാല്‍ ചതഞ്ഞഭാഗത്ത് മുകുളങ്ങള്‍ അങ്കുരിച്ച് പുതിയ പൂര്‍ണസസ്യങ്ങളായി വളരുന്നതു കാണാം.
പല ഒറ്റപ്പരിപ്പുസസ്യങ്ങളിലും അംഗപ്രജനനം സാധാരണമാണ്; ഇരട്ടപ്പരിപ്പുസസ്യങ്ങളിലും കുറവല്ല. മിക്ക ചെടികളിലും ലൈംഗിക പ്രജനനത്തിനു പുറമേയാണ് അംഗപ്രജനനം നടക്കാറുള്ളത്. എന്നാല്‍ ചില ചെടികളില്‍ അംഗപ്രജനനം മാത്രമാണ് ഉത്പാദനമാര്‍ഗം. കരിമ്പില്‍ പൂര്‍ണമായ പുഷ്പങ്ങള്‍പോലും അപൂര്‍വമായേ ഉണ്ടാകാറുള്ളൂ. കൃഷിയില്‍, പ്രത്യേകിച്ചു തോട്ടക്കൃഷിയില്‍ പ്രകൃത്യാ ഉള്ളതോ കൃത്രിമമായതോ ആയ അംഗപ്രജനനം വളരെ പ്രയോജനപ്രദമാണ്. ഉരുളക്കിഴങ്ങ്, ഉള്ളി, കരിമ്പ്, ചേമ്പ്, കാച്ചില്‍, കൂര്‍ക്ക, മധുരക്കിഴങ്ങ്, സര്‍പ്പഗന്ധി മുതലായ സാമ്പത്തിക പ്രാധാന്യമുളള പല സസ്യങ്ങളിലും സാധാരണയായി അംഗപ്രജനനതത്ത്വം പ്രയോജനപ്പെടുത്താറുണ്ട്.കൃത്രിമരീതി. തോട്ട വിളവുകളില്‍ അംഗപ്രജനനം കൃത്രിമ മാര്‍ഗങ്ങളിലൂടെ ഉപയോഗപ്പെടുത്തിവരുന്നു. മുറിച്ചുനടല്‍ (cutting), പതിവയ്ക്കല്‍ (layering), ഒട്ടിക്കല്‍ (grafting), മുകുളനം (budding) എന്നിവ ഇതിനുള്ള വിവിധമാര്‍ഗങ്ങളാണ്.
മുറിച്ചുനടല്‍. മൂലം, കാണ്ഡം, പത്രം എന്നീ സസ്യഭാഗങ്ങളുടെ കഷണങ്ങള്‍ ഉപയോഗിച്ചാണ് പുതിയ ചെടി ഉത്പാദിപ്പിക്കുന്നത്. ചില ചെടികളില്‍ വേരും ഇലയും അംഗപ്രജനനത്തിനുത്തമമാണെങ്കിലും ഏറെയും കാണ്ഡഭാഗമാണ് കട്ടിങ്ങിന് ഉപയോഗിക്കുന്നത്. വൃക്ഷങ്ങളിലെ കട്ടിങ്ങിന് 20-25 സെ.മീ. നീളമെങ്കിലും ഉണ്ടായിരിക്കണം. ഈ നീളത്തില്‍ ഒന്നോ അധികമോ മുകുളങ്ങള്‍ ഉണ്ടായേ മതിയാകൂ. പൂര്‍ണ വളര്‍ച്ചയെത്തിയ മാതൃസസ്യത്തില്‍നിന്നായിരിക്കണം കട്ടിങ്ങ് എടുക്കുന്നത്. 3-5 സെ. മീ. താഴ്ത്തി ഇവ മണ്ണില്‍ നടുന്നു. മൂട്ടില്‍ നിന്നും മൂലങ്ങള്‍ പുറപ്പെടുവിച്ച് തണ്ടിനെ ഉറപ്പിക്കയും ആഹാരസാധനങ്ങള്‍ ആഗിരണം ചെയ്തു തുടങ്ങുകയും ചെയ്യുന്നതോടൊപ്പം മുകള്‍ഭാഗത്തുനിന്നും ഇലകളും ശിഖരങ്ങളും ഉത്പാദിപ്പിച്ച് പൂര്‍ണചെടിയായി കട്ടിങ്ങ് ക്രമേണ മാറിക്കൊള്ളും. മണ്ണില്‍ താഴ്ത്തിയ ഭാഗത്തുനിന്നും വേരുകള്‍ സാധാരണയായി സുലഭമായി വരുവാന്‍ പ്രയാസമുളള ചില വൃക്ഷങ്ങളില്‍ (പ്ളാവ്, മാവ്, തേക്ക് എന്നിവ) കട്ടിങ്ങ് നടുന്നതിനുമുന്‍പ് മൂടുഭാഗത്ത് വേരുകള്‍ ഉത്പാദിപ്പിക്കാന്‍ സഹായകമായ ഹോര്‍മോണുകള്‍ ലേപനം ചെയ്തശേഷം നടുന്നതായാല്‍ വേഗം വേരുകള്‍ പുറപ്പെട്ടുകൊള്ളും. കട്ടിങ്ങുമൂലം നിഷ്പ്രയാസം അംഗപ്രജനനം നടത്താവുന്നവയാണ് റോസ, നാരകം, കരിമ്പ്, മുന്തിരി എന്നിവ.
പതിവയ്ക്കല്‍. അംഗപ്രജനനമാര്‍ഗങ്ങളില്‍ ഏറ്റവും സാധാരണമായത് ഇതാണ്. ചെടിയുടെ തണ്ട്, മണ്ണിലേക്ക് വളച്ച് വളഞ്ഞഭാഗം മണ്ണിനടിയിലിരിക്കത്തക്കവണ്ണം താഴ്ത്തി 'പതിച്ചു' വയ്ക്കുന്നു. മണ്ണില്‍ പതിഞ്ഞിരിക്കുന്ന തണ്ടില്‍ മുറിവോ ചതവോ വരുത്തിയാല്‍ ആ ഭാഗത്തുനിന്നും ധാരാളം വേരുകള്‍ പൊട്ടിക്കിളിര്‍ത്തുവരും. അതിനുശേഷം വളഞ്ഞഭാഗം മാതൃസസ്യത്തില്‍ നിന്നും മുറിച്ചു മാറ്റി നട്ടാല്‍ പുതിയൊരു ചെടിയായി വളര്‍ന്നുകൊള്ളും. മണ്ണില്‍ വളച്ചുവച്ചിരിക്കുന്ന ഭാഗത്തെ പുറന്തൊലി മോതിരവളയംപോലെ ഛേദിച്ചുകളഞ്ഞശേഷം മണ്ണില്‍ പതിച്ചുവയ്ക്കുന്നതാണ് റിങ്ങിങ് (ringing). റിങ്ങിങ് നടത്തിയ തണ്ടിനു മുകളില്‍നിന്ന് പോഷകസാധനങ്ങളും ഹോര്‍മോണുകളും റിങ്ങിനുമുകളില്‍ അടിഞ്ഞു കൂടുന്നതിനാലാണ് അസ്ഥാനമൂലങ്ങള്‍ അവിടെ ധാരാളമായി ഉണ്ടാകുന്നത്. പതിവയ്ക്കല്‍ കട്ടിങ്ങിനെക്കാള്‍ വിജയകരമാണ്. മുന്തിരി, മുല്ല, റോസ, മാവ്, ആപ്പിള്‍, പ്ളാവ്, പ്ളം, പിയര്‍ എന്നിവയിലൊക്കെ പതിവയ്ക്കല്‍ സാധാരണയായി നടത്താം.
ഒട്ടിയ്ക്കല്‍. രണ്ടുതരം ചെടികളുടെ തണ്ടുകള്‍ തമ്മില്‍ ചേര്‍ത്തൊട്ടിച്ച് ഒന്നാക്കി വളര്‍ത്തിയെടുക്കുന്ന സമ്പ്രദായമാണിത്. രണ്ടു ചെടികളിലൊന്ന് മണ്ണില്‍ ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്നതാണ്; അതിനെ സ്റ്റോക്ക് (stock) എന്ന് പറയുന്നു. ഇതോട് ഒട്ടിച്ചു ചേര്‍ക്കുന്ന തണ്ടിന് സിയോണ്‍ (scion) എന്നു പറയും. സ്റ്റോക്കിന്റെയും സിയോണിന്റെയും ഒട്ടിക്കാനുള്ള തണ്ടുകളുടെ ചേര്‍ന്നിരിക്കേണ്ട വശങ്ങള്‍ ഛേദിച്ച് അതിന്റെ രണ്ടിന്റെയും സംവഹനകലകള്‍ (vascular tissues) തമ്മില്‍ സംയോജിപ്പിച്ച് ഒന്നായി മാറ്റിയാണ് ഗ്രാഫ്റ്റിങ്ങ് നടത്തുന്നത്. സ്റ്റോക്കിന്റെ വേര് വലിച്ചെടുക്കുന്ന വെള്ളവും ലോഹ ലവണങ്ങളും മറ്റ് ആഹാരസാധനങ്ങളും സിയോണിന് ഒട്ടിച്ചേര്‍ന്ന ഭാഗത്തു കൂടി ലഭിക്കുന്നു. അതുവഴി തന്നെ സിയോണിലെ ഇലകള്‍ പാകം ചെയ്ത ആഹാരസാധനങ്ങള്‍ സ്റ്റോക്കിന് പ്രദാനം ചെയ്യുന്നു. സ്റ്റോക്കിന്റേയും സിയോണിന്റേയും സസ്യശരീരങ്ങള്‍ തമ്മില്‍ ഇപ്രകാരം ബന്ധം സ്ഥാപിക്കപ്പെടുന്നെങ്കിലും ഇവയോരോന്നും അതിന്റെ സ്വഭാവവിശേഷങ്ങള്‍ കൈവെടിയാറില്ല. രണ്ടിനം വൃക്ഷങ്ങളുടെ ഗുണങ്ങള്‍ ഒന്നില്‍ ചേര്‍ത്തെടുക്കാനൊക്കുമെന്നതാണ് ഗ്രാഫ്റ്റിങ്ങിന്റെ പ്രയോജനം. പല ഫലവൃക്ഷങ്ങളിലും ഇതു വിജയകരമായി ചെയ്തുവരുന്നുണ്ട്. ഉദാ. മാവ്, ആപ്പിള്‍, പേര. മാംസളകാണ്ഡത്തോടുകൂടിയ ചെറുസസ്യങ്ങളിലും ഗ്രാഫ്റ്റിങ്ങ് നടത്താം. ദ്വിബീജപത്രസസ്യങ്ങളിലാണ് ഏകബീജപത്രസസ്യങ്ങളിലെക്കാള്‍ ഗ്രാഫ്റ്റിങ് വിജയകരമാകുന്നത്. ഒരേ കുടുംബത്തില്‍പ്പെട്ട സസ്യങ്ങള്‍ പരസ്പരം ഗ്രാഫ്റ്റ് ചെയ്യുവാന്‍ എളുപ്പമാണ്. ഉദാ. പീച്ചും ആപ്പിളും; തക്കാളിയും ഉരുളക്കിഴങ്ങും.
അതുകൊണ്ട് മുട്ടുകളുള്ള ഭാഗത്തെ പുറന്തൊലി മുകുളത്തോടുകൂടി ചെത്തിയെടുക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. മുകുളത്തെ വഹിക്കുന്ന ഈ പുറംപട്ടക്കഷണത്തിന്റെ അകവശത്ത് അതിന്റെ സംവഹനകലയ്ക്കു യാതൊരു കോട്ടവും തട്ടാത്തവണ്ണം വേര്‍പെടുത്തി എടുത്തശേഷം സ്റ്റോക് സസ്യത്തിന്റെ കാണ്ഡത്തിന്റെ പുറംപട്ട T-ആകൃതിയില്‍ മുറിച്ച് അതിന്റെ രണ്ടിന്റെയും സംവഹനകലകള്‍ തമ്മില്‍ ചേര്‍ന്നിരിക്കത്തക്കവണ്ണം സ്ഥാപിച്ച് ചരടുകൊണ്ട് വരിഞ്ഞുകെട്ടിവച്ചിരുന്നാല്‍ കാലക്രമത്തില്‍ ഇവ തമ്മില്‍ ശാരീരികസംയോജനം നടന്നുകൊള്ളും. അതിനുശേഷം സിയോണിന്റെ മുകുളം വളര്‍ന്ന് പുഷ്ടിപ്പെട്ടുവരുന്നതിനുള്ള പോഷകസാധനങ്ങള്‍ സ്റ്റോക് പ്രദാനം ചെയ്തുകൊണ്ടിരിക്കും. റോസ, റബര്‍, പേര മുതലായ ചെടികളില്‍ ഇങ്ങനെ അംഗപ്രജനനം നടത്തുകസാധാരണമാണ്.
(ഡോ. കെ. ജോര്‍ജ്)