This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇദാ-തെന് (വെയ്-തോ)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇദാ-തെന് (വെയ്-തോ) == == Ida-ten == വ്യത്യസ്തസങ്കല്പങ്ങളുടെ അടിസ...) |
Mksol (സംവാദം | സംഭാവനകള്‍) (→Ida-ten) |
||
വരി 5: | വരി 5: | ||
== Ida-ten == | == Ida-ten == | ||
- | വ്യത്യസ്തസങ്കല്പങ്ങളുടെ | + | വ്യത്യസ്തസങ്കല്പങ്ങളുടെ അടിസ്ഥാനത്തില്‍ ചൈനയിലും ജപ്പാനിലും ആരാധിക്കപ്പെടുന്ന ഒരു മൂര്‍ത്തി. |
- | എ.ഡി. 6-7 | + | എ.ഡി. 6-7 നൂറ്റാണ്ടുകാലങ്ങളില്‍ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്ന ഹ്ഡുവാന് എന്ന ഒരു ചൈനീസ് ബുദ്ധഭിക്ഷുവിന് ഈ ദേവന് സ്വപ്നത്തില്‍ പ്രത്യപ്പെട്ടതായും ബുദ്ധമതസംരക്ഷണമാണ് തന്റെ ജീവിതലക്ഷ്യമെന്നും അതുകൊണ്ട് എല്ലാവരും തന്നെ പിന്തുടരണമെന്നും പറഞ്ഞതായും ചില പരാമര്‍ശങ്ങളില്‍ കാണാനുണ്ട്. സകല മാനുഷിക ധര്മനീതിശാസ്ത്രങ്ങളുടെയും അധിഷ്ഠാനമൂര്ത്തി എന്ന നിലയിലാണ് ചൈനീസ് ഇതിഹാസങ്ങളില്‍ ഇദാ-തെന് എന്ന ദേവന്റെ പ്രാധാന്യം. |
- | ജാപ്പനീസ് | + | ജാപ്പനീസ് ഇതിഹാസങ്ങളില്‍ ഈ ദേവന്റെ പ്രതിരൂപമായി പ്രത്യക്ഷപ്പെടുന്നത് വെയ്-തോ എന്ന മൂര്‍ത്തിയാണ്. അവിടെയും ബുദ്ധധര്മപരിപാലനം തന്നെയാണ് ഈ ദേവന്റെ മുഖ്യകര്‍ത്തവ്യം. ഇതുസംബനധിച്ച് പല ഐതിഹ്യങ്ങളും ജപ്പാനില്‍ പ്രചാരത്തിലുണ്ട്. ബുദ്ധന് മരിച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വിശുദ്ധമായ പല്ലുകളിലൊന്ന് സോകുഷുകി എന്ന അസുരന് പറിച്ചെടുത്തുകൊണ്ട് അന്തര്‍ധാനം ചെയ്തെന്നും അത് അറിഞ്ഞ വെയ്-തോ ഒരു കുതികൊണ്ട് ഒരു ലക്ഷത്തിലേറെ നാഴികദൂരം തരണംചെയ്ത് രാക്ഷസനെ പിടികൂടി നഷ്ടപ്പെട്ട ബുദ്ധദന്തത്തെ വീണ്ടെടുത്തു എന്നുമാണ് ഈ കഥകളിലൊന്ന്. |
Current revision as of 10:24, 25 ജൂലൈ 2014
ഇദാ-തെന് (വെയ്-തോ)
Ida-ten
വ്യത്യസ്തസങ്കല്പങ്ങളുടെ അടിസ്ഥാനത്തില്‍ ചൈനയിലും ജപ്പാനിലും ആരാധിക്കപ്പെടുന്ന ഒരു മൂര്‍ത്തി. എ.ഡി. 6-7 നൂറ്റാണ്ടുകാലങ്ങളില്‍ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്ന ഹ്ഡുവാന് എന്ന ഒരു ചൈനീസ് ബുദ്ധഭിക്ഷുവിന് ഈ ദേവന് സ്വപ്നത്തില്‍ പ്രത്യപ്പെട്ടതായും ബുദ്ധമതസംരക്ഷണമാണ് തന്റെ ജീവിതലക്ഷ്യമെന്നും അതുകൊണ്ട് എല്ലാവരും തന്നെ പിന്തുടരണമെന്നും പറഞ്ഞതായും ചില പരാമര്‍ശങ്ങളില്‍ കാണാനുണ്ട്. സകല മാനുഷിക ധര്മനീതിശാസ്ത്രങ്ങളുടെയും അധിഷ്ഠാനമൂര്ത്തി എന്ന നിലയിലാണ് ചൈനീസ് ഇതിഹാസങ്ങളില്‍ ഇദാ-തെന് എന്ന ദേവന്റെ പ്രാധാന്യം.
ജാപ്പനീസ് ഇതിഹാസങ്ങളില്‍ ഈ ദേവന്റെ പ്രതിരൂപമായി പ്രത്യക്ഷപ്പെടുന്നത് വെയ്-തോ എന്ന മൂര്‍ത്തിയാണ്. അവിടെയും ബുദ്ധധര്മപരിപാലനം തന്നെയാണ് ഈ ദേവന്റെ മുഖ്യകര്‍ത്തവ്യം. ഇതുസംബനധിച്ച് പല ഐതിഹ്യങ്ങളും ജപ്പാനില്‍ പ്രചാരത്തിലുണ്ട്. ബുദ്ധന് മരിച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വിശുദ്ധമായ പല്ലുകളിലൊന്ന് സോകുഷുകി എന്ന അസുരന് പറിച്ചെടുത്തുകൊണ്ട് അന്തര്‍ധാനം ചെയ്തെന്നും അത് അറിഞ്ഞ വെയ്-തോ ഒരു കുതികൊണ്ട് ഒരു ലക്ഷത്തിലേറെ നാഴികദൂരം തരണംചെയ്ത് രാക്ഷസനെ പിടികൂടി നഷ്ടപ്പെട്ട ബുദ്ധദന്തത്തെ വീണ്ടെടുത്തു എന്നുമാണ് ഈ കഥകളിലൊന്ന്.