This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ദുലാൽ യാജ്ഞിക്ക് (1892 - 1972)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇന്ദുലാൽ യാജ്ഞിക്ക് (1892 - 1972) == ഇന്ത്യന്‍ സ്വാതന്ത്യ്രസമരനേത...) |
Mksol (സംവാദം | സംഭാവനകള്‍) (→ഇന്ദുലാൽ യാജ്ഞിക്ക് (1892 - 1972)) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == | + | == ഇന്ദുലാല്‍ യാജ്ഞിക്ക് (1892 - 1972) == |
+ | [[ചിത്രം:Vol4p108_Indulal yanjik.jpg|thumb|ഇന്ദുലാല്‍ യാജ്ഞിക്ക്]] | ||
- | ഇന്ത്യന്‍ | + | ഇന്ത്യന്‍ സ്വാതന്ത്ര്യസമരനേതാവും സാഹിത്യകാരനും. ബോംബെ സംസ്ഥാനത്തിലെ നാഡിയാഡിലായിരുന്നു ജനനം. (1892 ഫെ. 22) ആനിബസന്റിന്റെ ഹോംറൂള്‍ പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ നിയമ ബിരുദധാരിയായ ഇന്ദുലാല്‍ ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള കെയ്റ സത്യഗ്രഹം, റൗലത്ത് പ്രക്ഷോഭണം, നിസ്സഹകരണ പ്രസ്ഥാനം എന്നിവയില്‍ സജീവമായി പങ്കെടുത്തിരുന്നു. ദേശീയ പ്രസ്ഥാനം ശക്തിപ്രാപിച്ച 1920-കളില്‍ ഇദ്ദേഹം പല തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇന്ത്യ കണ്ട മികച്ച പത്രാധിപരില്‍ ഒരാളായി ഇന്ദുലാല്‍ വിശേഷിപ്പിക്കപ്പെടുന്നു. നവജീവന്‍, ആനെസത്യ, യംഗ് ഇന്ത്യ എന്നീ കാലിക പ്രസിദ്ധീകരണങ്ങളും നൂതന് ഗുജറാത്ത് എന്ന പത്രവും തുടങ്ങിയത് ഇന്ദുലാല്‍ യാജ്ഞിക്കായിരുന്നു. 1928-ല്‍ പത്രപ്രവര്‍ത്തനത്തില്‍നിന്നും വിരമിച്ച് ചലച്ചിത്ര ലോകത്തില്‍ തിരക്കഥാകൃത്ത്, സംവിധായകന്, സ്റ്റുഡിയോ ഉടമ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. 1930-കളില്‍ കര്‍ഷക പ്രസ്ഥാനത്തോടൊപ്പം സഹകരണ പ്രസ്ഥാനത്തിലും ഇന്ദുലാല്‍ സജീവമായിരുന്നു. 1942-ലെ അഖില ഹിന്ദ് കിസാന്‍ സഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ ആധ്യക്ഷ്യം വഹിച്ചത് ഇദ്ദേഹമാണ്. |
- | പ്രത്യേക ഗുജറാത്ത് സംസ്ഥാനത്തിനു വേണ്ടിയുള്ള മഹാഗുജറാത്ത് പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ വ്യക്തി എന്ന നിലയിലാണ് ഗുജറാത്ത് | + | പ്രത്യേക ഗുജറാത്ത് സംസ്ഥാനത്തിനു വേണ്ടിയുള്ള മഹാഗുജറാത്ത് പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ വ്യക്തി എന്ന നിലയിലാണ് ഗുജറാത്ത് ചരിത്രത്തില്‍ ഇന്ദുലാല്‍ സ്ഥിര പ്രതിഷ്ഠ നേടിയത്. ഗുജറാത്ത് സംസ്ഥാന രൂപീകരണം ഒരു ചരിത്ര യാഥാര്‍ഥ്യമായതിനു പിന്നില്‍ ഇദ്ദേഹമായിരുന്നു. ഇന്ത്യന്‍ ദേശീയ സമരത്തെപ്പറ്റി ഇന്ദുലാല്‍ യാജ്ഞിക്ക് ഗുജറാത്തിയിലും ഇംഗ്ലീഷിലും ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആത്മകഥ ഗുജറാത്തി സാഹിത്യത്തിലെ ഉദാത്ത കൃതിയായി പരിഗണിക്കപ്പെടുന്നു. 1972-ല്‍ ഇന്ദുലാല്‍ അന്തരിച്ചു. |
Current revision as of 07:10, 5 സെപ്റ്റംബര്‍ 2014
ഇന്ദുലാല്‍ യാജ്ഞിക്ക് (1892 - 1972)
ഇന്ത്യന്‍ സ്വാതന്ത്ര്യസമരനേതാവും സാഹിത്യകാരനും. ബോംബെ സംസ്ഥാനത്തിലെ നാഡിയാഡിലായിരുന്നു ജനനം. (1892 ഫെ. 22) ആനിബസന്റിന്റെ ഹോംറൂള്‍ പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ നിയമ ബിരുദധാരിയായ ഇന്ദുലാല്‍ ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള കെയ്റ സത്യഗ്രഹം, റൗലത്ത് പ്രക്ഷോഭണം, നിസ്സഹകരണ പ്രസ്ഥാനം എന്നിവയില്‍ സജീവമായി പങ്കെടുത്തിരുന്നു. ദേശീയ പ്രസ്ഥാനം ശക്തിപ്രാപിച്ച 1920-കളില്‍ ഇദ്ദേഹം പല തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇന്ത്യ കണ്ട മികച്ച പത്രാധിപരില്‍ ഒരാളായി ഇന്ദുലാല്‍ വിശേഷിപ്പിക്കപ്പെടുന്നു. നവജീവന്‍, ആനെസത്യ, യംഗ് ഇന്ത്യ എന്നീ കാലിക പ്രസിദ്ധീകരണങ്ങളും നൂതന് ഗുജറാത്ത് എന്ന പത്രവും തുടങ്ങിയത് ഇന്ദുലാല്‍ യാജ്ഞിക്കായിരുന്നു. 1928-ല്‍ പത്രപ്രവര്‍ത്തനത്തില്‍നിന്നും വിരമിച്ച് ചലച്ചിത്ര ലോകത്തില്‍ തിരക്കഥാകൃത്ത്, സംവിധായകന്, സ്റ്റുഡിയോ ഉടമ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. 1930-കളില്‍ കര്‍ഷക പ്രസ്ഥാനത്തോടൊപ്പം സഹകരണ പ്രസ്ഥാനത്തിലും ഇന്ദുലാല്‍ സജീവമായിരുന്നു. 1942-ലെ അഖില ഹിന്ദ് കിസാന്‍ സഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ ആധ്യക്ഷ്യം വഹിച്ചത് ഇദ്ദേഹമാണ്.
പ്രത്യേക ഗുജറാത്ത് സംസ്ഥാനത്തിനു വേണ്ടിയുള്ള മഹാഗുജറാത്ത് പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ വ്യക്തി എന്ന നിലയിലാണ് ഗുജറാത്ത് ചരിത്രത്തില്‍ ഇന്ദുലാല്‍ സ്ഥിര പ്രതിഷ്ഠ നേടിയത്. ഗുജറാത്ത് സംസ്ഥാന രൂപീകരണം ഒരു ചരിത്ര യാഥാര്‍ഥ്യമായതിനു പിന്നില്‍ ഇദ്ദേഹമായിരുന്നു. ഇന്ത്യന്‍ ദേശീയ സമരത്തെപ്പറ്റി ഇന്ദുലാല്‍ യാജ്ഞിക്ക് ഗുജറാത്തിയിലും ഇംഗ്ലീഷിലും ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആത്മകഥ ഗുജറാത്തി സാഹിത്യത്തിലെ ഉദാത്ത കൃതിയായി പരിഗണിക്കപ്പെടുന്നു. 1972-ല്‍ ഇന്ദുലാല്‍ അന്തരിച്ചു.