This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍ഡോർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇന്‍ഡോർ == == Indor == മധ്യപ്രദേശിലെ ജില്ലയും ജില്ലാ ആസ്ഥാനമായ നഗര...)
(Indor)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Indor ==
== Indor ==
-
 
+
[[ചിത്രം:Vol3p690_Krishnapura_Chhatri.jpg.jpg|thumb|കൃഷ്‌ണപുര]]
മധ്യപ്രദേശിലെ ജില്ലയും ജില്ലാ ആസ്ഥാനമായ നഗരവും. ജില്ലയുടെ വിസ്‌തീർണം: 3898 ച.കി.മീ. ജനസംഖ്യ: 25,85,321 (2001). പുരുഷന്മാർ: 13,52,849. സ്‌ത്രീകള്‍: 12,32,472. സാക്ഷരത: 74.82%. ജില്ലയുടെ അതിരുകള്‍: ഉജ്ജയിൽ (വടക്ക്‌), ദേവദാസ്‌ (കിഴക്ക്‌), പശ്ചിമനിമാർ (തെക്ക്‌), ധാർ (പടിഞ്ഞാറ്‌) എന്നീ ജില്ലകള്‍. ചംബൽ, ക്ഷിപ്ര എന്നിവയാണ്‌ മുഖ്യ നദികള്‍. നഗരത്തിലെ ജനസംഖ്യ: 15,97,441 (2001). സ്വാതന്ത്യ്രപ്രാപ്‌തിക്കുമുമ്പ്‌ ഇതേ പേരുള്ള ഒരു നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. ഖാന്‍, സരസ്വതി എന്നീ നദികളുടെ സംഗമസ്ഥാനത്ത്‌ മുംബൈയ്‌ക്ക്‌ 704 കി.മീ. വ. കിഴക്കായി സ്ഥിതിചെയ്യുന്നു. 22ബ്ബ 43' വ.,  

75ബ്ബ 54' കി. സമുദ്രനിരപ്പിൽനിന്ന്‌ 564 മീ. ഉയരത്തിലാണ്‌ നഗരത്തിന്റെ കിടപ്പ്‌. 1715-ൽ കംപാലിലെ ജമിന്ദാറുടെ ആള്‍ക്കാർ കുടിപാർപ്പുറപ്പിച്ച ഗ്രാമമാണ്‌ ഇന്നത്തെ നഗരമായിത്തീർന്നിരിക്കുന്നത്‌. ഇന്ദേശ്വരന്റെ ക്ഷേത്രം സ്ഥാപിതമായതിനെ (1741) ത്തുടർന്നാണ്‌ നഗരത്തിനു വളർച്ചയുണ്ടായത്‌. ഈ ക്ഷേത്രത്തെ ആശ്രയിച്ചാണ്‌ ഇന്‍ഡോർ എന്ന പേര്‌ ലഭിച്ചത്‌. നഗരത്തെ ഇന്നത്തെ നിലയിലേക്കുയർത്തിയത്‌ റാണി അഹല്യാബായി ആയിരുന്നു.

Current revision as of 12:48, 19 ജൂണ്‍ 2014

ഇന്‍ഡോർ

Indor

കൃഷ്‌ണപുര

മധ്യപ്രദേശിലെ ജില്ലയും ജില്ലാ ആസ്ഥാനമായ നഗരവും. ജില്ലയുടെ വിസ്‌തീർണം: 3898 ച.കി.മീ. ജനസംഖ്യ: 25,85,321 (2001). പുരുഷന്മാർ: 13,52,849. സ്‌ത്രീകള്‍: 12,32,472. സാക്ഷരത: 74.82%. ജില്ലയുടെ അതിരുകള്‍: ഉജ്ജയിൽ (വടക്ക്‌), ദേവദാസ്‌ (കിഴക്ക്‌), പശ്ചിമനിമാർ (തെക്ക്‌), ധാർ (പടിഞ്ഞാറ്‌) എന്നീ ജില്ലകള്‍. ചംബൽ, ക്ഷിപ്ര എന്നിവയാണ്‌ മുഖ്യ നദികള്‍. നഗരത്തിലെ ജനസംഖ്യ: 15,97,441 (2001). സ്വാതന്ത്യ്രപ്രാപ്‌തിക്കുമുമ്പ്‌ ഇതേ പേരുള്ള ഒരു നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. ഖാന്‍, സരസ്വതി എന്നീ നദികളുടെ സംഗമസ്ഥാനത്ത്‌ മുംബൈയ്‌ക്ക്‌ 704 കി.മീ. വ. കിഴക്കായി സ്ഥിതിചെയ്യുന്നു. 22ബ്ബ 43' വ., 75ബ്ബ 54' കി. സമുദ്രനിരപ്പിൽനിന്ന്‌ 564 മീ. ഉയരത്തിലാണ്‌ നഗരത്തിന്റെ കിടപ്പ്‌. 1715-ൽ കംപാലിലെ ജമിന്ദാറുടെ ആള്‍ക്കാർ കുടിപാർപ്പുറപ്പിച്ച ഗ്രാമമാണ്‌ ഇന്നത്തെ നഗരമായിത്തീർന്നിരിക്കുന്നത്‌. ഇന്ദേശ്വരന്റെ ക്ഷേത്രം സ്ഥാപിതമായതിനെ (1741) ത്തുടർന്നാണ്‌ നഗരത്തിനു വളർച്ചയുണ്ടായത്‌. ഈ ക്ഷേത്രത്തെ ആശ്രയിച്ചാണ്‌ ഇന്‍ഡോർ എന്ന പേര്‌ ലഭിച്ചത്‌. നഗരത്തെ ഇന്നത്തെ നിലയിലേക്കുയർത്തിയത്‌ റാണി അഹല്യാബായി ആയിരുന്നു. മധ്യപ്രദേശിലെ പ്രമുഖ വാണിജ്യകേന്ദ്രങ്ങളിലൊന്നായ ഇന്‍ഡോർ ഇപ്പോള്‍ വ്യവസായരംഗത്തും അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്‌. പരുത്തിനൂലും തുണിയും ഉത്‌പാദിപ്പിക്കുന്ന അനേകം മില്ലുകള്‍ പ്രവർത്തിക്കുന്നുണ്ട്‌. ഫലഭൂയിഷ്‌ഠമായ പശ്ചപ്രദേശം ഈ നഗരത്തെ ഒരു വിപണനകേന്ദ്രമാക്കിയിരിക്കുന്നു.

മധ്യപ്രദേശിന്റെ വാണിജ്യതലസ്ഥാനമാണ്‌ ഇന്‍ഡോർ. മുംബൈക്കു സമാനമാണ്‌ ഇന്‍ഡോറിന്റെ വ്യവസായ-വാണിജ്യ രംഗത്തെ വളർച്ച. അതിനാൽ "മിനി മുംബൈ' എന്നും ഇന്‍ഡോർ അറിയപ്പെടുന്നു. വിവരസാങ്കേതിക വിദ്യ ഉള്‍പ്പെടെ ശാസ്‌ത്രസാങ്കേതികരംഗത്തും മുന്‍നിരയിലാണ്‌. മധ്യപ്രദേശിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായും ഇന്‍ഡോർ വളർന്നിട്ടുണ്ട്‌. റോഡ്‌-റെയിൽ-വ്യോമഗതാഗതം കാര്യക്ഷമമാണ്‌. നഗരത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തുള്ള ലാൽബാഗ്‌, മധ്യഭാഗത്തുള്ള മണീക്‌ബാഗ്‌ എന്നീ രാജകൊട്ടാരങ്ങള്‍ ശില്‌പവൈശിഷ്‌ട്യത്തിന്റെ മനോഹര പ്രതീകങ്ങളാണ്‌. നഗരത്തിന്റെ മധ്യഭാഗത്തുതന്നെ എട്ടുനിലകളുള്ള മറ്റൊരു പഴയ കൊട്ടാരമുണ്ട്‌. ദിഗംബര ജയിനന്മാരുടെ ആരാധനാകേന്ദ്രമായ കാംച്‌മന്ദിർ ആണ്‌ ഇന്‍ഡോറിലെ ഏറ്റവും മികച്ച വാസ്‌തുശില്‌പം. ഇതിന്റെ മേൽത്തട്ടും തറയും മുത്ത്‌, പളുങ്ക്‌, വർണക്കല്ലുകള്‍ എന്നിവകൊണ്ട്‌ മോടിപിടിപ്പിച്ചിരിക്കുന്നു; ചുമരുകള്‍ നരകയാതനകളെ വർണിക്കുന്ന ചിത്രങ്ങളാൽ അലംകൃതമാണ്‌. ഈ മന്ദിരത്തിന്റെ രണ്ടാംനിലയിൽ നിലക്കച്ചാടികള്‍ക്കിടയിലായി പ്രതിഷ്‌ഠിച്ചിട്ടുള്ള തീർഥങ്കരന്മാരുടെ മൂർത്തികള്‍ അനന്തതയോളം വലുപ്പമുള്ളവയെന്ന പ്രതീതി ജനിപ്പിക്കുന്നു.

ഹോള്‍ക്കർ രാജാക്കന്മാരുടെ സ്‌മരണയ്‌ക്കായുള്ള ശൂന്യചൈത്യങ്ങള്‍ (Cenotaphs) ഉള്‍ക്കൊള്ളുന്ന ചരിത്രബാഗ്‌ നഗരത്തിലെ മറ്റൊരു പ്രധാനദൃശ്യമാണ്‌. മൽഹർ റാവു ഹോള്‍ക്കറുടെ സ്‌മാരകചിഹ്നത്തിനുചുറ്റും മനോഹരമായ ചുവർചിത്രങ്ങള്‍ കാണാം. പ്രസിദ്ധ ശാസ്‌ത്രജ്ഞനായ ആൽബർട്ട്‌ ഹോവാർഡ്‌ സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ പ്ലാന്റ്‌ ഇന്‍ഡ്‌സ്‌ട്രി ഈ നഗരത്തിലാണ്‌; ഇന്‍ഡോർ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനവുമാണ്‌.

ആദ്യത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിൽ (1857) ഇന്‍ഡോർ പ്രമുഖപങ്കുവഹിച്ചു. ശിപായിലഹള എന്നു വിളിക്കപ്പെട്ട സമരം 1857 ജൂല. ഒന്നിനാണ്‌ ആരംഭിച്ചത്‌. അന്നുതന്നെ 39 ഇംഗ്ലീഷുകാർ വധിക്കപ്പെട്ടു. ഇന്‍ഡോറിലെ ബ്രിട്ടീഷ്‌ റെസിഡന്റായിരുന്ന കേണൽ ഹെന്‍റി ഡുറന്‍ഡ്‌ പ്രാണരക്ഷാർഥം പലായനം ചെയ്‌തു. ബ്രിട്ടീഷുകാർ പിന്നീട്‌ ഭരണം തിരിച്ചുപിടിച്ചെങ്കിലും ഭാവിയിലെ സ്വാതന്ത്യ്രസമരങ്ങള്‍ക്ക്‌ ഈ ലഹള പ്രചോദനമായി. ഇന്ത്യയ്‌ക്കു സ്വാതന്ത്യ്രം കിട്ടുന്നതുവരെ ഇന്‍ഡോർ നാട്ടുരാജ്യമായിത്തുടർന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%A8%E0%B5%8D%E2%80%8D%E0%B4%A1%E0%B5%8B%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍