This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ത്യന്‍ കൗണ്‍സിൽ ഒഫ് മെഡിക്കൽ റിസർച്ച്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഇന്ത്യന്‍ കൗണ്‍സിൽ ഒഫ് മെഡിക്കൽ റിസർച്ച് == വൈദ്യശാസ്‌ത്ര...) |
Mksol (സംവാദം | സംഭാവനകള്‍) (→ഇന്ത്യന്‍ കൗണ്‍സിൽ ഒഫ് മെഡിക്കൽ റിസർച്ച്) |
||
വരി 1: | വരി 1: | ||
- | == ഇന്ത്യന്‍ | + | == ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് == |
- | വൈദ്യശാസ്‌ത്ര ഗവേഷണപഠനങ്ങള്‍ക്കായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ | + | വൈദ്യശാസ്‌ത്ര ഗവേഷണപഠനങ്ങള്‍ക്കായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണസ്ഥാപനം. 1911-ല്‍ സ്ഥാപിതമായ കൗണ്‍സിലിന്റെ ആസ്ഥാനം ഡല്‍ഹിയാണ്. ഇന്ത്യയില്‍ ബയോമെഡിക്കല്‍ ഗവേഷണത്തിന്റെ ആസൂത്രണം, വികസനം, ഏകോപനം എന്നിവയ്‌ക്കുള്ള ഉന്നതാധികാര സമിതിയാണ് ഐ.സി.എം.ആര്‍. അഖിലേന്ത്യാതലത്തില്‍ വൈദ്യവിജ്ഞാനരംഗത്ത് അവശ്യംവേണ്ട ഗവേഷണപരിപാടികള്‍ മുന്‍ഗണനാക്രമത്തില്‍ തിരഞ്ഞെടുക്കുക, പുതിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‌കുക, ഗവേഷണോത്സുകതയെ പ്രോത്സാഹിപ്പിക്കുന്നതിനായി അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് കൗണ്‍സിലിന്റെ ലക്ഷ്യങ്ങള്‍. |
- | ദേശീയ ആരോഗ്യനയത്തിനനുസൃതമായുള്ള ഗവേഷണങ്ങള്‍ക്കാണ് | + | ദേശീയ ആരോഗ്യനയത്തിനനുസൃതമായുള്ള ഗവേഷണങ്ങള്‍ക്കാണ് കൗണ്‍സില്‍ മുന്‍ഗണന നല്‌കുന്നത്. സാംക്രമികരോഗങ്ങളുടെ നിയന്ത്രണം, ജനസംഖ്യാനിയന്ത്രണം, മാതൃശിശു ആരോഗ്യം, പോഷകാഹാരക്കുറവുമൂലമുണ്ടാകുന്ന രോഗങ്ങളുടെ നിയന്ത്രണം എന്നിവയ്‌ക്കാണ് കൗണ്‍സില്‍ പ്രാധാന്യം നല്‌കുന്നത്. പാരിസ്ഥിതികവും തൊഴില്‍ജന്യവുമായുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും അര്‍ബുദം, ഹൃദ്‌രോഗങ്ങള്‍, മനോരോഗങ്ങള്‍ എന്നിവയ്‌ക്ക് ഫലപ്രദമായ ചികിത്സകള്‍ ലഭ്യമാക്കുന്നതിനുമുള്ള ഗവേഷണങ്ങള്‍ കൗണ്‍സില്‍ നടത്തിവരുന്നു. രോഗങ്ങള്‍ മൂലമുള്ള ദുരിതങ്ങള്‍ ലഘൂകരിച്ച് ജനങ്ങള്‍ക്ക് ആരോഗ്യവും സുസ്ഥിതിയും ഉറപ്പാക്കുന്ന നയമാണ് കൗണ്‍സില്‍ സ്വീകരിച്ചിരിക്കുന്നത്. കൗണ്‍സിലിന്റെ അധ്യക്ഷന്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമമന്ത്രിയാണ്. ആരോഗ്യവകുപ്പിന്റെ സെക്രട്ടറി, സി.എസ്.ഐ.ആര്‍, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസ് എന്നിവയുടെ ഡയറക്‌ടര്‍ ജനറല്‍മാര്‍, തിരഞ്ഞെടുക്കപ്പെടുന്ന മൂന്നു ലോക്‌സഭാംഗങ്ങള്‍, സര്‍വകലാശാല മെഡിക്കല്‍ ഫാക്കല്‍റ്റികളില്‍ നിന്നു നിയോഗിതരാവുന്ന മൂന്ന് വിദഗ്‌ധാംഗങ്ങള്‍, രാജ്യത്തെ ഉന്നത ഗവേഷണസ്ഥാപനങ്ങളുടെ തലവന്മാര്‍ക്കിടയില്‍നിന്നു നാമനിര്‍ദേശം ചെയ്യപ്പെടുന്ന മൂന്നു ശാസ്‌ത്രജ്ഞര്‍, കൗണ്‍സിലിന്റെ ഡയറക്‌ടര്‍ ജനറല്‍, ഡെപ്യൂട്ടി ഡയറക്‌ടര്‍ ജനറല്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതിക്കാണ് ഐ.സി.എം.ആറിന്റെ ഭരണച്ചുമതല. 15 അംഗങ്ങളുള്ള ഒരു വൈജ്ഞാനിക ഉപദേശസമിതിയും ഉണ്ട്. ഇതിന്റെ അധ്യക്ഷന്‍ കൗണ്‍സിലിന്റെ ഡയറക്‌ടര്‍ ജനറല്‍ തന്നെയായിരിക്കും. കൗണ്‍സിലിന്റെ ഉപഘടകങ്ങളായി 20 സ്ഥിരഗവേഷണകേന്ദ്രങ്ങളും ആറ് മേഖലാ ഗവേഷണാലയങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ചെന്നൈയിലെ ക്ഷയരോഗ ഗവേഷണകേന്ദ്രം, ആഗ്രയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലെപ്രസി, പൂണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി തുടങ്ങിയവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. ക്ഷയം, കോളറ, അതിസാരം തുടങ്ങിയ ചില പ്രത്യേക മേഖലകളിലെ ഗവേഷണങ്ങളിലാണ് ഈ സ്ഥാപനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആറ് മേഖലാ ഗവേഷണാലയങ്ങള്‍ പ്രാദേശിക ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. |
Current revision as of 12:33, 3 സെപ്റ്റംബര്‍ 2014
ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച്
വൈദ്യശാസ്‌ത്ര ഗവേഷണപഠനങ്ങള്‍ക്കായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണസ്ഥാപനം. 1911-ല്‍ സ്ഥാപിതമായ കൗണ്‍സിലിന്റെ ആസ്ഥാനം ഡല്‍ഹിയാണ്. ഇന്ത്യയില്‍ ബയോമെഡിക്കല്‍ ഗവേഷണത്തിന്റെ ആസൂത്രണം, വികസനം, ഏകോപനം എന്നിവയ്‌ക്കുള്ള ഉന്നതാധികാര സമിതിയാണ് ഐ.സി.എം.ആര്‍. അഖിലേന്ത്യാതലത്തില്‍ വൈദ്യവിജ്ഞാനരംഗത്ത് അവശ്യംവേണ്ട ഗവേഷണപരിപാടികള്‍ മുന്‍ഗണനാക്രമത്തില്‍ തിരഞ്ഞെടുക്കുക, പുതിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‌കുക, ഗവേഷണോത്സുകതയെ പ്രോത്സാഹിപ്പിക്കുന്നതിനായി അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് കൗണ്‍സിലിന്റെ ലക്ഷ്യങ്ങള്‍.
ദേശീയ ആരോഗ്യനയത്തിനനുസൃതമായുള്ള ഗവേഷണങ്ങള്‍ക്കാണ് കൗണ്‍സില്‍ മുന്‍ഗണന നല്‌കുന്നത്. സാംക്രമികരോഗങ്ങളുടെ നിയന്ത്രണം, ജനസംഖ്യാനിയന്ത്രണം, മാതൃശിശു ആരോഗ്യം, പോഷകാഹാരക്കുറവുമൂലമുണ്ടാകുന്ന രോഗങ്ങളുടെ നിയന്ത്രണം എന്നിവയ്‌ക്കാണ് കൗണ്‍സില്‍ പ്രാധാന്യം നല്‌കുന്നത്. പാരിസ്ഥിതികവും തൊഴില്‍ജന്യവുമായുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും അര്‍ബുദം, ഹൃദ്‌രോഗങ്ങള്‍, മനോരോഗങ്ങള്‍ എന്നിവയ്‌ക്ക് ഫലപ്രദമായ ചികിത്സകള്‍ ലഭ്യമാക്കുന്നതിനുമുള്ള ഗവേഷണങ്ങള്‍ കൗണ്‍സില്‍ നടത്തിവരുന്നു. രോഗങ്ങള്‍ മൂലമുള്ള ദുരിതങ്ങള്‍ ലഘൂകരിച്ച് ജനങ്ങള്‍ക്ക് ആരോഗ്യവും സുസ്ഥിതിയും ഉറപ്പാക്കുന്ന നയമാണ് കൗണ്‍സില്‍ സ്വീകരിച്ചിരിക്കുന്നത്. കൗണ്‍സിലിന്റെ അധ്യക്ഷന്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമമന്ത്രിയാണ്. ആരോഗ്യവകുപ്പിന്റെ സെക്രട്ടറി, സി.എസ്.ഐ.ആര്‍, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസ് എന്നിവയുടെ ഡയറക്‌ടര്‍ ജനറല്‍മാര്‍, തിരഞ്ഞെടുക്കപ്പെടുന്ന മൂന്നു ലോക്‌സഭാംഗങ്ങള്‍, സര്‍വകലാശാല മെഡിക്കല്‍ ഫാക്കല്‍റ്റികളില്‍ നിന്നു നിയോഗിതരാവുന്ന മൂന്ന് വിദഗ്‌ധാംഗങ്ങള്‍, രാജ്യത്തെ ഉന്നത ഗവേഷണസ്ഥാപനങ്ങളുടെ തലവന്മാര്‍ക്കിടയില്‍നിന്നു നാമനിര്‍ദേശം ചെയ്യപ്പെടുന്ന മൂന്നു ശാസ്‌ത്രജ്ഞര്‍, കൗണ്‍സിലിന്റെ ഡയറക്‌ടര്‍ ജനറല്‍, ഡെപ്യൂട്ടി ഡയറക്‌ടര്‍ ജനറല്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതിക്കാണ് ഐ.സി.എം.ആറിന്റെ ഭരണച്ചുമതല. 15 അംഗങ്ങളുള്ള ഒരു വൈജ്ഞാനിക ഉപദേശസമിതിയും ഉണ്ട്. ഇതിന്റെ അധ്യക്ഷന്‍ കൗണ്‍സിലിന്റെ ഡയറക്‌ടര്‍ ജനറല്‍ തന്നെയായിരിക്കും. കൗണ്‍സിലിന്റെ ഉപഘടകങ്ങളായി 20 സ്ഥിരഗവേഷണകേന്ദ്രങ്ങളും ആറ് മേഖലാ ഗവേഷണാലയങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ചെന്നൈയിലെ ക്ഷയരോഗ ഗവേഷണകേന്ദ്രം, ആഗ്രയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലെപ്രസി, പൂണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി തുടങ്ങിയവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. ക്ഷയം, കോളറ, അതിസാരം തുടങ്ങിയ ചില പ്രത്യേക മേഖലകളിലെ ഗവേഷണങ്ങളിലാണ് ഈ സ്ഥാപനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആറ് മേഖലാ ഗവേഷണാലയങ്ങള്‍ പ്രാദേശിക ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.